സത്യ പ്രകാശത്തിൻ ജ്യോതിസ്സുകൾ
സത്യ പ്രകാശത്തിൻ ജ്യോതിസ്സുകൾ നാംയേശുവിൻ സാക്ഷികൾ നാം1 അവനാഗ്രഹം തിരു ശക്തിയാൽഅവനായി ജീവിക്കേണംഅതിന്നായി നാം ദിവ്യപ്രകാശമീഅവനിയിൽ നേടേണം;- സത്യ…2 അവനാജ്ഞ താൻ ഈ ലോകമെങ്ങുംഅവനായി നേടിടേണംഅതിനായി ധരയിതിൽ അടരാടാൻഅമിത ബലം നേടാം;- സത്യ…3 ആത്മ ഭാരത്താൽ ഈ ഭാരതംഅവന്നായി നേടീടാംഅത്യുന്നതൻ സവിധെ ബലിയായ്അർപ്പണം ചെയ്തീടാം;- സത്യ…
Read Moreസനാതൻ ശ്രീ യേശുരാജൻ
സനാതൻ ശ്രീ യേശുരാജൻ വാനത്തിൽ വരുംവനാന്തരേ വരുന്ന കാന്തയെ ചേർത്തു കൊള്ളുവാൻ (2)ഉണർന്നു കൊള്ളുവിൻ ഒരുങ്ങി നിൽക്കുവിൻ (2)അർദ്ധരാത്രി യാമത്തിൽ നാം വന്നിരിക്കുന്നുമഹാ ദുഷ്ടനാം സർപ്പം ചതിക്കും സൂക്ഷിച്ചില്ലെങ്കിൽ (2) ബദ്ധശ്രദ്ധേയരായി പ്രാർത്ഥിച്ചു ജീവിക്കാം (2)പഞ്ചഭൂതങ്ങൾ ഇളകും പാതിരാത്രിയിൽതെല്ലും ചഞ്ചലപ്പെടേണ്ട നാം ഉറച്ചു നിൽക്കേണം (2)വഞ്ചകന്മാരെ വാൾകൊണ്ട് വെട്ടണം (2)രണ്ടുപേർ ഒരു കിടക്കയിൽ കിടക്കിലുംവെറും ശണ്ടിയെ വിടുന്നു വീട്ടിൽ ശണ്ടയിടുകയായ് (2)കണ്ടു കൊള്ളുക ക്രൂശ് കണ്ടു ജീവിക്കുക (2)ലോകമം വയലിൽ രണ്ടുപേർ ഇരുന്നിടുംഅതിലേകനെ വിടുന്നു ലോക സ്‌നേഹിയാകയാൽ […]
Read Moreസത്യ സഭാപതിയെ
സത്യ സഭാപതിയെ, സ്തുതി തവ-നിത്യ ദയാ നിധിയെതിരുവടി തേടി വരുന്നിതാ ഞങ്ങൾഇരുകൈ കൂപ്പി വീണു തൊഴുന്നേൻ1 പാപ നാശക ദേവകുമാരാപതിതർക്ക് പാരിൽ അവലംബം നീയെനിൻ തിരു നാമം എന്തഭിരാമംനിൻ മഹാ സ്നേഹം സിന്ധു സമാനം;- സത്യ…2 മനുഷ്യനായി കുരിശതിൽ നരർക്കായ്‌മരിച്ചുയിർത്തെഴുന്നു വാഴും വിജയി നീമഹിയിൽ വീണ്ടും വരുന്നവൻ നീയെമലിനത നീക്കി വാഴ് വതും നീയെ;- സത്യ…
Read Moreസങ്കടനേരത്തു കൈവിടാതെ
സങ്കടനേരത്തു കൈവിടാതെകണ്മണിപോലെന്നെ കാക്കുന്നുകാല് കല്ലിന്മേൽ തട്ടാതെ ദൂതന്മാരാൽ കരുതുന്നുഎന്റെ യേശു… എന്റെ സ്നേഹം…എന്റെ യേശു… എന്നുമെന്റെ സ്നേഹം ഹാലേലൂയ… ഹാലേലൂയ…ഹാലേലൂയ… ഹാലേലൂയ…2 വിശ്വാസത്തോടെ നാം ഏൽപ്പിച്ചിടുമ്പോൾ ആവശ്യങ്ങളിലവൻ കരുതുന്നുഒന്നിനും മുട്ടില്ലാതെ എല്ലാം ഒരുക്കി കാക്കുന്നു നമ്മെ എന്നുമെന്നും എന്റെ യേശു…. എന്റെ സ്നേഹം… എന്റെ യേശു…. എന്നുമെന്റെ സ്നേഹം 3 വിശുദ്ധിയോടെ വിളിച്ചിടുമ്പോൾ അഭുതകരമായി നടത്തുന്നുചെങ്കടൽ നടുവിലും വഴിയൊരുക്കികരുതുന്നു ഇന്നും കൈവിടാതെഎന്റെ യേശു…. എന്റെ സ്നേഹം… എന്റെ യേശു…. എന്നുമെന്റെ സ്നേഹം
Read Moreസത്യസഭാപതി യേശുവേ നിത്യം
സത്യസഭാപതി യേശുവേ! നിത്യം ജയിക്ക കൃപാനിധേ!സ്തുത്യർഹമായ നിൻ നാമത്തെ മർത്യരെല്ലാം ഭജിച്ചിടട്ടെ1 സീമയറ്റുള്ള നിൻ പ്രേമവും ആമയം നീക്കും പ്രസാദവുംഭൂമയർ കണ്ടു തൃപ്പാദത്തിൽ താമസമെന്യേ വീണിടട്ടെ;-2. ക്ഷീണിച്ച നിന്നവകാശമീ ക്ഷേണിയിലെങ്ങുമുണർന്നിടാൻആണിപ്പഴുതുളള പാണിയാൽ പ്രീണിച്ചനുഗ്രഹിക്കണമേ;-3 മന്ദമായ് നല്ലിളം പുല്ലിൽ വീഴുന്ന ഹിമകണസന്നിഭംസുന്ദരമാം മൊഴി ജീവന്നാനന്ദം വളർത്തട്ടെ ഞങ്ങളിൽ;-4 ലെബാനോനിന്റെ മഹത്ത്വവും കർമ്മലിൻ സൽഫലപൂർത്തിയും ശാരോൻഗിരിയുടെ ശോഭയും നിൻ ജനത്തിനു നൽകേണമേ;-5 ഭംഗമില്ലാത്ത പ്രത്യാശയിൽ തുംഗമോദേനയിജ്ജീവിത-രംഗം സുമംഗളമാക്കുവാൻ സംഗതിയാക്കുക നായക!;-
Read Moreസങ്കടക്കടലിൽ വീണു താണുപോയെന്നെ
സങ്കടക്കടലിൽ വീണു താണുപോയെന്നെവലങ്കരത്താലെ പിടിച്ചുയർത്തിയവൻഎന്റെ നാവിൽ പുതിയൊരു പാട്ടു തന്നുഎന്റെ ഉള്ളിൽ പുതിയ പ്രതീക്ഷയേകിഎന്നുമെന്നും വൻകൃപയെ പകർന്നു തന്നുലോകത്തിൻ തമസ്സിൽ അകപ്പെട്ടുപോയെന്നെതൻ പ്രകാശധാരയിൻ നടുവിലാക്കിയേഎന്റെ വഴിയിൽ ദിവ്യവെളിച്ചമേകിഎന്റെ കാലുകൾക്കു നല്ല വേഗതയേകിഎന്നുമെന്നും എന്റെ കൂടെ നടന്നീടുന്നപരീക്ഷകൾ പീഡനങ്ങൾ അനവധിയാംവിശ്വാസത്തിൻ ശോധനകൾ നിരന്തരമാംഅവയെല്ലാം ജയിപ്പാൻ ശക്തിയേകുന്നവിശ്വാസത്തിൻ പാറമേൽ ഉറപ്പിച്ചീടുന്നഎന്നുമെന്നും എന്റെ ഉള്ളിൽ വാസം ചെയ്യുന്ന
Read Moreസങ്കീർത്തനങ്ങളാലും സ്തുതികളാലും
സങ്കീർത്തനങ്ങളാലും സ്തുതികളാലുംയഹോവ തൻ നാമം വാഴ്ത്തുക നാംതൻ നന്മകൾ അനുദിനം ധ്യാനിച്ചിടാംനന്ദിയോടെ ഘോഷിച്ചിടാം (2)1 ബലഹീനതയിൽ ബലമായ് തുണയായ്നമ്മെ അനുദിനം നടത്തിടും താൻകുരിശിൻ തണലിൽ കൃപയിൻ മറവിൽനമ്മെ മാർവ്വതിലണച്ചിടും താൻ (2)പരിപാവനമാം തൻ സ്നേഹമതെന്നെന്നുംപാടി പുകഴ്ത്തിടുക (2);- സങ്കീർ…2 മേഘസ്തംഭത്തിനാൽ അഗ്നിത്തൂണതിനാൽനമ്മെ നയിച്ചിടും ദൈവമവൻആഴിതൻ നടുവിൽ താണുപോകാതെന്നുംനമ്മെ ഉയർത്തിടും കർത്തനവൻ (2)പരിപാലിച്ചിടും തൻ കൃപകളതെന്നെന്നുംപാടി സ്തുതിച്ചിടുക (2);- സങ്കീർ…3 ശത്രുപാളയത്തിൽ മൃഷ്ടഭോജ്യമതാൽനമ്മെ പാലിയ്ക്കും ദൈവമവൻആപൽക്കാലമതിൽ രക്ഷയാം ചിറകിൽനമ്മെ മറച്ചിടും നാഥനവൻ (2)തൻ നീതിയും ദയയും മഹിമയും എന്നെന്നുംവാഴ്ത്തി […]
Read Moreസങ്കേത നഗരമാം അഭയ സഥാനം
സങ്കേത നഗരമാം അഭയ സഥാനംയേശുവിൻ സന്നിധിയതേ (2)ഏതൊരു വ്യക്തിക്കും ഏതൊരു സമയത്തും അണയുവാൻ നല്ല സങ്കേതമേ (2)ഭൂമി-ഭൂമണ്ടലത്തെ നിർമ്മിച്ചവൻ താൻഅനാദി ശാശ്വതനാം ദൈവമവൻ (2)നമ്മുടെ സങ്കേതം തലമുറയായ്കർത്തനോടുമിപ്പാൻ ആരും ഇല്ല (2);-തേടിയതല്ല നാം തേടിവന്നു നമ്മെ പാപത്തിൻ ചേറ്റിൽ നിന്നുയർത്തിടുവാൻ (2)കാണാതെ പോയ ആടിനെ തേടിവന്നനല്ലോരു ഇടയൻ യേശു മാത്രമേ (2);-പാപം വെറുത്തിട്ടും പാപിയെ സ്നേഹിച്ചപാവന സ്നേഹം ദൈവസ്നേഹം (2)പുത്രനെ നൽകി ലോകത്തെ സ്നേഹിച്ചപിതാവിൻ സ്നേഹം ശ്രേഷ്ട സ്നേഹം (2);-ഉറ്റവർ സ്നേഹിതർ തള്ളിപ്പറഞ്ഞാലുംഊറ്റമായ് സ്നേഹിക്കും സ്നേഹനാഥൻ (2)നിന്ദിതരാവാൻ […]
Read Moreസങ്കേതമേ നിന്റെ അടിമ ഞാനേ ഘോഷിക്കുമേ
സങ്കേതമേ നിന്റെ അടിമ ഞാനേഘോഷിക്കുമേ മനം സന്തോഷത്താൽകർത്താവേ നീ ചെയ്ത നന്മകളെനിത്യം നിത്യം ഞാൻ ധ്യാനിക്കുമേ1 അളവില്ലാ സ്നേഹത്താൽ ചേർപ്പവനെഎണ്ണമില്ലാ നന്മകൾ നല്കുന്നവനെശോഭിതമണാളാ മഹിമപ്രതാപാസ്നേഹത്താൽ നിൻ പാദം ചേർന്നിടുമേ;-2 കർത്താവേ നിൻ ക്രിയകൾ വലിയവയെശുദ്ധനേ നിൻ പ്രവൃത്തികൾ മഹത്വമുള്ളത്നിത്യനേ നിൻ പ്രമാണങ്ങൾ എന്നുമുള്ളത്ഭക്തരുടെ സന്തോഷ ഭാഗ്യമിതു;-3 എന്നെ എന്നും ഉപദേശിച്ചു നടത്തുന്നോനേദൃഷ്ടിവച്ചു ആലോചന നല്കുന്നവനേപോകേണ്ട വഴി എന്നെ കാണിക്കുന്നവനേആശ്രയിക്കുന്നോനെ കൃപ ചുറ്റിക്കൊള്ളുമേ;-4 കരം പിടിച്ചു നടത്തും കർത്തൻ നീയല്ലൊയാചിച്ച എന്നെ സൗഖ്യമാക്കിയല്ലൊകുഴിയിൽ വീഴാതെന്നെ സൂക്ഷിച്ചവനേകണ്ണുനീരെ സന്തോഷമായ് മാറ്റിയല്ലൊ;-5 […]
Read Moreസന്തോഷം കൊണ്ടന്റെ ഉള്ളം
സന്തോഷം കൊണ്ടന്റെ ഉള്ളം തുളളിടുന്നതാൽ സന്താപനാൾകളെ ഞാൻ മറന്നു എന്റെ സന്താപനാൾകളെ ഞാൻ മറന്നു (സന്തോഷം)2 കോടാകോടി ദൂതർ സേവാ ചെയ്തീടുന്നതാൽ പേടിയില്ലിനിയൊരു ഭയവുമില്ല എനിക്കു പേടിയില്ലിനിയൊരു ഭയവുമില്ല (സന്തോഷം)3 തൻ വചനത്താലി അത്ഭുത വാഗ്ദത്തങ്ങൾ തന്നരുളിയതാലെ സന്തോഷമായ് എനിക്കു തന്നരുളിയതാലെ സന്തോഷമായ് (സന്തോഷം)4 എൻ ഗമനത്തെയും ആഗമനത്തെയും തൻ സ്ഥിരമാക്കിയ തൻ കൃപയാൽ എന്നെന്നും തൻ സ്ഥിരമാക്കിയ തൻ കൃപയാൽ (സന്തോഷം)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വരിക സുരാധിപ പരമ
- കർത്താവു ഞങ്ങൾക്കു സങ്കേത
- കരുണാദയ സാഗരമേ
- നീ കൂടെ പാർക്കുക എൻയേശു
- എൻ ദൈവമേ നിൻ ഇഷ്ടം പോലെ

