Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ജയം ജയം യേശു നാമത്തിൽ

ജയം ജയം യേശു നാമത്തിൽജയം ജയം യേശു രക്തത്തിൽനമ്മെ രക്ഷിപ്പാൻ മന്നിതിൽ വന്നയേശുവെ സ്തുതിച്ചിടുകപാടുവിൻ സ്തുതി ഗീതംവല്ലഭനേശുവിനു(2)പാപത്തെ നീക്കാൻ പാരിതിൽ വന്നഉന്നതനേശുപരൻ(2)യേശുവിനായ് തുറക്കൂനിൻ ഹൃദയത്തിൻ വാതിലുകൾ(2)സ്നേഹത്തിൻ ഉറവയവൻഅവൻ തരും പുതുജീവൻ(2);-യേശുവിൻ സവിധത്തിൽആനന്ദമുണ്ടെന്നും(2)യേശുവിൽ വസിച്ചിടൂ നീഅവൻ നിന്നെ ഉയർത്തീടും(2);-യേശുവരും വേഗംനമ്മെയും ചേർത്തിടുവാൻ(2)ഒരുങ്ങിടാമവൻ വരവിൽസ്വർപ്പുരെ വസിച്ചിടാം നാം(2);-

Read More 

ജീവന്‍റെ ഉറവിടം ക്രിസ്തുവത്രേ

ജീവന്‍റെ ഉറവിടം ക്രിസ്തുവത്രേനാവിനാൽ അവനെ നാം ഘോഷിക്കാംഅവനത്രേ എൻ പാപഹരൻതൻ ജീവനാൽ എന്നെയും വീണ്ടെടുത്തുതാഴ്ചയിൽ എനിക്കവൻ തണലേകിതാങ്ങിയെന്നെ വീഴ്ചയിൽ വഴി നടത്തിതുടച്ചെന്‍റെ കണ്ണുനീർ പൊൻകരത്താൽതുടിക്കുന്നെൻ മനം സ്വർഗ്ഗസന്തോഷത്താൽ;-കരകാണാതാഴിയിൽ വലയുവോരേകരുണയെ കാംക്ഷിക്കും മൃതപ്രായരേവരികവൻ ചാരത്തു ബന്ധിതരേതരുമവൻ കൃപ മനഃശാന്തിയതും;-നമുക്കു മുൻചൊന്നതാം വിശുദ്ധന്മാരാൽഅലംകൃതമായ തിരുവചനംഅനുദിനം തരുമവൻ പുതുശക്തിയാൽഅനുഭവിക്കും അതിസന്തോഷത്താൽ;-

Read More 

ജയം ജയം യേശുവിൻ നാമത്തിൽ ജയം

ജയം ജയം യേശുവിൻ നാമത്തിൽ ജയംജയം ജയം യേശുവിൻ രക്തത്താൽ ജയം(2)പോരാടുവിൻ നാം പോരാടുവിൻഇരുളിൻ കോട്ടകൾ തകർത്തു മുന്നേറിടാം(2)വിടുതൽ പ്രാപിക്കാം വിരുതു പ്രാപിക്കാംക്രിസ്തുവിൻ ജയക്കൊടി ഉയർത്തി വാഴ്ത്തിടാം(2)ശത്രുവിൻ തലതകർത്ത ശക്തിയുള്ളതാംവചനമെന്ന വാളെടുത്തു പോരാടിടാം(2)വിശ്വാസ പരിചയേന്തി ശക്തരായി നാംപ്രാർത്ഥനയിൽ ജാഗരിച്ചു മുന്നേറിടാം(2);- പോരാ…തിന്മയിൻ പ്രലോഭനങ്ങൾ വീഴ്ത്തുകയില്ലനന്മയിൻ പ്രാകാശമേന്തി മേവിടുകിൽ(2)ശത്രുവിന്നായുധങ്ങൾ നിഷ്ഫലമാകുംയേശുവിൻ മഹത്വത്തിൽ നിഷ്പ്രഭമാകും(2);- പോരാ…സാരമില്ലീ പോർക്കളത്തിൻ കഷ്ടനഷ്ടങ്ങൾനിത്യതേജസ്സിൻ സാരംശമോർക്കുമ്പോൾ(2)അന്ധകാരബന്ധനങ്ങൾ ആകെ മാറിടുംഅന്തമില്ലാ മോദ രാജ്യേ ചെന്നുചേരും നാം(2);- പോരാ…

Read More 

ജീവന്‍റെ ഉറവിടമാം നാഥാ

ജീവന്‍റെ ഉറവിടമാം നാഥാ ജീവിത തോണിയിൽ നീയഭയംനീയഭയം നീയഭയം എൻ പടകു തകരുമ്പോൾ (2) ജീവന്‍റെഈശാനമൂലൻ ആഞ്ഞടിക്കുമ്പോളെൻപടകു തകർന്നെന്നു തോന്നിടുമ്പോൾ (2)ആശ്വാസമായവൻ ചാരെയെത്തിടുംസ്നേഹസ്വരൂപനെൻ യേശുനാഥൻ (2);- ജീവന്‍റെനിസീമമാം നിൻ സ്നേഹത്തെ ഓർക്കുമ്പോൾ ക്രൂശിലെ സഹനത്തെ ധ്യാനിക്കുമ്പോൾ(2)അകതാരിലെന്നും അനുഭവമാക്കാൻ ഏഴയാമെന്നെ നീ പ്രാപ്തനാക്കൂ (2);- ജീവന്‍റെ

Read More 

ജയം ജയം യേശുവിന്നു ദിവ്യരക്ഷകൻ

ജയം ജയം യേശുവിന്നു ദിവ്യരക്ഷകൻ ഇതാ! ചാവിൻ കല്ലറയിൽനിന്നു ഉയിർത്തു ഹല്ലേലുയ്യാ! ജയം ജയം ഹല്ലേലുയ്യാ വാഴ്ക ജീവനായക! ജയം ജയം ഹല്ലേലുയ്യാ വാഴ് ജീവദായക! ചത്ത കർമ്മങ്ങളിൽ നിന്നു യേശു നമ്മെ രക്ഷിച്ചു നമ്മിൽ ജീവിക്കുന്നതിന്നു തന്നെത്താൻ പ്രതിഷ്ഠിച്ചു മൃത്യുവിൻ ഭയങ്കരങ്ങൾ നീങ്ങി തൻ ഉയിർപ്പിനാൽ നിത്യജീവന്‍റെ ഇമ്പങ്ങൾ വന്നു സുവിശേഷത്താൽ മണ്മയമാം ഈ ശരീരം ആത്മമയമാകുവാൻ കാഹളം ധ്വനിക്കുന്നേരം കൽപ്പിച്ചിട്ടും രക്ഷകൻ നെടുവീർപ്പും കണ്ണുനീരും ദു:ഖവും വിലാപവും നൊടിനേരംകൊണ്ടു തീരും പിന്നെയില്ലോർ ശാപവും ജീവനുള്ള […]

Read More 

ജീവനുള്ള ആരാധനയായ്‌

ജീവനുള്ള ആരാധനയായ് വിശുദ്ധിയുള്ള ആരാധനയായ് (2) തിരുമുമ്പിൽ നിന്നീടുവാൻ തിരുമുഖം പ്രസാദിക്കുവാൻ (2) കൃപാസനത്തിൽ ഓടി അണഞ്ഞീടുന്നേ ക്രൂശിൻ നിഴലിൽ ഞാൻ മറഞ്ഞീടുന്നേ (2) ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീർത്തീടണേ (2) എൻ ജീവനുള്ള ആരാധനയായ് വിശുദ്ധിയുള്ള ആരാധനയായ് (2) ഒന്നുമാത്രം ചോദിച്ചീടുന്നേ അതു തന്നെ ആഗ്രഹിക്കുന്നേ (2) നിൻ സൗന്ദര്യത്തെ എന്നും ദർശിക്കേണം നിൻ ആലയത്തിൽ എന്നും വസിച്ചീടേണം (2) ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീർത്തീടണേ (2) എൻ ജീവനുള്ള ആരാധനയായ് വിശുദ്ധിയുള്ള […]

Read More 

ഇവിടെ നീയേറ്റ പാടുകൾക്കെല്ലാം

ഇവിടെ നീയേറ്റ പാടുകൾക്കെല്ലാംപ്രതിഫലമെണ്ണി വാങ്ങിടുമ്പോൾശോഭിക്കും കിരീടം നിന്‍റെ ശിരസിൽ വെച്ചു കാന്തനോതുംഎന്‍റെ പ്രിയെ നീ… സുന്ദരി തന്നെസർവ്വാംഗ സുന്ദരി നീ കാന്തയാം സഭേലോക മരുവിൻ വെയിലേറ്റു നീവാടിത്തളർന്നു നിൻ ശോഭ മങ്ങികറുത്തവളായെങ്കിലും നിന്‍റെ കാന്തൻ സുന്ദരൻ താൻവേളികഴിക്കും ദൂതർ മദ്ധ്യത്തിൽവാന മണിയറയിൽ നീയണയുമ്പോൾവാഗ്ദത്തദേശം വിശ്വാസക്കണ്ണാൽ ദൂരവെ കണ്ടു നീ യാത്ര ചെയ്യുംമേഘസ്തംഭം അഗ്നിത്തൂണും കാവൽ ചെയ്യും രാപ്പകലിൽ വഴിനടത്തും മേഘാരൂഢനായ് കീഴിലോ ശാശ്വത ഭുജങ്ങളുണ്ടല്ലോസർവ്വം സകലവും മാറിപ്പോകുംആശ്രയമെല്ലാം അകന്നുപോകുംകൂരിരുൾ താഴ്വരയിലും വിശ്വസിപ്പാൻ യോഗ്യനവൻഅന്ത്യംവരെ കൂട്ടാളിയായ്വീട്ടിലെത്തും നാൾവരെ നടത്തിടും […]

Read More 

ഈയോബിനെ പ്പോൽ ഞാൻ കാണുന്നു

ഇയ്യോബിനെ പോൽ ഞാൻ കാണുന്നുഎന്‍റെ കണ്ണാൽ ഞാൻ കണ്ടീടുന്നുവിശ്വാസത്താൽ ഞാൻ കണ്ടീടുന്നുഎന്‍റെ കാന്തന്‍റെ പൊന്നു മുഖംലോകമെനിക്കെതിരായ് മാറിടുംഞാനൊട്ടും പിൻമാറുകില്ലദൈവത്തിലെന്നും ആശ്രയിച്ചീടുംഅന്ത്യത്തോളം പൂർണ്ണമായ്;-എല്ലാം നഷ്ടമായ്തീർന്നിടിലുംതൻ കൃപയെന്മേൽ ഉള്ളതിനാൽനഷ്ടങ്ങളെല്ലാം ലാഭമായ് മാറുംപുർണ്ണമായ് വിശ്വസിച്ചാൽ;-കണ്ടീടുന്നു ഞാൻ കണ്ടീടുന്നുനാഥൻ ചെയ്ത നൻമകളെആർക്കും കെടുത്തുവാനവുകയില്ലദൈവമെൻ ചാരെയുണ്ട്;-

Read More 

ജഗദീശനെ സ്തുതിച്ചിടുന്നു

ജഗദീശനെ സ്തുതിച്ചിടുന്നുതിരുപാദത്തിൽ നമിച്ചിടുന്നുജഗദീശനെ സ്തുതിക്കുന്നുവാഴ്ത്തുന്നു നമിച്ചിടുന്നുമാനവരക്ഷയ്ക്കായ് സർവ്വേശനാഥൻകാരിരുമ്പാണിയാൽ ക്രൂശിതനായ്എൻ കൊടും പാപങ്ങൾ മോചിക്കണേതിരു രക്തത്താൽ കഴുകേണമേ;-സ്നേഹസ്വരൂപനാം നിൻ മഹൽ സ്നേഹത്താൽആ ദിവ്യ സുവിശേഷം ഗ്രഹിച്ചിടുവാൻആത്മാഭിഷേക പ്രാപ്തരായിടുവാൻവരദാനത്താൽ നിറയ്ക്കണമേ;-നിൻ തിരുവചനം ഘോഷിച്ചീടുവാൻഏഴകൾക്കേകണേ വരമാധികംതവ തിരുനാമം നിനച്ചതിലും പരംവിളങ്ങിടുവാൻ അനുഗ്രഹിക്ക;-

Read More 

ജയ് വിളി പോർ വിളി ഉച്ചത്തിൽ

ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാംവൈകാതെ നാം ഒന്നായ് ചേർന്നു കാഹങ്ങളൂതിടാംപാടാം ജയ് ജയ് ജയ്കൂരിരുൾ മേഖല നീങ്ങാറായ്പ്രത്യാശയിൽ കതിരൊളി വീശാറായ്പുതുമ കണ്ടുണരുമാപുലരിയിൽഹാല്ലേലുയ്യ;- ജയ്…നമ്മുടെ പൗരത്വം സ്വർഗ്ഗത്തിൽനാമോ ഇഹേ പരദേശികളാംനമ്മുടെ രാജാവേശുപരൻഹാല്ലേലുയ്യ;- ജയ്…വരുമേശു രാജാധി രാജാവായ്വാഴും തൻ രാജ്യ നാം അവൻകൂടെതകരും ദുർ-ഭരണത്തിൻഗതികേടെല്ലാംഹാല്ലേലുയ്യ;- ജയ്…മടങ്ങിടും എല്ലാ മുഴങ്കാലുംഅവനെ അധിപനെന്നാർത്തിടുമേനടുങ്ങിടും ലോകരെല്ലാം വിധിദിനത്തിൽഹാല്ലേലുയ്യ;- ജയ്…ഇല്ലിനി ദുഃഖവും കണ്ണീരുംഎല്ലാ പഴികളും നീങ്ങിടുമേവല്ലഭൻ നമുക്കെന്നും അഭയമതേഹാല്ലേലുയ്യ;- ജയ്…

Read More