Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ജീവിതം മേദനിയിൽ ശോഭിക്കുന്നോർ

ജീവിതം മേദനിയിൽ ശോഭിക്കുന്നോർ നിശ്ചയം യേശു ഭക്തർ ദൈവത്തോടും എല്ലാ മനുഷ്യരോടും സ്നേഹം ജീവിതത്തിൽ ലഭിക്കും മനുജരിൽ സൂക്ഷ്മമായ് ദൈവമു്;- ജീവിതം… ആശയമാകുന്ന ജീവിതക്കപ്പലിൽ വിശമനാട്ടിലെത്തീട്ടനന്തമായ് വാണു സുഖിക്കുമവർ;- ജീവിതം… പാപത്തിന്നന്ധത സ്വപ്നത്തിൽ പോലുമാം ജീവിത നിഷ്ഠരിലില്ലവർ മുഖം തേജസ്സിശോഭിച്ചീടും;- ജീവിതം… സുവിശേഷഘോഷണ സേവകരായവർ സുവിശേഷ പോർക്കളത്തിൽ തോല്ക്കാത്തവർ സൂക്ഷമത്തിൽ ലാക്കിലെത്തും;- ജീവിതം… ലോകത്തിന്നാശിഷം സത്യമായ് ഭക്തന്മാർ ലോകത്തിൽ ജീവിക്കുന്നതോർക്കെല്ലാവർക്കും നന്മയായത്തീരുമവർ; – ജീവിതം… നിത്യാനന്ദാത്മാവിൻ സന്തോഷ സംതൃപ്തി നിത്യവും ആസ്വദിച്ചീവിശ്വാസികൾ വാഴുന്നീപോർക്കളത്തിൽ;- ജീവിതം… പരമ മണവാളൻ […]

Read More 

ജീവിതം ഒന്നേയുള്ളു അത്

ജീവിതം ഒന്നേയുള്ളു അത്വെറുതെ പാഴാക്കിടല്ലെമരിക്കും മുമ്പെ ഒന്നോർത്തിടുകഇനിയൊരു ജീവിതം ഭൂവിതിലില്ലാ(2)ടിവിടെ മുന്നിലിരുന്ന് വാർത്തകൾ കണ്ടു രസിച്ച്കോമഡി കണ്ടു ചിരിച്ച് സീരിയൽ കണ്ടു കരഞ്ഞ്റിമോട്ട് ഞെക്കി ഞെക്കി ചാനലുകൾ മാറ്റി മാറ്റിബോറടി നീക്കി നീക്കി അലസനായ് കുത്തിയിരുന്ന്സമയത്തിൻ വിലയറിയാതെ ജീവിതം പാഴാക്കുന്നഓരോ ഓരോ വ്യക്തികളും വ്യക്തമായി ചിന്തിച്ചീടുഘടികാര സൂചി സദാ നിർത്താതെ ചലിക്കുന്നുജീവിതം… there is only one life;-ഫെയ്സ് ബുക്കും ട്വിറ്ററും പിന്നെ വാട്സ് അപ്പും കയറി ഇറങ്ങിഅന്യന്‍റെ വാളിൽ നോക്കി ഗോസിപ്പും തേടിനടന്ന്ചുമ്മാതെ കമന്റുകൾ ഇട്ടും […]

Read More 

ജീവിതത്തിൻ നാഥാ ജീവനാകും

ജീവിതത്തിൻ നാഥാജീവനാകും ദേവാജീവൻ തന്നു നമ്മെ വീണ്ടടുത്ത ആ ആ1.നിത്യ ജീവൻ നമ്മിൽ സത്യമാക്കീടാൻനിത്യ താതനെ വിട്ടു നിത്യ മരണമേറ്റുനിത്യ ദൈവാവിയാൽ അർപ്പിച്ചതാലീനിത്യ സ്വാതന്ത്യം മർത്ത്യർക്കു് നല്ല്കും;- ജീവിതത്തിൻ2.ശത്രുവിൻ വലയിൽ വീണിടാതെ നമ്മെമാത്രതോറും തൻ ആത്മാവാൽ കാത്തുകരുത്തനാമവൻ തൻ കരങ്ങളിൽ വഹിച്ചുകരുണയോടെന്നും തൻ കൃപയിൽ നടത്തും;- ജീവിതത്തിൻ3.വിൺമയ രാജ്യം ചേർക്കുവാനായിമണവാളനാം കാന്തൻ വന്നിടും വേഗംമൺമയരാം നമ്മെ തൻ ദിവ്യരുപത്തോടു്അനുരൂപരാക്കി മാറ്റിടും അന്നു്;- ജീവിതത്തിൻ

Read More 

ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ

ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈക്ഷോണിതലത്തിലെ പരീക്ഷകൾപകലിലും രാവിലും പരീക്ഷകൾ വരുംഉറങ്ങിക്കിടന്നാലും പരീക്ഷിക്കുംകർത്താവേ ശോധന തെരുതെരെ വന്നാലുംജിബ്രാട്ടർ പോലെന്നെ പാലിക്കണേ;- ജിബ്രാപരിശുദ്ധാത്മാവിന്‍റെ സഹായം കൂടാതോർപരിശുദ്ധ ജീവിതം സാദ്ധ്യമല്ലപരലോകം പൂകുന്ന നേരംവരെ എന്നെപരിപാലിക്കേണമെ പവിത്രാത്മനെ;- ജിബ്രാപാപം പരീക്ഷിക്കും ലോകം പരീക്ഷിക്കുംസാത്താൻ ബന്ധുക്കൾ തൻ മർത്യജഡംദൈവാത്മ ശക്തിയാലെല്ലാം തകർക്കുവാൻനസ്രായവീരൻ തൻ സഹായിക്കും;- ജിബ്രാആപത്തുകാലത്തും ആശ്വസനേരത്തുംഅടിയാർക്കു സങ്കേതം ദൈവം തന്നെഭൂലോകമാകവെമാറി മറിഞ്ഞാലുംഎല്ലാം വെടിഞ്ഞവർക്കുല്ലാസമേ;- ജിബ്രാ

Read More 

ജീവനും തന്നു എന്നെ വീണ്ടെടുത്ത

ജീവനും തന്നു എന്നെ വീണ്ടെടുത്തയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ. (2)1.പാരിടത്തിൽ പാപിയായിഞാൻ തെറ്റിവലഞ്ഞ് അലഞ്ഞുപാവനനാം പ്രാണനാഥാൻ എന്നെയും കണ്ടെടുത്തു എൻ (2)പാപം പേറി ശാപശിക്ഷ മാറിയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു2.പാരിൽ നിന്‍റെ സാക്ഷിയായെൻ ജീവകാലം പാർത്തിടുംപാവനാത്മ നിന്‍റെ പാതെ എന്നും ഞാൻ നടന്നിടും (2)താതൻ മുമ്പിൽ പക്ഷ വാദം ചെയ്യുംയേശുനാഥാ നിൻ കൃപക്കായ്‌സ്തുതി സ്തോത്രം എന്നുമേ;- ജീവനും തന്നു3.നീ എൻ പ്രിയൻ ഞാൻ നിൻ കാന്ത സ്വന്തമാക്കി എന്നെയുംനിത്യ സ്നേഹ ബന്ധമേകി […]

Read More 

ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടു

ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടുവാൻ എന്നെ അഭിഷേകം ചെയ്യണമേധീര പടയാളിയയ് (2)ഉണരാം ഉണരാം പ്രകാശിക്കാംജ്യോതിസ് പോലെ പ്രകാശിക്കാം (2)വക്രതയുള്ള തലമുറയിൽ യേശുവിൻ നാമം ഉയർന്നിടട്ടെ (2)പോകാം പോകാം ക്രിസ്തുവിനായ് അന്ത്യനാളെല്ലാം (2);- ഉണരാം…ദൈവസ്നേഹത്തിൽ നിറയാം ദൈവ കൃപയിൽ വളരാം (2)എന്നെ ദിനംതോറും നടത്തേണമേ പ്രകാശിച്ചിടുവാൻ (2);- ഉണരാം…ഉണർവിൻ ശക്തിയാൽ നിറഞ്ഞിടുകഉണർവോടെന്നും പോയിടുക (2)സുവിശേഷത്തിന്‍റെ നാളവുമായിഎന്നെ അയക്കേണമേ(2);- ഉണരാം…

Read More 

ജയത്തിന്‍റെ ഗീതങ്ങൾ പാടിടുവാൻ

ജയത്തിന്‍റെ ഗീതങ്ങൾ പാടിടുവാൻ കൃപ തന്ന ദൈവത്തിനു സ്തോത്രം ജയഘോഷം വീണ്ടും ഉയർത്തിടുവാൻ ബലം തന്ന ദൈവത്തിനു സ്തോത്രം ജയ ജയ വീരനാം യേശുവിന്‍റെ നാമത്തിൽ ജയം തന്ന ദൈവത്തിനു സ്തോത്രം ജയിക്കാനായ് നാം രക്ഷിക്കപ്പെട്ടു പറക്കുവാനായ് നാം വിളിക്കപ്പെട്ടു ജയിക്കും നാം ജീവിത യാത്രയതിൽ പറക്കും നാം സ്വർഗ്ഗീയ ദേശമതിൽ; – ജയത്തി… കഷ്ടതയിന്മേൽ ജയം ദൈവം തന്നീടും പട്ടിണിയിന്മേൽ ജയം ദൈവം തന്നീടും പാപത്തിന്‍റെ മേൽ ജയം രോഗത്തിന്‍റെ മേൽ ജയം യേശുവിന്‍റെ നാമത്തിൽ […]

Read More 

ജയവീരരായ് നാം പോർ വീരരായ്

ജയവീരരായ് നാം പോർ വീരരായ് ജയത്തിൻ കാഹളം മുഴക്കീടുക (2) പ്രീയൻ വേഗം ആഗമിക്കാറായ് നാം കാഹളം മുഴക്കിടാം വീരരേ (2) കർത്തൻ തൻ വേല ചെയ്ത നാൾ കഴിക്കുക പാർത്തലത്തിൽ തൻ വേല തികയ്ക്കാം (2) പോർചെയ്യുക നാം പേർവീരരേ-തൻ ജയക്കൊടി നാം ഉയർത്തീടുക (2) പ്രിയൻ വേഗം വാനമേഘ വന്നിടുമേ കാത്തിരിക്കും തൻ ശുദ്ധരെ ചേർക്കുവാൻ (2) വേഗം ഒരുങ്ങീടുക തിരുസഭയെ നാം ജയത്തിൻ കാഹളം മുഴക്കിടുക (2) തന്നോടുകൂടെ പന്തിയിരിക്കും തനിക്കായ് കാത്തിരിക്കും […]

Read More 

ജയിക്കുമേ സുവിശേഷ ലോകം

ജയിക്കുമേ സുവിശേഷം ലോകം ജയിക്കുമേപേയുടെ ശക്തികൾ നശിക്കുമേസകല ലോകരും യേശുവിൻ നാമത്തിൽവണങ്ങുമേ തലകുനിക്കുമേ അതു ബഹു സന്തോഷമേകൂടുവിൻ സഭകളേ വന്നു പാടുവിൻ യേശുവിൻ കീർത്തി കൊണ്ടാടുവിൻസുവിശേഷം ചൊല്ലാൻ ഓടുവിൻ നിദ്ര വിട്ടുണർന്നീടുവിൻമനം ഒത്തെല്ലാരും നിന്നീടുവിൻ വേഗം;-ഇടിക്കണം പേയിൻ കോട്ട നാം ഇടിക്കണംജാതിഭേദങ്ങൾ മുടിക്കണം സ്നേഹത്തിൻ കൊടി-പിടിക്കണം യേശു രാജന്‍റെ സുവിശേഷക്കൊടിഘോഷത്തോടുയർത്തിടേണം വേഗം;- മരിച്ചു താൻ നമുക്കു മോക്ഷത്തെ വരുത്തി താൻവെളിച്ചമാർഗ്ഗത്തിൽ ഇരുത്തി താൻ എളിയ കൂട്ടരെഉയർത്തി താൻ യേശുനാഥന്‍റെ രക്ഷയിൻ കൊടിഘോഷത്തോടുയർത്തിടേണം നമ്മൾ;-ചെലവിടിൻ സുഖം ബലത്തെയും ചെലവിടിൻബുദ്ധിജ്ഞാനത്തെയും […]

Read More 

ജയിക്കുന്നോന് ജീവ വൃക്ഷഫലം

ജയിക്കുന്നോന് ജീവ വൃക്ഷഫലം കൊടുക്കുംജയിക്കുന്നോന് ജീവ കിരീടം നൽകുംഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാലോകത്തിൽ കഷ്ടമുണ്ട് എന്നാൽലോകത്തെ ജയിച്ചവൻ കൂടെയുണ്ട്മരണത്തെ ജയിച്ചവൻ പാപത്തെ ജയിച്ചവൻജയവീരനായ് എന്നും കൂടെയുണ്ട്;- ഹല്ലേ…ഹേ മരണമേ നിൻ ജയമെവിടെഹേ മരണമേ നിൻ വിഷമുള്ളെവിടെഎനിക്കായ് മരിച്ചവൻ ഉയിർത്തെഴുന്നേറ്റവൻപക്ഷവാദം ചെയ്യുമെൻ യേശുവുണ്ട്;- ഹല്ലേ…മന്ന കൊടുക്കും ജാതികളിൽ അധികാരം നൽകുംസിംഹാസനത്തിലിരിത്തുംവെള്ള ഉടുപ്പും ലഭിക്കും;- ഹല്ലേ…

Read More