Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

കാക്കണം ദിനംതോറും കരുണയിൽ

കാക്കണം ദിനംതോറും കരുണയിൽ നീകാക്കണം ദിനംതോറുംകാക്കണം ലോകത്തിൻ പോക്കിൽ നിന്നെന്നുടെലാക്കെന്നും നിന്നിലാകുവാൻ കരുണയിൽ നീ;-ജോലികളിൽ മനോഭാരമുണ്ടായി ഞാൻജോലിയിൽ മുഴുകിടാതെ കരുണയിൽ നീ;-നല്ല മനസ്സാക്ഷി എള്ളളവും വിടാ-വുതല്ലാ സമയം തന്നു കരുണയിൽ നീ;-വേദവാക്യങ്ങളെ ശോധന ചെയ്യുവാൻആദരമരുളിയെന്നെ കരുണയിൽ നീ;-മുന്നമെ ദൈവത്തിൻ രാജ്യവും നീതിയുംതന്നെയന്വേഷിച്ചിടുവാൻ കരുണയിൽ നീ;-പ്രാർത്ഥന കേൾക്കേണമേ കർത്താവെ : എന്ന രീതി

Read More 

കാൽ ചവിട്ടും ദേശമെല്ലാം എൻ

കാൽ ചവിട്ടും ദേശമെല്ലാംഎൻ കർത്താവിനു സ്വന്തമാകുംകാണുന്ന ഭൂമിയെല്ലാംകാൽവറി കൊടി പറക്കും(2)പറക്കട്ടെ പറക്കട്ടെ ക്രൂശിന്‍റെജയക്കൊടി-ഹാലേലുയ്യാഉയരട്ടെ ഉയരട്ടെ യേശുവിൻതിരുനാമം ഹാലേലുയ്യാ;-മുന്നേറട്ടെ മുന്നേറട്ടെ സീയോനിൽസേനകൾ – ഹാലേലുയ്യാമുഴങ്ങട്ടെ മുഴങ്ങട്ടെ യേശുതാൻവഴി എന്ന് – ഹാലേലുയ്യാതുറക്കട്ടെ തുറക്കട്ടെ സുവിശേഷവാതിലുകൾ – ഹാലേലുയ്യാവളരട്ടെ വളരട്ടെ യേശുവിന്‍റെതിരുസഭകൾ – ഹാലേലുയ്യാ

Read More 

കാലം ആസന്നമായി കാന്തൻ യേശു

കാലം ആസന്നമായി കാന്തൻ യേശുവരാറായ്(2)കാഹളം ധ്വനിച്ചീടുമേ മദ്ധ്യാകാശേശുദ്ധരൊന്നായ് കൂടുമേപോയിടാം പോയിടാം ആ ഇമ്പതീരത്ത്ചേർന്നിടും ചേർന്നിടും ആ സ്വന്തദേശത്ത്കഷ്ടതയില്ലാത്ത കണ്ണുനീരില്ലാത്തപുത്തനെറുശലേമിൽ ചേർന്നു വാണിടാംമണ്ണിൽ മറഞ്ഞ ശുദ്ധർ വിണ്ണിൽ വിളങ്ങി നിൽക്കും(2)ജീവനോടിരിക്കും നാമും പ്രാപിക്കുമന്ന്തേജസ്സിൻ രൂപാന്തരം(2);- പോയി…ജീവ ജല നദിയാം ശുദ്ധ പളുങ്ങുതീരം(2)കുഞ്ഞാട്ടിൻ ശേഭയാലത് വിളങ്ങി നിൽക്കുംശുദ്ധരിൻ പാർപ്പിടമല്ലോ(2);- പോയി…നിന്ദ നീങ്ങി പോകും ദുഃഖം തീർന്നു പോകും(2)ചാരുമാ പൊൻമാർവ്വിൽ ഞാൻ അണയ്ക്കുമെന്നെപാടുള്ള പൊൻ പാണികൾ(2) ;- പോയി…

Read More 

കാലം തീരാറായ് കാന്തൻ

കാലം തീരാറായ് കാന്തൻ വെളിപ്പെടാറായ്ക്ലേശമെല്ലാം നീങ്ങി എൻ പ്രിയൻ കൂടെന്നും വാണിടാറായ്അന്ത്യകാല സംഭവങ്ങൾ കണ്ടിടുന്നീ ഉലകിൽസത്യമില്ല നീതിയില്ല സമാധാനവുമില്ല;- കാലം…ജാതി രാജ്യം രാഷ്ട്രം ഭാഷ ഒന്നൊന്നായ് ഇളകിടുന്നേഭീഷണികൾ മുഴങ്ങിടുന്നേ സ്വസ്ഥതയില്ലിഹത്തിൽ;- കാലം…തിരുസഭയെ ഉണർന്നുകൊൾക കാഹളം കേട്ടിടാറായ്വിണ്ണധീശൻ നിന്‍റെ കാന്തൻ വാനിൽ വെളിപ്പെടുമേ;- കാലം…മണ്ണിൽ നിദ്രചെയ്യും വിശുദ്ധർ മുമ്പേ ഉയർത്തിടുമേവിൺമയ ശരീരം അന്നു ഞാനും പ്രാപിക്കുമേ;- കാലം…എന്‍റെ ഭാഗ്യം ഓർത്തിടുമ്പോൾ എന്മനം ഉയർന്നിടുന്നേഎൻ പ്രിയൻ പൊന്മുഖം ഞാൻ എന്നു കണ്ടിടുമോ?;- കാലം…

Read More 

കാഹളശബ്ദം വാനിൽ മുഴങ്ങും

കാഹളശബ്ദം വാനിൽ മുഴങ്ങുംപൊൻ മണവാളൻ തൻ വരവിൽകാത്തിരുങ്ങൾ കാലങ്ങളെല്ലാംനിദ്രയിലായ്പ്പോയ് ശുദ്ധർ പലർസ്വർഗ്ഗമണാളാ! സ്വർഗ്ഗമണാളാ!സ്വാഗതം ദേവാ രാജാ ജയഹാ ഹല്ലേലൂയ്യാ ഗാനങ്ങളോടെവാഴുന്നു ഞങ്ങൾ കാത്തു നിന്നെകള്ളൻപോൽ നീ നിൻ നിക്ഷേപത്തിന്നായ്വാനിൽ വരുമ്പോൾ ശുദ്ധരെല്ലാംദിക്കുകളിൽ നിന്നെത്തും ക്ഷണത്തിൽമദ്ധ്യ വാനിൽ നിൻ സന്നിധിയിൽ;- സ്വർഗ്ഗ…തേജസമ്പൂർണ്ണൻ ശോഭനതാരംമോഹനരൂപൻ ഏവരിലുംമാനിതൻ വാനിൽ താതനാൽ നിത്യംവീണ്ടവനേഴയാമെന്നെയും;- സ്വർഗ്ഗ…ഉത്ഥിതരാകും നിദ്രയിലായോർമർത്യശരീരം വിട്ടവരായ്എന്തു സന്തോഷ സമ്മേളനം ഹാ!മദ്ധ്യകാശത്തിൽ അദ്ദി നത്തിൽ;- സ്വർഗ്ഗ…വാനിൽ വിശുദ്ധർ സിംഹാസനസ്ഥർആകും ദിനത്തെ കാത്തു ദൂതർനിൽക്കുന്നിതാ! നിൻ കാന്തയും ശുഭ്ര-വസ്ത്രം ധരിപ്പാൻ കാലമെന്നോ;- സ്വർഗ്ഗ…Sound of […]

Read More 

കാലം തികയാറായി കർത്താവു

കാലം തികയാറായി കർത്താവു വന്നിടാറായ് (2)സുവിശേഷം വിശ്വസിപ്പിൻ മനം തിരിഞ്ഞീടുവിൻ (2)ഉലകിൻ പ്രതാപങ്ങൾ തകർന്നുവീഴുംഇരുളിൻ ശക്തികൾ അടരാടിടും(2)ഉലകിൻ ഉടയോൻ യാഹിൻ വചനങ്ങൾഒരുനാളും പാഴിനായ് പോകുകില്ല(2)ഒരിക്കലും മാറാത്ത നാമവും താൻ ഇളകാത്ത രാജ്യത്തിൻ ശില്‍പ്പിയും താൻ;- കാലം…സൽഗുണ പൂർണ്ണരായി തീർന്നിടുവാൻസത്യയേക ദൈവത്തിൽ ആശ്രയിക്കാൻ(2)ജീവന്‍റെ വചനം സഹതം ഭുജിപ്പിൻഫലമാർന്ന ജീവിതം കാഴ്ചവെപ്പാൻ(2)സഹജർക്കു നൽ സാക്ഷ്യമേകിടുവിൻനാഥന്‍റെ തിരുവിഷ്ടം നിറവേറ്റുവാൻ;- കാലം… സത്യവും നിതിയും മാർഗ്ഗവും താൻനിത്യമാം ജീവന്‍റെ ഉറവയും താൻ(2)നീയും നിനക്കുള്ള പ്രിയരും എല്ലാംയേശുവിൻ നാമത്തിൽ വിശ്വസിക്കാ(2)രക്ഷയിൻ വാതിൽ കടന്നിടുകസ്വർഗ്ഗീയ ജീവിതം […]

Read More 

ജീവിത പാത എങ്ങോട്ടെ ന്നോർക്ക

ജീവിതപാത എങ്ങോട്ടെന്നോർക്ക ജിവന്‍റെ നായകൻ കൂടെ ഉണ്ടെന്നും അലഞ്ഞുപോകുവാൻ അനുവദിക്കയില്ല. നല്ലിടയൻ ആലയിൽ ചേർത്തിടും നിൻ വഴികൾ നീ ഭരമേൽപ്പിച്ചീടു പൊകേണ്ടും പാത കാണിക്കും സർവ്വദാ സത്യവും ജീവനും മാർഗ്ഗവുമൊന്നേ ഇടറാതെ പോകാം വിശ്വാസപാതയിൽ വിശാലവാതിൽ നാശത്തിൻ പാത ജീവന്‍റെ മാർഗ്ഗമോ ഞെരുക്കമുള്ളത് കടന്നു പോയിടാം നായകൻ പിമ്പ നാം എത്തിടുമേ വാഗ്ദത്ത വീടതിൽ;- നിൻ… നീതിയിൻ പാതെ ഗമനം ചെയ്തീടിൽ നീതിയിൻ മൊഴികൾ നാവിൽ വന്നിടും ഉച്ചരിച്ചീടുവാൻ ധൈര്യം പകർന്നീടും ഉദ്ധരിക്ക് സ്നേഹത്തിൻ ആത്മാവാൽ; – […]

Read More 

ജീവിത പാതയിൽ ഇനി എനിക്കെ

ജീവിത പാതയിൽ ഇനി എനിക്കെന്തെല്ലാം വരും എന്നെനിക്കിനി അറിയില്ല എന്തെല്ലാം വന്നാലും എനിക്കായിട്ടുയരുന്ന ശാശ്വത കരങ്ങൾ ഞാൻ കാണുന്നു. കേൾക്കുന്ന ഭീഷണി അധികമായി ഉയർന്നാലും കൈവിടുകില്ല ഞാൻ എൻ യേശുവിനെ കരിയട്ടേ എൻ ദേഹം ഒഴുകട്ടെ എൻ നിണം കാഹളനാളിൽ ഞാൻ ഉയർത്തിടും;- കർത്താവിൻ നിണത്തിൻ നിന്നു ഉയിർകൊണ്ട് സഭയെ നാം കാത്തിടാം ആ തീവ വിശ്വാസത്ത കൈകളെ കോർത്തിടാം തോളോടു ചേർന്നിടാം കാലം ഇനിയും ഏറെയില്ല.

Read More 

ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടി

ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടിമേവിടും വധുവര-ർക്കേവരും കൂടിമംഗളഗീതങ്ങൾ പാടിടുവിൻ(2)പാടിടുവിൻ-പാടിടുവിൻ മംഗളഗീതങ്ങൾപാരിതിലിരുവരും­ ഐകമത്യമായ്നിരന്തരം വിളങ്ങട്ടെ ദൈവഭക്തരായ്ദീപത്തിലൊളിയെപ്പോൽ തേൻ സമം പൂവിൽവേർപെടാതിവരിനി വാഴണം ഭൂവിൽമുമ്പേ ദൈവരാജ്യവും-നീതിയും തേടിഅൻപിൽ വാഴട്ടെയിവർ-ആനന്ദം നേടിക്രിസ്തുവും സഭയും പോൽ-ഏകദേഹമായ്ചേർന്നു പാർക്കണെമിവർ-സ്നേഹഭാവമായ്യോഗ്യരായിവരെങ്ങും-പാരിതിൽ പാർത്തുഭാഗ്യം കൈവരും ഭാരം – യേശുവിൽ ചേർത്തുമംഗളം സുമംഗളം മംഗളം പാടിമംഗളാത്മനേശുവെ-വന്ദിപ്പിൻ കൂടി

Read More 

ജീവിതത്തോണി സ്വർഗ്ഗതീരം ചേരാൻ

ജീവിതത്തോണി സ്വർഗ്ഗതീരം ചേരാൻ ചേരാൻകാലമിനിയേറെയില്ല പാരിൽ പാരിൽകണ്ടിടും പ്രിയന്‍റെ പൊന്നുമുഖത്തെപാടും ഞാൻ സ്തുതിഗീതങ്ങൾഇരുളെങ്ങും നിറയുന്ന ഇവിടുള്ള വാസത്തെവിട്ടീടും ഒരു നാളിൽ നാംപരലോകെ ചേർന്നിടും വാഴും എന്നാളുംആനന്ദം കൊണ്ടാടിടും;-കടലിൻ വൻ തിരയേറ്റു അലയാതെയെൻതോണികരചേർക്കും കരുണാമയൻകഷ്ടങ്ങൾ തീർന്നിടും ദുഃഖം മാറിടുംകർത്താവിൽ ആനന്ദിക്കും;-എന്നേശു വന്നിടും എന്നേയും ചേർത്തിടുംതൻ സ്വന്തരാജ്യത്തിലായ്പ്രത്യാശയേറുന്നു കാന്തൻ കൂടെന്നുംവാണിടാൻ സീയോൻ പുരേ;-

Read More