ദൈവത്തിൻ സ്നേഹം ഹാ എത്ര
ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ഠംആയതിൻ ആഴം ആർക്കു വർണ്ണിക്കാംജീവിത ക്ലേശ ഭാരങ്ങൾ മദ്ധ്യേനിൻ ചാരെ എത്തും സ്നേഹകരം(2)മരുഭൂവിൽ വാടി തളർന്നിടുമ്പേൾചേതനയറ്റു പതിച്ചിടുമ്പോൾ(2)പുതുജീവൻ നൽകി പുതുശക്തിയേകിആകാശമദ്ധ്യേ ഉയർത്തും സ്നേഹം(2);- ദൈവ…ഉറ്റവർ നിന്ദിച്ചു തള്ളിടുമ്പോൾശിക്ഷവിധിച്ചു രസിച്ചിടുമ്പോൾ(2)പെറ്റമ്മ പോലെ കൈകൾ പിടിച്ചുമാറോടണയ്ക്കും ക്രൂശിൻ സ്നേഹം(2);- ദൈവ…ജീവിത ഭാരങ്ങൾ ഏറിടുമ്പോൾരോഗത്താൽ പാരം തളർന്നിടുമ്പോൾഭയം വേണ്ട ഞാൻ നിന്നോടുകൂടെഉണ്ടെന്നുരച്ച ദൈവസ്നേഹം(2);- ദൈവ…
Read Moreദാവീദെ പോലെന്നും നൃത്തം ഞാൻ
ദാവീദെ പോലെന്നും നൃത്തം ഞാൻ ചെയ്തീടുംഹല്ലേലുയ്യാ മഹത്വംകൈത്താളത്താലെന്നും വർണ്ണിച്ചീടും ഞാൻഹല്ലേലുയ്യാ മഹത്വംസ്വർഗ്ഗീയ തീയാൽ എന്നെ മുറ്റും നിറച്ചീടുന്നരാജാവിനെന്നും മഹത്വംആരാധിപ്പാൻ വേറെ യോഗ്യന്മാരില്ലല്ലോ ഹല്ലേലുയ്യാ മഹത്വംനീ മാത്രം ആരാധ്യൻ എന്നെന്നും കർത്താവ്ഹല്ലേലുയ്യാ മഹത്വംഅങ്ങെന്‍റെ ഉപനിധി എന്നെന്നും കാക്കുന്നോൻഹല്ലേലുയ്യാ മഹത്വംആത്മാവിൻ രക്ഷകൻ ആനന്ദദായകൻഹല്ലേലുയ്യാ മഹത്വംഅങ്ങെന്‍റെ നന്മയും ശാപങ്ങൾ മാറ്റുന്നോൻഹല്ലേലുയ്യാ മഹത്വംഅങ്ങെന്‍റെ കോട്ടയും സങ്കേതമാകയാൽഹല്ലേലുയ്യാ മഹത്വംഎല്ലാമുഴങ്കാലും നിൻ മുൻപിൽ വണങ്ങീടുംഹല്ലേലുയ്യാ മഹത്വംനാവുകൾ ഏവതും കർത്താവെ വർണ്ണിക്കുംഹല്ലേലുയ്യാ മഹത്വം
Read Moreദൈവത്തിൻ സ്നേഹം മാറാത്ത
ദൈവത്തിൻ സ്നേഹം മാറാത്ത സ്നേഹം ക്രൂശിൽ പകർന്ന ദിവ്യസ്നേഹം എല്ലാനാളും ഞാൻ കൂടെയിരികാം എന്നരുൾ ചെയ്ത വൻ സ്നേഹംനന്ദിയോടെയാ വല്ലഭനു ഹല്ലേലൂയാ പാടാം ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ആമേൻ പാടാംകൈത്താളത്തോടെ സ്നേഹം പാടാം നൃത്തത്തോടെ ചൊല്ലാം സ്നേഹം തപ്പു താള മേളത്തോടെ ദൈവസ്നേഹം വാഴ്ത്തിപ്പാടംമരുവിൽ ഞാൻ ഏകൻ ആയിടുമ്പോൾ ദൈവസ്നേഹം മാറുകയില്ല മാറാത്തവനാം ഇമ്മാനുവേൽ കരുതും നിനക്കവൻ വേണ്ടതെല്ലാം
Read Moreദാവീദു സ്തുതിപാടി ഇയ്യോബു സ്തുതി
ദാവീദു സ്തുതിപാടി ഇയ്യോബ് സ്തുതി ചെയ്തുസ്നേഹിക്കും ദൈവം തൻ ഭക്തരായവരെആപത്തെന്നല്ല രോഗം ഏതുമേ വന്നാലുംഇയ്യോബിനെപോലെ ഭക്തരാവുക നാം(2)അനുദിനം വിനകൾ വന്നാകിലുംകർത്തനുണ്ടാശ്രയമായ്മറുത്തു ചൊല്ലരുതേ തൻ ശക്തിയേഅന്ത്യകാലം വരെതിരുകരത്താലനുഗ്രഹങ്ങൾമേത്തരമായത് ചൊരിയുന്നു ദൈവം;- ദാവീദു…അടിപതറരുതേ മോഹഭംഗങ്ങൾവന്നിടും നേരമതിൽ ദുരിതപൂർണ്ണമതോപാതയെങ്കിൽ കർത്താവിനോടർപ്പിക്കുകേദൈവകൃപയോ നീതിമാന്മാരിൽസുലഭമായ് വർഷിക്കുമേ നിജം;- ദാവീദു…
Read Moreദൈവത്തിൻ സ്നേഹത്തിൻ
ദൈവത്തിൻ സ്നേഹത്തിൻ ആഴമിത്വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേഎത്രയോ ശ്രേഷ്ഠമാം തൻ കരുതൽഎന്നെന്നും ഓർത്തിടും വൻ കൃപയാൽകൃപയാൽ കൃപയാൽ (2)നിത്യം സ്നേഹിച്ച സ്നേഹമിത്കൃപയാൽ കൃപയാൽ (2)എന്നിൽ പകർന്നൊരു ശക്തിയിത്നിന്ദകൾ ഏറിടും വേളകളിൽപഴിദുഷി ഏറിടും നാളുകളിൽതകർന്നിടാതെ മനം കരുതുന്നവൻതാങ്ങിടും നിത്യവും തൻ കരത്താൽ;- കൃപ…ഉറ്റവർ ഏവരും കൈവിടുമ്പോൾകൂട്ടിനവനെന്‍റെ കൂടെ വരുംമരണത്തിൻ താഴ്വര പൂകിടുമ്പോൾതെല്ലും ഭയം എനിക്കേശുകില്ല;- കൃപ…ആയിരം ആയിരം നന്മകൾ നാംപ്രാപിച്ച നാളുകൾ ഓർത്തിടുമ്പോൾസാരമില്ലീ ക്ലേശം മാറിടുമേനാഥൻ അവൻ എന്നും കൂടെയുണ്ട്;- കൃപ…
Read Moreദയ ലഭിച്ചോർ നാം സ്തുതിച്ചീടുവോം
ദയ ലഭിച്ചോർ നാം സ്തുതിച്ചീടുവോംഅതിനു യോഗ്യൻ ക്രിസ്തുവത്രെമാധുര്യരാഗമാം ഗീതങ്ങളാലെഅവനെ നാം പുകഴ്ത്തീടാംനിൻ തിരുമേനിയറുക്കപ്പെട്ടു നിൻരുധിരത്തിൻ വിലയായ് വാങ്ങിയതാംഗോത്രങ്ങൾ ഭാഷകൾ വംശങ്ങൾജാതികൾ സർവ്വവും ചേർത്തുകൊണ്ട്;- ദയ…പാപത്തിന്നധീനതയിൽ നിന്നീയടിയാനെ നീ വിടുവിച്ചുഅത്ഭുതമാർന്നൊളിയിൽ പ്രീയനോടെരാജ്യത്തിലാക്കിയതാൽ;- ദയ…വീഴുന്നു പ്രീയനെ വാഴ്ത്തിടുവാൻസിംഹാസനവാസികളും താൻആയവനരുളിയ രക്ഷയിൻ മഹിമക്കായ്കിരീടങ്ങൾ താഴെയിട്ടും;- ദയ…ദൈവകുഞ്ഞാടവൻ യോഗ്യനെന്നുമോക്ഷത്തിൽ കേൾക്കുന്ന ശബ്ദമത്സ്തുതിച്ചിടാം വെളളത്തിനിരച്ചിൽ പോൽശബ്ദത്താൽ പരിശുദ്ധയാം സഭയെ;- ദയ…യേശുതാൻ വേഗം വരുന്നതിനാൽമുഴങ്കാൽ മടക്കി നമസ്കരിക്കാം-നമ്മെസ്നേഹിച്ച യേശുവേ കണ്ടീടുവോം നാംആനന്ദനാളതിലേ;- ദയ…
Read Moreദൈവത്തിൻ തിരുനാമത്താൽ
ദൈവത്തിൻ തിരുനാമത്താൽവിളിക്കപ്പെട്ടവരെദൈവത്തിൻ ജനം നമ്മൾമനം തിരിഞ്ഞീടാം വിശുദ്ധിയോടെആത്മാവോടെദൈവത്തെ ആരാധിക്കാംആത്മഫലം നിറയട്ടെദൈവനാമം ഉയർന്നീടട്ടെതന്നെത്താൻ താഴ്ത്തിടാംതിരുമുഖം അന്വേഷിക്കാംപ്രാർത്ഥിക്കാം പ്രവർത്തിക്കാംപാപങ്ങൾ ഏറ്റു പറഞ്ഞീടാംകാഹളനാദം കേൾക്കാറായ്ഉണരാം ഒരുങ്ങിടാംനിർമലരായ് മുന്നേറിടാംസഭയെ ചേർത്തിടാറായ്
Read Moreദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ
ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ ദൈവകൃപലോകവാഴ്ചയൊടുങ്ങും കാലം വാഴുവാൻഏകരക്ഷാകരനാം യേശുവിൽ ചേർന്നു കൊൾകബാലത കോമളത്വം വാടും പൂവോടു തുല്യംബലവും രക്തത്തിളപ്പും സൗഖ്യവുമെല്ലാംപാരിലാർക്കും ഉറപ്പാൻ പാടുള്ളതല്ലയല്ലോ;-രോഗങ്ങൾ അങ്ങുമിങ്ങും ദേഹത്തിൽ പാർത്തിടുന്നുവേഗം വർദ്ധിച്ചിടും സർവ്വേശന്നാജ്ഞയാൽആകെക്കൂടി ഞെരുക്കും പോകും ജീവനതിനാൽ;-ചുറ്റിലും ആപത്തുകൾ തുക ബഹുവായിങ്ങുണ്ടേതെറ്റിനിൽപാൻ നിനക്കു ശേഷിയില്ലയ്യോപറ്റിക്കൊൾ നീ പരനെ ഭയന്നുകൊൾ നേരമെല്ലാം;-കാഴ്ച മങ്ങിടും മുമ്പേ കേൾവി പോയിടും മുമ്പേകായമെങ്ങും തരിച്ചു മരവിക്കും മുമ്പേക്രൂരപ്പേയ് കൂട്ടം വന്നുകൊണ്ടുപോയിടും മുമ്പേ;-
Read Moreദൈവത്തിൻ വഴികൾ അത്ഭുതമേ
ദൈവത്തിൻ വഴികൾ അത്ഭുതമേദൈവത്തിൻ വഴികൾ അത്ഭുതമേ അടഞ്ഞവ തുറക്കും തുറന്നവയിൽ കൂടെനിത്യതയോളം ഞാൻ യാത്ര ചെയ്യുംകാൽവറി ഗിരി മുകളിൽ ഞാൻചെയ്യ്ത പാപങ്ങൾ ചുമന്നുംമര ക്കുരിശേന്തി കള്ളനേപ്പോലേനിന്ദിതനായ് നീ എനിക്കായ്എന്തെന്തു ക്ലേശങ്ങൾ ഏറിടിലുംതാതന്‍റെ പൊൻകരം കൂട്ടിനുണ്ട്വഴുതിടാതെന്നെ പതറിടാതെന്നുംഅണച്ചിടും താതൻ തൻ മാർവ്വിടത്തിൽതൃപ്തി നൽകാത്ത ഈ ജീവിതത്തിൽസമ്പന്നനായൊരു ദൈവമുണ്ട്നിറവു നൽകീടും നിറച്ചു നൽകീടുംനീതിമാനായൊരാ നല്ലിടയൻദൈവത്തിൻ വഴികൾ അത്ഭുതമേ ദൈവത്തിൻ വഴികൾ അത്ഭുതമേ അടഞ്ഞവ തുറക്കും തുറന്നവയിൽ കൂടെനിത്യതയോളം ഞാൻ യാത്ര ചെയ്യും
Read Moreദൈവത്തിന്‍റെ ദാനമായ പരിശുദ്ധാ
ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവേസ്വർഗ്ഗകനാൻ നാട്ടിലേക്കു നീ നടത്തുകസത്യത്തിന്‍റെ ആത്മാവേ നീ നടത്തുകസകല സത്യത്തിലേക്കും വഴി നടത്തുകവിലയേറും രക്തത്താൽ ശുദ്ധീകരിച്ചുംതിരുവചനത്താൽ എന്നെ പോഷിപ്പിച്ചുംആത്മാവിൻ നദിയിൽ ദാഹം തീർത്തന്നെ മരുഭൂവിൽ തണലായ് നീ നടത്തുക;-എന്‍റെ പ്രീയനെക്കുറിച്ച് നീ പറയുകസ്വന്തരക്തം നൽകി എന്നെ വിണ്ടെടുത്തവൻതമ്പുരാന്‍റെ സ്നേഹവും ദയയും ഓർത്തിതാനിൻഹിതം പോൽ ഏഴയെ നടത്തിടുക;-ക്രൂശിലെ പരമയാഗം പാപം പോക്കുവാൻപിതാവിന്‍റെ സന്നിധിയിൽ സൗഭ്യമായ്ഞാനും എന്‍റെ പ്രിയനായ് കത്തിയെരിഞ്ഞുമെഴുകുതിരിപോൽ എരിഞ്ഞു തീരട്ടെ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവ വിളി കേള്ക്കാം
- യേശുവേ തവ സ്നേഹമെൻ മനമാകവെ
- ഇവിടെ നീയേറ്റ പാടുകൾക്കെല്ലാം
- ഭാരങ്ങൾ തീർത്തെന്നെ ആശ്വസിപ്പിച്ചീടുവാൻ
- യേശു മഹോന്നതനെ നിനക്കു

