Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ദൈവമെന്നെ നടത്തുന്ന വഴികളെ

ദൈവമെന്നെ നടത്തുന്ന വഴികളെ ഓർത്താൽഹൃദയം നന്ദിയാൽ നിറഞ്ഞിടുന്നുആനന്ദമായ് അത്ഭുതമായ്അതിശയമായ് അവൻ നടത്തിടുന്നു(2)അന്നന്നുവേണ്ടുന്നതൊക്കെയും നൽകിമുട്ടില്ലാതെന്നെ അവൻ നടത്തിടുന്നു(2)ഉറ്റവർ പോലും വെറുത്തതാം നാൾകളിൽനിൻസ്നേഹം എന്നെ തേടിവന്നു(2)പാപത്തിൻ അടിമയായ് ജീവിച്ച നാൾകളിൽആലംബ ഹീനനായ് തീർന്നനാളിൽ(2)സ്വർഗ്ഗരാജ്യത്തിൻ അവകാശിയാക്കുവാൻനിൻ സ്നേഹമെന്നെയും തേടുവന്നു (2)ആരുസഹായിക്കും എങ്ങനെ ഓടിടുംഎന്നോർത്തു ഞാൻ നെടുവീർപ്പടക്കി(2)ജീവിതം പോലും വെറുത്തതാം നാൾകളിൽനിൻ സ്നേഹം എന്നെയും തേടിവന്നു (2)

Read More 

ദൈവം എന്നും വാണിടുന്നു

ദൈവം എന്നും വാണിടുന്നുതൻ ശക്തിയാൽ ജീവിക്കും നാംഉന്നതൻ ദൈവത്തെ വിളിച്ചിടുമ്പോൾസകലവും ചെയ്യുന്നു നമുക്കുവേണ്ടികൈനീട്ടി നമ്മ രക്ഷിക്കുംഅയയ്ക്കുന്നു തൻ ദയ വിശ്വസ്തത;-ഭാരങ്ങൾ കർത്തൻമേൽ വെച്ചുകൊൾകതൻ സ്നേഹം നമ്മെ പരിപാലിക്കുംകുലുങ്ങിപ്പോകാൻ തൻ മക്കളെഒരിക്കലും നാഥൻ വിടുകയില്ല;- ആശ്രയിക്കാം എന്നും അവനിൽത്തന്നെപുകഴ്ത്താം ദൈവവചനമെന്നുംഭയപ്പെടേണ്ടാ തെല്ലും ജഡത്തിനൊന്നുംചെയ്വാനൊരിക്കലും കഴികയില്ല;-അവനെന്‍റെ കരങ്ങളെ പിടിച്ചിടുന്നുനടത്തുന്നു എന്നെ തന്‍റെ ചിന്തയാൽപിന്നെത്തേതിൽ സ്വീകരിക്കുംആമോദമോടെ തൻ സന്നിധേ;-

Read More 

ദൈവം എഴുന്നേൽക്കുന്നു

ദൈവം എഴുന്നേൽക്കുന്നുമക്കൾക്കായ് ഇറങ്ങീടുന്നുപലവിധമാം പ്രതികൂലങ്ങൾപലവഴിയായ് ചിതറീടുന്നുതോൽക്കില്ല നമ്മൾ ജയവീരർ നമ്മൾദൈവത്തിൻ മക്കൾ നമ്മൾസത്യം അരക്കച്ചയാക്കുകനീതിയെ കവചമാക്കുകരക്ഷശിരസ്ത്രം പരിചയക്കുകക്ഷയെ ശിരസ്ത്രമാക്കുക;- തോൽ…വചനമെന്ന വാളെടുക്കുകവിശുദ്ധിയെ ധരിച്ചു കൊള്ളുകഭൂമിയിൻ അറ്റത്തോളംസുവിശേഷം ഘോഷിക്കുക;- തോൽ…വിശ്വാസപ്പോരാണിതുതളരാതെ മുന്നേറണംപോരാട്ടം ജയിച്ചിടുമ്പോൾപ്രതിഫലം പ്രാപിക്കും നാം;- തോൽ…

Read More 

ദൈവം കരുതും നിനക്കായ് ശ്രഷ്ഠ

ദൈവം കരുതും നിനക്കായ് ശ്രഷ്ഠ വഴികൾഭരമേൽപ്പിച്ചിടുക മനമേ നിൻ നിനവുകളെ(2)കർത്തൻ തണലായ് നിന്നിടും നിന്‍റെ ഏകാന്ത വഴികളിൽനീരുറവകൾ തുറന്നിടും നിന്‍റെദാഹം ശമിപ്പിപ്പാൻപകൽ മേഘ സ്തംഭമായ്രാത്രിയിൽ അഗ്നിത്തൂണാമായ്(2);- ദൈവം…ഒരു നല്ല ഇടയാനായ്അവൻ നടത്തും അനുദിനംദൈവം കാവലായ് നിന്നിടുംനിന്‍റെ ഏകാന്ത വഴികളിൽജയവീരൻ നായകൻആശ്രയ സങ്കേതമായ്(2);- ദൈവം…

Read More 

ദൈവം കരുതും വഴികളെ

ദൈവം കരുതും വഴികളെ ഓർത്താൽദൈവം ഒരുക്കും നന്മകൾ ഓർത്താൽ;നന്ദിയോടെ പാടിടും ഞാൻഎന്നുമെന്നും പുകഴ്ത്തിടും ഞാൻ (2)ആത്മ രക്ഷയെ നൽകിയതോർത്താൽനിത്യ ശിക്ഷയെ മാറ്റിയതോർത്താൽ (2)സത്യ സാക്ഷി ആയിടും ഞാൻസത്യ പാത കാട്ടിടും ഞാൻ (2);- ദൈവം…ആത്മ ശക്തിയെ നൽകിയതോര്ർത്താൽഘോര ശത്രുവെ തകർത്തതും ഓർത്താൽ (2)ശക്തിയോടെ പാടിടും ഞാൻമോദമോടെ ആർത്തിടും ഞാൻ (2);- ദൈവം…ആത്മ സന്തോഷമേകിയതോത്താൽഅളവറ്റ നിൻ കാരുണ്യമോർത്താൽ (2)നൃത്തത്തോടെ പാടിടും ഞാൻഎല്ലാ നാളും ഘോഷിക്കും ഞാൻ (2);- ദൈവം…

Read More 

ദൈവം നല്ലവൻ എനിക്കെന്നും

ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻഎല്ലാം എന്‍റെ നന്മക്കായി ചെയ്തിടുന്നവൻയേശു നല്ലവൻ-നല്ലവൻദൈവം അറിയാതെ സംഭവിക്കില്ലൊന്നുമെആകയാൽ ആകുലം എനിക്കില്ല തെല്ലുമെ;- ദൈവം…അഗ്നിശോധന എന്നെ ശുദ്ധി ചെയ്യുന്നുമാലിന്യങ്ങൾ നീക്കി എന്‍റെ മൂല്യം കൂട്ടുന്നു;- ദൈവം…കഷ്ടനഷ്ടം ഏറിയ നേരം ചുറ്റും നോക്കി ഞാൻലോകം എന്നെ കൈവിട്ടെന്ന സത്യം കണ്ടു ഞാൻ;- ദൈവം…നഷ്ടത്തിന്മേൽ നഷ്ടം വന്നാൽ എന്തു ചെയ്യും ഞാൻനന്മക്കായി തീർക്കുന്നോനിൽ ആശ്രയിക്കും ഞാൻ;- ദൈവം…കൊള്ളില്ലെന്നു തള്ളിയ ഇടങ്ങളിൽ തന്നെമൂലക്കല്ലായ് മാറ്റി ദൈവം മാനിക്കും എന്നെ;- ദൈവം…

Read More 

ദൈവം നല്ലവൻ എന്നെന്നും നല്ലവൻ

ദൈവം നല്ലവൻ എന്നെന്നും നല്ലവൻഞാൻ രുചിച്ചറിഞ്ഞു പാടും ദൈവം നല്ലവൻഅവങ്കലേക്കു നോക്കിയോർ പ്രശോഭിതരായിആരും നിലനിൽക്കുകയില്ലവർക്കെതിരായിദൂതർ ഭക്തർ ചുറ്റും നിൽക്കും വൻമതിലായിദുഷ്ടർ പോകും കാറ്റു­പാറ്റിടും പതിരായി;- ദൈവം…വിണ്ഡലം ഭൂമണ്ഡലം നിർമ്മിക്കും മുന്നേഉണ്ടെനിക്കനാദിയായി ദൈവമായ്‌ തന്നേതലമുറകൾക്കാശ്രയമാം നല്ലവൻ തന്നേമറന്നിടാതെ കാത്തിടുന്നു നിത്യവും നമ്മെ;- ദൈവം…കഷ്ടതകൾ ശോധനകൾ നേരിടുമ്പോഴുംഇഷ്ടരായോർ വിട്ടകന്ന്‌ പോയിടുമ്പോഴുംനഷ്ടമല്ലതൊന്നും നിത്യ ദൈവസ്നേഹത്താൽനന്മയ്ക്കെന്നു വ്യാപരിക്കും എനിക്കവയെല്ലാം;- ദൈവം…എന്തുമെന്‍റെ ജീവിതത്തിൽ സംഭവിച്ചാലുംഎന്തിനെന്നകം കലങ്ങി ചോദിക്കില്ല ഞാൻനൊന്തൊഴുകും കണ്ണുനീർ തൻ പൊന്നു പാദത്തിൽചിന്തി ഞാൻ തുടർന്നു പാടും ദൈവം നല്ലവൻ;- ദൈവം…

Read More 

ദൈവം നമ്മുടെ സ​ങ്കേതം ബലം മാ

ദൈവം നമ്മുടെ സങ്കേതം ബലംമാ കഷ്ടകാലത്തിൽ സമീപസഹായംഭൂമി മുഴുവൻ മാറിയെന്നാലുംവൻ പർവ്വതങ്ങൾ സമുദ്രത്തിൽ വീണാലുംഅതിൻജലം ഇരച്ചു മുറ്റും കലങ്ങിയാലുംമല കുലുങ്ങിയാലും നാം ഭയപ്പെടില്ല;-ഒരു നദിയുണ്ട് അതിൻ നീർത്തോടുകൾഅത്യുന്നതന്‍റെ പരിശുദ്ധ നഗരത്തെസന്തോഷിപ്പിക്കും ദൈവമുണ്ടതിൻ മദ്ധ്യേഅതു കുലുങ്ങാതെ സഹായിക്കും പ്രഭാതം തോറും;-ജാതികൾ ക്രുദ്ധിച്ചു രാജ്യങ്ങൾ കുലുങ്ങിഅവൻ തന്‍റെ തിരുശബ്ദം കേൾപ്പ‍ിച്ചുഭൂമിയുരുകി യഹോവയുണ്ട് യാക്കോബിൻ ദൈവം നമുക്കേറ്റം ദുർഗമാകുന്നു;-വന്നു കാണുവിൻ യാഹിൻ പ്രവൃത്തികൾലോകത്തിലെത്ര ശൂന്യത വരുത്തിയിരിപ്പൂഭൂവിന്നറുതിവരെ യുദ്ധം നിർത്തൽ ചെയ്യുന്നുവില്ലുകുന്തം മുറുച്ചു രഥങ്ങൾ ചുട്ടെരിക്കുന്നു;-മിണ്ടാതിരുന്നു ദൈവം ഞാനെന്നറിവിൻഭൂവിൽ ജാതികളുടെയിടയിൽ ഉന്നതനാകുംസൈന്യങ്ങളുടെ യഹോവയുണ്ട്യാക്കോബിൻ […]

Read More 

ദൈവകൃപയുടെ അത്യന്ത ശക്തി

ദൈവകൃപയുടെ അത്യന്ത ശക്തിസകലനുകത്തെയും തകർക്കുന്ന ശക്തിപരിശുദ്ധാത്മാവിൻ അത്ഭുത ശക്തിഎന്നിൽ പകരൂ എന്നിൽ നിറയ്ക്കൂനിറയട്ടെ കൊമ്പുകളിൽ പരിശുദ്ധമാം തൈലംഉയരട്ടെ ആരാധനാ സൗരഭ്യവാസനയായ്;-ഉണരട്ടെ ദൈവസഭ സ്വർഗ്ഗീയ വിളികൾക്കായ്തുളുമ്പട്ടെ കൊമ്പുകളിൽ അഭിഷേകത്തിൻ തൈലം;-ഉണരുക ഒരുങ്ങിടുക ധൈര്യമായ് പുറപ്പെടുകആത്മാവിൻ അഭിഷേകത്താൽ തൈലകൊമ്പുകളുയർന്നിടട്ടെ;-

Read More 

ദൈവം ന്യായാധിപൻ

ദൈവം ന്യായാധിപൻ അവൻ നീതിയോടെ വാഴുമേതനിക്കായ് കാത്തിരിക്കും ശുദ്ധരെ എല്ലാം തന്നോടു കൂടെ ചേർക്കുമേഅവൻ താൻ അവർ തൻ കൺകളിൽ നിന്നുംകണ്ണുനീർ തുടച്ചീടുമേ(2)ദുഃഖവും നെടുവീർപ്പും ഓടിപ്പോകുമേ അവർക്കെന്നെന്നും നിത്യനന്ദം ഉദിക്കുമേ (2);- ദൈവം…ഭൂവിൽ അവർ വസിച്ചിടുമേ അവർ നീതിയോടു വാഴുമേ(2)തൻ വിശുദ്ധരെല്ലാരും ഒന്നു ചേർന്നിടുമേതന്നോടുകൂടി നിത്യം ആനന്ദിക്കുമേ (2);- ദൈവം…

Read More