ചേർന്നിടുമേ ഞാൻ സ്വർഗ്ഗ
ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ പ്രിയനോടൊത്തു വസിപ്പാൻതീരും സമസ്ത ക്ലേശവുമവിടെനിക്കേറും സന്തോഷം സതതംപ്രത്യാശയോടീ-യിഹത്തെ വിട്ടവരാം പരിശുദ്ധർ സംഘമുണ്ടവിടെനിത്യതയോടവർ മുഖങ്ങളോരോന്നും കാണും നിയതം മോദമതേ;-വിൺ ദൂതസൈന്യം നിരനിരയായ് നിന്നനു നിമിഷം സ്തുതി ചെയ്തിടുമ്പോൾഇമ്പം ധ്വനിക്കും മധുരസംഗീതം നാഥനുമായ് ചേർന്നാലപിക്കും;-ജീവജലനദി പളുങ്കിനൊത്തൊഴുകും ജീവതരുക്കളതിൻ കരയിൽഏകും നിരന്തരഫലം അതിന്നലകൾ നൽകും സൗഖ്യം ജാതികൾക്ക്;-ഈ ഭൂവിൽ സങ്കടദുരിത ഭാരത്താൽ കണ്ണീർ തൂകിയ തൻ പ്രിയയെവേഗം കരങ്ങളിലേന്തിടുമരുമ മണാളൻ തുവരുമവൾ കണ്ണീർ;-വേഗം വരാം ഞാൻ വീടോരുക്കിയ പിൻ എന്നുരചെയ്തു ഗമിച്ചവനെഎപ്പോൾ വരും നീയെൻ പ്രിയഭവനം […]
Read Moreചേരും ഞാൻ നിൻ രാജ്യേ ദൈവമേ
ചേരും ഞാൻ നിൻ രാജ്യേ ദൈവമേനിത്യം നിൻ കൂടെ വാഴുവാൻ (2)തുണച്ചീടുകെന്നെ എൻ നാഥനേനിന്‍റെ രാജ്യം ഒന്നു കാണുവാൻ(2)വാഴും ഞാൻ നിത്യം നിത്യം നിൻ കൂടെകാത്തിരുന്ന നാൾ ആസന്നമായ് (2)താതനും നിൻ ഓമന പുത്രനുംആത്മനോടും കൂടെ ഞാൻ ചേരുമേ (2)ഭൂവിൽ ഞാൻ കഷ്ടം സഹിച്ചതുംനിൻ ക്രൂശു ചുമന്നതും (2)ദൈവമേ നിൻ രാജ്യേ വന്നിടാൻനിൻ മുഖം ഒന്നു കാണുവാൻ (2);- വാഴും…എൻ മനം ആനന്ദത്താൽ കവിയുന്നുനിൻ കൂടുള്ള വാസമോര്ർക്കുമ്പോൾ (2)ദൂതരൊത്തു സീയോനിൽ പാടുവാൻനിന്‍റെ സന്നിധൗ ചേര്ർക്കണേ (2);- വാഴും…
Read Moreചേരുമേ വേഗം ചേരുമേ എന്‍റെ
ചേരുമേ വേഗം ചേരുമേ എന്‍റെ താതന്‍റെ നിത്യ വാസത്തിൽആയുസ്സിൽ കണ്ടിട്ടില്ലാത്ത കാഴ്ചകണ്ടു ഞാൻ ആനന്ദിച്ചിടാൻഎന്നു ഞാൻ പോയി ചേർന്നിടുമെന്‍റെ താതന്‍റെ നിത്യരാജ്യത്തിൽസ്വർഗ്ഗീയഭാഗ്യം ഓർക്കുന്തോറുമെൻ ഉള്ളം സന്തോഷാൽ തുള്ളുന്നുഎന്നു വന്നിടും പ്രിയരക്ഷകൻ മണിയറതന്നിൽ ചേർത്തിടാൻവീണ്ടെടുത്തെന്നെ വിലയ്ക്കുകൊണ്ട പ്രിയനെ നിന്നെ കാണുവാൻആനന്ദമുള്ളിൽ തിങ്ങുന്നു പ്രേമമേറുന്നു പ്രാണവല്ലഭാചങ്കുതുറന്നു എന്നെ തേടിയ ദൈവത്തിൻ എകജാതനെപങ്കം അകറ്റീ നിന്നിൽ ചേർക്കുവാൻ തോന്നിയ കൃപ എത്രമേൽഅല്ലൽ തീർന്നു ഞാൻ നിന്നിൽ ചേരുവാൻ വല്ലഭാ കൊതിച്ചീടുന്നേഉല്ലാസം പൂണ്ടൂ മുത്തം ചെയ്യുവാൻ എത്രനാൾ പാർത്തിടേണമോഈ മരുഭൂവിലെ വാസത്താലുള്ളം നീറുന്നു […]
Read Moreചേരുമേശുവിൽ ദിനം
ചേരുമേശുവിൻ ദിനംമാരുതൻ മാ കഠിനംഎൻ വിശ്വാസം ദുർബലംയേശു താൻ സർവ്വാശ്രയംനാളുകൾ ഗമിക്കിലുംമാത്രകൾ പറക്കിലുംഎന്തെല്ലാം ഭവിക്കിലുംയേശു താൻ സർവ്വാശ്രയംപാതശോഭയാം നേരംപാടും ഞാൻ അത്യധികംക്ഷീണമെങ്കിലെൻ വഴിയാചിക്കും ക്ഷണംപ്രതി;- നാളു…ആപത്തിൽ ഞാൻ വിളിക്കുംയേശു നിശ്ചയം കേൾക്കുംഎന്‍റെ ശ്രേഷ്ഠസങ്കേതംയേശു താൻ സർവ്വാശ്രയം;- നാളു…ജീവകാലമൊക്കെയുംകൽപാന്തകാലം വരെസ്വർഗം ചേരാനെൻ ബലംയേശു താൻ സർവ്വാശ്രയം;- നാളു…
Read Moreചേരുമുയിർപ്പിൻ പ്രഭാതേ ദേഹം
ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ദേഹികൾ തമ്മിൽഖേദം രോഗം മൃത്യുവില്ല ഹാ! മേലിൽ;-ദേഹമൽപ്പനേരം മാത്രം മണ്ണിലുറങ്ങിടേണംകാഹളം ധ്വനിക്കുവോളം വിശ്രാമം;-കല്ലറകളന്നു നൽകും സർവ്വമൃത്യരെയും ഹാ!താതൻ മാതാ മക്കൾ വീണ്ടും ചേർന്നിടും;-ദേഹദേഹികൾ ചേർന്നൊന്നായ് ക്രിസ്തൻ സ്വന്തഛായയിൽതേജസ്സോടുണർന്നു വാഴും തൃപ്തരായ്;-tune of :On the resurrection morning
Read Moreചെയ്യും ഞാനെന്നുമിതു നിന്നെ
ചെയ്യും ഞാനെന്നുമിതു -നിന്നെമെയ്യായോർപ്പാനേശുവേഅയ്യയ്യോ നിൻ വചനത്തിൻ പടി നിത്യംമെയ്യാം വിനയത്തോടെ – എന്‍റെഇയ്യുലകായുസ്സിൻ നാളെല്ലാം നിൻമൃതിമെയ്യായോർപ്പാൻ നിരന്തം;- ചെയ്യുംഗഥശമനെ സ്ഥലെ നിനക്കുണ്ടായവ്യഥയും പോരാട്ടവും -പ്രാണനാഥാ നിൻ രക്തവിയർപ്പും ഞാനേവ്വിധംഓർക്കാതിരുന്നീടുന്നു;- ചെയ്യുംക്രൂശിലെൻ പേർക്കു ബലിയായ് ജഗത്തുകൾക്കീശന്‍റെ കോപാഗ്നിയിൽ -നസറേശാ നീ വെന്തതും ഓർത്തെന്‍റെ മാനസംക്ലേശിച്ചു നന്ദിയോടെ;- ചെയ്യും…എൻ നിമിത്തം ചതെക്കപ്പെട്ട നിന്മേനിഎന്താത്മ ഭോജനമേ – ദേവാനിൻരക്ഷാപാനത്താലെന്നാത്മ ദാഹംതീർന്നെന്നും പ്രമോദിപ്പാനായ്;- ചെയ്യും…ഞാൻ വരുവോളമിവ്വണ്ണം ചെയ്കെന്നനിൻപൊൻ വചനത്തിൻ പടി – ഞങ്ങൾകാൽവരിമേട്ടിൽ ചതഞ്ഞനിൻ പൊൻമേനിഓർത്തനുഷ്ഠിക്കുന്നിതു;- ചെയ്യും…
Read Moreചിലരർ നിനയ്ക്കും പോലെ കർത്ത
ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ്ഒട്ടും താമസിക്കില്ലിനിയുംപാപികൾ മനം തിരിഞ്ഞീടുവാനായ്ക്ഷമ കാട്ടിടുന്നതേയുള്ളൂ(2)രാജ്യം രാജ്യത്തോടും ജാതി ജാതിയോടുംഎതിർക്കുന്നതു കാണുന്നല്ലോഅപ്പനമ്മ-മക്കൾ സോദരബന്ധങ്ങൾഛിന്നമായിടുന്നു(2)ശത്രു അലറും സിംഹം പോലെ ചുറ്റിടുന്നുഒത്താൽ വൃതരേയും കീഴടക്കാൻശത്രുവെ ജയിപ്പാനായ് ദൈവത്തിൻ കൃപകൾ നാംപ്രാപിക്ക ഈ നാളിൽ(2)നിന്റെ ആദ്യ സ്നേഹം വിട്ടുപോയെന്നോരുകുറവ് കർത്തൻ കാണുന്നല്ലോലൗകീക സുഖങ്ങളോ ശാശ്വതമല്ലെന്നുംതാതൻ അരുളിടുന്നു(2)സ്വർഗ്ഗീയ-രാജ്യം വേഗം ആഗമിക്കയാൽവിശുദ്ധൻ തന്നെ ശുദ്ധീകരിപ്പിൻസ്വർഗ്ഗീയമേടയിൽ പ്രിയനുമായൊത്ത്യുഗായുഗം വാഴാം(2)
Read Moreഭവനം നാഥൻ പണിയുന്നില്ലേൽ
ഭവനം നാഥൻ പണിയുന്നില്ലേൽഫലശൂന്യമല്ലോ എൻ അദ്ധ്വാനംനഗരം നാഥൻ കാക്കുന്നില്ലേൽകാവൽക്കാരനും വ്യർത്ഥംകാത്തിരിപ്പെന്നെന്നെന്നും വ്യർത്ഥംഭവനം പണിയുന്ന നാഥാഫലമേകണേ ദിവ്യ നാഥാ(2)കർത്താവു നൽകും ദാനങ്ങളല്ലോആരോഗ്യ പൂർണ്ണരാം മക്കൾകർത്താവു നൽകും സമ്മാനമല്ലോഅമ്മ തൻ ഉദരഫലങ്ങൾ;- ഭവനം…യൗവനകാലേ ജനിക്കുന്ന മക്കൾയോദ്ധാവു പേറും അസ്ത്രം പോൽഅവരെകൊണ്ടാവനാഴി നിറയ്ക്കുംമനുജൻ ഭാഗ്യവാൻ;- ഭവനം…
Read Moreഭൂവിൽ എങ്ങും നിങ്ങൾ പോയി
ഭൂവിൽ എങ്ങും നിങ്ങൾ പോയി ഘോഷിച്ചീടുവിൻസർവ്വ സൃഷ്ടികൾക്കുമുള്ള ഈ സുവിശേഷംസ്വർഗ്ഗഭൂമികളിലും സർവ്വാധികാരമെൻകൈകളിൽ; ഞാനുണ്ടു നിങ്ങളൊന്നിച്ചെന്നുമേതാതൻ എന്നെ മർത്യരക്ഷയ്ക്ക് ഇങ്ങയച്ചപോൽഭൂതലത്തിൽ നിങ്ങളെയും ഞാനയക്കുന്നു;-ശക്തിയധികാരങ്ങൾകൊണ്ട് അല്ലഹോ സർവ്വശക്തനാം ആത്മാവിനാലേ നിങ്ങൾ ജയിക്കും;-കൂരിരുളിൻ രാജനും തൻ സൈന്യവും മറ്റുവൈരികളും കീഴമരും എന്‍റെ നാമത്തിൽ;-ദിവ്യസ്നേഹത്താൽ സദാ നിർബന്ധിതരായ്ചാവിന്നിര ആയവരെ ത്രാണനം ചെയ്വിൻ;-ആത്മവാളാം ദൈവവാക്യം കൈയിൽ എടുത്തുസർവ്വദാ രിപുക്കളോടു നിങ്ങൾ എതിർപ്പിൻ;-നിത്യവും പ്രവൃത്തിയിൽ തൻ ആശിസ്സിന്നായിപ്രാർത്ഥനയിൽ ഉറ്റു നിൽക്ക കർത്തൃസന്നിധൗ;-മൃത്യു നാളോളം വിശ്വസ്തർ ആയിടുന്നെങ്കിൽനിത്യ ജീവന്റെ കിരീടം നിങ്ങൾ പ്രാപിക്കും;-
Read Moreഭയം എന്തിന് ഭയം എന്തിന്
ഭയം എന്തിന് ഭയം എന്തിന് ദൈവപൈതലേ ഈ ഉലകിൽ ഭാരം എന്തിന് ക്ലേശം എന്തിന് ദൈവപൈതലേ ഈ യാത്രയിൽഈ ഉലകിൽ ഏകനായ് തീർന്നാലും സർവ്വരും നിന്നെ കൈവിട്ടെന്നാലും കൈവിടാത്ത രക്ഷകൻ കർത്തനേശു നായകൻ ഇന്നും എന്നും കൂടെയുള്ളതാൽയാത്ര മദ്ധ്യേ ക്ഷീണിതനായ് തീർന്നാലും ഭാരത്താൽ നിൻ ജീവിതം തളർന്നാലും നടത്തുന്ന വല്ലഭൻ കർത്തനേശു നായകൻ ഇന്നുമെന്നും കൂടെയുള്ളതാൽശത്രുവിൻ പീഢനങ്ങൾ വന്നാലും നിന്ദ പരിഹാസമേറെ വന്നാലും കരുതുന്ന വല്ലഭൻ കർത്തനേശു നായകൻ ഇന്നുമെന്നും കൂടെയുള്ളതാൽ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഒരുങ്ങാം ഒരുങ്ങാം ഉണരാം സഭയെ
- പ്രിയ മക്കളായ് അനുഗമിച്ചീടാം
- എന്നേശുവിൻ പാവന രുധിരമതിൻ ബലം
- ആരാധന സ്തോത്രം ആരാധന
- തിരുവചനം അതി മധുരമയം

