അംബ യെരുശലേം അംബരിൻ
അംബയെരുശലേം അമ്പരിൻ കാഴ്ചയിൽഅംബരേ വരുന്ന നാളെന്തു മനോഹരംതൻമണവാളനു വേണ്ടിയലങ്കരിച്ചുള്ളൊരു മണവാട്ടി തന്നെയിക്കന്യകനല്ല പ്രവൃത്തികളായ സുചേലയെമല്ലമിഴി ധരിച്ചുകൊണ്ടഭിരാമയായ് ബാബിലോൻ വേശ്യയെപ്പോലിവളെ മരുഭൂമിയിലല്ല കാൺമൂ മാമലമേൽ ദൃഢംനീളവും വീതിയും ഉയരവും സാമ്യമായ് കാണുവതിവളിലാണന്യയിലല്ലതുഇവളുടെ സൂര്യചന്ദ്രർഒരുവിധത്തിലും വാനം വിടുകയില്ലവൾ ശോഭ അറുതിയില്ലാത്തതാംരസമെഴുംസംഗീതങ്ങൾ ഇവളുടെ കാതുകളിൽ സുഖമരുളിടും ഗീതം സ്വയമിവൾ പാടിടുംകനകവുംമുത്തുരത്നം ഇവയണികില്ലെങ്കലും സുമുഖിയാമിവൾ കണ്ഠംബഹുരമണീയമാം
Read Moreഅമ്മ തൻ കുഞ്ഞുങ്ങളെ മറന്നു
അമ്മ തൻ കുഞ്ഞുങ്ങളെ മറന്നു പോകുമോസിംഹം തന്‍റെ കുട്ടികളെ പട്ടിണികിടത്തുമോ (2)അമ്മയേക്കാളുപരിയായ സ്നേഹം തന്നവൻജീവരക്തം ക്രൂശിന്മേൽ ചൊരിഞ്ഞുതന്നവൻമറന്നുപോകുമോ നമ്മെ തള്ളിക്കളയുമോ (2)കർത്തൻ നമ്മെ കൈവിടുകില്ല-നാംധൈര്യമായ് മുന്നേറിപ്പോയിടാം (2)നാം അവനെ തിരെഞ്ഞെടുത്തതല്ലഅവൻ നമ്മെ തിരെഞ്ഞെടുത്തതല്ലോ(2)ലോകസ്ഥാപനത്തിൻ മുൻപേതേടിവന്ന ദിവ്യസ്നേഹം (2)യേശുവിന്‍റെ മുഖത്തിൻ ശോഭ കണ്ടാൽഅന്ധകാരം വെളിച്ചമായി മാറും(2)തിരുമുഖത്തു നോക്കിടുന്നോർലജ്ജിതരായ് തീരുകില്ല(2)ദൈവം നമ്മോടരുളിച്ചെയ്ത വാക്ക്ഒന്നുപോലും മാറിപ്പോകയില്ല(2)ഇന്നലേയും ഇന്നും എന്നുംഒന്നുപോൽ അനന്യൻ കർത്തൻ(2)നമ്മെ എന്നും സ്നേഹിക്കുന്ന ദൈവംനമ്മെ വിട്ടു മാറിപ്പോകയില്ലാ(2)നിത്യം നമ്മെ വഴി നടത്തിനിത്യതയിൽ ചേർത്തിടുമേ(2)
Read Moreഅനാദി നാഥനേശുവെൻ ധനം
അനാദിനാഥനേശുവെൻ ധനംഅന്യനാം ഭൂവിലെന്നാൽധന്യനാം ഞാൻ ക്രിസ്തുവിൽ സദാസ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനംഉലകത്തിന്‍റെ സ്ഥാപനം അതിനുമുൻമ്പുമെൻ ധനംഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറിഞ്ഞതാം;- അനാദി…പാപത്തിന്നിച്ഛകൾ പാരിൻപുകഴ്ചകൾകൺമയക്കും കാഴ്ചകൾ മൺമയരിൻ വേഴ്ചകൾഒന്നിലുമെൻനമനമേതുമെ മയങ്ങിടാ;- അനാദി…ഇന്നുള്ളശോധന നല്കുന്ന വേദനവിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലുംവിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാൻ സദാ;- അനാദി…കാലങ്ങൾ കഴിയുമ്പോൾ നിത്യത പുലരുമ്പോൾദൈവം ചെയ്തതൊക്കെയും നന്മയ്ക്കെന്നു തെളിയുമ്പോൾയുക്തമായ് വ്യക്തമായ് കൃപയിൻ കരുതലറിയും നാം;- അനാദി…
Read Moreഅനാദി സ്നേഹത്താൽ എന്നെ
അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാകാരുണ്യത്തിനാൽ എന്നെ വീണ്ടെടുത്തവനേ(2)നിന്‍റെ സ്നേഹം വലിയത് നിന്‍റെ കരുണ വലിയത്നിന്‍റെ കൃപയും വലിയത് നിന്‍റെ ദയയും വലിയത്അനാഥയായ എന്നെ അങ്ങ് തേടി വന്നല്ലോ കാരുണ്യത്തിനാൽ എന്നെ ചേർത്തണച്ചല്ലോ(2);- നിന്‍റെ…കടുപോന്ന നാളുകളെ ഓർക്കുമ്പോഴെല്ലാം കണ്ണീരേടെ നന്ദി ചൊല്ലി സ്തുതിക്കുന്നു നാഥാ(2);- നിന്‍റെ…നൊന്തു പെറ്റ അമ്മപോലും മറന്നിടുമ്പോഴും മറക്കുകില്ല ഒരുനാളും എന്നു ചൊന്നവനേ(2);- നിന്‍റെ…
Read Moreഅനാദി സ്നേഹ ത്താൽ എന്നെ
അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച ദൈവംകാരുണ്ണ്യത്തിനാലെന്നെചേർത്തു കൊണ്ടിടിടുന്നു(2)തൻ സ്നേഹം വലിയതുതൻ കൃപകൾ വലിയതുതൻ ദയയോ വലിയതുതൻ കരുണ വലിയതുഅനാധമായ് അലഞ്ഞ എന്നെതേടി വന്നവൻകർണയോടെ മാർവ്വണച്ചുകാത്തു കൊള്ളുന്നുനടന്നു വന്ന പാതയെല്ലാംഓർത്തു നോക്കിയാൽകണ്ണീരോടെ നന്ദിചൊല്ലിസ്തുതിക്കുന്നേ പ്രിയകർത്തൻ ചെയ്യുംകര്യമൊന്നും മറിപ്പോകില്ലസകലത്തെയും നന്മയ്ക്കായിചെയ്തു തന്നിടുന്നു
Read Moreഅനാദി സ്നേഹത്താൽ എന്നൈ
അനാദി സ്നേഹത്താൽ എന്നൈ നേസിത്തിരൈയ്യാ കാരുണ്യത്തിനാൽ എന്നൈ ഇഴുത്തു കൊണ്ടീരേ (2)ഉങ്ക അൻപു പെരിയത് ഉങ്ക ഇറക്കം പെരിയത്ഉങ്ക കിരുപൈ പെരിയത് ഉങ്ക ദയവു പെരിയത്(2) അനാദി..അനാദമായ് അലൈന്ത എന്നൈ തേടി വന്തീരേ അൻപു കാട്ടി അരവണൈത്തു കാത്തു കൊണ്ടീരേ(2);-തായിൽ കരുവിൻ തോന്റും മുന്നൈ തെരിന്തു കൊണ്ടിരെതായെ പോലെ ആറ്റിതേറ്റി അരവണൈത്തിരേ(2);-നടത്തി വന്ത പാതൈകളേ നിനൈക്കുമ്പോതെല്ലാം കണ്ണീരൊടു നൻട്രി ചൊല്ലി തുതിക്കിൻറേനയ്യാ(2);-കർത്തൻ സെയ്യ നിനൈത്തതു തടൈപടവില്ലൈ സകലത്തെയും നന്മൈക്കാക സെയ്തുമുടിത്തീരേ(2);-
Read Moreഅഭയം അഭയം തിരു സന്നിധിയിൽ
അഭയം അഭയം തിരുസന്നിധിയിൽഅഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട്നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നവൻകർത്തൃനാമത്തിനായ് ജീവിച്ചിടാംകർത്തൃനാമം ഘോഷിച്ചുല്ലസിക്കാം;-ദിവ്യവചനങ്ങൾ പാലിച്ചിടാംനിന്‍റെ ദിവ്യസ്നേഹം അനുഭവിക്കാൻ;-നിന്‍റെ വരവിനായ് കാത്തിടുന്നുനിന്‍റെ കൂടെ വാഴാൻ കൊതിച്ചിടുന്നു;-
Read Moreഅക്കരയ്ക്കു യാത്രചെയ്യും സീയോൻ
അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരീഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാൻകഴിവുള്ളോൻ പടകിലുണ്ട്വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ തണ്ടു വലിച്ചു നീ വലഞ്ഞിടുമ്പോൾഭയപ്പെടേണ്ട കർത്തൻ കൂടെയുണ്ട്അടുപ്പിക്കും സ്വർഗ്ഗീയ തുറമുഖത്ത്എന്‍റെ ദേശം ഇവിടെയല്ല ഇവിടെ ഞാൻ പരദേശവാസിയാണല്ലോഅക്കരെയാണ് എന്‍റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് കുഞ്ഞാടതിൻ വിളക്കാണേ ഇരുളൊരു ലേശവുമവിടെയില്ലതരുമെനിക്ക് കിരീടമൊന്ന് ധരിപ്പിക്കും അവൻ എന്നെ ഉത്സവവസ്ത്രം
Read Moreഅഭിഷേകം അഭിഷേകം പരിശുദ്ധാ
അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകംഅഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകംഅന്ത്യകാലത്ത് സർവ്വജഡത്തിന്മേലുംപരിശുദ്ധാത്മാവിന്‍റെ അഭിഷേകം(2)അഭിഷേകത്തിന്‍റെ ശക്തിയാൽഎല്ലാ നുകവും തകർന്നു പോകുംവചനത്തിന്‍റെ ശക്തിയാൽഎല്ലാ കെട്ടുകളും അഴിഞ്ഞുമാറുംഅന്ധകാര ബന്ധങ്ങൾ ഒഴിഞ്ഞു പോകുംഅഭിഷേകത്തിന്‍റെ ശക്തി വെളിപ്പെടുമ്പോൾ(2);- അഭിഷേകംകൊടിയ കാറ്റടിക്കും പോലെആത്മ പകർച്ചയിൽ ശക്തി പെരുകുംഅഗ്നിജ്വാല പടരും പോലെപുതു ഭാഷകളാൽ സ്തുതിക്കുംഅടയാളം കാണുന്നല്ലോ അത്ഭുതങ്ങളുംഅന്ത്യകാലത്തിന്‍റെ ഓരോ ലക്ഷണമാകും(2);- അഭിഷേകംചലിക്കുന്ന പ്രാണികൾ പോൽശക്തി ലഭിക്കും ജീവൻ പ്രാപിക്കുംജ്വലിക്കുന്ന തീപന്തം പോൽകത്തിപ്പടരും അഭിഷേകത്താൽചാവാറായ ശേഷിപ്പുകൾ എഴുന്നേൽക്കുംപുതു ജീവനാൽ സ്തുതിച്ചാർത്തു പാടും.(2);- അഭിഷേകം
Read Moreഅഭിഷേകം അഭിഷേകമേ ആത്മാ
അഭിഷേകം അഭിഷേകമേആത്മാവിൻ അഭിഷേകമേ(2)എന്നിൽ ഇറങ്ങേണമേമാരിയായ് പെയ്യേണമേ (2)ഹാലേലുയ്യാ… ആ… ആ… ഹാലേലുയ്യാ(3)ഹാലേലുയ്യാ… ആമേൻആരാധനയാൽ ഉളവാകും അഭിഷേകമേഇന്നീസഭയിൽ അത്ഭുതം ചെയ്യേണമേ(2)വരങ്ങളെ പകരേണമേഈ സഭ ഇന്നു ജ്വലിച്ചീടുവാൻ(2);- ഹാലേലുയ്യാ…പെന്തക്കോസ്തിൻ നാളിൽ പകർന്നതാം ആത്മമാരിഇന്നീസഭയിൽ പെയ്തിറങ്ങേണമേസഭയെ നീ ഉണർത്തേണമേഅനുഗ്രഹം പകരേണമേ(2);- ഹാലേലുയ്യാ…സാറാഫുകൾ ആരാധിക്കും നാഥനെകെരൂബികൾ ആർത്തുപാടും രാജനെ(2)മൂപ്പന്മാർ കുമ്പിടും കുഞ്ഞാടാം യേശുവിന്ആരാധനയേകുന്നിതാ(2);- ഹാലേലുയ്യാ…ആരാധന സൃഷ്ടാവാം ദൈവത്തിന്ആരാധന ഉന്നതനാം യേശുവിന്ആരാധന പരിശുദ്ധ ആത്മാവിന്ആരാധനയേകുന്നിതാ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഞാൻ ചോദിച്ചതിലും ഞാൻ നിനച്ച
- ചേരും ഞാൻ നിൻ രാജ്യേ ദൈവമേ
- നിന്‍റെ വഴികൾ എനിക്കത്ഭുതമേ
- മൃദുവായ് നീ തൊടുകിൽ
- യേശുവേ നിൻ പാദം കുമ്പിടും നേരം

