Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ആഴത്തിൽ നിന്നീശനോടു

ആഴത്തിൽ നിന്നീശനോടു യാചിക്കുന്നേ ദാസനിപ്പോൾ കേൾക്കണമേ യാചന നീ ശ്രദ്ധിക്കുക പ്രാർത്ഥനയെ നീയകൃത്യം ഓർമ്മവച്ചാൽ ആരു നിൽക്കും? ദേവ! ദേവ!നിന്നെ ഭയന്നിടും പടിമോചനം നിൻപക്കലുണ്ട് കാത്തിരിക്കുന്നീശ! നിന്നെ കാത്തിരിക്കുന്നെന്‍റെ ഉള്ളം നിൻവചനം തന്നിലത്രേ എന്നുടെ പ്രത്യാശയെന്നും പ്രത്യുഷസ്സെ കാത്തിരിക്കും മർത്യരെക്കാളത്യധികം കാത്തിരിക്കുന്നിന്നടിയൻ നിത്യനാമെൻ യാഹിനെ ഞാൻയാഹിലെന്നും ആശ വയ്പിൻ വൻ കൃപയുണ്ടായവനിൽ യിസ്രായേലേ! നിന്നകൃത്യം പോക്കിയവൻ വീണ്ടെടുക്കുംതാതസുതാത്മാക്കളാകും ആദി ദൈവമായവന്നു ആദി മുതലിന്നുമെന്നും ഹാ! മഹിമ കൈവരട്ടെനിന്‍റെ ഹിതംപോലെ- എന്ന രീതി (സങ്കീ. 130)

Read More 

അഖിലാണ്ഡ ത്തിന്നുടയവനാം

അഖിലാണ്ഡത്തിന്നുടയവനാം ദൈവംസ്തുത്യൻ പരിശുദ്ധൻസകല ചരാചര രചയിതാവാം ദൈവംനിത്യൻ പരിശുദ്ധൻപരിശുദ്ധൻ പരിശുദ്ധൻമഹിമയിലുന്നതനേസ്തുതികളിൽ വസിക്കും ദേവാധിദേവാആരാധിക്കുന്നു ഞങ്ങൾ(2)തിരുസാരൂപ്യം മാനവനേകിയോൻവന്ദ്യൻ പരിശുദ്ധൻജ്ഞാനവും മാനവും മഹിമയും അണിയിച്ചോൻധന്യൻ പരിശുദ്ധൻ;- പരിശുദ്ധൻ…തനയനെ നൽകിയീപാരിനെ വീണ്ടവൻനിരുപമൻ പരിശുദ്ധൻ കാൽവറിയിൽ എന്‍റെ പാപത്തിന്‍റെ ബലിയായ നാഥൻ പരിശുദ്ധൻ;- പരിശുദ്ധൻ…ഉർവ്വിയിൽ വന്നെന്‍റെ ദുരിതങ്ങളറിഞ്ഞവൻനല്ലവൻ പരിശുദ്ധൻമരണത്തെ ജയിച്ചവൻ ഉയരത്തിൽ മേവുവോൻവല്ലഭൻ പരിശുദ്ധൻ;- പരിശുദ്ധൻ…വീണ്ടും വരാമെന്ന് വാഗ്ദത്തം തന്നവൻഎൻ പ്രിയൻ പരിശുദ്ധൻനിത്യതയിൽ വാസം നമുക്കായിട്ടൊരുക്കുവാൻനിഖിലേശൻ പരിശുദ്ധൻ;- പരിശുദ്ധൻ…

Read More 

അഭയം അഭയം എന്നേശുവിൽ

അഭയം അഭയം എന്നേശുവിൽ എന്നും എൻ അഭയംശാശ്വത ഭുജങ്ങളാലെന്നെനിത്യം താങ്ങുമെൻയേശുവിൽ എൻ അഭയംആശ്രയമില്ലാത-ലയുമ്പോൾതിരു സവിധമെനിക്കു സങ്കേതം(2)വ്യഥകളാൽ എൻ മനം ഉരുകുമ്പോൾനിൻ വചനം അതെന്നുമെൻ ആശ്വാസം;-കൂരിരുൾ വീഥികൾ തോറും നിൻഅരിയ വെളിച്ചമെൻ വഴികാട്ടി(2)വീഥികളെന്നെ ചുഴലുമ്പോൾനിൻ വാത്സല്യാമൃതമെൻ ശക്തി;-വരമരുളേണം ദേവസുതാമഹിമകളെന്നും ഘോഷിപ്പാൻ(2)പരിശുദ്ധാത്മ പ്രേരിതനായ് നിൻപ്രേക്ഷിത വേല തികച്ചിടാൻ;-

Read More 

അഖിലാണ്ട ത്തിനുടയനാം നാഥാ

അഖിലാണ്ടത്തിനുടയനാം നാഥാജീവനാധാരമായ ദേവാതിരുനാമം ഭൂവിലെത്ര ശ്രേഷ്ട്ടംനിൻ ക്യപ എത്ര മനോഹരം;- അഖിലാസമ്പന്നനായവൻ ഭൂവിൽ വന്നുനമ്മെ ഏറ്റവും സമ്പന്നരാക്കാൻഎത്രയും ദരിദ്രനായി തീർന്നുഎന്തൊരു ക്യപാ ദൈവത്തിൻ ദാനംഎന്തു കരുണാ ദൈവത്തിൻ സ്നേഹംദീർഘക്ഷമ മഹാദയ പ്രീതിവാത്സല്യം;- അഖിലാപവിത്രൻ, നിർമ്മലൻ, നിർ-ദോഷൻപാപികളോടു വേർവിട്ടവൻ താൻപാപികളാംനമ്മെ പ്രിയ മക്കളാക്കിഎന്തൊരു ക്യപാ ദൈവത്തിൻ ദയാമാറാത്ത മഹാ വിശ്വസ്തനവൻനമ്മെ സ്വർഗ്ഗത്തിലെന്നും തന്നിലിരുത്തി;- അഖിലാവന്ദിപ്പിൻ സ്തുതിപ്പിൻ രക്ഷിതാവെഉയർത്തി പുകഴ്ത്തിൻ യേശുനാമംകീർത്തിപ്പിൻ ഘോഷിപ്പിൻ തൻവാത്സല്യംഎന്നും സ്തുതിപ്പിൻ കുരിശിൻ സ്നേഹംഎങ്ങും ഉയർത്തിൻ യേശുവിൻ നാമംയേശുക്രിസ്തു കർത്താവു എന്നു എങ്ങും ഘോഷിപ്പിൻ;- അഖിലാ

Read More 

അഭയം അഭയം തിരു സന്നിധിയിൽ

അഭയം അഭയം തിരുസന്നിധിയിൽഅഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട്നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നവൻകർത്തൃനാമത്തിനായ് ജീവിച്ചിടാംകർത്തൃനാമം ഘോഷിച്ചുല്ലസിക്കാം;-ദിവ്യവചനങ്ങൾ പാലിച്ചിടാംനിന്‍റെ ദിവ്യസ്നേഹം അനുഭവിക്കാൻ;-നിന്‍റെ വരവിനായ് കാത്തിടുന്നുനിന്‍റെ കൂടെ വാഴാൻ കൊതിച്ചിടുന്നു;-

Read More 

അക്കരയ്ക്കു യാത്രചെയ്യും സീയോൻ

അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരീഓളങ്ങൾ കണ്ടു നീ ഭയപ്പെടേണ്ട കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാൻകഴിവുള്ളോൻ പടകിലുണ്ട്വിശ്വാസമാം പടകിൽ യാത്ര ചെയ്യുമ്പോൾ തണ്ടു വലിച്ചു നീ വലഞ്ഞിടുമ്പോൾഭയപ്പെടേണ്ട കർത്തൻ കൂടെയുണ്ട്അടുപ്പിക്കും സ്വർഗ്ഗീയ തുറമുഖത്ത്എന്‍റെ ദേശം ഇവിടെയല്ല ഇവിടെ ഞാൻ പരദേശവാസിയാണല്ലോഅക്കരെയാണ് എന്‍റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട് കുഞ്ഞാടതിൻ വിളക്കാണേ ഇരുളൊരു ലേശവുമവിടെയില്ലതരുമെനിക്ക് കിരീടമൊന്ന് ധരിപ്പിക്കും അവൻ എന്നെ ഉത്സവവസ്ത്രം

Read More 

ആയിരം ആണ്ടുകൾ ഒരുനാൾ

ആയിരം ആണ്ടുകൾ ഒരുനാൾ പോലെആയിരം കൊടികളും നാലണപോലെനഷ്ടങ്ങൾ എല്ലാം നിസ്സാരങ്ങളായിസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെഞാൻ പാടും ആടിപ്പാടുംഎന്‍റെ യേശുവിന്‍റെ നല്ലനാമം പാടുംക്രൂശിൽ പ്രാണനേകിഎന്നെ സ്നേഹിച്ച സ്നേഹമോർത്തു പാടുംതിന്മക്കായ് സാത്താൻ ചെയ്തെങ്കിലുംനന്മക്കായ് തീർത്തു എന്‍റെ ദൈവംപഴയതെല്ലാം നീക്കി പുതിയവയെ തന്നുസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-കരയില്ല ക്ഷീണിച്ചിരിക്കില്ല ഞാൻആശയറ്റ വാക്കൊന്നും പറയില്ല ഞാൻഎഴുന്നേറ്റു പണിയുമെ മുമ്പോട്ടു പോകുമെസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-ദുഃഖങ്ങൾ എല്ലാം ആനന്ദമായ്പരിഹാസം എല്ലാം ആദരങ്ങളായ്മാറുന്ന നാളുകൾ ഏറ്റം അടുത്തല്ലയോസന്തോഷം സന്തോഷമെ, ഉല്ലാസം ഉല്ലാസമെ;-

Read More 

ആയിരം സ്തുതികളേക്കാൾ

ആയിരം സ്തുതികളേക്കാൾഅനുസരണം വലിയതല്ലോപതിനായിരം വരങ്ങളേക്കാൾസ്നേഹം ശ്രേഷ്ഠമല്ലോജീവിതം സൗഭ്യമാക്കിടാംഭൂമിയിൽ സ്വർഗ്ഗരാജ്യം തീർത്തിടാംഭവനമോ സന്തുഷ്ടമക്കിടാംദൈവവചനം അനുസരിക്കുകിൽകർത്തവേ കർത്തവേ എന്നുരചെയ്യുംമർത്ത്യരാകും നാം ഏതുമില്ലഉർവിയിൽ ദൈവേഷ്ടം ചെയ്തിടുന്നവർസ്വർഗ്ഗരാജ്യത്തിൽ എന്നും അവകാശികൾ;- ആയിരം…പ്രാർത്ഥനയും യാചനയും ഉയരും ഭവനംകീർത്തനങ്ങളാൽ ആരാധനയുംസ്വാർത്ഥത വെടിഞ്ഞിടുന്ന ജീവിതവുംപാർത്തലത്തെ സ്വർഗ്ഗരാജ്യ തുല്യമാക്കിടും;- ആയിരം…സ്നേഹത്തിന്‍റെ നൗകയിൽ യാത്ര ചെയ്യുകിൽത്യാഗത്തിന്‍റെ മേടുകൾ സഞ്ചരിക്കുകിൽസത്യത്തിന്‍റെ പാതയിൽ നീതി നിറവിൽസൗഭാഗ്യമാക്കിടാം ഈ ജീവിതം;- ആയിരം…

Read More 

ആയിരങ്ങൾ ആഹാരമില്ലാതെ

ആയിരങ്ങൾ ആഹാരമില്ലാതെ അനുദിനം അലഞ്ഞിടുമ്പോൾഅങ്ങു നൽകിയ നന്മയ്ക്കു സ്തോത്രംകോടാകോടി സ്തുതി മഹത്വംയേശു തന്ന ദാനങ്ങൾ ഓരോന്നായ് എണ്ണിയാൽ തീരുകില്ലയോഗ്യതയെന്തുള്ളു നാഥാ ഈ ഏഴയിൽ കാരുണ്യം തോന്നീടുവാൻ;-ക്രൂശുചുമന്നെന്‍റെ യേശു പോയതാംആ പാത മതിയെനിക്ക്ഈ പാരിലെൻ ജീവിതനാളുകൾ മുഴുവനും ആശ്വാസം ആയീടുവാൻ;-മാറുകയില്ല ഞാൻ പോകുകയില്ലെന്‍റെയേശുവിൻ പാത വിട്ട്അന്ത്യം വരെയെന്‍റെ ജീവിതമേശുവിൽമാത്രം മതിയെനിക്ക്;-

Read More 

ആയിരങ്ങൾ വീണാലും പതിനായി

ആയിരങ്ങൾ വീണാലുംപതിനായിരങ്ങൾ വീണാലുംവലയമായ് നിന്നെന്നെ കാത്തിടുവാൻദൈവദൂതന്മാരുണ്ടരികൽഅസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോസർവ്വശക്തനാം ദൈവമെന്‍റെ കൂടെയുണ്ടല്ലോസകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻഎന്‍റെ യേശുവിന്‍റെ അത്ഭുതമാം നാമമുണ്ടല്ലോആയുധങ്ങൾ ഫലിക്കയില്ലഒരു തോൽവിയും ഇനി വരികയില്ലഎന്നെ ശക്തനായ് മാറ്റിടുവാൻ ആത്മബലമെന്‍റെ ഉള്ളിലുള്ളതാൽതിന്മയൊന്നും വരികയില്ലഎല്ലാം നന്മയായി തീർന്നിടുമേബാധയൊന്നും അടുക്കയില്ലഎന്‍റെ ഭവനത്തിൽ ദൈവമുണ്ടെന്നും

Read More