Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ആത്മാവേ കനിയേണമേ

ആത്മാവേ കനിയേണമേ അഭിഷേകം പകരേണമേഅഗ്നിജ്വാല പോലെ ഇടിമുഴക്കത്തോടെ(2)അഗ്നിനാവുകൾ എൻമേൽ പതിയേണമേ(2)ജാതികൾ തിരുമുൻപിൽ വിറയ്ക്കും വണ്ണംനിന്‍റെ നാമത്തെ വൈരികൾക്കു വെളിപ്പെടുത്താൻ(2)തീയിൽ ചുള്ളി കത്തും പൊലെ നീ ഇറങ്ങേണമേവെള്ളം തിളയ്ക്കുന്ന പോലെ നീ കവിയേണമേ(2)മലകൾ തിരു മുൻപിൽ ഉരുകും വണ്ണംനീ ആകാശം കീറി എന്മേൽ ഇറങ്ങേണമേ(2)ആലയം പുക കൊണ്ടു നിറഞ്ഞ പോലെഅഗ്നിയാലെന്‍റെ ഉള്ളം നീ നിറയ്ക്കണമേ(2)യിസ്രയേലിൻ ജനത്തിന്‍റെ വിടുതലിനായ്പണ്ടു മോശമേലാ തീ പകർന്നു കൊടുത്തവനെ(2)തീയിൽ മുൾപ്പടർപ്പു കത്തും പോലെ ഇറങ്ങേണമെആ തീയിൽ നിന്നും എന്നെയും നീ വിളിക്കണമേ(2)

Read More 

ആത്മാവേ പരിശുദ്ധാത്മാവേ

ആത്മാവേ പരിശുദ്ധാത്മാവേവരികിന്നീ അടിയാരിൽ ദയവോടു നീസോദരിൽ പെന്തക്കൊസ്തിൻ നാളിൽചന്തമോടിറങ്ങിയ ദൈവാത്മാവേശക്തിയായ് വരണമേ ഞങ്ങളിലുംആത്മശക്തിയാൽ നിറഞ്ഞീടുവാൻനമ്മുടെ പാപത്തിൻ മലിനത നീക്കിനല്ലുണർവെങ്ങളിൽ നൽകീടേണംവല്ലഭനെ കൃപ ചെയ്തിടേണംനല്ല ആത്മാവിൽ നിറഞ്ഞീടുവാൻ;-ഹൃദയക്കോണിലും നിറഞ്ഞിടണേ നീനോക്കണേ എന്നുടെ ജീവിതത്തിൽ നീഉണർത്തിക്ക എന്‍റെ പാപങ്ങളെപ്രവൃർത്തിപ്പാൻ ദിവ്യ ശക്തിയും താ;-തൃത്വത്തിൽ മൂന്നാമനായിടുന്ന നീഞങ്ങളിന്നാശ്വാസപ്രദനാ-യോൻ നീബലത്താൽ ഞങ്ങളെ ഉണർത്തീടുകപകരുക പുതു ജീവനുള്ളിൽ;-ക്രിസ്തുവിൽ വസിച്ചതാം ദൈവാത്മാവേകഷ്ടങ്ങളിൽ ഏറ്റം അടുത്ത സഖിയാംക്രിസ്തുവിൽ ശിഷ്യർക്കു നവബലമേഅത്ഭുതങ്ങൾ ചെയ്വാൻ കൃപ തരണേ;-കാര്യസ്ഥനെ ദിവ്യ കാവൽക്കാരാ നീവസിക്ക ഞങ്ങളിലുള്ളത്തിലെന്നുംസൂക്ഷിക്കണേ സ്വർഗ്ഗേ ചേരുവോളംദൈവസഭയെ ഈ ഭൂമിയിൽ നീ;-

Read More 

ആത്മ മണവാളാ തിരു സഭയ്ക്കാനന്ദം

ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം നീയല്ലാതെആരുമരുളുകില്ല അവൾക്കിഹലോകമോ യോഗ്യമല്ലനിന്നെക്കുറിച്ചുള്ള പരിജ്ഞാനമെന്നതിൻ മേന്മമൂലംമന്നിതിൻ ലാഭമിന്നു തിരുജനമെണ്ണിടും ചേതമെന്ന്ലോകവെയിൽ കലർന്നു കറുത്തുപോയ് ദേഹമെന്നാലഴകായ്നീ കരുതി സഭയെ പുലർത്തിടുന്നത്ഭുതം നിൻ കൃപയേ!നിന്ദ ചുമന്നിടുന്നു തിരുജനം മന്നിടം തന്നിലിന്നുധന്യമെന്നെണ്ണിടുന്നു അതു നിന്‍റെ വന്ദ്യനാമത്തിലെന്നുംപോരുകളേറെയുണ്ട് പിശാചൽപ്പനേരമിതെന്നു കണ്ട്പാരിടമാധികൊണ്ടു നിറയ്ക്കുന്നു പാരമുത്സാഹം പൂണ്ട്എന്നു നീ വന്നിടുമോ? ദുരിതങ്ങൾ എന്നിനി തീർന്നിടുമോഎന്നു കൊതിച്ചിടുന്ന ജനങ്ങളാമെങ്ങളെ ചേർക്കണമേ

Read More 

ആത്മാവേ ഉണരുക ആരാധിക്കാം

ആത്മാവേ ഉണരുകആരാധിക്കാം പരമോന്നതനെസ്തുതിച്ചീടാം സർവ്വശക്തനെധ്യനിച്ചിടാം പരിശുദ്ധനെആരാധിക്കാം സത്യത്തിലുംആരാധിക്കാം ആത്മാവിലും(2)ഉണരുണരൂ ഉണരുണരൂനന്ദി ഏകിടാം(2)അവൻ പരിശുദ്ധൻഅവൻ പരേമാന്നതൻ(2)വഴ്ത്തി വണങ്ങാം നാഥനെ എന്നുംആരാധിച്ചീടാം നന്ദി ചൊല്ലാം(2)അവൻ നീതിമാൻഅവൻ ലോക രക്ഷകൻ(2)പൂർണ മനസ്സോടാരാധിക്കാംഹൃദയം സ്തുതിയാൽ നിറയെട്ടെ(2)

Read More 

ആത്മ നദി ആത്മ നദി ഒഴുകിടട്ടേ

ആത്മ നദി ആത്മ നദി ഒഴുകിടട്ടേആത്മ ശക്തി ആത്മ ശക്തി ഏറ്റെടുക്കട്ടേആത്മ പ്രവാഹം കവിഞ്ഞൊഴുകിടട്ടേആത്മപ്പകർച്ചയാൽ ഇന്നു നിറഞ്ഞീടട്ടേആത്മ നദി നമ്മിലേക്ക് ഒഴുകി എത്തുമ്പോൾആനന്ദത്താൽ അറിയാതെ അലിഞ്ഞുചേരുംനരിയാണിയോളമല്ല മുട്ടോളമല്ലഅത്ഭുതനദിയിൽ നാം ആറാടാൻ തുടങ്ങുംആത്മ നദി നമ്മിലേക്ക് പതഞ്ഞുയരുമ്പോൾഅഭിഷേകത്താൽ അറിയാതെ നിറഞ്ഞുപോകുംമുട്ടോളമല്ല അരയോളം പോരായെന്ന്അറിയാത്ത ഭാഷകൾ പറഞ്ഞുതുടങ്ങുംആത്മ നദി നമ്മിലേക്ക് അടിച്ചുയരുമ്പോൾആമോദത്താൽ പന്തുപോലെ കുതിച്ചുയരുംനീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാതെആത്മനദിയിൽ നീന്തി നീന്തി തുടിക്കും

Read More 

ആത്മാവേ വന്നീടുക വിശുദ്ധാ

ആത്മാവേ! വന്നീടുക… വിശു-ദ്ധാത്മാവേ വന്നീടുകആത്മാവേ! വേഗം വന്നെന്നതി പാപങ്ങ-ളാകെ നീയോർപ്പിക്ക-ഞാൻആയവയോർത്തു അലറിക്കരവതി-ന്നായി തുണച്ചീടുക;- ആത്മാവേ…കേഫാവിൻ കണ്ണുനീരെപ്പോളൊഴുകുമെൻകണ്ണിൽ നിന്നും ദൈവമേ-നിൻതൃപ്പാദത്തിങ്കൽ വീണിപ്പോളപേക്ഷിക്കു-ന്നിപ്പാപിയെ വിടല്ലെ;- ആത്മാവേ…കല്ലാം മനസ്സിനെ തല്ലി തകർക്ക നിൻചൊല്ലാലേ വേഗമയ്യോ ദിനംവെള്ളക്കുഴിയാക്കിക്കൊള്ളുക എന്നിരു-കണ്ണുകളെ വേഗം നീ;- ആത്മാവേ…യേശു കുരിശിൽ മരിച്ച സ്വരൂപമെൻമാനസം തന്നിൽ ദിനം പ്ര-കാശിപ്പതിനു തുണയ്ക്കുക ദൈവമേലേശവും താമസിയാ;- ആത്മാവേ…നിന്നെയെത്ര തവണ ദുഃഖിപ്പിച്ചിരി-ക്കുന്നു മഹാപാപി ഞാൻ നിന്‍റെപൊന്നാമുപദേശം തള്ളിക്കളഞ്ഞു ഞാൻതന്നിഷ്ടനായ് നടന്നേൻ;- ആത്മാവേ…നിഗളം ദുർമോഹമവിശ്വാസം വഞ്ചനപകയെന്നിവയൊഴിച്ചു എ-ന്നകമേ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെവേഗം തന്നീടുക നീ;- ആത്മാവേ…അപ്പോസ്തോലരിലറങ്ങിയ […]

Read More 

ആത്മനദി എന്നിലേക്കൊഴുക്കു

ആത്മനദി എന്നിലേക്കൊഴുക്കുവാനായിആവലോടെ ഞാനും കാത്തിരുന്നപ്പോൾ (2)ആത്മനാഥനെന്നോടു തൻകരുണകാട്ടിആത്മനദി എന്നിലേക്കുമവനൊഴുക്കി (2)ആത്മനദി എന്‍റെ പാദങ്ങൾ നനച്ചപ്പോൾആനന്ദത്താലെന്‍റെയുള്ളം തുളുമ്പിപ്പോയി (2)പുതിയൊരു ശക്തി എന്നിലേക്കെൻ നാഥൻഅനുനിമിഷം പകർന്നു തുടങ്ങി (2)ആത്മനദി എന്‍റെ മുട്ടോളമെത്തിയപ്പോൾആകുലം മറന്നു ഞാൻ ആരാധിച്ചുപോയ് (2)അത്യന്തശക്തിയാലെൻ മൺകൂടാരമങ്ങ്പന്തുപോലെ പൊങ്ങി പൊങ്ങി തുടങ്ങി (2)ആത്മനദി എന്‍റെ അരയോളം എത്തിആരുമറിയാത്തൊരു ഭാഷ ഞാൻ ചൊല്ലി (2)മനുഷ്യരോടല്ല എൻ ദൈവത്തോടുതന്നെഅന്യഭാഷയിൽ സംസാരിച്ചു തുടങ്ങി (2)ആത്മനദി എന്‍റെ ശിരസ്സോളം എത്തിഎൻ പാദങ്ങൾ തറയിൽ ഉറയ്ക്കാതെയായി (2)എൻ ദേഹത്തിനു തെല്ലും ഭാരമില്ലാതായ്ആത്മനദിയിൽ അങ്ങ് നീന്തി തുടങ്ങി […]

Read More 

ആത്മാവേ വന്നു പാർക്ക ഈ

ആത്മാവേ വന്നു പാർക്ക ഈ ദാസനിൽയേശുവേ പകർന്നിടു നിൻ സ്നേഹമെന്നിൽഈ ലോകവും ഈ സുഖങ്ങളുംമാറിടും വേളയിൽപെറ്റമ്മയും സ്നേഹിതരുംമറന്നിടും വേളയിൽയേശുവേ നീ മാത്രമെൻആശ്രയം ഈ പാരിതിൽ(2);-എന്‍റെ സമ്പത്തും എന്‍റെ സർവ്വവുംനിൻ ദാനമേഎൻ വഴികളിൽ കൂട്ടാളിയുംനീ മാത്രമേയേശുവേ നിൻ നാമത്തേവാഴ്ത്തിടും ഈ പാരിതിൽ(2);-

Read More 

ആത്മ നദി എന്‍റെമേൽ ഒഴുക്കേണമെ

ആത്മ നദി എന്‍റെമേൽ ഒഴുക്കേണമെഅത്മപ്രവാഹം എന്നിൽ അയക്കെണമെ (2)അത്മപകർച്ച എന്നിൽ നിറക്കേണമെ അത്മാവിൽ എന്നും ആയിടുവാൻ (2)എന്നെ കുറ്റം വിധിക്കുന്നവർ മുൻപിൽമാനിക്കുന്ന എന്‍റെ പൊന്നുനാഥനെ (2)വാഴ്ത്തി സ്തുതിക്കും ഞാൻ ഘോഷിച്ചാർത്തിടുമെൻയേശുവിൻ സന്നിധെ.. ആരാധനയായി (2)പെറ്റ തള്ള എന്നെ മറന്നെന്നാലുംമറന്നിടാത്ത എന്‍റെ നല്ല നാഥനെ (2)ഞാൻ നിന്നെ മറക്കില്ലെന്നരുഌയോനെഎന്നും നിൻ സന്നിധെ.. ആരാധിച്ചിടും (2)കൊടും ശോധനയിൻ നടുവിൽകൈവിടാത്ത എന്‍റെ ഉറ്റസഖിയെ (2)നിന്നെ അല്ലാതെ ഞാൻ ആരെ സേവിക്കുംയേശുവെ നീ മാത്രം.. എന്നായുസിൻ നാളതിൽ (2)

Read More 

ആത്മാവിൽ ആരാധന തീയാൽ

ആത്മാവിൽ ആരാധനതീയാൽ അഭിഷേകമേ (2)അഗ്നിയാൽ അഭിഷേകം ചെയ്തിടുകനിന്‍റെ ദാസന്മാർ ജ്വലിച്ചിടട്ടെരാജ്യങ്ങൾ വിറക്കട്ടേ യേശുവിൽ-നാമത്തിൽ ദാസന്മാർ പുറപ്പെടട്ടെബാലന്മാർ വൃദ്ധന്മാർ യുവതികൾയുവാക്കന്മാർ ആത്മാവിൽ ജ്വലിച്ചിടട്ടെസകല ജഡത്തിന്മേലുംയേശുവിൻ ആത്മാവ്ശക്തിയായി വെളിപ്പെടുന്നു (2)രോഗങ്ങൾ മാറുന്നുക്ഷീണങ്ങൾ നീങ്ങുന്നുയേശുവിൽ നാമത്തിനാൽഭൂതങ്ങൾ ഓടുന്നു ശാപങ്ങൾ നീങ്ങുന്നുയേശുവിൻ നാമത്തിനാൽ (2)

Read More