Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ആനന്ദമോടെ ദിനം സ്തുതി പാടി

ആനന്ദമോടെ ദിനം സ്തുതി പാടി ആത്മാവിൽ ആർത്തിടാമേ ആത്മമണാളൻ യേശുനാഥൻ വേഗത്തിൽ വന്നിടുമേ ഒരുങ്ങിനിന്നിടാം തിരുസഭയെ തളരാതെ വേലചെയ്യാം ഹല്ലേലുയ്യാ, ആനന്ദമേ അവനു നാം സ്തുതി പാടാം വിശ്വാസം, സ്നേഹം, പ്രത്യാശ ഇവയാൽ ലോകത്തെ ജയിച്ചിടാമേ തേജസ്സു നോക്കി ലോകത്തെ മറന്ന് ഓട്ടത്തിൽ ജയം നേടിടാം;- ഒരുങ്ങി… വചനങ്ങൾ നിറവേറും അന്ത്യസമയമെ- ന്നറിഞ്ഞു നാം ഉണർന്നിടുക ദൈവത്തിൻ സർവ്വായുധം ഏന്തി സാത്താനെ ജയിച്ചീടാമേ;- ഒരുങ്ങി… ആത്മാവിൻ വരങ്ങളാൽ നിറഞ്ഞവരായി തേജസ്സിൻ പ്രഭയണിയാം ആത്മമണാളൻ രാജാധിരാജൻ വേഗത്തിൽ വന്നിടുമേ;- […]

Read More 

ആരാധനയിൻ നായകനേ

ആരാധനയിൻ നായകനേ അങ്ങേ ഞാൻ ആരാധിക്കും അഭിഷേകത്തെ തരുന്നവനെ അങ്ങേ ഞാൻ ആരാധിക്കും(2) ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ(2) ആശ്വാസം നീയേ ആശ്രയം നീയേ അങ്ങേ ഞാൻ ആരാധിക്കും ഇമ്പവും നീയേ ഇണയില്ല നാമമേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ വഴിയും നീയേ സത്യവും നീയേ അങ്ങേ ഞാൻ ആരാധിക്കും ചിന്തയും നീയേ ആശയും നീയേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ ഔഷധം നീയേ ഓഹരിയും നീയേ അങ്ങേ ഞാൻ ആരാധിക്കും ആൽഫയും നീയേ ഒമേഗയും […]

Read More 

ആനന്ദമുണ്ടെനി ക്കാനന്ദമുണ്ടെനി

ആനന്ദമുണ്ടെനി-ക്കാനന്ദമുണ്ടെനി- ക്കേശു മഹാ രാജ സന്നിധിയിൽ ലോകം എനിക്കൊരു ശാശ്വതമല്ലെന്നെൻ സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്‌ സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല കഷ്ടസങ്കടങ്ങൾ വന്നീടുന്നു;- കർത്താവേ! നീയെന്‍റെ സങ്കേതമാകയാൽ ഉള്ളിൽ മന:ക്ലേശം ലേശമില്ല വിശ്വാസക്കപ്പലിൽ സ്വർപ്പുരം ചേരുവാൻ ചുക്കാൻ പിടിക്കണേ പൊന്നു നാഥാ;- എന്നാത്മാവേ നിന്നിൽ ചാഞ്ചല്യമെന്തിഹെ ബാഖായിൻ താഴ്‌വരയത്രേയിതു സീയോൻപുരി തന്നിൽ വേഗം നമുക്കെത്തീ- ട്ടാനന്ദക്കണ്ണുനീർ വീഴ്ത്തിടാമേ;- കൂടാരവാസികളാകും നമുക്കിങ്ങു വീടന്നൊ നാടെന്നൊ ചൊൽവാനെന്ത്‌? കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ മീതെ നമുക്കായി വച്ചിട്ടുണ്ട്‌;- ഭാരം പ്രയാസങ്ങളേറും […]

Read More 

ആരാധന യ്ക്കെന്നും യോഗ്യനെ

ആരാധനയ്ക്കെന്നും യോഗ്യനെ ശുദ്ധർ വാഴ്ത്തും യേശു നാഥനെ വീണു വണങ്ങുന്നു ഞങ്ങളും ആത്മശക്തി പകർന്നീടുക ഓരോ ദിനവും നടത്തിയതോർത്താൽ എന്തു ഞാനേകിടും നിൻ പേർക്കായി നല്കിടുന്നെന്നെ സമ്പൂർണ്ണ യാഗമായ് സ്വീകരിക്കാ ഈ സമർപ്പണത്തെ ആഴമാം കുഴിയതിൽ നിന്നു കരേറ്റി പാറമേലെൻ ഗമനം സ്ഥിരമാക്കി നാവിൽ പുതിയൊരു പാട്ടു നീ തന്നു നാൾകൾ മുഴുവൻ പാടിടുവാൻ ശത്രുവിന്നസ്ത്രങ്ങൾ പാഞ്ഞടുത്തപ്പോൾ പരിചകൊണ്ടെന്നെ മറച്ച നാഥാ കൂടാരത്തിലെന്നെ ഒളിപ്പിച്ചതിനാൽ ശത്രുവിൻ ദൃഷ്ടി പതിച്ചതില്ല ആരാധനയിന്മേൽ വാസം ചെയ്യുന്നോൻ സ്തുതി ബഹുമാനങ്ങൾക്കെന്നും യോഗ്യൻ […]

Read More 

ആനന്ദി ച്ചാർത്തിടും ഞാൻ

ആനന്ദിച്ചാർത്തിടും ഞാൻ പുതുഗീതങ്ങൾ പാടിടും ഞാൻ ചെയ്ത വൻ കൃപകൾക്കായി അനുദിനം സ്തുതിച്ചീടും ഞാൻ കണ്മണി പോലെന്നെ കാത്തിടും കർത്തൻ തൻ കരുണകളോർത്തു ഞാൻ പാടിടുമെ(2) ആപത്തനർത്ഥങ്ങളനവധിയിൽ നിന്നും അനുദിനമവനെന്നെ വിടുവിക്കുമെ;- ഭാരങ്ങൾ ദുഃഖങ്ങൾ നീക്കിടും കർത്തൻ തൻ വാത്സല്യമോർത്തു ഞാൻ പാടിടുമേ(2) രോഗങ്ങൾ പീഡകൾ മാറ്റിടും കർത്തൻ തൻ സാന്നിദ്ധ്യമോർത്തു ഞാൻ വാഴ്ത്തിടുമെ;- മാലിന്യമേശാതെ പാലിക്കും കർത്തൻതൻ സ്നേഹത്തെയോർത്തു ഞാൻ പാടീടുമേ(2) രാജാധി രാജനാം കർത്തനെ കാണുവാൻ നാളുകളെണ്ണി ഞാൻ പാർത്തിടുമേ;- Aanandicchaartthitum njaan Aanandicchaartthitum […]

Read More 

ആരാധനയ്ക്കു യോഗ്യനാം

ആരാധനയ്ക്കു യോഗ്യനാം യേശുവേ ആരാധിക്കുന്നു ഞങ്ങൾ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെ ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ഞങ്ങൾ ആരാധന ആരാധന ആത്മാവിൽ ആരാധന ആത്മാവിൽ ആരാധന കാൽവറി കുന്നിൽ ജീവനെ തന്ന കുഞ്ഞാടിനാരാധന വിശുദ്ധ കരങ്ങൾ ഉയത്തി അങ്ങേ ആരാധിക്കുന്നു ഞങ്ങൾ ഏഴയാം എന്നെ മാർവോടണച്ച പിതാവിന് ആരാധന സർവ്വം മറന്ന് തിരുസവിധേ ആരാധിക്കുന്നു ഞങ്ങൾ Aaraadhanaykku yogyanaam yeshuve Aaraadhanaykku yogyanaam yeshuve aaraadhikkunnu njangal parishuddhan parishuddhan parishuddhane aaraadhikkunnu njangal aaraadhikkunnu njangal aaraadhana […]

Read More 

ആലോചനയിൽ വലിയവൻ

ആലോചനയിൽ വലിയവൻ പ്രവൃത്തിയിൽ ശക്തിമാൻ തൻ ജനത്തിനു വേണ്ടുന്നത- അന്നന്നേക്കു നീ നല്കി കൊടുക്കുന്നവൻ നിന്‍റെ ജനം നിന്നിൽ ആനന്ദിച്ചീടുവാൻ വീണ്ടും നീ ഞങ്ങളെ ജീവിപ്പിക്കില്ലയോ(2) ജീവജലം ഇന്നു സൗജന്യമായ് വന്നു ദാഹിക്കുന്നേവരും കുടിച്ചിടട്ടേ(2);- ആലോച… അന്ത്യകാലത്തു സകല ജഡത്തിന്മേൽ നിന്നാത്മമാരി ചൊരിഞ്ഞിടുമ്പോൾ(2) നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്ത ആത്മനദിയായ് നാം തീർന്നിടുവാൻ(2);- ആലോച… അന്തകാരം ഭൂവിൽ നിറഞ്ഞിടുന്നു കൂരിരുൾ ജാതിയെ മൂടിടുന്നു (2) നമ്മുടെ പ്രകാശം ഉദിച്ചിരിക്കുന്നതാൽ എഴുന്നേറ്റു ജ്വലിക്കാം നീതിസൂര്യനായി(2);- ആലോച… കഷ്ടതയാകുന്ന കഠിനവേളകളിൽ പതറിടാതെ […]

Read More 

ആലോചനയിൽ വലിയവനാം

ആലോചനയിൽ വലിയവനാം പ്രവൃത്തിയിൽ ഉന്നതനാം ആവശ്യങ്ങളിൽ സഹായമാം ആനന്ദത്തിൻ ഉറവിടമേ (2) ആരാധിക്കുന്നു പൂർണ്ണ ഹൃദയത്തോടെ ആരാധിക്കുന്നു പൂർണ്ണ മനസ്സോടെ (4) അനുദിനവും സ്തുതിച്ചിടും ഞാൻ ഉന്നതൻ ശ്രീയേശുവിൻ നാമം (2) രാവും പകലും സ്തുതിച്ചിടും ഞാൻ അത്ഭുതത്തിൻ ഉറവിടമേ (2);- ആരാധി… തപ്പുകൾകൊണ്ടും കിന്നരം കൊണ്ടും വീണകൊണ്ടും സ്തുതിച്ചിടും ഞാൻ (2) അമാവാസിയിൽ പൗർണ്ണമാസിയിൽ ആനന്ദത്തിൻ ഉറവിടമേ (2);- ആരാധി… ജീവനുള്ളതൊക്കെയും സ്തുതിച്ചീടട്ടെ സർവ്വശക്തൻ യഹോവയെന്ന് (2) താഴ്ച്ചയിൽ നിന്നു ഉയർത്തുന്നവൻ നീതിയുടെ ഉറവിടമേ (2);- […]

Read More 

ആമേൻ ആമേൻ എന്നാർത്തുപാടി

ആമേൻ ആമേൻ എന്നാർത്തു പാടി ദൈവകുഞ്ഞാടിനെ ആരാധിക്കാം (2) വീണ്ടെടുക്കപ്പെട്ട കൂട്ടമെ രക്ഷാ ദാനമെന്നാർത്തിടുക ഈ ലോക ക്ലേശങ്ങൾ തീർന്നിടുമേ ദൈവസന്നിധിയിൽ നിന്നിടുമേ;- ആമേൻ… കുഞ്ഞാട്ടിൻ രക്തത്തിൽ ശുദ്ധർ നാം വെൺനിലയങ്കി ധരിച്ചിടുമേ കയ്യിൽ കുരുത്തോലയേന്തി നാമും സ്തുതിയും മഹത്വവും അർപ്പിക്കുമേ;- ആമേൻ… ജീവജല ഉറവയിൽ നിന്നും നിത്യം പാനം ചെയ്യുന്നതാൽ ദാഹം വിശപ്പുമങ്ങോട്ടുമില്ല വെയിലും ചൂടും നമ്മെ തളർത്തുകയില്ല;- ആമേൻ… ദുഖത്തിൻ കണ്ണീർ കണങ്ങൾ മണിമുത്തായി തീർന്നിടുമ്പോൾ ഹല്ലേലുയ്യാ പാടി സ്തുതിച്ചിടുമേ ദൈവകുഞ്ഞാടിനെ ആമേദത്തോടെ;- ആമേൻ… […]

Read More 

ആമേൻ കർത്താവേ വേഗം വരണേ

ആമേൻ കർത്താവേ വേഗം വരണേ ആകാശം ചായിച്ചു ഇറങ്ങേണമേ താമസിക്കല്ലേ സീയോൻ മണാളാ താമസിക്കല്ലേ ശാലേം രാജനേ ആശയേറുന്നു നിൻ മുഖം കണ്ടിടാൻ കാഹളത്തിൻ നാദം വാനിൽ കേട്ടിടുവാൻ ഇഹത്തിലെ വാസം വിട്ടു പറന്നിടുവാൻ ബഹുദൂതരോടു കൂടെ ആർത്തിടുവാൻ മഹത്വത്തിൻ രാജാവേ നീ എഴുന്നള്ളണേ;- ആമേൻ… ലോകത്തിന്‍റെ മോഹം ഏറിടുന്നേ പാപത്തിന്‍റെ ഭോഗം പെരുകിടുന്നേ മയങ്ങുന്ന മണവാട്ടി പോലെ ജനം മാറീടുന്നു പാപം തഴച്ചിടുന്നേ;- ആമേൻ… ഭക്തിയുടെ വേഷമെങ്ങും കാണുന്നല്ലോ ശക്തിയുടെ സാക്ഷ്യമെങ്ങും കുറഞ്ഞിടുന്നേ നിത്യനായ ദൈവമെ […]

Read More