Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ഒരു സൈന്യമെൻ നേരെ

ഒരു സൈന്യമെൻ നേരെ പാളയമിറങ്ങിയാലുംഭയപ്പെടില്ല ഞാൻ ഭയപ്പെടില്ലയഹോവ കൂടുള്ളതാൽ യഹോവ കൂടുള്ളതാൽ ഞാൻ നിർഭയമായ് വസിക്കുംഎന്നും നിർഭയമായ് വസിക്കുംയഹോവ എന്റെ വെളിച്ചമല്ലോരക്ഷയുമാകുന്നല്ലോയഹോവ എന്റെ ജീവന്റെ ബലംഞാൻ ആരെ ഭയപ്പെടുംഞാൻ ആരെ ഭയപ്പെടും;- ഒരു…അനർഥ ദിനത്തിൽ കൂടാരത്തിൽ മറയ്ക്കുംപാറമേൽ ഉയർത്തുമെന്നെതിരു നിവാസത്തിന്റെ മറവിൽ മറയ്ക്കുംശത്രു മദ്ധ്യേ ഉയർത്തുമെന്നെനാഥൻ ശത്രുമദ്ധ്യേ ഉയർത്തുമെന്നെ;- ഒരു…സൈന്യത്താലല്ല ശക്തിയാലല്ലആത്മാവിനാലെല്ലാം സാദ്ധ്യംപർവ്വത സമമാം എതിരുകൾ ഉയർന്നാൽആത്മാവിനാലെല്ലാം തകർക്കുംതന്റെ ആത്മാവിനാലെല്ലാം തകർക്കും;- ഒരു…

Read More 

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട്

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട് അതുവെട്ടിയാൽ പിന്നെയും പൊട്ടിക്കിളുർക്കും(2)തകരരുതേ മനമേ തളരരുതേ മനസ്സേജീവൻ തന്നീടും സ്നേഹ നാഥൻനിന്നെ മാനിക്കും ജീവ താതൻ(2)1 നിന്റെ വേർ നിലത്തു വീണു പഴകിയാലുംനിന്റെ ജീവൻ മണ്ണിൽ വീണു കെട്ടു പോയാലുംവെള്ളത്തിൻ ഗന്ധം പോൽ നിന്നിൽ ആത്‌മാവുണ്ടെന്നാൽതളിർത്തുയർത്തീടും നിന്റെ ജീവിത സാക്ഷ്യം(2);-2 തന്റെ ഉള്ളം കയ്യിൽ വെളളം അളക്കുന്നവൻഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുന്നോൻഇത്ര ബലവാനം ദൈവം കൂടെയുള്ളപ്പോൾജയം നിനക്കേകും ക്രൂശിൽ ജയം വാരിച്ചൊൻ(2);-

Read More 

ഒരുനാളും പിരിയാത്ത നല്ല

ഒരുനാളും പിരിയാത്ത നല്ല സഖിയായ്‌എന്റെ യേശു അരികിലുണ്ട്‌എന്നെ തളരാതെ കരം തന്നു നയിച്ചീടുവാൻമതിയായ ബലവാനവൻഅവൻ നടത്തുന്ന വഴികളുംകരുതുന്ന വിധങ്ങളുംഅനന്യമാം കൃപയാലത്രേ2 രക്താബരംപോൽ കഠിനമായകറയെല്ലാം കഴുകുമവൻഎന്റെ പാപം പോക്കിയെന്നെശോഭയാർന്ന സൃഷ്ടിയാക്കുമേ;-3 ഇത്രത്തോളം കരുതിയവൻജയത്തോടെ നടത്തുമവൻഎന്നുമെന്നും തൻ ദയയാൽഅളവില്ലാതെ തരുമെനിക്ക്‌;-

Read More 

ഒരുനാളും പിരിയാതെ കരുതുവാൻ

ഒരുനാളും പിരിയാതെ കരുതുവാൻ യേശുവുണ്ട്തളരാതെ മരുഭൂവിൽ ഓടിടുവാൻ ബലമേകിടും യേശുപരൻchrousഹല്ലേലയുയ്യാ ഹല്ലേലയുയ്യാഹല്ലേലയുയ്യാ ഹല്ലേലയുയ്യാ1 ദൈവം അനുകൂലം എനിക്കെന്നുമേതൻ തിരു സാന്നിദ്ധ്യം എൻ ബലമേ;-chorus2 എല്ലാരും കൈവിട്ടു പോയിടുമ്പോൾമാറാത്ത നൽ തുണ നീ മാത്രമേ;-chorus3 ആത്മവിൻ സാന്നിദ്ധ്യം തന്നരുളിശോധനയിൽ നമ്മെ നടത്തീടുമേ;-chorus4 മരണത്തെ ജയിച്ചവൻ കൂടുള്ളതാൽസാത്താന്യ ശ്കത്തീയേ ജയച്ചീടുമേ;-chorus5 എൻ പ്രിയൻ മേഘത്തിൽ വന്നീടുമേആ ദിനം ആഗതമായി പ്രിയരേ;-chorus

Read More 

ഒരുങ്ങിടാം സഭയേ ഒരുമയോടെ നാം

ഒരുങ്ങിടാം സഭയേ ഒരുമയോടെ നാം പ്രിയനേശു മണവാളൻ വരവിനായി വരവിൻ അടയാളം കാണും ഈ നേരം വിശുദ്ധിയെ തികച്ചൊരുങ്ങാം സോദരേ വിളക്കുകൾ തെളിച്ചിരിക്കാം Chorusഉണർന്നിരിക്കാം പ്രിയ സഭയേ ശുഭ്ര വസ്ത്ര ധാരിയായ് ദീപംതെളിയിച്ചുആത്മ നാഥനെ എതിരേൽപ്പാൻ 2 പാപത്തിൻ അധീനരായ് ലോക സുഖങ്ങളിൽ ആത്മാവിൽ അന്ധരായ്‌ ജീവിക്കവേ ക്രൂശിൽ നമുക്കായി ചിന്തിയ ചോരയാൽ വീണ്ടെടുത്തോൻ വരുന്നൂ…സോദരേ വനമേഘേ വരുന്നൂ.. 3 പകരുന്ന വ്യാധിയാൽ മരണം പെരുകുന്നു ജനമെല്ലാം നിർജ്ജീവരായിടുന്നേ യുദ്ധവും ക്ഷാമവും കലഹങ്ങളും മൂലം ദുരിതങ്ങൾ പെരുകിടുന്നൂ […]

Read More 

ഒരിക്കലെൻ ജീവിത മരുവിൽ യേശു

ഒരിക്കലെൻ ജീവിത മരുവിൽ യേശുഒരു നവ വസന്തമായി കടന്നുവന്നു(2) ഒരു പുതു സൃഷ്ടിയായി മാറ്റി നീ എന്നെഒരുനാളും മറക്കുകില്ല ആ ദിനം ഞാൻരാജാവേ നീ എന്റെ ഉള്ളിൽ വന്നപ്പോൾരാജധാനിയായി മാറിയെൻ ഹൃദയംരാജകോലാഹലം ഹൃദയാങ്കണത്തിൽരാവിലും പകലിലും മുഴങ്ങിടുന്നുഅനാഥനാം എന്നെ നീ അരികിലണച്ചുഅരജന്റെ അനുചരനാക്കിയ സ്നേഹമേഅനുപമ സ്നേഹത്തിൻ ആഴം അളക്കുവാൻആരാലും ഒരിക്കലും സാധ്യമല്ല (രാജാവേ നീ എന്റെ)എന്ത് ഞാൻ പകരമായി ഏകിടും നിനക്കായ്ഏന്തും ഞാൻ രക്ഷതൻ പാനപാത്രംഎൻ യേശുവിൻ സ്തുതികൾ എന്നും ഉയർത്തിഎന്നേക്കും നിൻ സാക്ഷിയായിടും ഞാൻ (രാജാവേ നീ […]

Read More 

ഞങ്ങൾ പാടും ദൈവമേ നിൻ

ഞങ്ങൾ പാടും ദൈവമേ നിൻ അവർണനീയമാം സ്നേഹമത് ഞങ്ങൾ വാഴ്ത്തും യേശുവേ നിൻ ക്രൂശിലെ യാഗത്തിൻ പൂർണ്ണതയെ (2)ആകാശം വിരിച്ചവനേഭൂമിക്കടിസ്ഥാനം ഏകിയോനേ (2)മനുഷ്യാത്മാവിനെ അവനുള്ളിൽ നിർമ്മിച്ച്ദൈവത്തിൻ മുദ്ര അതേകിയോനേ;- ഞങ്ങൾ പാടും…വീണ്ടെടുപ്പിൻ നാഥനേ… സ്വർഗ്ഗസിംഹാസനെ ഇരിപ്പവനേ(2)പാപികളാം ഞങ്ങൾക്കാശ്രയം ആയോനെ ക്രൂശതിൽ ജീവനെ തന്നവനേ;- ഞങ്ങൾ പാടും…കാറ്റുകളെ ദൂതരും….അഗ്നി ജ്വാലയെ ശുശ്രൂഷകരും (2)ആക്കിടും ദൈവമെ ദൂതർ ഗണങ്ങളോ-ടൊപ്പമായ് ഞങ്ങളും പുകഴ്‌ത്തീടുന്നേ;- ഞങ്ങൾ പാടുംകരുണാർദ്രനായവനേ…. കൃപയും സത്യവും നിറഞ്ഞവനേ(2)വൈരികളാം ഞങ്ങൾ പാതകരായിട്ടും ചങ്കിലെ ചോരയാൽ വീണ്ടെടുത്തൂ;- ഞങ്ങൾ പാടും…സ്നേഹത്തിൻ പൂർണ്ണതയേ…ദൈവസ്നേഹത്തിന്റെ […]

Read More 

ഒരിക്കലും നിനക്കാത്ത നന്മകൾ

ഒരിക്കലും നിനക്കാത്ത നന്മകൾ തന്നവൻഒരുനാളും കാണാത്ത വഴികളിൽ നയിച്ചവൻകേട്ടിട്ടില്ല ഒരുനാളും ഇതുപോൽഹൃദയത്തിൽ ഒരിക്കലും തോന്നീട്ടില്ലനന്ദിയോടെ ഞാൻ അതോർത്തു പാടിടുംനല്ലവനാം യേശുവിനെ വാഴ്ത്തി പാടിടുംദൈവമനുകൂലമെങ്കിൽ പ്രതികൂലമാര്ദൈവമൊരു വഴി തുറന്നാൽ അടക്കുന്നതാര്ദൈവമെന്നെ സ്നേഹിച്ചാൽ വെറുക്കുന്നതാര്ദൈവമൊന്നു പ്രവർത്തിച്ചാൽ തടുക്കുന്നതാര്;- നന്ദി…ശക്തിയുള്ള കരങ്ങളെന്നെ താങ്ങിടുന്ന നേരംകയ്യിൽ നിന്നും പിടിച്ചെടുക്കാൻ കഴിയുന്നതാർക്കുവാതിലുകൾ അടഞ്ഞുപോയാൽ വലിയവാതിൽ തുറക്കുംമറഞ്ഞിരിക്കും നന്മകൾ തന്നുന്നതമായ് നടത്തും;- നന്ദി…ചിറകിലെന്നെ വഹിച്ചിടും ചിന്താകുലങ്ങൾ അകറ്റിടുംമാർവിലെന്നെ ചേർത്തിടും മാന്യമായ് നടത്തിടുംമരണ ഭീതി അകറ്റി എന്നിൽ നിത്യ ജീവനേകിടുംമഹത്വത്തിൻ സിംഹാസനത്തിൽ അന്ത്യം ഇരുത്തിടും;- നന്ദി…

Read More 

ഞങ്ങൾ പോയിടാം

ഞങ്ങൾ പോയിടാംനിൻ വേലയ്ക്കായി ഞങ്ങൾ പോയിടാം ക്രൂശിൻ സാക്ഷികളായ് (2)നിറയ്ക്കേണമേ നിൻ ആത്മാവിനാൽ പകരണമേ നിൻ അഭിഷേകത്തെനിറക്കേണമേ നിൻ കൃപയതാൽ പകരേണം നിൻ സ്നേഹത്തെപത്മോസ് ആകിലും തീച്ചൂള ആയാലും മരുഭൂമി ആയാലും ഞങ്ങൾ പോയിടാംനിൻ സാക്ഷിയായി ഞങ്ങൾ തീർന്നിടാം ഏക രക്ഷകൻ തൻ നാമം ഘോഷിക്കാം (2)കൂരിരുളിൻ പാതയിൽ ഏകനായ് നടക്കുമ്പോൾ ധൈര്യം തന്നെൻ കരം പിടിച്ചിടുവാൻഅപ്പാ നീയല്ലാതാരുമില്ലെനിക്ക് നിൻ കൃപ മാത്രം മതിയെനിക്ക് (2)

Read More 

ഒരിക്കലുമിളകാത്ത ശിലസമാനം

ഒരിക്കലുമിളകാത്ത ശിലസമാനം ക്രിസ്തുയിരിയ്ക്കവേയിളകുന്ന മണൽപരപ്പിൽപണിയുന്ന ഭവനങ്ങളതു വെറും ബുദ്ധികേടെന്നറിയുന്നില്ലൽപവുമീയുലകം ജനംമാരിയേറി ജലം കരേറിയലച്ചടിക്കവേ എന്താകും?ഉറപ്പുള്ള പാറയിന്മേൽ പണിയുന്ന ഭവനമ-തിളക്കമില്ലാതെ നിൽക്കും ബലത്തോടെ2 കുലം, ബലം, സ്ഥലം, ധനം, വിദ്യയിവയെല്ലാം മണൽസ്ഥിരതയില്ലൊന്നിനുമീ ധരണി തന്നിൽഇതിൽ മനമുറപ്പിച്ചു ജീവിതത്തെ പണിയുവാൻതുനിയുന്നതബദ്ധമെന്നറിഞ്ഞുകൊൾവിൻ;-3 മരിച്ചുയിർത്തവനുണ്ടോമറിയുന്നു മന്നിതിലെമദമിളകിടും ജനസ്ഥിതി മൂലംസകലവുമിളകിടും മലകളുമൊഴുകിടുംഉലയുകില്ലൊരിക്കലുമവനിലുള്ളോർ;-4 ഭവനം പണിയുന്നവരകലെക്കളഞ്ഞ കല്ലാ മവന്നരികണഞ്ഞിന്നു പണിയപ്പെട്ടാൽനവജീവനകല്ലുകളാലുളവാകുമാത്മീയഭവനമായ് നിലകൊള്ളുമിളകാതെ;-ഇഹത്തിലെ ദുരിതങ്ങൾ : എന്ന രീതി

Read More