ഓടിവാ കൃപയാം നദിയരികിൽ നിന്റെ
ഓടിവാ കൃപയാം നദിയരികിൽ നിന്റെ മലിനത നീക്കാൻപാപി ഓടിവാ കൃപയാം നദിയരികിൽ1 തേടി നിന്നെ കാണ്മാനേറ്റം വാടിവഴന്നവനുള്ളംഓടിവന്നു പാടുകളങ്ങേറ്റു കുരിശിൽനേടി നിന്റെ രക്ഷ യേശു മോടിയോടുയിർത്തു പിതാ-വോടിരുന്നു മദ്ധ്യസ്ഥനായ് കേണപേക്ഷിക്കുന്നു വേഗം;- ഓടി…2 അശുദ്ധികളൊഴിച്ചു നിൻ അകൃത്യങ്ങളകറ്റിടാൻവിശുദ്ധിയിന്നുറവയെത്തുറന്ന മാർവ്വിൽകുളിച്ചു നീയനുദിനം വെളുപ്പിച്ചങ്കിയെപ്പിന്നെ കുടിച്ചീടിൽ തടിച്ചു നീ വിശുദ്ധനായ് വളർന്നിടും;- ഓടി…3 പരിശുദ്ധാത്മാവു നിന്റെ മരണാവസ്ഥയെ കണ്ടുകരളലിഞ്ഞരികിൽ വന്നെടുത്തു നിന്നെതിരുജീവൻ ഊതി നിന്നിൽ മറുരൂപമാക്കി നിന്നെതിരുസ്നാനം നൽകിയവൻ പരിശുദ്ധനായ് നടത്തും;- ഓടി…4 സത്യമാം തിരുവചനം ശുദ്ധിവരുത്തിടും നിന്നെശുദ്ധിയിൻ വഴിയതിൽ […]
Read Moreഓ വന്ദിപ്പിൻ യേശുവിനെ
ഓ വന്ദിപ്പിൻ യേശുവിനെഉന്നതൻ നന്ദനനെ (2)പാപത്തിൻ ശാപ മൃത്യുവകറ്റാൻയാഗമായ് കാൽവറിയിൽപാടു സഹിച്ചതെന്റെ ശാപ മകറ്റാനല്ലോ(2)ശത്രുവാമെന്നെ പുത്രനിലൂടെ മിത്രമായ് മാറ്റിയവൻഇത്രമാം സ്നേഹം തന്നിൽ കർത്തനിൽ മാത്രമല്ലോ (2)വന്നീടും വേഗം എന്നരുൾ ചെയ്തോൻ വന്നീടാൻ കാലമായിഅന്നു ഞാൻ മുത്തീടുമേ വന്ദിതപാദങ്ങളെ (2)
Read Moreഓളങ്ങൾ അടങ്ങാൻ നിൻ വാക്കു
ഓളങ്ങൾ അടങ്ങാൻ നിൻ വാക്കു മതിയേകാറ്റിനു ശാന്തമാകാൻ കരം മതിയേഅത്ഭുത മന്ത്രി, വീരനാം ദൈവംസമധാനത്തിൻ പ്രഭുവായേ2 ജീവനെ ഏകുവാൻ നീ മരണപ്പെട്ടുശക്തിയെ നൽകുവാൻ നീ തകർക്കപ്പെട്ടുരക്ഷയെ നൽകി, ജീവനെയേകിദൈവത്തിൻ പൈതലാക്കിയെ;-3 പാപത്തിൻ ചങ്ങല അഴിയപെട്ടുസ്നേഹത്തിൻ ധരിക്കപ്പെട്ടുഈ ബന്ധം ശക്തo ഈ സ്നേഹം വലുത്ലോകാവസാനത്തോളവും;- ഓളങ്ങൾ…
Read Moreഓളങ്ങളേ തിരമാലകളെ
ഓളങ്ങളേ തിരമാലകളെനിനക്കെന്നെ മുക്കുവാൻ കഴിയുമോ (2)കാറ്റും..പെരും കാ…റ്റും (2)പടകിൻ നേരെ ആഞ്ഞടിച്ചാലും..കടലിൻമീതെ പടകുലഞ്ഞാലും…പടകിൽ നാഥൻ കൂടെയുണ്ട് പടകിൽ നാഥൻ കൂടെയുണ്ട് (ഓളങ്ങളേ)കാറ്റുകൾ.. അതിശക്തമായാലും തണ്ടു വലിച്ചു വലഞ്ഞെന്നാലും (2)അരികിലുണ്ട് നാഥൻ പടകിലുണ്ട് നമ്മെ.. കാക്കുവാൻ ശക്തനായവൻ ശക്തനായവൻ (ഓളങ്ങളേ)
Read Moreഒന്നിച്ചു നാം ചേർന്നിടുമ്പോൾ
ഒന്നിച്ചു നാം ചേർന്നിടുമ്പോൾഒരുമിച്ചു നാം പ്രാർത്ഥിക്കുമ്പോൾകരുണയുള്ളെൻ യേശു നാഥൻകനിഞ്ഞിടുമേ ഏഴകളിൽഐക്യതയോടങ്ങടുത്തുചെല്ലാംസമാധാന ബന്ധം സൂക്ഷിച്ചിടാംസഭയുടെ പ്രാർത്ഥന വളരെ ഫലിക്കുംഅത്ഭുതങ്ങൾ നടന്നിടുമെവഹിപ്പാൻ കഴിയാത്ത ഭാരവുമായ്തിരുപ്പാദത്തിൽ ഞങ്ങൾ അണഞ്ഞിടുന്നെതകർന്നയെൻ ഹൃദയത്തിൻ മുറിവുകളെല്ലാംമായ്ച്ചിടണെ ആ പൊൻകരത്താൽ;- ഐക്യ…അസ്സാദ്ധ്യമായത് ഒന്നുമില്ലെൻഅത്ഭുതവാനാം എൻ യേശുവിന്കരുണ തോന്നേണമേ ദാവീദിൻ സുതനെയാചന നൽകണേ പരിശുദ്ധനെ;- ഐക്യ…തിരുഹിതം എന്തെന്ന് തിരിച്ചറിവാൻആത്മാവിൻ പുതുക്കത്തെ പ്രാപിച്ചിടാൻകാത്തിരിക്കുന്നു… യാചിച്ചിടുന്നു…പകരേണമേ കൃപ അടിയങ്ങളിൽ;- ഐക്യ…
Read Moreഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾ
ഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾഞാൻ കേൾക്കും കർത്തന്റെ വാക്കുകൾഎൻ കഷ്ടങ്ങൾ എൻ രോഗങ്ങൾഎല്ലാം ഞാൻ മറന്നീടുമേ (2)എൻ പ്രിയന്റെ മാർവ്വിടത്തിൽഎന്നെന്നും ചാരിടും ഞാൻ (2)എൻ പാപങ്ങൾ മോചിപ്പാനായ് എന്നേശു ക്രൂശിൽ തൂങ്ങി (2)എൻ സ്തുതികൾ നിൻ നാമത്തിൽ എപ്പോഴും പാടിടും ഞാൻ (2)എൻ പ്രിയന്റെ വരവിൻ നാളിൽ ഞാൻ ആർത്തുഘോഷിക്കും (2)മേഘത്തേരിൽ നിന്നിറങ്ങി എന്നെയും ചേർത്തിടുമേ (2)
Read Moreനിത്യ നിത്യ നിത്യകാലമായ്
പല്ലവിനിത്യ നിത്യ നിത്യകാലമായ് ക്രിസ്തുവിൻകാന്തയായ് ഞാൻതേജസ്സിൽ തൻകൂടെ വാഴുമേചരണങ്ങൾ1 വിശ്വാസനായകൻ- യേശുവെ നോക്കി ഞാൻ വിട്ടിടുന്നെൻ ഭാരമെല്ലാം മുറുകെപ്പറ്റും പാപവും ഓടിടുന്നെൻ ലാക്കിലേക്ക് ഭാഗ്യമാം വിരുതിന്നായ്;- നിത്യ..2 ലോകത്തിലന്യനായ് – പരദേശിയായി ഞാൻ ലോകത്തിൻ നിക്ഷേപത്തേക്കാൾ ക്രിസ്തുവിന്റെ നിന്ദയെ വലിയ ധനമെന്നെണ്ണിടുന്നു മഹിമയിൻ പ്രത്യാശയാൽ;- നിത്യ..3 ഈ ലോകലാഭങ്ങൾ ചേതമെന്നെണ്ണി ഞാൻ ക്രിസ്തുവിനെ നേടുവാൻ തൻ കഷ്ടത്തിൽ കൂട്ടാളിയായ് പ്രാപിപ്പാൻ പുനരുത്ഥാനമഹിമ നിത്യവാഴ്ചയ്ക്കായ്;- നിത്യ..4 ആകാശശക്തികൾ ഇളകിമറികയാൽ നിരാശയോടെ ജാതികൾ പരിഭ്രമിച്ചുഴലുമ്പോൾ പ്രത്യാശയോടെ ഒരുങ്ങീടണം ശുദ്ധർ നിത്യനാളിന്നായ്;- […]
Read Moreഞാൻ പാപിയായി ജീവിച്ചു
ഞാൻ പാപിയായി ജീവിച്ചു നശ്വരമാം ലോകത്തിൽ അരുതാത്ത കാര്യങ്ങൾ ചെയ്തു യേശു എന്നെ തേടി വന്നു സ്നേഹം നൽകി തന്നുരക്ഷയിൻ സൗഭാഗ്യം ഞാൻ നേടിchorusഅക്കരെ നാട്ടിൽ ദുഃഖമില്ലഅക്കരെ നാട്ടിൽ കണ്ണീരില്ലനിത്യ പ്രകാശം ക്രിസ്തുവിൽ കാണും എന്തു സന്തോഷമാം സുദിനം ഞാൻ അനുഗമിക്കുമെന്നും ദൈവശബ്ദം കേട്ട്യേശു എന്റെ സങ്കേതമേകഷ്ടനഷ്ട്ടം വന്നാലും യേശു കൂടെയുണ്ട്നിൻ കരുണ തീരാത്തത്;- ലോകത്തിൻ പ്രതാപം സർവ്വം നീങ്ങിപ്പോകും കാൺമെതെല്ലാം മാഞ്ഞുപോകുമെ കാഹളം ധ്വനിക്കും നാം പറന്നു പോകും യേശുവിന്റെ കൂടെ വാണിടും;-
Read Moreനിത്യ പാറയാം ക്രിസ്തുവിൽ ഞാൻ എൻ
നിത്യ പാറയാം ക്രിസ്തുവിൽ ഞാൻ എൻ ഭദ്രമായൊരു ഭാവി കണ്ടു കണ്ണുകൾക്കിമ്പം ആയൊരു ഭവനം ആ മനോഹര ദേശമതിൽ വാഗ്ദത്ത നാടാം പുതുശാലേമിൽ എത്തിച്ചേർന്നിടും ഞാൻ വേഗത്തിൽ സ്വർഗ്ഗീയ സൈന്യം സ്വാഗതം ചെയ്യും ആ മനോഹര ദേശമതിൽകൃപയാൽ മഹത്ത്വത്തിൽ ഞാൻആണിയേറ്റ തൻ പാദത്തിങ്കൽകുമ്പിടും ഹല്ലേലുയ്യ പാടി ആ മനോഹര ദേശമതിൽ1 ഏക ശബ്ദമായി മുഴങ്ങിടുന്ന സ്തുതിയോടൊപ്പം ചേര്‍ന്നു ഞാനും ദൂതസംഘത്തിൽ പാടിടുമന്ന് ആ മനോഹര ദേശമതിൽ;- കൃപയാൽ…2 കണ്ണുനീർ കഷ്ടം ബന്ധനമെല്ലാം അറിയുന്നയെൻ നാഥനേശു വിടുതൽ നൽകി […]
Read Moreഞാൻ വരുന്നു നാഥാ നിൻ മുന്നിൽ
ഞാൻ വരുന്നു നാഥാ നിൻ മുന്നിൽസ്വീകരിക്കൂ ഒരു യാഗമായ്ഞാൻ തരുന്നു എന്നെ നിൻ മുന്നിൽസ്വീകരിക്കൂ നിൻ മകനായ്എൻ പാപമുറുവില ജീവനായ് നൽകിയനാഥന്റെ കരുതൽ മറന്നുആണിപ്പഴുതുള്ള നിൻ മേനി കാണാതെമുഖം മറച്ചൊരു പാപിയും ഞാൻഅനുതാപഹൃദയത്തോടണയുന്നു മുന്നിൽസ്വീകരിക്കില്ലയോ നാഥാ നീ (2)കണ്ണീരുപ്പാൽ രുചിചേർത്ത ജീവന്ആശ്വാസം നീയെന്നതും മറന്നുകാക്കയാലാഹാരം തരുവാൻ കഴിവതുംഅറിയാതെ പോയതും ക്ഷമിക്കണമേകണ്ണീരാൽ നിൻപാദം കഴുകീടുവാനായ്അനുവദിക്കില്ലയോ നാഥാ നീ (2)ആശയറ്റേകാകിയായിടുന്നേരംകൂട്ടായതോ ഞാൻ മറന്നുഎന്റെയാവശ്യങ്ങൾ അറിഞ്ഞു നീയെന്നോട്ചേർന്ന് നടന്നതും അറിഞ്ഞില്ല ഞാൻനിനക്കായ് മാത്രം ജീവിച്ചിടുവാൻഅവസരമേകുമോ നാഥാ നീ (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻപേർക്കായി ജീവൻ വെടിഞ്ഞ
- ഞാൻ വണങ്ങുന്നെൻ ദൈവമേ
- വാഗ്ദത്തങ്ങൾ മാറുകില്ലാ
- ഞാൻ ചോദിച്ചതിലും ഞാൻ നിനച്ച
- യേശു തരും ആനന്ദം അതു

