കണ്ടോ കണ്ടോ കണ്ടോ
കണ്ടോ കണ്ടോ കണ്ടോ കണ്ടോ ലോകം ഇത് ഫുളി ഫുളി ഫുളി ചതിവിൻ ലോകം (2)നീ കുഴിയിൽ ചെന്ന് ചാടല്ലേ ചീത്ത കൂട്ടിൽ വീഴല്ലേ ലൈഫ് ഫുള് സ്പോയില് ആകുമേ (2)ടപ്പ് ടപ്പര ടപ്പാരെ ടിക്കിരി ടിക്കിരി ടപ്പാരെടപ്പ് ടപ്പര ടപ്പര ടപ്പര ടിക്കിരി ടിക്കിരി ടപ്പാരെ (2)(ഹേയ് കുട്ടി ഒന്ന് നില്ക്ക് ഞാനൊന്ന് പറയട്ടെ)കണ്ടോ കണ്ടോ കണ്ടോ കണ്ടോ ലോകംയേശു നമുക്കുവേണ്ടി ഒരുക്കിടുന്ന ലോകം(2)ഈ ലൈഫ് ഫുള് സെറ്റ് ആക്കൂവെച്ച റെയ്സ് ഓടിത്തീർക്കൂസ്വര്ഗ്ഗമാകും നാട്ടിലെത്തീടാൻ (2)ടപ്പ് […]
Read Moreകാൺമീൻ നാം ദൈവത്തിൻ
കാൺമീൻ നാം ദൈവത്തിൻ പ്രീയമക്കളല്ലോക്രിസ്തേശുവിൻ പുണ്യാഹരക്തത്താൽവീണ്ടെടുക്കപ്പെട്ടവരാം രാജപുരോഹിതർ നാംഹാലേലുയ്യാ ഇതെത്രദാഗ്യമേഹാലേലുയ്യാ ഇതെത്രമോദമേ1 അതിക്രമങ്ങളാലും ഘോരപാപങ്ങളാലുംമൃതരായിരുന്ന നമ്മെപുതുജീവ൯ നൽകി ഉയിർപ്പിച്ചു കൃപയാൽപുതൂബലം പകർന്നു തന്നൂ;- ഹാലേലുയ്യാ…2 വിശുദ്ധനാം ദൈവത്തെ വിശുദ്ധിയിലാരാധിക്കാൻവിളിക്കപ്പെട്ടവരല്ലോവിശുദ്ധി കാത്തിടാം ഓട്ടം തികച്ചീടാംവിശ്വസ്ത സേവകരായ്;- ഹാലേലുയ്യാ…3 ഭിന്നത കലഹം ദ്വന്ദ്വപക്ഷങ്ങളുംഒന്നുമേ വേണ്ട പ്രീയരെഉന്നത ദൈവത്തിൻ തിരുഹിതം പോൽ നാംഅന്യോന്യം സ്നേഹിച്ചീടാം;- ഹാലേലുയ്യാ…
Read Moreകണ്ണീരോടെ പ്രാർത്ഥിച്ചാൽ
കണ്ണീരോടെ പ്രാർത്ഥിച്ചാൽപ്രതിഫലം ലഭിച്ചിടും നിശ്ചയമായ്‌അനുതാപമോടെ യാചിച്ചാൽനൻമകൾ അനുദിനം നിശ്ചയമായ്‌വരുന്നു ഞാൻ തിരുസവിധേനിറയ്ക്കണേ എന്നിൽ നിന്റെ ഹിതംതരുന്നു ഞാൻ എന്നെ മുറ്റുംവളർത്തണേ എന്നിൽ നിന്റെ ഭാവംഅസാദ്ധ്യമെന്നെണ്ണും ലോകരെല്ലാംവഴികളൊന്നൊന്നായ് അടഞ്ഞിടിലുംഅസാദ്ധ്യമായവ സാദ്ധ്യമാക്കുംപ്രാർത്ഥനയല്ലോ എൻ അഭയംസ്വന്തമായെന്നിലോ കണ്ണീർ മാത്രംകഠിനമാം വ്യഥകളെൻ കൂട്ടാളിഹൃദയഭാരത്താൽ ഞാൻ നീറിടുമ്പോൾപ്രാർത്ഥനയല്ലോ എൻ ആശ്വാസം
Read Moreകണ്ണുനീരിൻ താഴ്വരയിൽ – യേശുവിൽ എൻ പ്രത്യാശ
കണ്ണുനീരിൻ താഴ്വരയിൽ എന്നെ താങ്ങും കരങ്ങൾ ഉണ്ട്കഷ്ടതയിൽ നടുവിൽ എൻ പ്രത്യാശ യേശുവിലായ്ആകാശം മാറി എന്നാലും ഭൂമി ഒഴിഞ്ഞു പോയാലും നിർഭയനായി ഇരിക്കും യേശുവിൻ കരങ്ങളിൽ ഞാൻ…ഒരു സൈന്യം എന്റെ നേരെ പാളയം ഇറങ്ങിയാലും ശത്രു എനിക്ക് എതിരായി നിന്ന് കഴുമരം പണിതാലും യഹോവ എന്റെ കൂടെ ദിനവും എന്നെ വഴി നടത്തും ശത്രുക്കൾ കാൺകെ എന്റെ നാഥൻ മേശ ഒരുക്കീടും;- ആകാശം…ജീവിതപാതയിൽ ശോധനയാൽ ഞാൻ ഏകനായി മാറിയാലുംഎല്ലാരും എന്നെ കൈവെടിഞ്ഞാലും ഏറ്റമടുത്ത തുണയായി യോസഫിൻ ദൈവം […]
Read Moreകാന്തേ നീ കേൾക്ക കാമിനിമൗലേ
കാന്തേ! നീ കേൾക്ക കാമിനിമൗലേ!തൻ വലങ്കരമതിൽ താരകളേഴും താങ്ങിക്കൊണ്ടനിശം തങ്കവിളക്കുകളേഴിനും നടുവേ തങ്കുന്നെൻ വചനംനിന്റെ പ്രവൃത്തിയും യത്നവും ദുഷ്ടരെ വിട്ടകലും പതിവും നിന്റെ സഹിഷ്ണുതാശീലവുമിന്നു ഞാൻ കണ്ടിരിക്കുന്നു പ്രിയേകള്ളയപ്പോസ്തലർ വെള്ളവേഷം ധരിച്ചുള്ളൊരു വേളയിൽ നീ കള്ളരെന്നായവർ തമ്മെയറിഞ്ഞുടൻ തള്ളിയതും സുകൃതംആരുമിളകിടുമാറതിഘോരമായാഞ്ഞടിക്കും പകയി ന്നാപ്പെരുങ്കാറ്റിലെൻ നാമവുമേന്തി നീ നിന്നതു വന്ദ്യതരം
Read Moreകാണും ഞാൻ അതിവേഗമെൻ പ്രിയനെ
കാണും ഞാൻ അതിവേഗമെൻ പ്രിയനെ വാനിൽകോടികോടി ദൂതരുമായ് – കാണും 1 ഏറെനാളായീമരുവിൽ ആവലോടെ കാത്തിരുന്നെൻജീവനാഥനാകുമെന്റെ യേശുനാഥനെ കാണുമെ ഞാനതിവേഗം കോടികോടി ദൂതരുമായ് വാനമേഘ എഴുന്നെള്ളും തേജസേറുമെൻ പ്രിയനെ;-2 ശത്രു എന്നെ തകർത്തിടാൻ എത്രവട്ടം ശ്രമിച്ചിട്ടുംകർത്തൃകൃപതന്നു എന്നെ കാത്തു സൂക്ഷിച്ചു പുതുശക്തിയോടെ ജീവിച്ചിടാൻ ഇത്രനാളും കൃപ ചെയ്തകർത്തൃനാമെന്നേശുവിനെ നിത്യകാലം വണങ്ങും ഞാൻ;-3 ആയിരമാണ്ടീയുലകിൽ വാണിടുവാനതി വേഗം ആയിരം ആയിരം ദൂതസേനയുമായി ഊനമില്ല മണവാട്ടിയോടു കൂടി വാണിടുവാൻ താമസമെന്യേ വരുന്നെൻ ജീവനാഥനേശുവിനെ;-4 വാഗ്ദത്തത്തിൻ ആവിതന്നീ പാർത്തലത്തിലിന്നയോളം കാത്തു സൂക്ഷിച്ചെൻ […]
Read Moreകാണുന്നുവോ കാൽവറിയിൽ
കാണുന്നുവോ കാൽവറിയിൽമനുജനായി അവതരിച്ചൊരു ദൈവംഅതിഘോരമാം വേദനയാൽ നുറുങ്ങിടിലുംപാപം ക്ഷമിച്ചിടുന്നുസർവ്വം ചമച്ചവൻ സർവ്വത്തിനും നാഥൻനിന്നിടുന്നു ഒരു കുഞ്ഞാടെപ്പോൽകോമളരൂപനെ വിരൂപനാക്കിയോരീമർത്യനെന്നെയും മിത്രമാക്കിജീവൻ ഉറവ് തുറന്നു ദാഹമകറ്റിയോൻകാൽവറിയിൽ കേണൂ ദാഹ ജലത്തിനായ്കുടിപ്പാൻ കയ്പ്പ് നൽകി ഈ മഹാപാപി എന്നെയുംപുത്രനാക്കുവാൻ അണിഞ്ഞു നീ മുൾമുടിരോഗത്താൽ വലഞ്ഞ എന്നെ കൈകളാൽ വഹിച്ചതൻ കൈകളിൽ നൽകി ഞാൻ കാരിരുമ്പാണികൾഘോരമായ് നിന്ദിച്ചൊരാപരാധയെന്നെയുംവീണ്ടെടുക്കുവാൻ വെടിഞ്ഞു നിൻ പ്രാണനുംനിന്ദയാൽ കൂനിയ എന്നെ നന്മയാൽ നിറച്ചതൻ മേനിയിൽ ഏകി ഞാൻ ഉഴവുചാലുകൾഹീനമായി മർദ്ദിച്ചൊരു അകൃത്യനാമെന്നെയുംശുദ്ധനാക്കുവാൻ ചൊരിഞ്ഞു തൻ രക്തവും
Read Moreകാൽവറി ക്രൂശിലെ അനന്തസ്നേഹം
കാൽവറി ക്രൂശിലെ അനന്തസ്നേഹംരാജാധി രാജന്റെ ദിവ്യസ്നേഹംദോഷിയാം എന്നെയും നേടിടാനായിജീവനെ തന്നൊരു നിത്യസ്നേഹം(2)ആരാധിക്കാം ആർത്തുപാടിടാം ഹല്ലേലുയ സ്തുതി പാടിടാംഹല്ലേലുയ സ്തുതി പാടിടാംജീവന്റെ വചനം പകർന്നുനൽകിമാനവ രക്ഷക്കായ് വഴി ഒരുക്കി (2)ആത്മാവാകും ദാനത്തെ ഏകിഅനുദിനം ജീവനെ പുതുക്കുമവൻ (2)(ആരാധിക്കാം )ജീവന്റെ അപ്പം സ്വീകരിക്കാംനിത്യമാം ജീവനെ പ്രാപിച്ചിടാം(2)ജീവദായകനാം യേശുവിൻ വചനം ഭൂവതിൽ എങ്ങും ഘോഷിച്ചിടാം(2)( ആരാധിക്കാം)ജീവന്റെ നാഥനെ അനുഗമിക്കാംയേശുവിൻ ശിഷ്യരായി മാറീടാം (2)നന്മയാൽ തിന്മയെ ജയിച്ചിടാം സ്നേഹത്തിൽ എന്നും മുന്നേറിടാം(2)
Read Moreകരകവിഞ്ഞൊഴുകും നദി പോലെ
കരകവിഞ്ഞൊഴുകും നദി പോലെതീരം തേടും തിരപോലെഉണർവ്വിൻ മാരി തരൂ ഉണർവ്വിൻ ഉടയോനെ (2)1 ആദിമ സഭയുടെമേൽആത്മമാരി പകർന്നതുപോൽആത്മാവിൻ നൽവരങ്ങൾ പുതുഅരുവിപോൽ ഒഴുകിടട്ടെആത്മനാളമായിടട്ടെ നവജീവൻ പകർന്നിടട്ടെസഭമേൽ ആവസിക്കട്ടെ;- കരകവി…2 തളർന്നതാം മനസ്സുകളെനാഥാ തകർന്നിടാൻ ഇടയാകാതെതപിതമാം ഹൃദയങ്ങളെകർമ്മധീരരായ് മാറ്റിടുവാൻആത്മാവിൻ പുതുശക്തിയെ അടിയാരിൽ പകരണമേഅളവെന്യേ അനുഗ്രഹമായ്;- കരകവി…
Read Moreകാൽവറി മലമുകളിൽ കാണുന്നു
കാൽവറി മലമുകളിൽ കാണുന്നു കാൽകരങ്ങൾ തുളക്കപ്പെട്ട (2)വേദനയാൽ പുളഞ്ഞിടുന്നകാരുണ്യ നാഥന്റെ പൊൻമുഖത്തെ (2)രാജാധിരാജാവും കർത്താധി കർത്താവും ദേവാധിദേവനും നീ മാത്രമേസ്തോത്രം സ്തുതികൾക്ക് നീ യോഗ്യനെ സ്തോത്രമർപ്പിക്കുന്നു ഞാൻ നിന്നിൽ മാത്രമേചുടുചോര നാഥൻ ചൊരിഞ്ഞതും മുള്ളുകൾ ശിരസിൽ ആഴ്ന്നതും (2)എൻ പാപം പോക്കാൻ എൻ ശിരസുയർത്താൻക്രൂശതിൽ യാഗമായി തീർന്നു നാഥൻ (2);- രാജാധി…കണ്ടാലോ ആ മുഖം ശോഭയില്ല ചോര നിറഞ്ഞൊഴുകും തൻ മേനിയിൽ (2)മാർവിടം ആഴമായി തുളച്ചതും എൻപേർക്കായി ആത്മസൗഖ്യം നൽകാൻ മരിച്ചു ക്രൂശിൽ(2);- കാൽവറി..
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കർത്താവിൽ സന്തോഷിപ്പിൻ പ്രിയരെ
- വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക
- കാഹള നാദം മുഴങ്ങിടുമേ
- ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ
- എൻപ്രിയാ നിന്നെ ഞാൻ എന്നു

