Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

കാലമതാസന്നമായ് യേശുനാഥൻ

കാലമതാസന്നമായ് യേശുനാഥൻ വരാൻ കാലമായ്ആകാശമിളക്കീടും ഭൂലോകമിളക്കീടും സുന്ദരരൂപൻ വന്നീടുംകടലാകെയിളക്കീടും കരയേയുമിളക്കീടുംസുന്ദരരൂപൻ വന്നീടുംകാന്തയെ മാർവിൽ ചേർത്തീടുംഉണരാം ഉണരാം ദൈവജനമേമണവാളൻ വന്നീടും വേഗം വാതിലടച്ചീടും2 പർവ്വതം മാറിടും കുന്നുകൾ നീങ്ങിടുംസമുദ്രം അതിർ കടന്നീടുംകാന്തൻ വരവിൻ ലക്ഷ്യം കണ്മുൻപിൽ കാണുന്നല്ലോപാത്രത്തിൽ എണ്ണ നിറച്ചീടാം;- ഉണരാം…3 കാലങ്ങൾ കാട്ടീടും ഓരോരോ അടയാളംമറന്നു നാം ഓടരുതേതിരുവേദം നൽകീടും അരുളപ്പാടോരോന്നുംകേൾക്കാം അതു നിത്യം പാലിക്കാം;- ഉണരാം…4 കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലുംകർത്തൻതൻ പാതെ പോയിടാംനിത്യമാം വീടതിൽ നമ്മെയും ചേർത്തിടാൻമേഘത്തിൽ നാഥൻ വന്നീടും;– ഉണരാം…

Read More 

കാൽവരി ക്രൂശിന്മേൽ എന്നുടെ

കാൽവരി ക്രൂശിന്മേൽ എന്നുടെരക്ഷകനെ ഞാൻ കാണുമ്പോൾ (2)കാണുന്നിഹ ലോകത്തിൽ എന്നുടെസമയം ഞാൻ ചിലവാക്കാമോ (2)1. ദേഹം ഇടിഞ്ഞു തകർന്നു കിടക്കുംമിശിഹായെ ഞാൻ കാണുമ്പോൾ (2)ദേഹസുഖത്തിൽ ഉയർന്നു സുഖിപ്പാൻദൈവഹിതം വിട്ടോഴിയാമോ (2)2. നിൻ ദേഹത്തിൽ ചോരയൊലിച്ചുകിടപ്പതിനെ ഞാൻ കാണുമ്പോൾ (2)തവനാമത്തിൽ കഷ്ടതയേൽപ്പാൻഒരുനാളും ലജ്ജിക്കാമോ (2)3. മുൾമുടിയേന്തി നടന്നവൻ എന്നുടെപ്രിയതമനെന്നു ഓർക്കുമ്പോൾ ഞാൻ (2)പൊന്മുടി ഏന്തി നടക്കുന്നവരെതിരുമേനികൾ എന്നെണ്ണാമോ (2)4. ലോകത്തിനും ലോകമെ നിക്കുംക്രൂശിക്കപ്പെട്ടല്ലോ ഞാൻ (2)ലോകത്തിൽ നിൻ ക്രൂശേന്തി നടപ്പാൻദാസന് നീ കൃപ ചെയ്യണമെ(2)

Read More 

കാലമെല്ലാം കഴിയാറായ്

കാലമെല്ലാം കഴിയാറായ് നമ്മൾ കർത്താവു വന്നിടാറായ്കാഹളത്തിൻ ധ്വനി മുഴങ്ങാൻകാലമിനീം ഏറെയില്ലഉണരുന്നു ഉണരുന്നു ഭക്തഗണങ്ങൾഉയരുന്നു ഉയരുന്നു ക്രിസ്തുവിൻ നാമംതകരുന്നു തകരുന്നു സാത്താൻകോട്ടകൾതളരുന്നു തളരുന്നു ശത്രുസൈന്യങ്ങൾപെരുകുന്നു പെരുകുന്നു ക്ഷാമം ഭൂകമ്പംപകരുന്നു പകരുന്നു നാനാവ്യാധികൾപോകുന്നു പോകുന്നു വിശുദ്ധജനംപൂകുന്നു പൂകുന്നു സ്വർഗ്ഗ ഭവനംജയിക്കുന്നു ജയിക്കുന്നു നമ്മളുലകിൽജയം തരും ജയം തരും ക്രിസ്ത്യൻ മൂലമായി

Read More 

കാൽവറി ക്രൂശതിൽ ചിന്തിയ തൻ രക്തം

കാൽവറി ക്രൂശതിൽ ചിന്തിയ തൻ രക്തംകാൽവറി ക്രൂശതിൽ വഹിച്ചതെൻ പാപംകാൽവറി ക്രൂശതിൽ സഹിച്ചവൻ ത്യാഗമേകാൽവറി ക്രൂശതിൽ നടന്നതാം യാഗമേയേശുവേ യേശുവേ നിത്യനേ പരിശുദ്ധനേയേശുവേ യേശുവേ നിത്യനേ പരിശുദ്ധനേകാൽവറി ക്രൂശതിൽ ചിന്തിയ തൻരക്തംകാൽവറി ക്രൂശതിൽ വഹിച്ചതെൻ പാപംഅടിപിണരാൽ വന്നിടുന്നു രോഗസൗഖ്യംഅടിപിണരാൽ വന്നിടുന്നു ആത്മാരെക്ഷ(2)അടിപിണരാൽ വന്നിടുന്നു നിത്യജീവൻഅടിപിണരാൽ വന്നിടുന്നു നൽസമാധാനംതിരുനിണം കണ്ടൊടിടുന്നു തോൽവികളെല്ലാംതിരുനിണം കണ്ടൊടിടുന്നു കണ്ണുനീരെല്ലാം(2)തിരുനിണം കണ്ടൊടിടുന്നു നിന്ദകളെല്ലാംതിരുനിണം കണ്ടൊടിടുന്നു ദുഃഖമെല്ലാം

Read More 

കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽ

കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽകാണ്മതെല്ലാം മായയെന്നുറച്ചിടുന്നു ഞാൻകാന്തനെ വരവിനെത്ര താമസം വിഭോകാത്തുകാത്തു പാരിതിൽ ഞാൻ പാർത്തിടുന്നഹോജാതിജാതിയോടു പോരിന്നായുദ്ധങ്ങളാൽരാജ്യം രാജ്യത്തോടെതിർത്തു ക്രൂദ്ധിച്ചീടുന്നുകാന്തനെ നിൻ വരവിനെത്ര കാത്തിടേണം ഞാൻവന്നു കാണ്മാൻ ആശയേറികാത്തിടുന്നു ഞാൻ-കാലമതി….ക്ഷാമവും ഭൂകമ്പങ്ങളും വർധിച്ചീടുന്നേരോഗങ്ങളും പീഡകളും ഏറിടുന്നല്ലോകാന്തൻ തൻ വരവിൻ ലക്ഷ്യം എങ്ങും കാണുന്നെവേഗം വന്നെൻ ആശ തീർത്തു ചേർത്തുകൊള്ളണേ-കാലമതി….കാഹളത്തിൻ നാദമെന്റെ കാതിൽ കേൾക്കാറായിമധ്യവാനിൽ ദൂതരൊത്തു കാന്തൻ വരാറായികാത്തിരിക്കും ശുദ്ധരെ താൻ ചേർത്തുകൊള്ളാറായിതേജസ്സറും പൊൻമുഖത്തെ മുത്തം ചെയ്യാറായി-കാലമതി….

Read More 

കാൽവറി ക്രുശതിൽ ഞാൻ കണുന്നു

കാൽവറി ക്രുശിൽ ഞാൻ കണുന്നു എൻ യേശുവെപാപ പരിഹാരം വരുത്തിയ എൻ നാഥനെ(2)എനിക്കായ് വേണ്ടി താൻ ജീവൻ വെടിഞ്ഞതാംആ മഹാ സ്നേഹത്തെ ഞാൻ ഓർക്കുമേ(2)പാപത്തിൽ നിന്നെന്നെ വീണ്ടെടുത്തു രക്തത്താൽസ്നേഹ സ്വരുപനെ ഞാൻ വാഴ്ത്തിടും(2)അയോഗ്യനാം എന്നെയും ക്രിസ്തുവിൻ സ്നേഹത്താൽയോഗ്യനാക്കിത്തീർത്തല്ലോ(2)നിത്യതക്കെന്നെയും അവകാശിയാക്കിയകാൽവറി സ്നേഹമെത്ര ആശ്ചര്യം(2)ജീവകലമൊക്കെയും യേശുവിൻ സ്നേഹത്തെപാടി പുകഴ്ത്തിടും ഞാൻ(2)

Read More 

കാരുണ്യത്തിൻ ഉറവിടമാകും

കാരുണ്യത്തിൻ ഉറവിടമാകുംഎന്നേശു നാഥനവൻ എന്റെകണ്ണുനീർ തൂകിടും വേളകളിൽതൃക്കയ്യിൽ താങ്ങുന്നതാൽഎന്റെ ആശ്രയം യേശുവിലായ്എന്റെ മോദം തൻ കരുതലിലായ്നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടുംവഴി നടത്തും കൃപയ്ക്കായി – എന്നെവഴി നടത്തും കൃപയ്ക്കായിനാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻഒരു നാളും കൈവിടാത്തവൻ – അവൻവാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻതാങ്ങി നടത്തും കരത്താൽസത്യത്തിൻ പാതയിൽ നിലനില്ക്കുവാൻശക്തി എന്നിൽ നിറയ്ക്കും – ദിവ്യതേജസ്സിൻ പാതയിൽ മുന്നേറുവാൻ നാഥൻ താൻ കൂടെയുണ്ട്

Read More 

കടന്നു പോകും നാമീക്കാലവും

കടന്നു പോകും നാമീക്കാലവുംപറന്നു പോകും നാമങ്ങക്കരെകലങ്ങരുതെ മനം പതറരുതെകൂരിരുളിൽ കാവലായി കർത്തനുണ്ടല്ലോ (2)ഇരുളകറ്റുമെൻ അഴലകറ്റുമെൻ മരു വഴിയിലും നീ ചാരെയുണ്ടെല്ലോ മേഘ സ്തംഭമായി എൻ അഗ്നി തൂണതായിസങ്കേതമാം എൻ കുഞ്ഞാടെസംഹാരകൻ കടന്നുപോംകൈവിടില്ല മറന്നിടില്ലകരം പിടിക്കുമെൻ കനലകറ്റുമെൻ മരണ നിഴലിലും നീ ചാരെയുണ്ടെല്ലോസ്നേഹ വർഷമായ് എൻ ആത്മഹർഷമായിസങ്കേതമാം നൽ കർത്താവ് എൻ കണ്ണുനീർ തുടച്ചീടുംകൈവിടില്ല മറന്നിടില്ല

Read More 

കാഹളം ധ്വനിച്ചിടും നാഥന്റെ വരവിൽ

കാഹളം ധ്വനിച്ചിടും നാഥന്റെ വരവിൽഅന്ത്യനാളുകൾ ആഗതമാംന്യായം വിധിപ്പാൻ അവൻ വരുമേവേഗത്തിൽ ഒരുങ്ങിടുകസ്നേഹിതർ സ്വാർത്ഥതയിൽവേഗത്തിൽ അകന്നിടുന്നുരാജ്യങ്ങൾ തമ്മിൽ കലഹിക്കുന്നുഅവൻ വരവതിൻ തെളിവുകൾ കണ്ടിടുന്നുസുവിശേഷ ഘോഷണത്തിൽസഭകൾ ചേർന്നിടുന്നുപീഡിതരാകുന്നു വിശ്വാസികൾഅവൻ വരവതിൻ തെളിവുകൾ കണ്ടിടുന്നു.ഉയർന്നെഴുന്നേറ്റിടുവിൻസഹജരെ സമയമായിഇനിയൊരു അവസരം ലഭിച്ചിടുമോ?അവൻ വരവിനായ്‌ വേഗത്തിൽ ഒരുങ്ങിടുക

Read More 

കാഹളം ധ്വനിക്കാറായി-കരയല്ലേ മനമേ നീ

കരയല്ലേ മനമേ നീതളരല്ലീ മരുവിൽ നിൻകണ്ണീരെല്ലാം തീർന്നീടാൻനാളടുക്കാറായ്..നിൻ പ്രാണപ്രീയൻ മുഖം കണ്ട്ആനന്ദിക്കാറായ്.. ആനന്ദിക്കാറായ്കാഹളം ധ്വനിക്കാറായികാന്തൻ ആഗമിക്കാറായിആത്മമുദ്രയേറ്റോരെല്ലാംപറന്നീടാറായ്ആ വിണ്ണിലൊന്നായ് ചേർന്നേറെആനന്ദിക്കാറായ് (2) (കരയല്ലേ )1. ഞൊടി നേരത്തേക്കുള്ള ലഘുസങ്കടംഅതിൽ മനം നീറേണ്ട കാര്യമെന്തുള്ളൂ (2)നിത്യ തേജസ്സിൻ ഘനംഓർത്തുനോക്കിയാൽ..ഇഹത്തിലെ ദുരിതങ്ങൾസാരമില്ലല്ലോ (2)2. ഈ മണ്ണിൻ കൂടാരം അഴിഞ്ഞുപോയാൽസ്വർഗീയമായതെൻ പ്രീയൻ അണിയിക്കുമേ (2)നിത്യമായതിൻ വിലയോർത്തുനോക്കിയാൽഇഹത്തിലെ നഷ്ടങ്ങൾ സാരമില്ലല്ലോ (2)

Read More