യേശു നല്ലവൻ എനിക്കു യേശു നല്ലവൻ
യേശു നല്ലവൻ എനിക്കു യേശു നല്ലവൻനല്ല രക്ഷകൻ തൻ നാമം വാഴ്ത്തിപ്പാടും ഞാൻയേശു നല്ലവൻ അതേ എൻ യേശു നല്ലവൻയേശു – നല്ലവൻചെങ്കടൽ പിളർന്നു നൽ വഴി നടത്തിടുംഅടിമയിൻ നുകം തകർത്തു വീണ്ടെടുത്തവൻചിറകുകൾ വിടർത്തി മറവിൽ കാത്തിടുന്നവൻയേശു-നല്ലവൻ;- യേശു…മുന്നിലും പിറകിലും നടന്നു കാവലായ്മേഘമൊന്നെനിക്കുമേൽ വിരിച്ചു സ്നേഹമായ്നീണ്ട മരുഭൂവിലുള്ളം കയ്യിൽ താങ്ങിടുംയേശു-നല്ലവൻ;- യേശു…കോട്ടകൾ തകർത്തിടാൻ ബലത്തെ നൽകിടുംനീട്ടിയ ഭുജത്താലെന്നെ താൻ നടത്തിടുംവീട്ടിലെത്തുവോളം പൊൻമുഖത്തെ നോക്കിടുംയേശു-നല്ലവൻ;- യേശു…ക്ഷാമകാലത്തെന്നെ ക്ഷേമമോടെ കാത്തിടുംപച്ചപ്പുൽത്തകിടിയിൽ കിടത്തിടുന്നവൻവേണ്ടതെല്ലാം നിത്യമേകി പോറ്റിടുന്നവൻയേശു-നല്ലവൻ;- യേശു…
Read Moreയേശു നല്ലവൻ എന്നേശു നല്ലവൻ
യേശു നല്ലവൻ എന്നേശു നല്ലവൻഅവന്‍റെ നാമം വലിയത് ദയ എന്നേക്കുമുള്ളത്(2)യേശു നല്ലവൻ…വീരനായ ദൈവമായ് നിത്യനാം പിതാവുമായ്ഏകനായ് മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ;-യേശു നല്ലവൻ…ശത്രുവിൻ കരത്തിലും കെണിയിലും വിപത്തിലുംവീണിടാതെ നിത്യവും കാത്തിടുന്നവൻ;-യേശു നല്ലവൻ…എന്നെ വീണ്ടെടുക്കുവാൻ സ്വന്തജീവൻ ഏകിയോൻഇന്നുമെന്‍റെ പേർക്കു പക്ഷവാദം ചെയ്യുന്നോൻ;-യേശു നല്ലവൻ…വിളിച്ചപേക്ഷിച്ചീടുമ്പോൾ ഉത്തരം തരുന്നവൻഎനിക്കു വേണ്ടി സർവ്വവും നിർവ്വഹിക്കുന്നോൻ;-യേശു നല്ലവൻ…ഇത്ര വലിയ രക്ഷയും പദവിയും പ്രത്യാശയുംഏഴയിൽ പകർന്ന യേശു എത്ര നല്ലവൻ;-യേശു നല്ലവൻ…
Read Moreയേശു നല്ലവൻ യേശു വല്ലഭൻ ആശ്രിത
യേശു നല്ലവൻ യേശു വല്ലഭൻആശ്രിതർക്കെല്ലാം താൻ പരിചയാംഇന്നലെയും ഇന്നുമെന്നുംതാൻ അനന്യനാം (2)വന്നീടുംവേഗം നമ്മെ തന്നിൽ ചേർത്തീടാൻ1.ഈശാനമൂലനാം കൊടുങ്കാറ്റിനാൽ ഈവിശ്വാസ ജീവിത തോണി അലഞ്ഞീടുമ്പോൾവിശ്വാസ നായകൻ താൻ കൂടെ വരുംപ്രശാന്തമാക്കീടും വൻ കാറ്റും കോളുംഅങ്ങെകരയിൽ നമ്മെ എത്തിക്കുവാൻ (2)ഇങ്ങമരത്തുണ്ടു രക്ഷാ നായകൻ2.ശത്രുവിൻ കഠിനമാം വൻചൂളയിൽകൂടിമിത്രമായി ദൈവപുത്രൻ കൂടെ നടന്നീടുംകെട്ടുകൾ പൊട്ടിച്ചു നമ്മെ സ്വതന്ത്രരാക്കിഒട്ടും മാറാതെ വല്ലഭൻ വഴി നടത്തുംസിംഹകുഴിയിലും നാഥൻ ഇറങ്ങി വരും (2)മഹാരക്ഷ നല്കി കാന്തൻ വിടുവിക്കും
Read Moreയേശു നല്ലവൻ യേശു വല്ലഭൻ സർവ്വ
യേശു നല്ലവൻ യേശു വല്ലഭൻ സർവ്വ-വല്ലഭൻകണ്ണുനീർ മാറ്റിസന്തോഷം തന്ന യേശു നല്ലവൻ(2)പാടി സ്തുതിച്ചിടാം വാഴ്ത്തി പുകഴ്ത്തിടാംഉല്ലാസത്തോടെ നാം ആർത്തു ഘോഷിക്കാംകഷ്ടങ്ങൾ നടുവിൽ വന്നെന്നെ രക്ഷിച്ച യേശു വല്ലഭൻദുഃഖത്തിൻ നടുവിൽ ആശ്വാസം തന്ന യേശു നല്ലവൻ(2)സർവ്വശക്തൻ യേശുവിന്‍റെ മക്കൾ നമ്മൾ ഇല്ല ഇനി ഭയപ്പെടില്ല ശക്തനാക്കുന്നവൻ മുഖാന്തരം നമുക്കെല്ലാം സാധ്യമേ (2);- പാടി…ശത്രുവേ തകർക്കാൻ ശക്തി തരുന്നവൻ യേശു വല്ലഭൻവചനം അയച്ചു സൗഖ്യം തരുന്നവൻ യേശു നല്ലവൻ (2)സർവ്വശക്തൻ യേശുവിന്‍റെ മക്കൾ നമ്മൾ ശത്രു കാലിൽ വീഴില്ലല്ലോ രോഗം […]
Read Moreയേശു നാമത്തെ ഉയർത്തിടാം
യേശു നാമത്തെ ഉയർത്തിടാംആത്ഭുത നാമത്തെ ഉയർത്തിടാംയേശു ഭൂവിൽ വന്നു എന്നെ രക്ഷിപ്പാൻയേശു ക്രൂശിതനായ് എൻ ജീവനായ്നീ മരിച്ചുയിർത്തു നിത്യ രാജനായ്നീ എന്നും എന്‍റെ രക്ഷകൻ(2)യേശു രാജനെന്‍റെ സ്വന്തമേയേശു നാമം എനിക്കാശ്രയംയേശു നാമത്തിങ്കൽ ഭൂതം വിട്ടിടുംയേശു നാമത്തിങ്കൽ കുരുടർകണ്ടിടുംയേശു നാമത്തിങ്കൽ മുടന്തർ നടക്കുംഇതു അത്ഭുതത്തിൻ നാമമെ(2);- യേശു…യേശു നാമമിന്നും ഉയർന്നത്സർവ്വ നമാത്തിലും ഉയർന്നത്യേശുരാജനെ നാം ഇന്നു ഉയർത്തിടാംയേശു നാമത്തിൽ നാം ഇന്നു പോയിടാംയേശു നാമത്തിൽ എല്ലാനാവും ചൊല്ലുംയേശു രക്ഷിതാവാം കർത്താവെന്നു(2);- യേശു…Lord I lift your name on […]
Read Moreയേശുനാഥാ അങ്ങേപോലെ മറ്റാരുമില്ല
യേശു നാഥാഅങ്ങേപോലെ മറ്റാരുമില്ലസ്വർഗ്ഗം ഭൂമിയും സർവ്വസവുംവീണു വന്ദിച്ചിടും നാഥനെപാടും ഞാൻ ഹോശന്നരാജാധി രാജൻ യേശുവിനുസർവ്വമഹത്വത്തിനും യോഗ്യനെനീ എന്നും എന്നും എന്‍റെ ദൈവംസ്നേഹ താതൻഎന്നെ ഇത്രമേൽ സ്നേഹിച്ചതാൽഎന്‍റെ പാപങ്ങൾ പോക്കിടുവാൻക്രൂശിൽ അർപ്പിച്ചു തൻ പുത്രനെ
Read Moreയേശു എന്‍റെ കരം പിടിച്ചു
യേശു എന്‍റെ കരം പിടിച്ചുപാപങ്ങൾ പൊക്കിയെന്നെ സ്വീകരിച്ചു(2)ഈ ലോകേ നടക്കുവാൻ കരുത്തുതന്നുഎന്‍റെ നാവിൽ പുതിയൊരു പാട്ടു തന്നു(2)വേദവാക്യങ്ങളെൻ കൂട്ടാളിയായ്എന്നെന്നും പ്രാർത്ഥിക്കാൻ എന്നോടു ചൊല്ലിയേശുവിൻ സ്നേഹം ഞാനറിഞ്ഞുഅനുദിനം കരുണകൾ രുചിച്ചറിഞ്ഞു(2);- യേശു…ജീവന്‍റെ വചനങ്ങളെൻ വഴികാട്ടിയായ്വിശ്വാസം പ്രത്യാശ സ്നേഹമായ് തീർന്നു(2)യേശുവിൻ സ്വരം ഞാൻ കേട്ടറിഞ്ഞുഅവനെ ഞാൻ എന്നെന്നും സ്തുതിച്ചീടുന്നു(2);- യേശു…
Read Moreയേശു എന്‍റെ കൂടെ ഉണ്ട്
യേശു എന്‍റെ കൂടെ ഉണ്ട് യേശു എന്‍റെചാരെ ഉണ്ട്രോഗ ദുഃഖാദികൾ ഏറിടുമ്പോൾസൗഖ്യത്തിൻ കരമായി കൂടെ ഉണ്ട് (2) എല്ലാരും നമ്മിൽ നിന്നും അകന്നിടുമ്പോൾഅഗ്നിജ്വാല കണ്ണുള്ളോൻ കൂടെ ഉണ്ട് (2) ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടകാൽവറി നായകൻ കൂടെ ഉണ്ട് (2)കഷ്ടങ്ങളും മഹാ പീഡകളുംജീവിതപടകിൽ ആഞ്ഞടിച്ചാൽകടലിന്‍റെ മീതെ നടന്നവനാംയേശുവില്ലേ നിന്നെ വിടുവിക്കുവാൻ(2)അഗ്നി സമമാം ശോധനയിൽഅഗ്നിയിൽ ഇറങ്ങി വിടുതൽ തരുംവേറൊരു ദൈവം നമുക്കില്ലഎന്നെയും നിന്നെയും വിടുവിക്കുവാൻ (2)
Read Moreയേശു എന്‍റെ മണവാളൻ എന്നെ
യേശു എന്‍റെ മണവാളൻഎന്നെ ചേർത്തിടുവാനായ്മേഘമതിൽ വന്നിടുവാൻകാലമിതാ ആസന്നമായ്(2)എന്‍റെ കണ്ണുകൾ അവനെനേരിൽ കാണ്മാൻ നേരമതായ്ഞാനവന്‍റെ വരവിനായ്കാത്തു കാത്തു കഴിയുന്നേ;- യേശു…ഞാൻ അവനെ എതിരേൽക്കുംആർപ്പുവിളികളോടെതിരേൽക്കുംആ പൊൻമുഖമന്നു ഞാൻ ആർത്തിയോടെ മുത്തിടുമേ;- യേശു…
Read Moreയേശു എന്‍റെ പ്രാണനായകൻ
യേശു എന്‍റെ പ്രാണനായകൻഎൻ ജീവിതത്തിൻ സൗഖ്യദായകൻനീ ചെയ്ത നന്മകളോർത്താൽ പാടീടുംനീ ചെയ്ത ദാനമതോർത്താൽ വാഴ്ത്തീടുംആരാധിക്കുന്നെ ഞാൻ ആരാധിക്കുന്നെനിൻ സ്നേഹത്തെ ഓർത്താൽ(2)അങ്ങേ മാത്രം ആരാധിച്ചീടുംഎൻ ജീവനുള്ള കാലം വരെയുംനിൻ മുഖം മാത്രം ഞാൻ തേടിടുംഎൻ ജീവനുള്ള കാലം വരെയുംഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾസ്തുതിച്ചീടുവാൻ എൻ നാവുകൾ പോരാ(2)നിൻ മാറിൽ ഞാൻ ചാരിടുമ്പോൾഎൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ്നിൻ മുഖം അന്നാളിൽ കാണുമ്പോൾഎൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ്ഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾസ്തുതിച്ചിടുവാൻ എൻ നാവുകൾ പോരാ(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കണ്ടിട്ടും കാണാത്ത കേട്ടിട്ടും
- ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻ
- കാൽവറി മലമേൽ എന്തിനായ്
- ദൈവജനമേ ദൈവജനമേ മനം
- ജീവനോടുയിർന്ന വനെ അങ്ങേ

