Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

വന്ദനം വന്ദനം ശ്രീയേശുനാഥനു വന്ദനം

വന്ദനം വന്ദനം ശ്രീയേശുനാഥനുവന്ദനം ചെയ്തിടുന്നുവന്ദനം വന്ദനം നന്ദിയോടടിയാൻവന്ദനം ചെയ്തീടുന്നു ഇന്നയോളമെന്നെ നടത്തിയല്ലോമന്ന തന്നെന്നെ നീ പോറ്റിയല്ലോതന്നിടും സകലവും അന്ത്യം വരെനന്ദിയോടെ ഞാൻ പാടിടുമേ;-നിന്നുടെ സന്നിധി മോഹനമേഉന്നത മോദത്തിനുറവിടമേവന്നിടും നേരം ഈ ഞങ്ങളെദിവ്യതേജസ്സാൽ പൊതിയണമേ;-ജീവന്‍റെ മൊഴികൾ ശ്രവിച്ചടിയാൻജീവനെ സമൃദ്ധമായ് നേടിടുവാൻജീവനെ വെടിഞ്ഞെന്നെ വീണ്ടവനെജീവകാലമെല്ലാം അനുഗ്രഹിക്ക;-

Read More 

വന്നോളിൻ സോദരരെ നിങ്ങൾ

വന്നോളിൻ സോദരരെ നിങ്ങൾകേട്ടോളിൻ സുവിശേഷംവിട്ടോളിൻ പാപവഴികളെഏററുകൊള്ളീസായെ(2)ആദാമ്യപാപം നിമിത്തംപാപികളായ് മാനവരെല്ലാംമയ്യത്തിൻ ഓഹരിക്കാരായ്മാനവരെല്ലാരും(2);-ഈ ദുനിയാവിലെ മനുസന്മാരെല്ലാംഅള്ളാവിൽ നിന്നകന്നതിനാലെഇബിലീസിൻ അടിമകളായ്ഹലാക്കിലായല്ലോ(2);-മാനവരിൽ രക്ഷയ്ക്കായൊരുമാർഗ്ഗം അല്ലേ ഒരുക്കിയതുമാനത്തെ മലക്കുകൾ പാടിമാധുര്യഗീതങ്ങൾ(2);-മാനവരിൻ പാപമകറ്റാൻഈസ പിറന്നീ ദുനിയാവിൽകുശിൻമേൽ മരിച്ചയർത്തീസയെഖൽബിൽ സ്വീകരിക്കൂ(2);-

Read More 

വന്ദനം വന്ദനം യേശുനാഥാ തവ പാദ

വന്ദനം വന്ദനം യേശുനാഥാ തവപാദ പങ്കജം അഭികാമ്യമതെവന്നിടുന്നേ തവ സന്നിധിയിൽ തന്നിടണെ വരം ഇന്നധികംനിന്നടിയാർ തിരു സേവ ചെയ് വാൻവിണ്ണിലെൻ വീടൊരുക്കും മമ കാന്തൻകണ്ണുനീരെല്ലാം തുടയ്ക്കുംഎണ്ണിയാൽ തീരാത്ത സ്തോത്രങ്ങളാൽതിണ്ണമാ പാദത്തിൽ വീണിടുമെമാറിലവനെന്നെ ചേർത്തീടുമെ;-പൊൻസരപ്പളികളാൽ ശോഭിതമാംപൊന്മയ ജീവതരുക്കൾസുഗന്ധശീതളിമയാൽ പ്രോജ്വലമാംസുന്ദര സുരഭില ശോഭിതമാംസോമ സുന്ദരോദ്യാനം സ്വന്തമാമെ;-വീഥിയിൻ നടുവിലായ് കാണുന്നിതാദൈവത്തിൻ സിംഹാസനംകുഞ്ഞാടതിന്മേൽ തൻ കാന്തയുമായ്വാണിടും നാളിന്നായ് കാത്തിടുന്നേപാരിലെൻ നാളുകൾ എണ്ണിടുന്നേ;-

Read More 

വന്നു കാണാനാശയുണ്ട്

വന്നു കാണാനാശയുണ്ട്എന്നു കാണും മേഘവാനിൽകൊണ്ടുവരൻ ഒന്നുമില്ല നഥാജീവിതമാണെന്നുമെന്‍റെ യാഗംനിന്ദകൾ പരിഹാസമേറ്റു തകർന്ന നേരംനന്മകൾക്കെതിരായി വാതിലടഞ്ഞനേരംഏലിയാവിൻ കാക്കയെ ചൊല്ലീ അയച്ച നഥാപകരമായ് എന്തു ഞാൻ നല്കും;- വന്നു…സ്നേഹിപ്പാനാരുമില്ലന്ന് ഓർത്തു കരഞ്ഞ നേരംസ്നേഹിതർ നല്കിയ മുറിവിൽ പിടഞ്ഞ നേരംകരുണയോടെന്നെ ദിവ്യ കരത്തിലണച്ച നാഥപകരമയ് എന്തു ഞാൻ നല്കും;- വന്നു…

Read More 

വന്ദനമേശുദേവാ വന്ദനം ജീവനാഥാ

വന്ദനമേശു ദേവാ വന്ദനം ജീവനാഥാവന്ദനം മന്നിടത്തിൽ വന്ന ദയാപരനേതങ്കനിണത്തിൽ പാപ പങ്കം കഴുകിയെന്‍റെസങ്കടം തീർത്തവനേ നിൻകഴൽ കുമ്പിടുന്നേൻനീചനാമെൻ പേർക്കായി നിന്ദകളേറ്റ ദേവാനിസ്തുല കൃപാനിധേ നിൻ സ്നേഹം നിസ്സീമമേക്രൂര വേദനയേറ്റു ക്രൂശിൽ മരിച്ചുയിർത്തുഘോര മരണഭയം തീരെ തകർത്തവനേനിന്ദ്യ സാത്താന്യ നുക ബന്ധിതരായവർക്കുനിത്യ സ്വാതന്ത്ര്യം നാഥാ നീ വിളംബരം ചെയ്തുപാപിയെത്തേടി വന്ന പാവനരൂപാ ദേവാപാദം പണിയുമെന്നെ പാലനം ചെയ്ക നാഥായേശു എന്നടിസ്ഥാനം : എന്ന രീതി

Read More 

വന്ദനം യേശുപരാ നിനക്കെന്നും വന്ദനം

വന്ദനം യേശുപരാ നിനക്കെന്നും വന്ദനം യേശുപരാവന്ദനം ചെയ്യുന്നു നിന്നടിയാർ തിരു നാമത്തിന്നാദരവായ്ഇന്നു നിൻ സന്നിധിയിൽ അടിയാർക്കു വന്നുചേരുവതിന്നായ്തന്ന നിന്നുന്നതമാം കൃപയ്ക്കഭിവന്ദനം ചെയ്തിടുന്നുനിൻ രുധിരമതിനാൽ പ്രതിഷ്ഠിച്ച ജീവപുതുവഴിയായ്നിന്നടിയാർക്കു പിതാവിൻ സന്നിധൗ വന്നിടാമെ സതതംഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കൾക്കരുളാൻപാത്രതയേതുമില്ല നിന്‍റെ കൃപയെത്ര വിചിത്രമഹോവാനദൂതഗണങ്ങൾ മനോഹര ഗാനങ്ങളാൽ സതതംഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്ക്മന്നരിൽ മന്നവൻ നീ മനുകുലത്തിന്നു രക്ഷാകരൻ നീമിന്നും പ്രഭാവമുള്ളോൻ പിതാവിനു സന്നിപൻ നീയല്ലയോനീയൊഴികെ ഞങ്ങൾക്കു സുരലോകെയാരുള്ളൂ ജീവനാഥാനീയൊഴികെ ഇഹത്തിൽ മറ്റാരുമില്ലാഗ്രഹിപ്പാൻ പരനെ

Read More 

വാനദൂതർ ലോകാന്ത്യത്തിൽ കാഹള

വാനദൂതർ ലോകാന്ത്യത്തിൽ കാഹളമൂതുമ്പോൾയേശുനാഥൻ മേഘത്തേരിൽ ലോകെവന്നീടുംഇരുളിൽ വാഴ്ചകൾ അകലുകയാം നൽമോഹനനാളതിൽസർവ്വലോകരാജാവായ് ശ്രീയേശു വന്നീടും(2)തേജോരൂപം പാപവിലയ്ക്കായ് ഏകിയല്ലോ നീഹീന നരർക്കായ് നിൻ തിരുരക്തം ചിന്തിയല്ലോ നീശോകഭാര നിഴലുകളാകെ നീങ്ങിടുമാ നാളിൽപാരിടമാകെ വിലസിടുമേ നിൻ സ്നേഹവീചികൾ(2)ഉയിർ നാഥൻ തേജസ്സിങ്കൽ വാണിടുമാ നാൾആനന്ദത്തിൻ ഗാനങ്ങൾ ഹാ പൊങ്ങും പാരിതിൽനിത്യജീവൻ ഏകിടുന്ന ശോഭിത പ്രഭാതേകേട്ടിടുമേ ദൂതർ പാടും സ്നേഹ ഗീതികൾ(2)സ്വർഗ്ഗേനാമും എത്തുവതിനായ് മുൻനയിക്കുകഎന്നുമേ നീ മിന്നിടുക പാരിൻ ദീപമായ്ലോകത്തിന്‍റെ മായകളാകെ മാഞ്ഞീടുമ്പോൾ നാഥാമങ്ങീടാതെ നിൽക്കുകയായ് നീ സ്നേഹ താരമായ്(2)

Read More 

വാന ലോകത്തെഴുന്ന ള്ളിനാൻ

പല്ലവിവാന ലോകത്തെഴുന്നെള്ളിനാൽ ശ്രീയേശു നാഥൻവാന ലോകത്തെഴുന്നെള്ളിനാൻ…അനുപല്ലവിവാനലോകത്തെഴുന്നെള്ളിനാ – നൊലിവുമലയിൽ നി-ന്നാനന മുയർത്തി – ശിഷ്യർ വാനിൽ നോക്കി നിന്നിടവേ – വാനചരണങ്ങൾവിണ്ണുലകത്തിൽ നിന്നിറങ്ങി മനുജാതനായിവന്നു മാ-ഗുരുവായ് വിളങ്ങിചൊന്നു ശിഷ്യരോടുപദേശം – നന്മ ചെയ്തുനടന്നറിയിച്ചു സുവിശേഷം…മന്നിടത്തുള്ളോർക്കു ചോര ചിന്നി മരിച്ചു മരണം-വെന്നുയിർത്തു നാൽപ്പതാം നാ-ളിന്നിലംവിട്ടജയമായ്;- വാന…മൽക്കിസദേക്കിന്‍റെ ക്രമത്തിൽ – പുരോഹിതവേലയ്ക്കു തന്‍റെ സ്വന്ത രക്തത്തെ…തൃക്കരത്തങ്ക ത്തളികയിൽ ഏന്തിയതിങ്കൽമുക്കിയ വിരലുള്ളവനായ്…ഇക്കുല പാപ മൊക്കെയ്ക്കും തക്ക പരിഹാരം ചെയ്വാൻസ്വർഗ്ഗമാം വിശുദ്ധസ്ഥലം നോക്കി മഹാ പുരോഹിതൻ;- വാന…തന്നിൽ വിശ്വസിക്കുന്നോർക്കായി-ട്ടഴിവില്ലാത്തമന്ദിര മൊരുക്കുവാനായി…എന്നു മവരോ ടിരിപ്പാനായ് […]

Read More 

വാനം തന്നുടെ സിംഹാസനമാം ഭൂമിയോ

വാനം തന്നുടെ സിംഹാസനമാം ഭൂമിയോ പാദപീഠവുമാം ഇത്രമഹത്ത്വമെഴുന്നൊരു ദൈവം വന്നോ മന്നിൽ താണവനായ് അവൻ തീർന്നോ ഹീന മാനവനായ് പാപത്തിൻ വഴിയിൽ നാശത്തിൻകുഴി വീണവനാമെന്നെ തേടിവരാൻ കൈയ് താങ്ങിയെടുക്കായിൽ നവനേ തുനിഞ്ഞുള്ളൂ എന്നേശു കാണാതെപോയാരാടിനെത്തേടി വന്ന നല്ലിടയനവൻ കണ്ടുപിടിച്ചു തോളിലെടുത്തു വീടു വന്നിടുവോളംഎന്നേശു കുരുടനു കണ്ണും ചെകിടനും കാതും മുടന്തനു കാലുമവൻ വഴിയറിയാതെ വലയുന്നവനു വഴിയും ജീവനുമാം എന്നേശു എന്തൊരു താഴ്മയെന്തൊരു ത്യാഗം! എന്തൊരു സ്നേഹമിതോ! ചിന്തിച്ചിടുകിൽ സിന്ധുസമാനമന്തമില്ലതിരുമില്ലഎന്നേശു

Read More 

വാനമേഘത്തിൽ വേഗം വന്നിടും

വാനമേഘത്തിൽ വേഗം വന്നിടും പ്രാണനാഥനെ കാണുവാൻ ഉള്ളം വെമ്പുന്നേ ആശയേറുന്നേ കാന്താ വേഗം വന്നിടണേയുദ്ധഭീതികൾ എങ്ങും കേൾക്കുന്നേ ക്ഷാമം വ്യാധി പടർന്നിടുന്നേ ആശയില്ലാതെ പരിഭ്രാന്തരായ് ലോക ജാതികൾ കേഴുന്നേഅത്തിപോലുള്ള വൃക്ഷങ്ങൾ പൂത്തു അന്ത്യനാളുകൾ അടുത്തു ആത്മനാഥനെ എതിരേൽക്കുവാൻ ആശയോടെ ഒരുങ്ങിടാം നാംകർത്തൃകാഹളം കാതിൽ കേൾക്കാറായ് കർത്തനേശു വരാൻ കാലമായി കാലാകാലമായ് മരിച്ചോരെല്ലാം ക്രിസ്തുവിൽ ഉയർത്തിടാറായിസത്യസഭയെ ഉണർന്നിടുക വാനമേഘേ പറന്നീടുവാൻ ആണിപ്പാടേറ്റ നാഥന്‍റെ കരം കണ്ണുനീരെല്ലാം തുടയ്ക്കും

Read More