വാനവൻ നീ വാനമേഘേ
വാനവൻ നീ വാനമേഘേവന്നിടും നാളിൽമന്നവനെൻ ഖേദമെല്ലാംതീർത്തിടും നാളിൽമന്നവനെൻ ഖേദമെല്ലാംമാറിടുന്ന മന്നിൽ ഒട്ടുംമാറ്റമില്ലാത്തോൻമാറിടുന്ന മന്നിൽ ഒട്ടുംമാറ്റമില്ലാത്തോൻ എന്നെചേർത്തണയ്ക്കും കാലം ഓർത്താൽഎന്തൊരാനന്ദംഹാ ഹാ എന്തൊരാനന്ദംപാരിതിൽ ഞാൻ പാടുപ്പെട്ടനാൾ അതോർത്തെന്നാൽപാരിതിൽ ഞാൻ പാടുപ്പെട്ടനാൾ അതോർത്തെന്നാൽഎന്‍റെ പ്രാണനാഥൻമാർവ്വതിൽ ഞാൻ ആശ്വസിച്ചീടുംഹാ ഹാ ആശ്വസിച്ചീടുംകൈകളാലെ തീർത്തിടാത്തപാർപ്പിടം തന്നിൽകൈകളാലെ തീർത്തിടാത്തപാർപ്പിടം തന്നിൽഎന്‍റെ വാസം ഓർത്താൽപൊന്നുനാഥാ എത്ര സന്തോഷംഹാ ഹാ എത്ര സന്തോഷം
Read Moreവാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോ
വാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോഇല്ലാ ഇല്ലാ ഇല്ലാ ഒരിക്കലുമില്ലാഅവൻ വാക്കു മാറുകില്ലാഎന്നെ തകർപ്പാൻ ശത്രുവിൻ കരംഎന്‍റെ മേൽ ഉയർന്നെന്നാലുംഉറ്റവർപോലും ശത്രുക്കൾ പോലെഎന്‍റെ നേരെ തിരിഞ്ഞെന്നാലും(2)ഇല്ലാ ഇല്ലാ ഞാൻ തളരുകയില്ലാഇല്ലാ ഇല്ലാ ഞാൻ പതറുകയില്ലാഎന്‍റെ യേശു ജീവിക്കുന്നു;- വാഗ്ദത്തം…പ്രതികൂലകാറ്റെന്മേൽ അടിച്ചീടിലുംഎന്‍റെ ഉള്ളം കലങ്ങീടിലുംഒരിക്കലും ഉയരില്ല എന്നു വിധിച്ച്ഏവരും മാറിടിലും (2)ഇല്ലാ ഇല്ലാ ഞാൻ കുലുങ്ങുകയില്ലാഇല്ലാ ഇല്ലാ ഞാൻ വീഴുകയില്ലാഎന്‍റെ യേശു കുടെയുണ്ട്;- വാഗ്ദത്തം…
Read Moreവാനവിരവിൽ കർത്തൻ വന്നിടും
വാനവിരവിൽ കർത്തൻ വന്നിടുംദൂതർ കാഹളം മുഴക്കിടുംഎൻ പ്രത്യാശയാം പ്രാണപ്രിയനെതേജസ്സോടെ അന്നു കണ്ടിടും(2)ഹാ…ഹാ…കാണും ഞാൻ ശുദ്ധരെഅക്കരെ നാട്ടിൽഅവൻ കൂടെ ഞാൻ ചേരുമേസ്വർഗ്ഗദേശത്തിൽഎണ്ണിക്കൂടാത്ത ശുദ്ധരിൽ ഗണംപാവനമായ് ജീവിച്ചിരുന്നോർദൈവകുഞ്ഞാടിൻ ദിവ്യ പ്രഭയിൽഅന്തമില്ലാ യുഗങ്ങൾ വാഴും(2);- ഹാ…ഹാ…രാക്കാലങ്ങളോ ഇല്ലവിടങ്ങ്നീതി സൂര്യനേശു ശോഭയാംനിത്യതയോളം വാഴും നാളെല്ലാംവർണ്ണിക്കും മഹത്വം നാമെന്നും(2);- ഹാ…ഹാ…പ്രത്യാശയെന്നിൽ ഏറുന്നേശുവേനിൻവരവിനായ് ഒരുങ്ങിഞാൻകളങ്കമില്ലാ ജീവിതം ധരെആത്മനിറവോടെ ജീവിക്കും(2);- ഹാ…ഹാ…
Read Moreവാഗ്ദത്തങ്ങൾ തന്നു പോയവനെ
വാഗ്ദത്തങ്ങൾ തന്നു പോയവനെവാക്കുമാറാത്തവനാം പരനേഇന്നലെയുമിന്നുമെന്നുമെന്നുംഅവിടുന്നനന്യൻ തന്നെആശ്രിത വത്സലനെആശീർവദിക്കേണമേ നീ ജീവിക്കുന്നതിനാൽഞാനിന്നു ജീവിക്കുന്നുഇടുക്കമായുള്ളൊരു പാതയതിൽഇടറി വീഴാതെന്നെ വിരുതെടുപ്പാൻ എൻ കാലടികളെ വാഗ്ദത്തമാംനിൻ വചനത്തിൽ സ്ഥിരമാക്കണേ;- ആശ്രിത…ഞാൻ നിന്നെ ഒരു നാളും കൈവിടില്ലതെല്ലുമുപേക്ഷിക്കയില്ലാ എന്നുഎന്നുള്ളിൽ ആശ്വാസം തന്നവനെനീയെൻ സമാധാനമേ;- ആശ്രിത…
Read Moreവാനവിരവിൽ നാഥൻ വന്നെത്തിടാറായ്
വാനവിരവിൽ നാഥൻ വന്നെത്തിടാറായ്ഉയിർപ്പിൻ കാഹളം കേട്ടിടാറായ്തിരുഹിതം നിവൃത്തിച്ചോർ പറന്നിടാറായ്ജയത്തിൻ ഘോഷങ്ങൾ മുഴങ്ങിടാറായ്യേശുമഹാരാജനേ….നിൻ രാജത്വം വന്നീടണേപുത്തനെറുശലേം നഗരിയതിൽഎന്നും നാഥനുമായ് വസിച്ചിടുവാൻ(2)അഗ്നിജ്വാല പോലുള്ള കണ്ണുകളുള്ളോൻഹിമസമം വെണ്മയാം മുടിയുമുള്ളോൻവെള്ളോട്ടിൻ സമമായ കാലുകളുള്ളോൻപെരുവെള്ളത്തിൻ ഇരച്ചിൽപോൽ ശബ്ദവുമുള്ളോൻ;- യേശു…യെഹൂദാ ഗോത്രത്തിൻ സിംഹമായവൻദാവീദിൻ വേരുമായോൻ വന്നീടാറായ്ഏഴു മുദ്രയും തുറപ്പാൻ യോഗ്യനായവൻഏത് നിമിഷവും വാനിൽ വെളിപ്പെടുമെ;- യേശു…ആരെയും ഭ്രമിപ്പിക്കുമാ കോപദിവസെആർത്തിയോടെ മരണത്തെ തേടിയെന്നാലുംശക്തമായ ബാധകളും പീഡയുമെങ്ങുംശീതോഷ്ണവാനെ വായിൽനിന്നും ഉമിണ്ണുകളയും;- യേശു…ജയമെടുത്താൽ മറഞ്ഞിരിക്കും മന്ന ലഭിക്കുംരണ്ടാം മരണത്താലവനു ദോഷം വരില്ലവെള്ളക്കല്ലിൽ പുതിയപേരും കൊത്തിക്കൊടുക്കുംവെള്ളയുടുപ്പും അവനെ ധരിപ്പിച്ചിടും;- യേശു…
Read Moreവാഗ്ദത്തങ്ങൾ ഉള്ളതിനാൽ ഹല്ലേലൂയ്യാ
വാഗ്ദത്തങ്ങൾ ഉള്ളതിനാൽ – ഹല്ലേലൂയ്യാ വിശ്വസ്തനായ് ഉള്ളതിനാൽ – ഹല്ലേലൂയ്യാഅന്ത്യംവരെ നടത്തും അന്ത്യംവരെ കരുതും യേശുവിൻ നാമത്തിൽ ജയാളിയായിഹല്ലേലുയ്യാ ഹല്ലേലൂയ്യാ ഹല്ലേലുയ്യാ ഹല്ലേലൂയ്യാ (2)ശത്രുക്കൾ നിന്ദിക്കട്ടെ പരിഹാസം ചൊല്ലീടട്ടെ (2)വാഗ്ദത്തം ഞാൻ കണ്ടീടുന്നുവിശ്വാസത്താൽ കണ്ടീടുന്നു (2);- ഹല്ലേ…വാഗ്ദത്തങ്ങൾ ഞാൻ ഇനി പ്രാപിച്ചീടുംയേശുവിൻ കരത്താൽ ഞാൻ പ്രാപിച്ചീടും (2)ചെങ്കടൽ കടക്കും യോർദ്ദാനും കടക്കും യേശുവിൻ നാമത്തിൽ ജയാളിയായി (2) ;- ഹല്ലേ…
Read Moreവാഞ്ഛിത മരുളിടും വാനവർക്കധിപ
വാഞ്ഛിതമരുളിടും വാനവർക്കധിപ നീ വന്നിടുക വരം തന്നിടുക തഞ്ചമടിയർക്കു നീയെന്നറിഞ്ഞടിയങ്ങൾ അഞ്ചിടാതെ പരം കെഞ്ചിടുന്നേമുൾപ്പടർപ്പിന്നുമേൽ കെൽപോടമർന്നൊരു ചിൽപ്പൊരുളേ, ദയാതൽപ്പരനേ,ദർപ്പമെല്ലാം നീക്കി ഉൾക്കലഹം പോക്കി സത്പഥമടിയർക്കു കാട്ടുക നീആത്മവിശപ്പുദാഹമേറ്റമരുൾക ദേവാ തൃപ്തരായടിങ്ങൾ തീർന്നിടുവാൻ സൂക്ഷ്മമാം തിരുമൊഴി കേട്ടറിഞ്ഞതുവിധം ശുദ്ധിയായ് ജീവിപ്പാറാകണമേപൊന്നിലുമഖിലമീ മന്നിലുമതുവിധം വിണ്ണിലും വിലയേറും നിൻവചനം ഇന്നു ധരിച്ചു ഞങ്ങൾ ധന്യരായ് തീരുവാൻ മന്നവനേ, ദയ ചെയ്യണമേമന്ദമനസ്സുകളിലുന്നത ബലത്തോടു ചെന്നിടണം പരാ നിൻവചനം നന്ദിയോടടിയങ്ങൾ നിന്നെ വണങ്ങാനരുൾ ചെയ്യണമേ കൃപ പെയ്യണമേപൂവിലും മണമേറും പൊന്നിലുമൊളിചിന്നും തേനിലും മധുരമേ നിൻവചനംരാവിലും […]
Read Moreവാഗ്ദത്തങ്ങളിൽ വിശ്വസ്തൻ
വാഗ്ദത്തങ്ങളിൽ വിശ്വസ്തൻവാക്കു മാറത്തവൻ വാക്കു മാറാത്തവൻഎന്‍റെ യേശു മാറാത്തവൻ(3)സത്യപാത തേടി നടന്നുനിത്യശാന്തിക്കായ് അലഞ്ഞുക്രിസ്തുയേശു എന്നിൽ കനിഞ്ഞുനിത്യജീവൻ എന്നിൽ പകർന്നു;-കർത്തൻ എന്നെ ചേർക്കും നാളിൽകണ്ണുനീർ തുടയ്ക്കും നാളിൽആർത്തുപാടി പാടി സ്തുതിക്കുംയേശു വാക്ക് മാറാത്തവൻ;-മണ്ണിൻ മലകൾ മാറിയാലുംവിണ്ണിൻ വിതാനം നീങ്ങിയാലുംമാറില്ല ദൈവസ്നേഹംനീങ്ങില്ല അവന്‍റെ മൊഴികൾഹല്ലേലുയ്യാ പാടി സ്തുതിക്കാംഅല്ലലില്ലാതാർത്തു പാടാംഎല്ലാ നാവും ചേർന്നു വാഴ്ത്താംവല്ലഭൻ എന്നും മാറാത്തവൻ;-
Read Moreവാക്കു പറഞ്ഞാൽ മാറാത്തവൻ
വാക്കു പറഞ്ഞാൽ മാറാത്തവൻവഴിയിലെന്നെ തള്ളുകില്ല(2)യേശു എന്നെ നടത്തിടും നാഥൻ എന്നെ പോറ്റിടും(2)ലോകത്തിൽ ഞാൻ ആശ്രയം വെക്കില്ലഎന്നെ നടത്താൻ ദൈവമുള്ളതാൽ(2)മനുഷ്യരിൽ ഞാൻ ആശ്രയം വെക്കില്ലയഹോവയാണെൻ ആശ്രയം(2)ലോകത്തിൻ കരം തള്ളിക്കളയുംതാതൻ തൻ കരം തള്ളുകില്ല (2)പ്രഭുക്കളിൽ ഞാൻ ആശ്രയം വെക്കില്ലയഹോവയാണെൻ ആശ്രയം(2)
Read Moreവാക്കുകളും എൻ ചിന്തകളും കൃപയോട്
വാക്കുകളും എൻ ചിന്തകളും കൃപയോട് കൂടിയത് ഞാൻ ആസ്വദിക്കും എൻ നാളുകളെല്ലാം കർത്താവിൻ ദയയെ എന്നും(2)ആശിക്കുന്നതിലും ഞാൻ നിനക്കുന്നതിലും അത്യന്തം പരമായെന്നെ(2)ദിനംതോറും വഴിനടത്താൻകഴിവുള്ളദൈവമേ(2);- വാക്കുകളുംഉണ്മാൻ ആഹാരവും ഉടുപ്പാൻ വസ്ത്രങ്ങളും മതിയോളം നൽകുന്നവൻ(2)എന്‍റെ പ്രാണൻ എന്‍റെ ജീവൻ അവൻ യേശു നായകൻ(2);- വാക്കുകളും ആത്മദാഹം തീർപ്പാൻ ജീവജാലമായാവാൻ എൻ ഉള്ളത്തിൽ മശിഹായവൻ(2) കൈവിടില്ല തള്ളുകില്ല അവൻഎന്‍റെ പ്രാണപ്രിയൻ(2);- വാക്കുകളും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഒരുങ്ങുക ഒരുങ്ങുക സ്നേഹിതരെ
- മറക്കില്ലൊരിക്കലും നീ ചെയ്ത
- നിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ
- പ്രിയനാട്ടിലേക്കുള്ള യാത്ര
- പ്രാർത്ഥന കേൾക്കണമേ എൻ

