തേനിലും മധുരം വേദമല്ലാതി
തേനിലും മധുരം വേദമല്ലാതി-ന്നേതുണ്ടുചൊൽ തോഴാ…നീസശ്രദ്ധമിതിലെ സത്യങ്ങൾവായിച്ചു ധ്യാനിക്കുകെൻ തൊഴാമഞ്ഞുപോൽ ലോകമഹികൾ മുഴുവൻമാഞ്ഞിടുമെൻ തോഴാ…ദിവ്യരഞ്ജിത വചനം ഭഞ്ജിതമാകാഫലം പൊഴിക്കും തോഴാ;-പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളു-മിതിന്നു സമമോ തോഴാ…എന്നുംപുതുബലമരുളും അതിശോഭ കലരുംഗതിതരുമന്യൂനം;-തേനൊടു തേൻ കൂടതിലെ നൽതെളിതേ-നിതിന്നു സമമോ തൊഴാ…ദിവ്യതിരുവചനം നിൻദുരിതമകറ്റാൻവഴിപറയും തോഴാ;-ജീവനുണ്ടാക്കും ജഗതിയിൽ ജനങ്ങൾക്കതിശുഭമരുളിടും… നിത്യജീവാത്മസൗഖ്യം ദേവാത്മാവരുളുംവഴിയിതു താൻ ന്യൂനം;-കാനനമതിൽവച്ചാനന്ദരൂപൻവീണവനോടെതിർക്കേ… ഇതിൻജ്ഞാനത്തിൻ മൂർച്ച സ്ഥാനത്താലവനെക്ഷീണിപ്പിച്ചെന്നോർക്ക;-പാർത്തലമിതിലെ ഭാഗ്യങ്ങളഖിലംപരിണമിച്ചൊഴിഞ്ഞിടിലും… നിത്യപരമേശവചനം പാപിക്കു ശരണംപരിചയിച്ചാൽ ന്യൂനം;-
Read Moreതെറ്റി ഞാൻ കാണാതെ പോയോരാടു
തെറ്റി ഞാൻ കാണാതെ പോയോരാടു പോലയ്യോചുറ്റിപാരം കാടാകെ നാഥനില്ലാതെവിട്ടു നിൻ വഴികൾ കൽപനകൾ എന്നിവപട്ടു എൻ ഹൃദയം ഘോരകൃത്യത്താൽശുദ്ധമാക്ക എന്നെയാകമാനംശുദ്ധനാം യേശുവെ! നിന്‍റെ രക്തത്താൽ(2)ദുഷ്ടരായ കള്ളർകൈയിൽ പെട്ടവനെപ്പോൽദുഷ്ടരാകും പേയ് ഗണത്താൽ ചുറ്റപ്പെട്ടഹോകഷ്ടതയിൽ വീണുഴലുമേഴയാമെന്നെതൃക്കരത്തിലേന്തി സ്വസ്ഥമാക്കുക;- ശുദ്ധ…നല്ലയിടയനാകുമെന്‍റെ പൊന്നുകാന്താ നിൻവല്ലഭത്താലുള്ളലിഞ്ഞു തേടുകയെന്നെശക്തനാക്കു ആകമാനം ക്ഷീണനാമെന്നെകെട്ടുക എൻ പാപമുറിവുകളെ;- ശുദ്ധ…എൻ ആത്മാവേ ഉള്ളിൽ ഖേദിക്കുന്നതെന്തിന്തന്‍റെ ജീവൻ ഏകിയോൻ താൻ നിന്നെ വിടുമോതാൻ ചുമന്നുകൊണ്ടുപോകും സ്വർഗ്ഗസീയോനിൽതൻ വിളി കേട്ടു സന്നിധൗ ചെല്ലുകിൽ;- ശുദ്ധ…
Read Moreതാങ്ങുവാനായ് ആരുമെ
താങ്ങുവാനായ് ആരുമെഎനിക്കില്ലയെന്നാലുംഏറ്റം ചാരെ യേശു എൻസഹായമായ് വരുംഇല്ല, നിരാശ ഇല്ലിനിഎനിക്കേശു ഉള്ളതാൽമാർഗ്ഗമൊന്നും മുന്നിലായ്കാണാതെ വന്നാലുംചെങ്കടൽ പിളർന്നവൻവൻ പാത തുറന്നിടും;-കണ്ണുനീരിൻ താഴ്വരെആശ്വാസം തേടുമ്പോൾമൃത്യവെ ജയിച്ചവൻആശ്വാസമായ് വരും;-തോൽവി ഏറ്റു മാറുവാൻവൻ പ്രേരണ വന്നാൽവിജയ വീരനാം യേശുവിൽഎൻ ജയം സുനിശ്ചിതം;-
Read Moreതിരയും കാറ്റും കോളും എൻ മനസ്സിൽ
തിരയും കാറ്റും കോളും എൻ മനസ്സിൽ കൂടിയേറ്റംഞാൻ തുഴയും ചെറു വള്ളത്തിൽ എന്നും വിഭ്രമ ജലതാളംനീ താ ശാന്തത കുളിരേകും ശുഭവാക്കുംതുണയേകും തുഴയായും അങ്ങേകരെയത്തിടുവോളംകാർമേഘമാം നിരാശയാകും നീർപക്ഷിതൻ ചിറകടിയുംതൂവെയിലിൽ വാടിവീഴും പൂക്കളുടെ രോദനവുംഈ എന്‍റെ ഉള്ളിൽ നിന്നും നീക്കമോ നാഥാഎനിക്കു നീ തരൂ നിന്‍റെയാ സാന്ത്വനംദു:ഖങ്ങളിൽ തിരയേറ്റു വാങ്ങി വേദനിക്കും മനസ്സിനേയുംചെറുമഴയിൽ ചോർന്നൊലിക്കും നിറകുടമീ കണ്ണുകളുംഈ എന്‍റെ ഉള്ളിൽ നിന്നും നീക്കമോ നാഥാഎനിക്കു നീ തരൂ നിന്‍റെയാ സാന്ത്വനം
Read Moreതന്നെ സ്നേഹിക്കുന്ന വർക്കായ് നാഥൻ
തന്നെ സ്നേഹിക്കുന്നവർക്കായി നാഥൻ കരുതുന്നത് കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ഒരു ഹൃത്തിലും തോന്നിട്ടില്ലപരനെ നിൻ കൃപ മതിയെ പ്രതികൂലകാറ്റുകൾ അടിച്ചീടുമ്പോൾനിലം പരിചാകാതെ നിരാശയകറ്റി നിരുപമ സ്നേഹം നാഥൻ തന്നുവല്ലോപരിശോധന വേളകളിൽസ്വന്ത ജനങ്ങൾ നമ്മെ ദുഷിച്ചീടുമ്പോൾ മുഴങ്കാൽ മടക്കും തിരു സന്നിധിയിൽപുതുവഴി തുറന്നീടും നാഥൻ എനിക്കായ്
Read Moreതിരുച്ചെവി ചായിക്കേണമേ ദരിദ്രനാ
പല്ലവിതിരുച്ചെവി ചായിക്കേണമേ ദരിദ്രനാമെൻകരച്ചിലും നീ കേട്ടിടേണമേഅനുപല്ലവിപരത്തിൻ ദൂതരിൻ പാട്ടുകൾപെരുത്ത മോദമായ് കേട്ടിടുംപെരുത്തുയർന്ന കിതേശുവേനിറഞ്ഞ സങ്കടമാകയാൽ-തിരുചരണങ്ങൾശരണമെന്നു നിൻ മുൻ വീഴുന്നേൻ-പരനേ എന്നെഒരിക്കലും നീ കൈവെടിയല്ലേ-ഓരോ ദിനവുംഇരുന്നു ഞാൻ കരഞ്ഞീടുന്നിതാതുറന്നു ഞാൻ പറഞ്ഞീടുന്നിതാഉരുക്കമുള്ള എൻ നായകാ പൊറുക്കുകെൻ പിഴയാകവേ;- തിരു…നിലവിളിക്കുന്നേൻ അടിയൻ-നീ കേൾക്കണമേ!വലിയവനാമെൻ തമ്പുരാനേ!-നിലയില്ലയ്യോ!അലയുവാൻ നിൻ അടിയനെഅകലെ ഓടിച്ചീടരുതേസ്ഥലത്തിൽ വന്നെൻ ജപത്തിനുഫലം നീ കല്പിച്ചിടണമേ;- തിരുനിനക്കു തുല്യം ദൈവങ്ങളില്ലേ-നിൻ ക്രിയയെല്ലാംനിനച്ചറിവാൻ ബുദ്ധിമാനില്ലേ-മന്നവനീശോമനസ്സലിഞ്ഞീടേണം പരാ!അനുഗ്രഹിച്ചീടേണം പരാ!അനർത്ഥ നാളായിതേ പരാ!നിനക്ക് ഭയം വീഴുന്നിതാ;- തിരു…പെരുത്തു പാപവ്യാധിയെന്നുള്ളിൽ-നിൻ നന്മകൾക്കുഒരിക്കലും ഞാൻ യോഗ്യനല്ലയോ-എൻ രക്ഷിതാവേപെരുത്ത തിന്മയാലിതാവരുത്തമുള്ളാരടിയനെനിറുത്തി […]
Read Moreസ്വർല്ലോകം നമ്മേപ്പോലെ
സ്വർല്ലോകം നമ്മേപ്പോലെശിശുക്കൾക്കായ് ഒരുക്കുന്നു(2)പൈതങ്ങളെ സ്നേഹിച്ചീടും യേശുനായകൻപൈതങ്ങൾക്കായ് ജീവൻ തന്നു യേശുരക്ഷകൻ(2);- സ്വർ…സ്നേഹനാഥൻ യേശുരാജൻ വീണ്ടും വന്നിടുംസ്നേഹിതരാം നമ്മേഒപ്പം ചേർത്തിടുവാനായ്(2);- സ്വർ…
Read Moreസ്വർപ്പൂരമീ കരാറിന്നു സാക്ഷി
സ്വർപ്പൂരമീ കരാറിന്നു സാക്ഷിനിൽക്കുന്നെൻ മനമേ സ്വർഗ്ഗസ്ഥനീ ദമ്പതികൾക്കാശീർവാദം ഏകീടട്ടെ ഭാഗ്യനാൾ ഭാഗ്യനാൾ ദൈവം സംയോജിപ്പിച്ച നാൾ
Read Moreസ്വാതന്ത്രത്തിൻ കാഹളധ്വനി കാൽവറി
സ്വാതന്ത്രത്തിൻ കാഹളധ്വനി കാൽവറിമേട്ടിൽ ക്രൂശിന്മീതെ മുഴങ്ങീടുന്നുബന്ധത്തിൽ അന്ധരായി പാർത്തിടും മനുജർക്കെല്ലാംയോബേൽ കാഹളം മുഴക്കി സ്വാതന്ത്രം പ്രസിദ്ധമാക്കിക്രൂശിലൊരു ശബ്ദം കേൾക്കുന്നു-ഭൂവാസികളെഎങ്കൽ നോക്കി രക്ഷപ്രാപിപ്പിൻപാപികൾക്കും രോഗികൾക്കും മോചനവും സ്വസ്ഥതയുംഎന്നിൽ വിശ്വസിക്കും ജനം ലജ്ജിതരായ് തീരുകില്ല;-ഭൂതലത്തിൻ അറുതിയോളം മുഴങ്ങീടുന്നുഇമ്പമേറും ഗംഭീരശബ്ദംദാഹിക്കുന്ന നരർക്കെല്ലാം മാധുര്യമേറും പാനീയംസൗജന്യമായേകിടാമെന്നേശു നാഥനുരയ്ക്കുന്നു;-എന്നിൽ ആശ്രയിക്കും ജനത്തി-ന്നാവശ്യമെല്ലാംനന്നേ നിറവേറ്റിടുവാനായ്ശക്തിഹീനത ഭവിച്ചില്ലെന്‍റെ കരം നിത്യഭുജംഎന്നിൽ സർവ്വനിക്ഷേപവും കുറവു കൂടാതെയുണ്ട്;-എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ – എന്ന രീതി
Read Moreസ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം
സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യംക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം(2)ആയിരങ്ങൾ ആനന്ദമായ് പാടുന്നുക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം(2)അന്ധകാര ലോകമാകും ഭൂമിമേൽക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം (2)പാപത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യംശാപത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം (2);-യേശുവിന്‍റെ രക്തം സകല പാപവുംപോക്കി നമ്മെ ശുദ്ധികരിച്ചീടുന്നു(2)യേശുവിൻ മക്കളാക്കി മാറ്റുന്നു ദൈവരാജ്യ പൗരന്മാരായ് മാറ്റുന്നു(2);-ക്രിസ്തുവിൽ ജനിച്ച സകല മനുജരുംക്രിസ്തുവിന്‍റെ ധീര പടയാളികൾ(2)ആത്മാവിന്‍റെ ആയുധം ധരിക്കണംവചനമെന്ന വാൾ കൈയ്യിലേന്തണം(2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നിൽ കനിവേറും ശ്രീയേശു
- ദൈവം നല്ലവൻ എന്നെന്നും നല്ലവൻ
- സ്തുതിയും പുകഴ്ച്ചയുമെല്ലാം എൻ
- അതാ കേൾക്കുന്നു ഞാൻ ഗത്സമന
- ഇന്നലെയെക്കാൾ അവൻ ഇന്നും

