Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

രാവിലെ തോറും പരനെ നിൻ ദയ

രാവിലെ തോറും പരനെ നിൻ ദയരാത്രിയിൽ നിൻ വിശ്വസ്തതവർണ്ണിപ്പതുചിതം സ്തുതിപ്പതുചിതംഎൻ ദൈവമേ സ്തുതി നിനക്കുചിതംദൈവമേ നിൻ മഹത്വനാമംവാഴ്ത്തിപ്പുകഴ്ത്തുന്നു ഞങ്ങൾനിത്യ പിതാവേ നിൻ തിരുകൃപകൾഓർത്തു വണങ്ങീടുന്നേദൈവസ്വരൂപം വെടിഞ്ഞു വന്നുക്രൂശിൽ മരണം വരിച്ചവൻനമ്മെ വീണ്ടെടുത്ത പ്രിയ പിതാവിന്രാജ്യവും രാജപുരോഹിതരുമായ്;-സൗഖവും ശാന്തിയും ബലവും കൃപയുംദാനമായ് ദിനം തരുന്നവൻദിവ്യസ്വഭാവത്തിൽ നാം വളർന്നീടുവാൻതൻ ദിവ്യശക്തിയും പകർന്നതിനാൽ;-നമുക്കൊരു വാസസ്ഥലം ഒരുക്കുവാൻവാഗ്ദത്തം തന്നു പോയവൻഎത്രയും വേഗം തേജസ്സിൽ വരുമേവിശുദ്ധി തികച്ചു നാം ഒരുങ്ങിനിൽക്ക;-

Read More 

രാവും പകലും ഗീതങ്ങൾ പാടി പവിത്ര

രാവും പകലും ഗീതങ്ങൾ പാടിപവിത്ര ജീവിത ശോഭയെ നേടിശൂലേമിയെപ്പോൽ കാത്തിരിക്ക നീകാന്തൻ വരുമേ ഉണരൂ സീയോനേതങ്കനിണത്തിൻ വിലയല്ലയോ നീചങ്കുപോൽ നിന്നെ സ്നേഹിച്ചതല്ലോതങ്കൽ ഏക ചിന്തയതാലെപങ്കമെന്യേ മേവുക സുതയേ;-ചാവിൻ നിഴലിൽ ഭയം നിനക്കെന്ത്?ജീവൻ ക്രിസ്തുവിൽ മറഞ്ഞിരിപ്പില്ലേജീവനായകൻ വെളിപ്പെടും നേരംതേജസ്സിൽ നീയും കണ്ടീടുമല്ലോ;-ഭരണകൂടങ്ങൾ തകരുവതെന്ത്?അരചവാഴ്ചയും നീങ്ങുവതെന്ത്?ഭരണം യേശു താനേറ്റിടുവാനായ്ത്വരിതമായതിൻ വഴിയൊരുക്കുമല്ലോവീടും വയലും തോട്ടവുമെല്ലാം നേടുവാനുള്ള സമയമിതല്ലകാടും മലയും ആവലോടോടിനേടുക നീ ആത്മാക്കളെയും;-കാലം ഏറെ ചെല്ലുവതില്ലനാളെയെന്നതു നിനക്കുള്ളതല്ലകാലത്തികവിൽ കാന്തൻ വന്നീടുംകാത്തിരിക്ക നീ ശൂലേമിയാളേ;-

Read More 

രോഗം ചുമന്നവനെ എന്‍റെ പാപം

രോഗം ചുമന്നവനെ എന്‍റെ പാപം വഹിച്ച പരാരോഗാതുരന്മാരെ കണ്ടുളളലിഞ്ഞോനേരോഗികളിൻ വൈദ്യനെ-നീയിരോഗിയെക്കണ്ടു മനസ്സറിഞ്ഞു സുഖംവേഗം നല്കീടണമേ;-രോഗികൾക്കു സുഖം നൽകുവാനാജ്ഞയെനല്കിയ രക്ഷകനെ-ഇപ്പോൾ രോഗികളെത്ര പേർ നിൻ സഭയിൽ തന്നെവേദനപ്പെട്ടീടുന്നു;- രോഗമീരോഗിക്കത്ത്യാവശ്യമെന്നു നീകാണുന്നെങ്കിൽ പ്രിയനെ-അതീ രോഗി സന്തോഷമായ് സ്വീകരിക്കാൻ കൃപഏറെ നല്കീടണമെ;- നിൻ മനസ്സുണ്ടെങ്കിലെൻ മനക്ലേശങ്ങ-ളുന്മൂലം ചെയ്തിടാമെ – നാഥാനിന്മനസ്സെന്മേലലിഞ്ഞീടണേ സുഖംതന്നീടണേ ദയവായ്;-പാടും ഞാനേശുവിന്ന് : എന്ന രീതി

Read More 

രോഗികൾക്കു നല്ല വൈദ്യനാകു

രോഗികൾക്കു നല്ല വൈദ്യനാകുമേശുതാൻ പല-രോഗികൾ തൻ നാമത്തിൽ ആശ്വാസം പ്രാപിച്ചുവ്യാധി പീഡയാൽ വലയും മർത്യഗണത്തിൽ സർവ്വ-വ്യാധിയും ചുമന്നൊഴിച്ച നാഥനിവൻ താൻ;-എന്തുമാത്രം വേദനകൾ സ്വന്തമേനിയിൽ യേശുശാന്തമായ് സഹിച്ചു മനംനൊന്തെനിക്കായ്;-തന്‍റെ പാദപീഠമെന്‍റെ വൈദ്യശാലയാം അതിലുണ്ടനേകം ഔഷധങ്ങൾ രോഗശാന്തിക്കായ്;-ഔഷധം എനിക്കവന്‍റെ ദിവ്യവചനം ഈ സിദ്ധൗഷധം തരുന്നു വിമലാത്മനിമ്പമായ്;-വ്യാധിയിലെന്‍റെ കിടക്കമാറ്റി വിരിക്കുന്നു ബഹുമോദമായെനിക്കു താൻ ശുശ്രൂഷ ചെയ്യുന്നു;-യേശുവിൻ കയ്യെൻ ശിരസ്സിൻ മേലിരിക്കുന്നു എന്നെയേശു ആശ്ളേഷിച്ചിടുന്നു തൻ വലൈംകൈയ്യാൽ;-

Read More 

സഭയെ തിരുസഭയെ ദൈവത്തെ

സഭയെ തിരുസഭയെ ദൈവത്തെ മറന്നിടല്ലേസഭയെ പ്രിയസഭയെ യേശുവിനെ മറന്നിടല്ലേതലയെ മറന്നുപോയാൽ ഉടലിനു വിലയില്ലല്ലോതലയോടു മറുതലിച്ചാൽ ഉടലിനു നിലയില്ലല്ലോപണ്ടോരു അത്തിമരം പടർങ്ങു പന്തലിച്ചുതോട്ടക്കാരൻ ഇറങ്ങിവന്നു ഫലമൊന്നും കണ്ടതില്ലഫലമില്ലാതായാൽ പിന്നെന്തിനു കൊള്ളാംനിലത്തെ വെറുതെ നിഷ്ഫലമാക്കിക്കളഞ്ഞീടല്ലേഫലമുള്ള തോട്ടമായിടാം ആത്മാക്കളെ നേടാംനല്ല ഫലമുള്ള തോട്ടമായിടാംആത്മാക്കളെ നേടാംപ്രാണനേക്കാൾ നമ്മെ സ്നേഹിച്ചവൻപ്രാണനേകി നമ്മെ പാലിച്ചവൻആ പ്രാണനാഥനെ മറന്നീടല്ലേആ സ്നേഹം മറന്നീടല്ലേ…ദൈവസ്നേഹം മറന്നീടല്ലേ(2)കാലമേറേ ചെല്ലും മുമ്പേപ്രാണനാഥൻ വന്നീടുമേചോരതന്നു വീണ്ടെടുത്തോൻകണക്കന്നു ചോദിക്കുമേദയവുചെയ്തു തമ്പുരാനെ ദുഃഖിപ്പിക്കല്ലേവിശ്വസ്തരായ ദാസരായി നിന്നീടണേനിങ്ങള് ദയവുചെയ്തു തമ്പുരാനെ ദുഃഖിപ്പിക്കല്ലേനല്ലവരായ ദാസരായി നിന്നീടണേയേശുവിനെ മാത്യകയാക്കാംനിത്യതയെ ലക്ഷ്യംവെയ്ക്കാംയേശുവിനായ് ജീവിച്ചീടാൻ […]

Read More 

സഭയ്ക്കേകാടി സ്ഥാനം തൻ കാന്തനാം

സഭയ്ക്കേകാടിസ്ഥാനം തൻ കാന്തനാം ക്രിസ്തുവെള്ളം വചനം മൂലംഅവളെ വേൾക്കാൻ വാനംവെടിഞ്ഞു താൻ തേടിതൻ രക്തം ചൊരിഞ്ഞതാൽജീവൻ അവൾ നേടിനാനാ ജാതിക്കാരെന്നാൽഒന്നവർ ഈ ഭൂമൗനീട്ടൊന്നത്ര രക്ഷയ്ക്കുകർത്തൻ വിശ്വാസവുംജനനം, സ്തുതി ഒന്നുവിശുദ്ധ ഭോജനംഏകാശ അവർ ലാക്ക്കൃപയാൽ നിറഞ്ഞു.ലോകർക്കാശ്ചര്യം, നിന്ദപീഡ, ഞെരുക്കവുംശിശ്മ, ഇടത്തൂടാലുംഭിന്നിച്ചും കാൺകയാൽശുദ്ധർ നോക്കി കരയുംഎത്രനാൾക്കീ വിധംവേഗം വ്യാകുലം മാറുംവരും നിത്യാനന്ദംപോരാട്ടം സങ്കടങ്ങൾപ്രയത്നം ഇരിക്കെവാഞ്ചിക്കുന്നുണ്ട് സഭപൂർണ്ണശാന്തതയെകാത്തിരിക്കും മഹത്വംദർശിക്കും നാൾവരെജയം കൊള്ളും മാ സഭആശ്വസിക്കും വരെഭൂവിൽ ത്രിയേകനോടുസംസർഗ്ഗം സഭയ്ക്കുജയിച്ച ശുദ്ധരോടുരഹസ്യ കൂട്ടായ്മഹാ ശുദ്ധർ, ഭാഗ്യവാന്മാർഞങ്ങളും അവർ പോൽസ്വർഗ്ഗേ താഴ്മയായ് വാസംചെയ്യാൻ അരുൾ […]

Read More 

രാജാധി രാജാവാം കർത്താധി

രാജാധി രാജാവാം കർത്താധി കർത്താവാംയേശു എൻ സ്നേഹിതൻ മാറാത്തവൻആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലുംയേശുവിൻ വചനങ്ങൾ മാറുകില്ലയേശു മതിയെനിക്കേശു മതിരാവും പകലും തൻ കൃപ മതിവൻ മഴ ചെരിഞ്ഞാൽ വൻ കാറ്റിടിച്ചാൽകാക്കുവാൻ രക്ഷിപ്പാൻ യേശുമതി;- രാജാധി…യേശുവിൽ ജീവിതം ആനന്ദംയേശുവിനോടുന്നും ചേർന്നിരിക്കയേശുവെൻ വൈദ്യനും ഔഷധവുംയേശുവിൽ ജീവിതം സുരക്ഷിതമാം;- രാജാധി…സ്വർഗ്ഗീയ ദർശനം തന്നവൻസ്വഗ്ഗീയ മന്നയാൽ പോഷിപ്പിക്കുംസ്വർഗ്ഗീയനാണെന്‍റെ സ്നേഹിതൻ താൻഎന്നെയും സ്വർഗ്ഗീയനാക്കി ചേർക്കും;- രാജാധി…

Read More 

രാജാധി രാജാവു നീ കത്താധി

രാജാധി രാജാവു നീ കത്താധി കർത്താവും നീദേവാധി ദേവൻ നീയേ യേശുവെ എൻ സർവ്വവുംനീയേയെൻ സമ്പത്തു സംതൃപ്തി സങ്കേതംനീയേയെൻ സൗഭാഗ്യം സന്തോഷം സംഗീതംഅത്യന്തം സ്തുത്യൻ നീയത്യുന്നതൻനിത്യവും നിന്നെ ഞാൻ വാഴ്ത്തും നാഥാകൃത്യൾ നിന്നുടെയത്ഭുങ്ങൾകൃത്യമായോർത്തു ഞാൻ സേ?‍ാത്രം ചെയ്യും;-ശോകം കലരാത്ത സന്തോഷവുംലോകം തരാത്ത സമാധാനവുംദാഹം വരാതുളള വെള്ളവും നീനൽകും നിന്നാശ്രിതർക്കാവശ്യം പോൽ;-തീരാത്ത സ്നേഹം നിൻ സ്നേഹം മാത്രംമാറാത്ത കർത്താവും നീ മാത്രമാംതോരാത്ത കണ്ണീർ തുടയ്ക്കും നിൻ കൈയ്ചാരത്തു നീ വന്നെൻ ഭീതി നീക്കും;-കൂടാരവാസം കഴിഞ്ഞു നിന്‍റെ കൂടെഞാൻ പാർക്കുന്ന […]

Read More 

രാജാധിരാജനെ ശ്രീയേശു നാഥനെ

രാജാധിരാജനെ ശ്രീയേശുനാഥനെഞാനെന്നും സ്തുതിച്ചീടുമേകർത്താധികർത്തനെ ലോകരക്ഷകനെഞാനെന്നും പുകഴ്ത്തിടുമേകൺമണിപോലെന്നെ കാവൽ ചെയ്തിടും(2)ഉള്ളംകൈയിൽ എന്നെ വഹിക്കുംദിവ്യവചനത്താൽ ദിനവും നടത്തുംവിശുദ്ധമാം വഴികളിൽ(2);-നിസ്തുലനേഹത്താൽ എന്നെയും വീണ്ടെടുത്തസ്നേഹത്തെ ഓർത്തു ഞാൻ പാടുംശാപമകറ്റി പുതുജീവൻ നൽകിനിൻ സാക്ഷിയാക്കിയതാൽ(2);-ഇന്നലെയും ഇന്നും അനന്യൻ തന്നെഅൻപേറും നാഥൻ എന്‍റെ പ്രിയൻഞാൻ എൻ കൺകൾ ഉയർത്തിടുമ്പോൾവൻകരം നീട്ടിടുമെ(2);-

Read More 

രാജൻ മുൻപിൽ നിന്നു നാം കണ്ടിടും

രാജൻ മുൻപിൽ നിന്നു നാംകണ്ടിടും തൻ സൗന്ദര്യംഹാല്ലേലുയ്യാ-ഹാല്ലേലുയ്യാദൂതന്മാർക്കു തുല്ല്യരായ്വാഴും നാം സന്തുഷ്ടരായ്ഹാല്ലേലുയ്യാ-ഹാല്ലേലുയ്യാരാജൻ മുൻപിൽ നിന്നു നാംകണ്ടിടും തൻ സൗന്ദര്യംകീർത്തിക്കും തൻ മഹത്വംഹാല്ലേലുയ്യാ വേഗത്തിൽരാജൻ മുൻപിൽ നിന്നു നാംരാജൻ മുൻപിൽ നിന്നു നാംനീക്കും പോരിൻ ആയുധംതീർന്നു യുദ്ധാഭ്യാസവുംതീർന്നെല്ലാ പ്രയാസവുംരാജൻ മുൻപിൽ നിന്നു നാംപ്രാപിക്കും തൻ വഗ്ദത്തം-ഹല്ലേനാം പിതാവിൻ രാജ്യത്തിൽവാഴും നിത്യ തേജസ്സിൽ-ഹല്ലേരാജൻ മുൻപിൽ നിന്നു നാംശോഭിക്കും നിരന്തരം-ഹല്ലേതീര്ർന്നു ബലഹീനതശോഭിക്കും നിരന്തരം-ഹല്ലേരാജൻ മുൻപിൽ നിന്നു നാംപ്രാപിക്കും നിത്യാനന്ദം -ഹല്ലേനിത്യ ജീവൻ ഇമ്പങ്ങൾതേജസ്സിൻ കിരീടങ്ങൾ-ഹല്ലേ

Read More