ഫലമില്ലാ മരമേ നിൻ ചുവട്ടിൽ
ഫലമില്ലാ മരമേ നിൻ ചുവട്ടിൽ കോടാലിചെലവിടും മുമ്പെ നീ ഫലം തന്നാൽ കൊള്ളാംഇലയല്ലാതൊരു ചെറുകനിപോലുമില്ലഇലകൊണ്ടു ഗുണമെന്ത് നിലവും നിഷ്ഫലമേകിളച്ചു നിൻ ചുവടെല്ലാമിളക്കി നന്നാക്കികള നീക്കി വളമിടുന്നോരു കൊല്ലം കൂടെബലമില്ലാ കൊമ്പുകൾ ഖണ്ഡിക്കപ്പെട്ടുഫലമില്ലാതഗ്നിയിൽ പതിക്കും നാൾ വരുന്നേഫലമില്ലാ മരത്തിനുഭവിച്ചതെന്തോർക്കവലിയ ശാപമതിനു കൊടുത്തേശുമശിഹഗലാത്യലേഖനം അഞ്ചിരുപത്തിരണ്ടിൽപൗലോസു പറയുന്ന ഫലം നമ്മിൽ വേണംസ്നേഹം സമാധാനം ദീർഘക്ഷമയുംഇത്യാദിയാം ഫലം ഏകണം മേന്മേൽ
Read Moreപൊന്നേശു തമ്പുരാൻ തന്നീടും
പൊന്നേശു തമ്പുരാൻ തന്നീടും സ്നേഹം കണ്ണീരു മായ്ച്ചീടുന്നുസന്താപതീക്കടൽ വറ്റീടും നേരം സന്തോഷിച്ചുല്ലസിച്ചുമേഘത്തേരിൽ തനിക്കൊപ്പം ഇരുത്തീടുന്നുസ്വർഗ്ഗ നാട്ടിലേക്കെന്നെ നയിച്ചീടുന്നുഅമ്മപോലും അതിശയിക്കും തന്‍റെ സ്നേഹം അനുകരിക്കുംപാരിതിൽക്കാണും സൗഭാഗ്യം നേടാൻ ഞാനെന്‍റെ ജീവിതം മാറ്റിവച്ചുസ്നേഹം തേടി മോഹത്തിൽ താണു പാപത്തിൻ മാർഗ്ഗത്തിൽ ഞാൻ ചരിച്ചുഎന്നാലും ഒട്ടും കോപിക്കാതെ സ്നേഹത്തോടെന്നെ വീണ്ടെടുത്തുരക്ഷാദിനത്തിൽ നാഥനണയും പേടിക്കാതങ്ങേ നോക്കീടും ഞാൻ;-വാഴ്ത്തിപ്പാടാം ആനന്ദിച്ചാർക്കാം ആപത്തിൽ കാക്കുന്ന കാരുണ്യത്തെസാക്ഷ്യമേകാൻ നാടെങ്ങും പോകാം പാപത്തിൽ താഴ്ന്നവർക്കാലംബമായ്തൻപാതവിട്ടു ദൂരെപോയോരെ തേടിക്കാണുമ്പോളുമ്മവയ്ക്കാംതന്റേടമേറിതാഴെപ്പോയോരെ താണിറങ്ങി ഞാനുയർത്താം;-
Read Moreപിളർന്നതാം പാറയെ നിന്നിൽ
പിളർന്നതാം പാറയെനിന്നിൽ ഞാൻ മറയട്ടെസങ്കേതമെ എനിക്കാനന്ദമെനിന്നിൽ ചരിടുന്നവർക്കു ആശ്വാസമേനിന്നാത്മ ബലം എനിക്കാനന്ദമേലോകത്തിൽ കഷ്ടമുണ്ടുഎന്നാൽ ജയിച്ചവൻ കൂടെയുണ്ട്തീയമ്പുകൾ ശത്രു എയ്തിടുമ്പോൾതൻ ചിറകിൻ നിഴലിൽ അഭയം തരുംഏകനെന്നു നീ കരുതിടുമ്പോൾതുണയായ് ആരും ഇല്ലെങ്കിലുംതലയിണയായി കൽമാത്രം-എന്നെണ്ണുമ്പോൾഗോവേണിയിൽ ദൂതന്മാരിറങ്ങി വരും
Read Moreപൊന്നേശു തമ്പുരാൻ നല്ലൊരു രക്ഷകൻ
പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻഎന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചുസ്വർഗ്ഗസിംഹാസനം താതന്‍റെ മാർവ്വതുംദൂതന്മാർ സേവയും വിട്ടെൻപേർക്കായ്ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻശാപം ശിരസ്സതിലേറ്റിടുവാൻ;- പൊന്നേശു…തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻകൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങിഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻകണ്ണുനിറയുന്നെൻ രക്ഷകനെ;- പൊന്നേശു…എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീസന്താപസാഗരം തന്നിൽ വീണുഎന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോ-മനപ്പെതലായ് തീർക്കേണമേ;- പൊന്നേശു…പാപം പെരുകിയ സ്ഥാനത്തു കൃപയുംഏറ്റം പെരുകിയതാശ്ചര്യമെപാപിയിൽ പ്രധാനിയായിരുന്ന ഞാനുംസ്നേഹത്തിൻ പുത്രന്‍റെ രാജ്യത്തിലായ്;- പൊന്നേശു…പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻസർവ്വേശാ തൃക്കൈയിലേല്പിക്കുന്നുരാപ്പകൽ നീയെന്നെ വീഴ്ചയിൽനിന്നെന്‍റെസ്വപ്നത്തിൽ കൂടെയും കാക്കേണമേ;- പൊന്നേശു…കർത്താവു വേഗത്തിൽ മേഘങ്ങളിൽ […]
Read Moreപിളർന്നോരു പാറയേ നിന്നിൽ ഞാൻ
പിളർന്നോരു പാറയേ നിന്നിൽ ഞാൻ മറയട്ടെതുറന്ന നിൻ ചങ്കിലെ രക്തജലം പാപത്തെനീക്കി സുഖം നല്കട്ടെ മുറ്റും രക്ഷിക്ക എന്നെകല്പന കാത്തീടുവാൻ ഒട്ടും പ്രാപ്തനല്ലേ ഞാൻവൈരാഗ്യം ഏറിയാലും കണ്ണുനീർ ചൊരിഞ്ഞാലുംവന്നിടാ പാപനാശം നീ താൻ രക്ഷിക്കവേണംവെറുംകൈയായ് ഞാനങ്ങു ക്രൂശിൽമാത്രം നമ്പുന്നുനഗ്നൻ ഞാൻ നിൻ വസ്ത്രം താ ഹീനൻ ഞാൻ നിൻ കൃപതാമ്ളേച്ഛനായ് വരുന്നിതാ സ്വച്ഛനാക്കു രക്ഷകാഎന്നിലോടുന്നീശ്വാസം വിട്ടെൻ കൺമങ്ങും നേരംസ്വർല്ലോക ഭാഗ്യം ചേർന്നു നിന്നെ ഞാൻ കാണുന്നന്നുപിളർന്നോരു പാറയേ നിന്നിൽ ഞാൻ മറയട്ടെRock of Ages, cleft for […]
Read Moreപൊന്നൊളി വീശുമീ പൊന്നുഷ
പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണർ-ന്നുന്നത ദൈവമേ വാഴ്ത്തുന്നെമന്നിതിൽ കൂരിരുൾ നീങ്ങിപ്രഭാതത്തെകാണ്മാൻ തുണച്ചോനേ വാഴ്ത്തുന്നെനിൻതിരുപാതയിലിന്നു നടന്നീടാൻനീ കൃപചെയ്ക എൻ ദൈവമേഅന്നന്നുവേണ്ടതാമാവശ്യങ്ങളെല്ലാംതന്നെന്നെ പോറ്റേണേ ദൈവമേ;- പൊന്നൊ…എന്നുടെ ക്രിയകൾ നിൻനാമ-മേന്മയ്ക്കയ്എന്നാളും തീരുമാറാകണേമന്നിതിന്മോഹങ്ങളൊന്നിലുമെൻ മനംമങ്ങിമയങ്ങാതെ കാക്കണേ;- പൊന്നൊ…ഇന്നലെക്കാളും ഞാൻ നിന്നോടണഞ്ഞിന്നുനന്നായി ജീവിപ്പാറാകണേനീ കൃപ തന്നെന്നെ ആശീർവദിക്കണംഇന്നന്ത്യത്തോളമെൻ ദൈവമേ;- പൊന്നൊ…നിന്നേക്കാൾ സ്നേഹിപ്പാനെന്നുടെ: എന്ന രീതി
Read Moreപതിനായിര ത്തിൽ അതി സുന്ദരനാം
പതിനായിരത്തിൽ അതിസുന്ദരനാംഅവനുന്നതനെൻ പ്രിയനാംആദിയും അന്തവും ജീവനുള്ളവനുംഅൽഫയോമേഗയുമവനാംഎന്നാത്മ രക്ഷകൻ എൻ ജീവനായകൻഎന്നാത്മ സ്നേഹിതൻ ശ്രീയേശുനായകൻദേവാധിദേവനും രാജാധിരാജനുംകർത്താധി കർത്തനും ശ്രീയേശു നായകൻമൂറിൻ തൈലം പോൽ സൗരഭ്യമാർന്നവൻദേവദാരുപോൽ ഉൽക്കൃഷ്ടനാമവൻജീവജാലങ്ങൾ-ക്കാഹാരമേകുവോൻജീവന്നുറവയായ് പിളർന്ന പാറയുംഏതൊരു കാലത്തും : എന്ന രീതി
Read Moreപതിനായിരം പേർകളിൽ പരമ
പതിനായിരം പേർകളിൽ പരമസുന്ദരനായമണവാളൻ ഒരുവൻ മാത്രം (3)മണവാളൻ ക്രിസ്തുതാൻ പരിവാര സമന്വിതം പരിലസിച്ചീടും മദ്ധ്യേപ്രതിദിനം അവൻ എനിക്കത്തലകറ്റുന്ന ഉത്തമ മണവാളനായ്(3)പരിലസിച്ചീടുന്നവൻ പരമമണ്ഡലങ്ങളിൽ പരിവാര സമന്വിതമായ്;- പതിനാ…ശുഭമുഹൂർത്തമെന്നാണെൻ പരമപ്രിയഎന്നെ വേളി കഴിച്ചീടുവാൻ(3)ശുഭ ദിനം കാത്തു കാത്തുറ്റിരിക്കും മദ്ധ്യേ സമയമായെന്നുരയ്ക്കുന്നു;- പതിനാ…വിശുദ്ധിയിന്നലങ്കാര പുടവ ധരിച്ചുകൊണ്ടുമണവാട്ടി ഒരുങ്ങിനിൽക്കെ(3)പരിശുദ്ധ ഗണങ്ങളിൽ നടുവിൽവെച്ചവനെന്നെ വേളി കഴിച്ചീടുമേ;- പതിനാ…ദൈവാധി ദൈവത്തിൻ വാദ്യമേളങ്ങളെല്ലാംഉച്ചത്തിൽ ധ്വനിച്ചീടുമ്പോൾ(3)ആദിയന്തമല്ലാത്ത പരിശുദ്ധ ദൈവം താൻമംഗല്യം നടത്തീടുമേ;- പതിനാ…ഇവയോർത്തിട്ടാനന്ദാൽ നൃത്തം ചെയ്വാനെന്‍റെകാലുകൾ കുതിച്ചീടുന്നേ(3)കാന്തയായ് പരിലസിച്ചന്തമില്ലായുഗം തേജസ്സിൻ കൂടെ വാഴുമേ;- പതിനാ…
Read Moreപത്തുകമ്പി വീണയോടെ ചേർന്നു
പത്തുകമ്പി വീണയോടെചേർന്നു പാടാം യേശുവിന്കാൽവറിയിലെൻ പാപം പോക്കാൻപാഞ്ഞൊഴുകി തിരുനിണംഎത്ര നാൾ ലോക മൃത്യുപാതേതത്രപെട്ടോടി ഞാൻ വൃഥാവായ്മായ ലോകം വേണ്ടെനിക്കിനിമൽപ്രാണപ്രിയന്‍റെ പാതമതി;-എത്രയെത്ര ശുദ്ധർ ഗണംപട്ടുപോയി ഈ പോർക്കളത്തിൽവീണിടാതെ ഓട്ടം തികപ്പാൻതാങ്ങിടണേ തൃക്കൈകളിൽ;-അല്ലൽ തിങ്ങിടുമീ മരുവിൽആശ വിടാതെ യാത്ര തുടരാംകണ്ണിൻ മണിപോലേശു നാഥൻകരത്തിലൻപായ് താങ്ങിടും;-മുൾമുടി ചൂടി യെരുശലേമിൻവീഥിയിലൂടെ നടന്ന നാഥൻപൊന്നിൻ കിരീടം ചൂടിയൊരുനാൾരാജാധി രാജാവായി വന്നീടുമേ;-മുത്തുമണിമയ വിൺപുരിയിൽപളുങ്കു നദിയുടെ തീരത്ത്ജീവവൃക്ഷഫലം ഭുജിപ്പാൻകാലമായ്-ഹല്ലേലുയ്യാ;-
Read Moreപാട്ടോടെ ഞാൻ വന്നീടുമേ
പാട്ടോടെ ഞാൻ വന്നിടുമേകർത്തനവൻ സന്നിധിയിൽആരാധിക്കും ഉന്നതനെആയുസ്സുള്ള കാലമെല്ലാംഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..രാവിലെ നിൻ കരുണയും രാത്രി നിൻ വിശ്വസ്തതയതും വർണ്ണിച്ചിടും കീർത്തിച്ചിടും ഉന്നത വന്ദിതനെ നന്ദിയോടെ;- പാട്ടോടെരക്ഷകാ നിന്‍റെ ചെയ്തികൾ പാലകാ നിന്നുടെ ചിന്തകൾ എന്തുന്നതം എന്തഗാധം എത്രയോ അത്ഭുതമേ ആശ്ചര്യമേ;- പാട്ടോടെ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഇനി ഞാനല്ല കർത്തനേശുവല്ലോ
- യേശുവേ നാഥനേ ക്രൂശിൽ നീ
- കർത്തൻ വരുന്നു വേഗം വരുന്നു
- ലോകാന്ത്യത്തോളവും കൂടെയിരുന്നെന്നെ
- പുത്തൻ അഭിഷേകം കർത്തൻ

