പോയിടും ഞാൻ നിൻകൃപയാൽ
പോയിടും ഞാൻ നിൻകൃപയാൽഇടറിടാതെ പിന്മാറിടാതെപാഴ്മരുഭൂമിയിൽ തളർന്നിടാതെ(2)യേശുവേ! രക്ഷകാ! കർത്തനേ! നാഥനേ(2)കൂരിരുളിൻ താഴ്വരയിൽനടന്നീടിലും ഭയപ്പെടില്ല(2)ദീപമെന്‍റെ പാതയ്ക്കവൻജീവനാഥൻ നയിക്കുമെന്നെ(2)ജീവനാഥൻ നയിക്കുമെന്നെ;- പോയിടും…മാനം ധനം ലോകസുഖംമാടിയെന്നെ വിളിച്ചീടിലും(2)മായസുഖം വേണ്ടെനിക്ക്യേശു പോയ പാതമതി(2)യേശുപോയ പാതമതി;- പോയിടും…പഴി നിന്ദ പരിഹാസംഏറ്റെന്നാകിലും മാറുകില്ല(2)കാൽവറിയിൽ പ്രാണനാഥൻഏറ്റതെല്ലാം ഓർത്തിടും ഞാൻ(2)ഏറ്റതെല്ലാം ഓർത്തിടും ഞാൻ;- പോയിടും…
Read Moreപ്രഭാകരനുദിച്ചു തൻ പ്രഭ ചിന്തി
പ്രഭാകരനുദിച്ചുതൻ പ്രഭ തിങ്ങി വിളങ്ങുമീപ്രഭാതത്തിൽ ദേവേശനെ സഭയായ് സ്തുതിക്ക നാംഇരുൾ മാറി വെളിവിതാ ധരണിമേൽ തിളങ്ങുന്നുമറവിനുള്ളടങ്ങിന പൊരുളുകൾ തെളിയുന്നുഅതിതരാം ശ്രമം മൂലം മതി തളർന്നുറങ്ങിനക്ഷിതിതല നിവാസികൾ അതിസുഖമുണരുന്നുമരണതുല്യമാം നിദ്രാഭാരമതിന്നധീനമായിരുന്നൊരു ജഗദാകെ പുതുജീവൻ ധരിക്കുന്നുവരിക നാമൊരുമിച്ചു പരന്നടിപണിഞ്ഞിടാംതിരുഹിതമല്ലോ ഭൂവിൽ പരിവർത്തിച്ചിടുന്നതുതിരുപ്പദമകാലത്തിൽ തിരക്കുകിലലഭ്യമാംമരിക്കിലുമിരിക്കിലും നമുക്കതു ശരണ്യമേതിരുസ്വരമെഴുതിന കുറിപ്പുകൾ പഠിക്ക നാംതിരുവചസ്സറിവില്ലാത്തരങ്ങളെ തുരത്തുന്നുദുരിതത്തിൻ ഫലമായ മരണത്തെ തുലയ്ക്കുന്നുകരയുന്ന ജനങ്ങൾക്കു പുരുമോദമരുളുന്നു
Read Moreപ്രഭാതത്തിൽ നിൻ പ്രഭ
പ്രഭാതത്തിൽ നിൻ പ്രഭ കണ്ടുണർന്നീടുന്നു പരനെപ്രഭ ചിന്തിയെന്നുള്ളത്തിൽ സ്തുതിച്ചീടുന്നുരാത്രികാലമെന്നെ നിന്‍റെ തൂവലിൽ മറച്ച നാഥാ(2)ഈ പകലുമെന്നെ നിന്‍റെ കൃപയിൽ കാത്തിടേണെഈ ദിനം മുഴുവനെന്നെ പതറാതെ നിർത്തിടേണെ(2)പാപത്തിൻ ചേറ്റിലെന്നെ വീണിടാതെ കാത്തിടേണെ
Read Moreപ്രകാശിതരായ് ഞങ്ങൾ നിന്മുഖ
പ്രകാശിതരായ് ഞങ്ങൾ നിന്മുഖ ദർശനത്തിൽനാഥാ നിന്നരികിൽ ഞങ്ങൾ ലജ്ജിതരാകില്ലനിന്മുഖകാന്തി കണ്ടു ജീവിത പാതകളെശോഭിതമാക്കിടുവാൻ നീ കനിവേകിയാലുംഇടറാതെ നിൻഹിതങ്ങൾ അറിഞ്ഞു നടന്നിടുവാൻഇടയനായ് നീ നയിക്ക നിരന്തരമീ വഴിയിൽ;- പ്രകാശി…അരികത്തു വന്നിടുന്നോർക്കഭയം നീ തന്നിടുന്നുഅഴലേറും വേളകളിൽ ആശ്വാസം പകർന്നിടുന്നുഅടിതെറ്റിവീഴുന്നേരം താങ്ങി നടത്തിടുന്നുഅടിയാർക്കുനിൻ സവിധം അനുഗ്രഹദായകമെ;- പ്രകാശി…തമസ്സിന്‍റെ താഴ്വരയിൽ ഭയന്നിടാനേതുമില്ലതവകൃപയെന്നുമെന്നും ചാരത്തു കാവലുണ്ട്തരികനിൻ നൽവരങ്ങൾ തിരുകൃപയാസ്വദിച്ച്ചിരകാലം നിന്നരികിൽ അണഞ്ഞു വസിച്ചിടുവാൻ;- പ്രകാശിത…
Read Moreപ്രാക്കളെ പോൽ നാം പറന്നീടുമേ
പ്രാക്കളെ പോൽ നാം പറന്നീടുമേപ്രാണപ്രിയൻ വരവിൽപ്രത്യാശയേറുന്നേ പൊന്മുഖം കാണുവാൻപ്രാണപ്രിയൻ വരുന്നുകഷ്ടങ്ങളെല്ലാം തീർന്നിടുമേകാന്തനാം യേശു വരുമ്പോൾകാത്തിരുന്നിടാം ആത്മബലം ധരിക്കാംകാലങ്ങളേറെയില്ല;- പ്രാക്കളെ..യുദ്ധങ്ങൾ ക്ഷാമങ്ങളേറിടുമ്പോൾഭാരപ്പെടേണ്ടതുണ്ടോ?കാഹളം ധ്വനിക്കും വാനിൽ മണവാളൻ വരുംവിശുദ്ധിയോടൊരുങ്ങി നിൽക്കാം;- പ്രാക്കളെ..ഈ ലോക ക്ലേശങ്ങളേറിടുമ്പോൾസാരമില്ലെന്നെണ്ണീടുകനിത്യ സന്തോഷം ഹാ എത്രയോ ശ്രേഷ്ഠംനിത്യമായങ്ങു വാണിടും;- പ്രാക്കളെ..വീണ്ടെടുക്കപ്പെട്ട നാം പാടീടുംമ്യത്യവെ ജയമെവിടെ?യുഗായുഗമായ് നാം പ്രീയൻ കൂടെന്നുംതേജസ്സിൽ വാസം ചെയ്തീടും;- പ്രാക്കളെ..
Read Moreപ്രാകാരം വിട്ടു ഞാൻ വന്നിടട്ടെ
പ്രാകാരം വിട്ടു ഞാൻ വന്നിടട്ടെചേർക്കുമോ എന്നെ നിന്‍റെ സന്നിധെതീർക്കുമോ എന്നെ നിന്‍റെ പൈതലായ്പാർക്കുമേ നിന്‍റെ ചാരെ നാളെല്ലാം(2)പാപിയായി ഞാൻ ഉഴന്നിഹത്തിൽജീവനായി ഞാൻ ഓടി വലഞ്ഞുഒരുക്കി നീ എനിക്കായ് സങ്കേതംവരുന്നു ഞാൻ നിൻ നഗരമതിൽ(2)എന്‍റെ കൺകൾ നിൻ മുഖം കാണട്ടെഎന്‍റെ കൈകൾ നിൻ വേല ചെയ്യട്ടെഎന്‍റെ കാൽകൾ നിൻ പാതെ ഓടട്ടെനീ വസിക്കും മന്ദിരമാണല്ലോ ഞാൻ(2)
Read Moreപോകുന്നു ഞാനിന്ന് യേശുവിന്നായ്
പോകുന്നു ഞാനിന്ന് യേശുവിന്നായ് പോകുന്നു ക്രൂശിന്‍റെ പോരാളിയായ്നിന്ദകൾ പീഡകൾ വേദനവേളകൾ വന്നാലും ക്ഷീണനായ് തീരാതെ പാരിൽ;-വിളിച്ചവൻ വിശ്വസ്തൻ മാറാത്ത വല്ലഭൻ വിശ്വാസനായകൻ യേശുവെ നോക്കി ഞാൻ;-ആകലനേരത്തിൽ ആവശ്യഭാരത്തിൽ ആശ്വാസദായകനാണെന്‍റെ നായകൻ;-വേണ്ടെനിക്കീ ലോകമഹിമകളൊന്നുമേവേണ്ടതെല്ലാമുണ്ടീ ക്രിസ്തുവിലെന്നുമേ;-ഒട്ടും പിൻമാറാതെ ഓട്ടം ഞാനോടിടും ഒടുവിലെൻ വീട്ടിൽ ഞാൻ വിശ്രമം നേടിടും;-
Read Moreപെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹ
പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേക്രൂശിതനായവനെ നീയെൻ ആശ്രയംഎല്ലാരും എന്നെ പിരിഞ്ഞപ്പോൾ ആലംബം ഇല്ലാതലഞ്ഞപ്പോൾ;ഒറ്റക്കിരുന്നു കരഞ്ഞപ്പോൾ നീയെന്‍റെആശ്വാസധാരയായ് വന്നു(2)എൻ പ്രിയരെല്ലാം എന്നെ വെറുത്തുആഴമേറും മുറിവുകൾ എന്നിൽ നല്കിഞാൻ ചെയ്യാത്ത കുറ്റം ചുമത്തിഎൻ മനസ്സിൽ ഒരുപാടു വേദന ഏകിനൊംബരത്താലെന്‍റെ ഉള്ളം പുകഞ്ഞുനീറും നിരാശയിൽ തേങ്ങി;അപ്പോൾ നീ എന്‍റെ കാതിൽ പറഞ്ഞുനിന്നെ ഞാൻ കൈവെടിയില്ല(2);- പെറ്റമ്മ…നിൻ വചനങ്ങൾ എത്രയോ സത്യംഈ ലോകത്തിൻ മായാവിലാസങ്ങൾ വ്യർത്ഥംഞാൻ നിന്നോടു ചേരട്ടെ നാഥാ നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹംതോരത്ത കണ്ണീരുമായ്ക്കും യേശുവിൻ കുരിശോടു ചേർന്നു ഞാൻ […]
Read Moreപൊന്നേശു നരർ തിരുബലി മരണം
പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻതന്നാനൊരു നിയമം അതിശയമേപൊന്നായ തിരു ജഡം നരർക്കുവേണ്ടി നുറുങ്ങിഒന്നോടെ തിരുരക്തം ചൊരിയുമെന്നുംഅപ്പം ഒന്നെടുത്തവൻ വാഴ്ത്തി നുറുക്കി നൽകിതൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യർക്ക്കാസായിൽ ദ്രാക്ഷാരസം പകർന്നുയർത്തിയരുളിഈശോവിൻ രക്തം ശുദ്ധരോർത്തിരിപ്പാൻമാഹാത്മ്യം അതിന്നനവധിയുണ്ടു രഹസ്യമേഏകൻ പോകുന്നു ബലി കഴിവതിന്
Read Moreഫലമില്ലാ മരമേ നിൻ ചുവട്ടിൽ
ഫലമില്ലാ മരമേ നിൻ ചുവട്ടിൽ കോടാലിചെലവിടും മുമ്പെ നീ ഫലം തന്നാൽ കൊള്ളാംഇലയല്ലാതൊരു ചെറുകനിപോലുമില്ലഇലകൊണ്ടു ഗുണമെന്ത് നിലവും നിഷ്ഫലമേകിളച്ചു നിൻ ചുവടെല്ലാമിളക്കി നന്നാക്കികള നീക്കി വളമിടുന്നോരു കൊല്ലം കൂടെബലമില്ലാ കൊമ്പുകൾ ഖണ്ഡിക്കപ്പെട്ടുഫലമില്ലാതഗ്നിയിൽ പതിക്കും നാൾ വരുന്നേഫലമില്ലാ മരത്തിനുഭവിച്ചതെന്തോർക്കവലിയ ശാപമതിനു കൊടുത്തേശുമശിഹഗലാത്യലേഖനം അഞ്ചിരുപത്തിരണ്ടിൽപൗലോസു പറയുന്ന ഫലം നമ്മിൽ വേണംസ്നേഹം സമാധാനം ദീർഘക്ഷമയുംഇത്യാദിയാം ഫലം ഏകണം മേന്മേൽ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആരാധിക്കുമ്പോൾ വിടുതൽ ആരാധിക്കുമ്പോൾ
- നീ കരുണാരസമേകിനാ
- അങ്ങെന്നെ ജീവിപ്പിക്കും
- എന്‍റെ പ്രാർത്ഥന കേട്ടതിനാൽ
- മണവാളൻ വരുന്നേ മണവാട്ടി ഒരുങ്ങുക

