Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

പതറാതെൻ മനമേ നിന്‍റെ നാഥൻ

പതറാതെൻ മനമേ നിന്‍റെ നാഥൻ ജീവിക്കുന്നുആശ്രയം താനല്ലയോ കരുതിടും അന്ത്യം വരെമനുജരെ നോക്കിടാതെ അവശരിൽ ചാരിടാതെമനുജനെ നോക്കിടുമ്പോൾ ക്ഷീണിതനായ് ഭവിക്കുംകാത്തിരിക്കൂ നിന്‍റെ നാഥനെ കഴുകൻപോൽ പറന്നുയരും;- പതറാ…ഒരിക്കലും പിരിയുകില്ല ഒരുനാളും കൈവിടില്ലപിരിയാതെ തന്‍റെ മേഘം നിൻ കൂടെ യാത്രചെയ്യുംമന്നിലെ ചൂടൊന്നും ഓർക്കേണ്ട തണലവൻ കൂടില്ലയോ;- പതറാ…യേശുവെ ഉറ്റു നോക്കു ആശ നീ കൈവിടാതെഈശനിൻ വൻകരങ്ങൾ പോറ്റുവാൻ ശക്തമല്ലേകണ്ണീരിൻ താഴ്വരകൾ മാറ്റും ജലാശയമായ്;- പതറാ…

Read More 

പതറിടല്ലേ നീ തളർന്നീടല്ലേ

പതറിടല്ലേ നീ തളർന്നീടല്ലേജയാളിയായവൻ കൂടെയുണ്ട്ഉറ്റവർ നിന്നെ കൈവിടുമ്പോൾസ്നേഹിതർ അകന്നു മാറിടുമ്പോൾബന്ധങ്ങളറ്റു നീ വലഞ്ഞിടുമ്പോൾബന്ധുവാം യേശു നിൻ കൂടെയുണ്ട്ലോകത്തിൻ താങ്ങുകൾ നീങ്ങിടുമ്പോൾലോകക്കാർ നിന്നെ പകച്ചിടുമ്പോൾകൈവിടില്ലെന്നു ചൊല്ലിയവൻകരങ്ങളിൽ താങ്ങിടും അന്ത്യം വരെ;-പ്രതികൂല വേളകൾ വന്നിടുമ്പോൾപ്രതീക്ഷ അറ്റു നീ കരഞ്ഞിടുമ്പോൾപ്രത്യാശയോടെ കാത്തിടുവാൻപ്രത്യാശ നായകൻ കൂടെയുണ്ട്;-

Read More 

പതിനായിര ത്തിൽ അതി സുന്ദരനാം

പതിനായിരത്തിൽ അതിസുന്ദരനാംഅവനുന്നതനെൻ പ്രിയനാംആദിയും അന്തവും ജീവനുള്ളവനുംഅൽഫയോമേഗയുമവനാംഎന്നാത്മ രക്ഷകൻ എൻ ജീവനായകൻഎന്നാത്മ സ്നേഹിതൻ ശ്രീയേശുനായകൻദേവാധിദേവനും രാജാധിരാജനുംകർത്താധി കർത്തനും ശ്രീയേശു നായകൻമൂറിൻ തൈലം പോൽ സൗരഭ്യമാർന്നവൻദേവദാരുപോൽ ഉൽക്കൃഷ്ടനാമവൻജീവജാലങ്ങൾ-ക്കാഹാരമേകുവോൻജീവന്നുറവയായ് പിളർന്ന പാറയുംഏതൊരു കാലത്തും : എന്ന രീതി

Read More 

പതിനായിരം പേർകളിൽ പരമ

പതിനായിരം പേർകളിൽ പരമസുന്ദരനായമണവാളൻ ഒരുവൻ മാത്രം (3)മണവാളൻ ക്രിസ്തുതാൻ പരിവാര സമന്വിതം പരിലസിച്ചീടും മദ്ധ്യേപ്രതിദിനം അവൻ എനിക്കത്തലകറ്റുന്ന ഉത്തമ മണവാളനായ്(3)പരിലസിച്ചീടുന്നവൻ പരമമണ്ഡലങ്ങളിൽ പരിവാര സമന്വിതമായ്;- പതിനാ…ശുഭമുഹൂർത്തമെന്നാണെൻ പരമപ്രിയഎന്നെ വേളി കഴിച്ചീടുവാൻ(3)ശുഭ ദിനം കാത്തു കാത്തുറ്റിരിക്കും മദ്ധ്യേ സമയമായെന്നുരയ്ക്കുന്നു;- പതിനാ…വിശുദ്ധിയിന്നലങ്കാര പുടവ ധരിച്ചുകൊണ്ടുമണവാട്ടി ഒരുങ്ങിനിൽക്കെ(3)പരിശുദ്ധ ഗണങ്ങളിൽ നടുവിൽവെച്ചവനെന്നെ വേളി കഴിച്ചീടുമേ;- പതിനാ…ദൈവാധി ദൈവത്തിൻ വാദ്യമേളങ്ങളെല്ലാംഉച്ചത്തിൽ ധ്വനിച്ചീടുമ്പോൾ(3)ആദിയന്തമല്ലാത്ത പരിശുദ്ധ ദൈവം താൻമംഗല്യം നടത്തീടുമേ;- പതിനാ…ഇവയോർത്തിട്ടാനന്ദാൽ നൃത്തം ചെയ്വാനെന്‍റെകാലുകൾ കുതിച്ചീടുന്നേ(3)കാന്തയായ് പരിലസിച്ചന്തമില്ലായുഗം തേജസ്സിൻ കൂടെ വാഴുമേ;- പതിനാ…

Read More 

പത്തുകമ്പി വീണയോടെ ചേർന്നു

പത്തുകമ്പി വീണയോടെചേർന്നു പാടാം യേശുവിന്കാൽവറിയിലെൻ പാപം പോക്കാൻപാഞ്ഞൊഴുകി തിരുനിണംഎത്ര നാൾ ലോക മൃത്യുപാതേതത്രപെട്ടോടി ഞാൻ വൃഥാവായ്മായ ലോകം വേണ്ടെനിക്കിനിമൽപ്രാണപ്രിയന്‍റെ പാതമതി;-എത്രയെത്ര ശുദ്ധർ ഗണംപട്ടുപോയി ഈ പോർക്കളത്തിൽവീണിടാതെ ഓട്ടം തികപ്പാൻതാങ്ങിടണേ തൃക്കൈകളിൽ;-അല്ലൽ തിങ്ങിടുമീ മരുവിൽആശ വിടാതെ യാത്ര തുടരാംകണ്ണിൻ മണിപോലേശു നാഥൻകരത്തിലൻപായ് താങ്ങിടും;-മുൾമുടി ചൂടി യെരുശലേമിൻവീഥിയിലൂടെ നടന്ന നാഥൻപൊന്നിൻ കിരീടം ചൂടിയൊരുനാൾരാജാധി രാജാവായി വന്നീടുമേ;-മുത്തുമണിമയ വിൺപുരിയിൽപളുങ്കു നദിയുടെ തീരത്ത്ജീവവൃക്ഷഫലം ഭുജിപ്പാൻകാലമായ്-ഹല്ലേലുയ്യാ;-

Read More 

പാട്ടോടെ ഞാൻ വന്നീടുമേ

പാട്ടോടെ ഞാൻ വന്നിടുമേകർത്തനവൻ സന്നിധിയിൽആരാധിക്കും ഉന്നതനെആയുസ്സുള്ള കാലമെല്ലാംഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..രാവിലെ നിൻ കരുണയും രാത്രി നിൻ വിശ്വസ്തതയതും വർണ്ണിച്ചിടും കീർത്തിച്ചിടും ഉന്നത വന്ദിതനെ നന്ദിയോടെ;- പാട്ടോടെരക്ഷകാ നിന്‍റെ ചെയ്തികൾ പാലകാ നിന്നുടെ ചിന്തകൾ എന്തുന്നതം എന്തഗാധം എത്രയോ അത്ഭുതമേ ആശ്ചര്യമേ;- പാട്ടോടെ

Read More 

പറന്നിടുമേ നാം പറന്നിടുമേ

പറന്നിടുമേ നാം പറന്നിടുമെ സീയോനിൽ നാം ചേർന്നിടുമെ ഹാലേലൂയ്യാ ഹാലേലൂയ്യാ രക്ഷകനായ് യേശു ഭൂവിൽ വന്നു രക്ഷാവാതിൽ ക്രൂശിൽ തുറന്നു തന്നു ഹാലേലൂയ്യാ ഹാലേലൂയ്യാ മണവാളനായ് മദ്ധ്യാകാശത്തിൽ വരും രാജാവായ് ഒലിവു മലയിൽ വരും ഹാലേലൂയ്യാ ഹാലേലൂയ്യാ മദ്ധ്യാകാശ യേശു വന്നിടുമെ സഭയെ താൻ അവിടേക്കുയർത്തിടുമെ ഹാലേലൂയ്യാ ഹാലേലൂയ്യാ തങ്കത്തെരുവീഥിയിൽ നടന്നിടും നാം മുത്തുമണിമാളികയിൽ വസിച്ചിടും നാം ഹാലേലൂയ്യാ ഹാലേലൂയ്യാ അന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നേ പ്രിയന്‍റെ വരവും അടുത്തിടുന്നേ ഹാലേലൂയ്യാ ഹാലേലൂയ്യാ അന്ത്യത്തോളം വിശ്വസ്തത പാലിച്ചിടാം ജീവ […]

Read More 

പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണ

പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേഎന്നിൽ നിൻ സ്വഭാവം പകരേണമേവണങ്ങീടുന്നടിയാൻ നിൻ പാദത്തിൽഎൻ യേശുവേ കരുണാമയനേകരുണയേകി എന്നെ വാങ്ങിയോനെ(2)എൻ യേശുവേ ജീവദാതാവേജീവനേകി എന്നെ വീണ്ടെടുത്തോനെ(2)എൻ യേശുവേ മഹോന്നതനേസർവ്വസ്തുതികൾക്കും യോഗ്യനായോനെ(2)

Read More 

പറയുക പറയുക പറയുക നാം

പറയുക പറയുക പറയുക നാം ആശിക്കും അത്ഭുതം പറയുക നാം ഉറപ്പിക്കുക അതു വിശ്വസിക്ക നാം യേശുവിൻ നാമത്തിൽ വിശ്വസിക്ക നാം അശുദ്ധികൾ എല്ലാം നീങ്ങി വിശുദ്ധിയിൽ നാം എന്നും നിലനിൽക്കട്ടെ കൈപ്പിന്‍റെ വേരുകൾ ഇളകിടട്ടെ നേഹത്തിൻ ഇഴകൾ ചേർന്നിടട്ടെ ചോർച്ചകളെല്ലാം അടഞ്ഞിടട്ടെ നഷ്ടങ്ങൾ ലാഭമായ് തീർന്നിടട്ടെ രോഗത്തിൻ ബന്ധനം അഴിഞ്ഞിടട്ടെ സമ്പൂർണ്ണ സൗഖ്യം ഉണ്ടായിടട്ടെ ശാപത്തിന്‍റെ കെട്ടുകൾ തകർന്നിടട്ടെ അനുഗ്രഹമാരി പെയ്തിടട്ടെ ഭാവിയിൻ തടസ്സങ്ങൾ മാറിടട്ടെ വഴികൾ വിശാലമായ് തീർന്നിടട്ടെ പ്രതികൂലങ്ങൾ നമുക്കവസരങ്ങൾ അത്ഭുതം കാണാനുള്ളവസരങ്ങൾ

Read More 

പരിശുദ്ധാത്മാവേ എന്നിൽ നിറയേണ

പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ നിൻ അഭിഷേകം പകരണമേ തിരുഹിതം എന്നിൽ നിറവേറുവാൻ ആത്മാവിൻ ശക്തി എന്നിൽ ചൊരിയേണമേ മുട്ടോളം പോരാ ആ ശക്തിഅരയോളം പോരാ ആ ശക്തി നീന്തിട്ടല്ലാതെ കടപ്പാൻ വയ്യത്ത അത്യന്ത ശക്തി എന്നിൽ ഒഴുകീടട്ടെ (2) ദിനം തോറും നീ എന്നിൽ വളരേണമേ ഞാനോ കുറയേണമേ എല്ലാ കയ്പ്പും മുറിവും മാറീടുവാൻ നിൻമഹത്വത്തിൻ തീ എന്നിൽ കത്തിടട്ടെ മായാലോക ഇമ്പങ്ങൾ ത്യജിച്ചീടുവാൻ എന്നെ അഭിഷേകം ചെയ്തീടനെ കാന്തൻ വരവിൽ എടുക്കപെടാൻ പുതുശക്തിയാൽ അനുദിനം ഒരുക്കേണമേ […]

Read More