Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേആവസിക്കണെ എൻ ഹൃത്തിൽ ഇന്നും (2)തിരു മുഖത്തെ നോക്കുവാൻതിരു പാതയിൽ ഗമിപ്പാൻതിരു ഇഷ്ടം ചെയ്തീടുവാൻഅങ്ങേപ്പോലെ ജീവിപ്പാൻ (2)നൽകുക ശക്തി എന്നിൽനൽകുക ബലം എന്നിൽനൽകുക കൃപ എന്നിൽനൽകുക നിറവെന്നിൽ (2)അന്ത്യകാലത്ത് സർവ്വ ജഡത്തിന്മേലുംആത്മാവിനെ പകർന്നിടുമ്പോൾ(2)പുത്രന്മാർ പുത്രിമാരും പ്രവചിച്ചീടുംയൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കുംവൃദ്ധന്മാർ സ്വപ്നങ്ങളെ കണ്ടീടുമേഏവരും ആത്മാവാൽ നിറഞ്ഞീടുമേ(2)യേശുവിനെ മരണത്തിൽ നിന്നുംഉയർപ്പിച്ചതാം ആത്മാവിനാൽ (2)മർത്യ ശരീരങ്ങൾ ഉയർത്തീടുമേരൂപാന്തരപ്പെട്ടു കൂടെ വസിപ്പാൻനിത്യതയിൽ പ്രിയൻ കൂടെ വാഴുവാൻനിൻ ആത്മാവേ എന്നിൽ സ്ഥിരമാക്കണമേ(2)

Read More 

പരിമള പർവ്വത നിരകളിൽ നിന്നു

പരിമള പർവ്വത നിരകളിൽ നിന്നുപറന്നുവരുന്ന പ്രാവുകളേമൂറിൻമലയുടെ താഴ്വരയിൽ നിങ്ങൾഎന്‍റെ പ്രിയനെ കണ്ടുവോ?ഹാലേലൂയ്യാ ഹാലേലുയ്യാഹാലേലൂയ്യാ ഹാലേലുയ്യാനിൻ മൃദുസ്നേഹ മനോഹരരൂപം കാണുവാനായ്ഇരവും പകലും ഈ മരുഭൂമിയിൽകാത്തിരിക്കുന്നു;- ഹാലേ…മുന്തിരിവള്ളിക്കുടിലിലിരിക്കുംചെറുമാൻ പോലെയവൻകാട്ടുമരങ്ങൾക്കിടയിൽ വളരും നല്ലൊരു നാരകമായ്;- ഹാലേ…യുഗവെയിൽ മാറ്റും സന്ധ്യാവേളയിൽഅവനരുളിയ കാലംവീണ്ടും വരുമെന്നവനുരചെയ്തുതാമസമില്ലിനിയും;- ഹാലേ…

Read More 

പരിശുദ്ധപരനെ നിരന്തരം സ്തുതിപ്പിൻ

പരിശുദ്ധ പരനെ നിരന്തരം സ്തുതിപ്പിൻപാടി തൻ നാമം കൊണ്ടാടി കുമ്പിടുവിൻതിരുജനങ്ങളെ ഉണരീൻ തൻ ദാസർതിരുമുമ്പിൽ വണങ്ങിടുവിൻ എന്നേക്കുംനാഥനും നമുക്കു താതനും ആയുള്ളനല്ല യഹോവയെ-എല്ലാരും സ്തുതിപ്പിൻഏതും ആയാസമെന്യേ തൻ വീട്ടിൽഏകനെ പുകഴ്ത്തീടുവിൻ എന്നേക്കുംനൻമക്കടലിനെ-ചെമ്മെ നാം സ്തുതിച്ചാൽനമുക്കില്ല കുറച്ചിൽ-എന്നറിഞ്ഞു കുമ്പിടുവിൻഇമ്മഹാ പദവിയെ നാം എല്ലാരുംഇഷ്ടത്തോടാചരിക്കും എന്നേക്കുംവാനവും പാരും താനത്രേ ചമച്ചുവല്ലഭൻ നല്ലവൻ എല്ലാരിലുമുയർന്നോൻജ്ഞാനത്തോടെ സ്തുതിപ്പിൻ തൻ പേരിൽനല്ല കീർത്തികൾ കൊടുപ്പിൻ എന്നേക്കുംദൈവ പിതാവേ ദിവ്യകുമാരാദൈവശുദ്ധാത്മാ ത്രിയേക ദേവേശാസർവ്വകാലവും പുകഴ്ച-ഭവാനുഭവിക്കണം ഹല്ലേലുയ്യാ ആമേൻ

Read More 

പരിശുദ്ധപരനെ സ്തുതി നിനക്ക്

പരിശുദ്ധ പരനെ സ്തുതി നിനക്ക് സുര-ലോകം വിട്ടവനെ സ്തുതി നിനക്ക്തിരുമനസ്സാലീ ധരയിൽ വന്നവനെകരുണാക്കടലേ സ്തുതി നിനക്ക്പെരിയ ശത്രുവിനാൽ നരഗണമാകെകരകണ്ടീടുവതിന്നറിയാതെതിരിഞ്ഞു വഴിവെടിഞ്ഞു വലഞ്ഞു നടന്നീടുന്നതറിഞ്ഞു നിൻ തിരുമനം കനിഞ്ഞോനെ;- പരി…നീതിയിൻ സൂര്യാ നിഖിലേശാ നിൻ തൃ-പ്പാദമല്ലാതൊരു ഗതിയേത്ഭൂതലദുരിതങ്ങളഖിലവും ശിരസ്സിൽ നീ-ചുമന്നൊഴിച്ചതിനെ ഞാൻ മറവേനോ;- പരി…ദാസരിൻ ബലമേ മനുവേലാ-നിന്നിൽചാരിടുന്നവരോടനുകൂലാകോപത്തീയതിൽ വീണു മുഴുകാതെ എന്നെകാവൽ ചെയ്തീടുക ദിനംതോറും;- പരി…പെരിയശത്രുവിനാൽ നരകാഗ്നി-ക്കിടവരുവതിന്നിടയായ് വന്നിടാതെഅരുമരക്ഷകനെ തിരുകൃപയാലെന്നെപരിശുദ്ധനാക്കി നിൻ പദം ചേർക്ക;- പരി…

Read More 

പരിശുദ്ധ പരാപരനെ പരനെ സ്തുതി

പരിശുദ്ധ പരാപരനെ-പരനെസ്തുതി ചെയ്ക നിത്യം മനമേപാപിയെ നേടാൻ ശാപമായ്ത്തീർന്നവാനവർക്കധിപതിയേപാപത്തെ വെറുക്കും പാപിയിൽ കനിയുംപരമരക്ഷാകരനെ;-വേദന സഹിക്കും നിൻ വേദനയകറ്റാൻ ക്രൂശു വഹിച്ചവനെദുരിതങ്ങളഖിലവും ചുമന്നൊഴിച്ചവനെതിരുകൃപ പകർന്നവനെ;-കടലിന്മേൽ നടന്നു പടകതിൽ കയറിശാന്തത വരുത്തിയോനെഭയമെല്ലാമകറ്റി കൂടിരിപ്പവനെഅക്കരെ നയിപ്പവനെ;-കല്ലറ തുറന്നു മൃത്യുവെ ജയിച്ചു ഉയിർത്തെഴുന്നേറ്റവനെആശ്വാസപ്രദനാം ആത്മാവേ അയച്ചുതിരുശക്തി പകർന്നവനെ;-

Read More 

പരിശുദ്ധൻ മഹോന്നത ദേവൻ

പരിശുദ്ധൻ മഹോന്നത ദേവൻപരമെങ്ങും വിളങ്ങും മഹേശൻസ്വർഗ്ഗീയ സൈന്യങ്ങൾവാഴ്ത്തി സ്തുതിക്കുന്നസ്വർലോക നാഥനാം മശിഹാഹാ….ഹാ….ഹാ….ഹാലേലൂയ്യാ (4)അവനത്ഭുതമന്ത്രിയാം ദൈവംനിത്യതാതനാം വീരനാം ദൈവംഉന്നത ദേവൻ നീതിയിൻ സൂര്യൻരാജാധിരാജനാം മശിഹാ ഹാ…. ഹാ…. ഹാ…. ഹാലേലൂയ്യാ (4)കോടാകോടി തൻ ദൂതസൈന്യവുമായ്മേഘാരൂഡനായ് വരുന്നിതാ വിരവിൽതൻപ്രിയസുതരെ തന്നോടു ചേർക്കാൻവേഗം വരുന്നേശു മശിഹാഹാ…. ഹാ…. ഹാ…. ഹാലേലൂയ്യാ (4)

Read More 

പരനെ നിൻ തിരുമുഖം കാൺമാൻ

പരനെ നിൻ തിരുമുഖം കാൺമാൻതിരു സന്നിധി അണയുന്നു ഞാൻദുരിതങ്ങളിൻ യാബോക്കിൻ കടവിൽ നിന്‍റെ പാദത്തിൽ വീഴുന്നു ഞാൻഎന്‍റെ ഉറവിടം നീ എന്‍റെ മറവിടം നീഎന്നുള്ളം നിന്നെ സ്തുതിക്കുംഎന്‍റെ തോൽവികൾ ജയമായ് മാറ്റും ജയ വീരൻ നീയല്ലയോഎന്‍റെ നഷ്ടങ്ങൾ ലാഭമായ് മാറുംതിരുനാമത്തിൻ മഹാത്മ്യത്താൽ;- എന്‍റെ..സ്വന്തമായ് നീ എന്‍റെ ചാരേബന്ധുക്കൾ അക്കരയിൽഅനുഗ്രഹത്തിൻ കരം ഞാൻ അറിഞ്ഞുഅതിശയമാം പാത തുറന്നു;- എന്‍റെ..

Read More 

പരനേ നിന്നെ കാൺമാൻ

പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേപരനേ നിൻ മുഖം പരനേ നിൻ മുഖംകണ്ടു കൊതി തീരാനുണ്ടെനിക്കാശ;-പരനേ നിന്‍റെ വരവുഏതു സമയം അറിയുന്നില്ലഎന്നു വരും നീ എപ്പോൾ വരും നീഅറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ;-ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്‍റെ വരവിൽആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും ആനന്ദവല്ലഭനെ എതിരേല്പാൻമണ്ണിൽ മൗനം ഉറങ്ങും തന്‍റെ വിശുദ്ധർ എല്ലാം നിമിഷംകാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽത്ധടുത്ധടെ ഉയർത്തിടും തിരുമുഖം കാൺമാൻ;-

Read More 

പരനേ തിരുമുമ്പിൽ ഞാനിതാ

പരനേ തിരുമുമ്പിൽ ഞാനിതാപരിശുദ്ധമാക്കെന്‍റെ ഉള്ളംപരമോന്നതാ യേശുവേ – എന്‍റെപാപം പൊറുക്കേണമേ (2)ഞാൻ പോകാം നിൻ വഴിയേഞാൻ നില്ക്കാം നിൻ കൃപയിൽ (2)യേശുവേ നിനക്കായി മാത്രംഎന്നെ പൂർണ്ണമായി നല്കീടുന്നു (2)എൻ ഹൃദയത്തിൻ തുടിപ്പത് നില്ക്കും വരെനിനക്കായ് ഞാൻ ഓടീടുമെന്നുംപരനേ നീ തന്ന ജീവിതംനിനക്കായ് ഞാൻ നല്കീടുന്നു (2);- ഞാൻ പോകാം….

Read More 

പരദേശീയായി ഞാൻ പാർക്കുന്ന

പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽനിൻ വചനങ്ങൾ എൻ കീർത്തനങ്ങൾഈ മരുവാസ ജീവിതം തീർന്നു ഞാൻപ്രിയനെ നിൻ മുഖമെന്നു കണ്ടിടും നാഥാവരവിന് താമസമെന്തിന് നാഥാനിൻ കൂടെ വാഴുവാൻ എത്ര നാൾ മാത്രംസകലരുമൊരുപോൽ കൈവിടും വേളയിൽചാരേവന്ന് ഉയരേകും അരുമരക്ഷകെനെതളരാതെ ഓടുവാൻ കൃപ തരു നാഥാമനുജരിൽ ചാരാതെ ഓടുവാനുലകിൽപത്മൊസിൽ യോഹന്നാനേകിയ ദർശനംപ്രാപിച്ചൊന്ന് ഉണർന്നിടാൻ വെമ്പുന്നെൻ മനവുംതീജാലക്കൊത്തതാം നയനത്തിൻ മുൻപിലെന്നെശോധന ചെയ്തിടും നാൾ വരും മുമ്പെ

Read More