പരലോക ഭാഗ്യം പാപിയെന്നുള്ളിൽ
പരലോക ഭാഗ്യം പാപിയെന്നുള്ളിൽ പകരുന്നൊരു ദേവനേ നിൻ പുകഴ്പാടി വാഴ്ത്തിടും ഞാൻ(സാത്താനിൻ ചതിയാലെ ഞാൻ പാപിയായാലുംകർത്താവു തള്ളാതെ ചേർത്തെന്നെ തിരുമാർവ്വിൽ)ഒരു നാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ അണുപോലുമർഹതയില്ലാത്ത പാപി ഞാൻ തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം ഉരുമോദം പാടുന്നു സന്തോഷ സ്തുതി ഗാനം;-ആയുസ്സിന്നറുതിയിലക്കരെ നാട്ടിൽ ഞാ-നാനന്ദക്കണ്ണുനീർ തൂകി നിൽക്കും നേരം അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ തിരുമെയ്യഴകിന്നൊളിയിൽ മുഴുകും ഞാൻ;-കൃപയുടെ പരിപാടി തീരുമ്പോഴോമന പ്പുലരി വിടരുമ്പോൾ നിത്യയുഗം തന്നിൽ അഴിയാത്ത വാടാത്തോരവകാശംകർത്താവുമൊരുമിച്ചു പങ്കിട്ടു വാഴും ഞാനെന്നാളും;-
Read Moreപരനേശുവേ കരുണാനിധേ വരമേകുക
പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികൾക്കരുളണമേ കൃപയെ ദിനം പ്രതിമാരിപോൽ ദൈവജാതാതവ ദാസരാമിവരെകമത്യമോടെ വസിച്ചീടുവാനുംഅവസാനകാലമണഞ്ഞിടുംവരെ പ്രീതിയിൽ മേവതിന്നുംപരമാവിയാലിവരെ നിറയ്ക്ക് മഹോന്നതനെ ദിനവുംതിരുനാമകീർത്തി സദാ നിനച്ചു തങ്ങൾ വസിച്ചിടുവാനുംപരനേശു തൻ പ്രിയയായ് തിരുസഭയെ വരിച്ചായതിന്നായ്മരണം സഹിച്ചതുപോലീദാസൻ തൻ പത്നിയെ ചേർത്തുകൊൾവാൻതവ ദാസിയാമിവളും അനുസരിച്ചീടണം നിത്യവും തൻധവനെ പൂരാ സാറയും അബ്രാമിനെയന്നുപോൽ മോദമോടെ പല മാറ്റവും മറിവും നിറഞ്ഞലോകെയിവർ നിത്യവും നിൻഅലിവേറ്റമുള്ളവയാം ചിറകടിചേർന്നു സുഖിപ്പതിന്നും
Read Moreപരലോകം താൻ എൻ പേച്ച്
പരലോകം താൻ എൻ പേച്ച്പരിസുദ്ധം താൻ എൻ പേച്ച്കൊഞ്ചകാലം ഇന്ത ഭൂമിയിലെയേസുവുക്കായ് സുവിശേഷത്തുക്കായ്എൻ യേശു വരുവാർമേഘങ്കൾ നടുവേതന്നോടു സേര്‍ത്തുകൊൾവാർകുടവെ വയ്ത്തുകൊള്‍വാർ – എന്നെഉരുമാറ്റം അടയ്ന്ത്മുഖമുഖമാകയെൻ നേസരെകാണ്‍പേൻ തൊട്ടു തൊട്ടുപാർപ്പേൻ യേസുവേസങ്കീതക്കാരൻ ദാവീദൈകാണ്‍പേൻ പാടസൊല്ലി കേള്‍പ്പേൻഅങ്ക് സേര്‍ന്തു പാടീടുവേൻനടനമാടിടുവേൻ – നാൻഎൻ സ്വന്തദേശം പരലോകമേഎപ്പോതു നാൻ കാണ്‍പേൻഏങ്കുകിറേൻ ദിനമും – നാൻകണ്ണീർകൾ യാവും തുടയ്ക്കപ്പെടുംകവലൈകൾ മറന്തുവിടുംഎല്ലാമേ പുതിയതാകുംഎന്നോടു കൂടെ കോടാനുകോടിആത്മാക്കൾ സേർത്തുകൊൾവേൻകൂട്ടി സെന്‍റിടുവേൻ
Read Moreപരനേയെൻ പ്രിയ യേശുവേ തരണം
പരനേയെൻ പ്രിയ യേശുവേ തരണം ക്യപകൾ മാരിപോൽ മരണം വരെയും കരുതീടാവാൻ ശരണം നീയൊഴികെയാരുള്ളു അതിശയമായ പുതുവരം അനുഗ്രഹം നാഥാ ചൊരിക നീ അടിമകളിതാ പാദമായതി- ലഭയം തേടുന്നു ദൈവമേ കത്തിക്ക് നിൻ അഗ്നിയെ കർത്താ വേഗമീ യോഗത്തിൽ കത്തിയെരിഞ്ഞ ജ്വാലകൾപോലെ കർത്തൻ പദമിങ്ങാകുവാൻ നുറുങ്ങിടുന്നുള്ളം കാണുക കറുത്തിറുണ്ടുള്ളം നോക്കുക അറുത്തിടുക ദുർവേരിനേയും വേറുക്കുന്നകലെ മാറ്റുക
Read Moreപരമ ഗുരുവരനാം യേശുവേ നീ വരം
പരമഗുരുവരനാം യേശുവേ നീ വരം താ പ്രാർത്ഥന ചെയ്തിടാൻഇരുവരോ മൂവരോ-തിരുനാമത്തിൽവരികിൽ വരുമെന്നരുളിയോനെതിരു സാന്നിദ്ധ്യം സദാ നൽകണംശരണം നീ മാത്രമെൻ നാഥനെതിരുമുമ്പിൽ കഴിക്കുന്ന പ്രാർത്ഥനയ്ക്കുത്തരംഅരുളണമേ പ്രിയ നാഥനേമനംനൊന്തു യാചന ചെയ്യുമ്പോഴെല്ലാംകനിവിന്‍റെ ഉറവുകൾ തുറന്നവനെ(2);- പരമ…ജനം നിന്നിലാനന്ദിച്ചീടുവാനവരിൽവീണ്ടും നിൻ ജീവനെ നൽകണേമാളികയിൽ തവ ദാസരിൽ നൽകിയവര മെങ്ങൾക്കരുളുക ഈ തരുണം(2);- പരമ…അനവധിയാവശ്യങ്ങൾ തിരു സവിധേഉയർത്തുന്നു വിശ്വാസകൈകളാൽഅശരണരാകുലർ രോഗികളായോർകരുണയിൻ കരതലം കൺടീടട്ടെ(2);- പരമ…
Read Moreപറഞ്ഞു തീരാത്ത ദാനം നിമിത്തം
പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം – എൻറെ എണ്ണിയാൽ തീരാത്ത നന്മകളോർത്ത് ദൈവത്തിനു സ്തോത്രം – എൻറെകൃപയാൽ (2) ദൈവത്തിൻ കൃപയാൽ ദയയാൽ (2) ദൈവത്തിൻ ദയയാൽ ശ്രേഷ്ഠകരമായ പദവികൾക്കായ് നിർണ്ണയപ്രകാരം തിരഞ്ഞെടുത്തു (2)നിത്യജീവപാതയിൽ നിറുത്തിയതോ ദൈവകൃപയാൽ ദൈവകൃപയാൽനാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും കര കയറ്റി ക്രിസ്തു എന്ന പാറമേൽ നിറുത്തിയതോദൈവകൃപയാൽ ദൈവകൃപയാൽ
Read Moreപാപം നീക്കാൻ ശാപമേറ്റ പാപികളിൻ
പാപം നീക്കാൻ ശാപമേറ്റ പാപികളിൻ രക്ഷകാവാഴ്ത്തു നിന്നെ എന്നും വാഴ്ത്തുംവാഴ്ത്തും ഞാൻ നിൻ സ്നേഹത്തെരക്തത്താൽ എന്നെ വീണ്ടോനെ ഭക്തിയോടെ കീർത്തിക്കുംക്രൂശിനാൽ വിമോചനത്തെ യേശു ഏകി എനിക്കുംനഷ്ടപ്പെട്ടുപോയ എന്നെ കഷ്ടപ്പെട്ടെടുത്തോനേവാഴ്ത്തു നിന്നെ എന്നും വാഴ്ത്തുംവാഴ്ത്തും ഞാൻ നിൻ സ്നേഹത്തെആർത്തിയോടെൻ രക്ഷകന്നു കീർത്തനം ഞാൻ പാടുമേപാപസ്നേഹം നീക്കിയെന്നിൽ ദൈവസ്നേഹമേകയാൽദൈവപൈതലാക്കാനെന്നെ ദൈവകോപമേറ്റോനേപൂർണ്ണഭക്ത്യാ സ്തോത്രം ചെയ്‌വാൻ പ്രാപ്തനാക്കുകെന്നെ നീI will sing of my RedeemerAnd His wondrous love to me;On the cruel cross He suffered,From the curse […]
Read Moreപാപം നിറഞ്ഞ ലോകമേ നിന്നെ
പാപം നിറഞ്ഞ ലോകമേ നിന്നെ എനിക്ക് വേണ്ടായേ(2)പാപരഹിതനാകും ശ്രീയേശുനാഥൻകൂടെ(2)ചേർന്നു വസിച്ചാൽ മതിയേ(2)മാതൃക പലതും പിന്തുടരും ലോകമതിൽ(2) മാതൃകകാട്ടിതന്ന യേശുവിൻ പാത മതി(2)പാതക്കു ദീപമവൻ ജീവന്‍റെ മാർഗ്ഗമവൻ(2)നിത്യജീവൻ നൽകീടും നീതിയിൻ രാജനവൻ(2)(പാപം നിറഞ്ഞ… )ഈ ലോകവാരിധിയിൽ പരദേശിയായ എന്നിൽ(2) നിൻ കീർത്തനങ്ങൾ പാടാൻ എന്നും നീ നൽകീടണെ(2) വീണ്ടെടുക്കും നാഥനവൻ വീഴാതെ നിർത്തിടുന്നോൻ(2)വീണ്ടുംവന്നിടുന്നോൻ സ്വർഗീയമണവാളൻ(2)(പാപം നിറഞ്ഞ…)
Read Moreപാപത്തിൽ നിന്നെന്നെ കോരിയെടുത്തു
പാപത്തിൽ നിന്നെന്നെ കോരിയെടുത്തു നിൻപുത്രത്വം ഏകിയതാൽപുത്രനെ നല്കി രക്ഷയാം നൽ ദാനംസ്നേഹമോടേകിയതാൽപാടും ഇന്നും എന്നുംഓടും നിൻ പാതയിൽതേടും നിൻ മുഖത്തെഎത്ര ശോഭനം എൻ ജീവിതംനാശമാം കുഴിയിൽ ആശയറ്റോനായ്ശാപത്തിൽ വസിച്ചപ്പോൾഎൻ വിലാപം നീക്കി പുതുഗാനം നാവിൽ തന്നുഉത്സവ വസ്ത്രം തന്നതാൽ;- പാടും…നിത്യനാം ദൈവം എൻ പക്ഷമാകയാൽനിത്യമാം ജീവൻ തന്നതാൽനിൻ തിരുനാമം നിത്യമെൻ ശരണംനീ മതിയേ എനിക്ക്;- പാടും…വിഹഗ സമാമയ് ചിറകുധരിച്ചെങ്കിൽഉന്നതികളിൽ പറന്നുംഉന്നതനാമെൻ ആത്മനാഥനെഎന്നാത്മാവു കീർത്തിക്കും;- പാടും…കോടാനുകോടി സൂര്യപ്രഭയേക്കാൾതേജസ്സേറും പ്രിയന്‍റെപൊൻ പ്രിയ മുഖം കാണുവാൻ ആവതാൽകാത്തു കാത്തിരിപ്പൂ ഞാൻ;- പാടും…
Read Moreപാപത്തിൻ അടിമ അല്ല ഞാൻ
പാപത്തിൻ അടിമ അല്ല ഞാൻകൃപ എൻമേൽ ചൊരിഞ്ഞതാൽരക്തത്താൽ വീണ്ടെടുത്തെന്നെരക്ഷയിൻ ദൂതറിയിപ്പാൻഹാ കൃപ.. വൻ കൃപമഹാ കൃപ.. നിൻ കൃപഎൻ കാലുകൾ കുഴഞ്ഞിടുമ്പോൾതാതൻ കരങ്ങൽ നീട്ടിടുംരക്ഷയിൻ പാറയിൽ നിർത്തിടുംപുതിയൊരു പാട്ടു നീ നൽകിടും;-എൻ വിശ്വാസം തളർന്നിടുമ്പോൾതാതൻ അരികിൽ നിന്നിടുംകരത്താൽ താങ്ങി നടത്തിടുംയേശു എൻ കൂടെ നടന്നിടും;-എൻ ശത്രുവിൻ പഴികളിലുംതാതൻ നീതിയിൽ നടത്തിടുംഇനി മേൽ തോൽക്കുകയില്ല ഞാൻയേശുവിൽ ജയാളി ആയിടും;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു നല്ലവൻ അവൻ വല്ലഭൻ അവൻ
- യേശു രാജൻ വേഗം വാനിൽ വന്നീടും
- ആകാശവും ഭൂമിയും നിർമ്മിച്ച
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- സന്തതം സ്തുതി തവ ചെയ്വേനേ ഞാൻ

