പാപത്തിൻ വൻ വിഷത്തെ യൊഴിപ്പാൻ
പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻസാത്താൻ തന്നുടെ ബലമഴിപ്പാൻരക്ഷകൻ ഇക്ഷിതിയിൽ വന്നുയേശുവിന്നു മഹത്വം;-യേശുവിന്നു മഹത്വം, മഹത്വം യേശുവിന്നു മഹത്വംകുരിശിലവൻ മരിച്ചെൻപേർക്കായ്യേശുവിന്നു മഹത്വം;-ആശയറ്റെൻ സ്ഥിതി താനറിഞ്ഞുഈശ കോപാഗ്നിയിൽ വീണെരിഞ്ഞുവിശുദ്ധ നിണം വിയർപ്പായ് തിരിഞ്ഞുയേശുവിന്നു മഹത്വം;-തൻ മുഖപങ്കജമതിലടിച്ചു തലയിൽ മുൾമുടിവച്ചാഞ്ഞടിച്ചുമുതുകിനെ ഉഴുതതുപോൽ പൊടിച്ചുയേശുവിന്നു മഹത്വം;-ക്രൂശിൽ കൈകാൽകളെ താൻ വിരിച്ചുക്രൂരൻമാർ ആണികൊണ്ടതിൽതറച്ചുകൊടിയ വേദനയെനിക്കായ് സഹിച്ചുയേശുവിന്നു മഹത്വം;-ചൊരിഞ്ഞു തൻ രുധിരം എൻയാഗമായിനുറുങ്ങിയെൻ പാപത്താലേശുവിൻ മെയ്തകർന്നു തൻ ഹ്യദയം എൻപേർക്കായ്യേശുവിന്നു മഹത്വം;-Down at the cross where my Savior died,Down where for cleansing from […]
Read Moreപാപീ ഉണർന്നു കൊൾക നീ നിദ്രയിൽ
പാപീ ഉണർന്നു കൊൾക നീ നിദ്രയിൽനിന്നു പാപീ ഉണർന്നു കൊൾക നീവലിയനാശം വന്നിടും കളിപ്പാൻ സമയമില്ല ചെലവു ചെയ്യരുതേ നീ വിലയില്ലത്തതിന്നായി;-കടലിൻ ഇരച്ചൽപോലെ ഇടിമുഴക്കം പോലെയും വിധിനാളിൻ ഭയങ്കരം അടുത്തടുത്തു വരുന്നു;-നിന്‍റെ വഴികളെയും അന്തർഭാഗങ്ങളെയും തന്‍റെ തുലാസിൽ ദൈവം സന്തതം തൂക്കിടുന്നു;-സത്യമാർഗ്ഗത്തിലേക്കും നിത്യരക്ഷയിലേക്കും മർത്യനാകുന്ന നിന്നെ കർത്തൻ വിളിച്ചിടുന്നു;-നരകാഗ്നിയിൻ ജ്വാലയ്ക്കു ഇരയായ് പോകാതിരിപ്പാൻ പരനോടു യോജിക്കുക കരുണ കണ്ടെത്തുവാനായ്;-ഉറക്കം തൂങ്ങരുതിനി തുറക്ക വേഗം നിൻ കൺകൾ വെറുതേ കളയരുതേ ചുരുക്കമാംരക്ഷാകാലം;-
Read Moreപാപി നിൻ മാനസേ ഓർക്ക ഖേദം
പാപി നിൻ മാനസേ ഓർക്കഖേദം വരിച്ചൊരു പരനെ(2)നിൻ പേർക്കുജീവനെ തന്നൊരു നാഥന്‍റെകഷ്ടത ഏറ്റവും ചിന്ത്യംഓടിവാ പാപി തൻ ചാരെ;-മരുഭൂമി തന്നിലും ഗലീല നാട്ടിലുംഗിരിമുകളിലുമായ് പോയരാജനെ കാണുക പാപി;-ഇരുകരമതിലും കാലുകൾ രണ്ടിലുംനീണ്ടതാം ആണികൾ തറച്ചുനിന്നേ രക്ഷിച്ചിടാൻ പാപി;-മുൾമുടി ശിരസ്സിൽ അടിച്ചമർത്തുമ്പോൾശിരസ്സിൽ നിന്നേശുവിൻ ചോരധരണിയിൽ വീണതുമോർക്ക;-പട്ടാള കൂറ്റന്മാർപുറമതിൽ തല്ലുമ്പോൾതുടെതുടെ ഒഴുകി തൻ ചോരവഴി നീളെ വീണതുമൊഴുകി;-വജ്രക്കല്ലനൊത്ത ചിത്തമുള്ള ഭടൻമിന്നുന്ന കുന്തം തൻ ചങ്കിൽകുത്തിയിറക്കിയതോർക്ക;-യാതോരു പാപവും ചെയ്യാത്ത ദേവൻനിൻ പേർക്കു ജീവനേ നൽകിപാപി നീ കാണുക സ്നേഹം;-കള്ളനു ശാന്തിയേ നൽകിയ ദേവൻഇന്നു […]
Read Moreപാപികളിൽ കനിവുള്ളവനായ് യേശു
പാപികളിൽ കനിവുള്ളവനായ് യേശു മഹേശൻ മാത്രംപാപികളെ രക്ഷിച്ചീടുവാൻ യേശുമഹേശൻ മാത്രംഹാ പ്രിയനേഹിതരെ ദൈവത്തിന്‍റെ സുവാർത്തയിതെരക്ഷിപ്പാനായ് ഇക്ഷിതിയിൽ യേശുമഹേശൻ മാത്രംപാപികളെ പ്രതി താണവനായ്-യേശു മഹേശൻ മാത്രംപാപികളിൻ പരിഹാരകനായ്-യേശുമഹേശൻ മാത്രംഹാ പ്രിയനേഹിതരെ…നരർ ദുരിതത്തിനു മൃതനായോൻ- യേശുമഹേശൻ മാത്രംപുനരുയിരിട്ടു മൃത്യുഞ്ജയനായ്- യേശുമഹേശൻ മാത്രംഹാ പ്രിയനേഹിതരെ…പരമ പിതാവിൻ വലമമരും- യേശുമഹേശൻ മാത്രംനരകുലമതിന്നർത്ഥന ചെയ്യും-യേശുമഹേശൻ മാത്രംഹാ പ്രിയനേഹിതരെ…നിത്യ പുരോഹിതനായവനായ്-യേശുമഹേശൻ മാത്രംമർത്ത്യനു നല്ല സഹായകനായ്- യേശുമഹേശൻ മാത്രംഹാ പ്രിയനേഹിതരെ…വിവിധ പരീക്ഷകളിൽ വിജയൻ- യേശുമഹേശൻ മാത്രംപാവനമായ് പരിപാലകനും- യേശുമഹേശൻ മാത്രംഹാ പ്രിയനേഹിതരെ…പുനരാഗമനം ചെയ്തിടുമെ- യേശുമഹേശൻ മാത്രംതനയരെയാകെയണച്ചിടുമെ- യേശുമഹേശൻ […]
Read Moreപാഹിമാം ദേവ ദേവ പാവനരൂപാ
പാഹിമാം ദേവ ദേവ, പാവനരൂപാപാഹിമാം ദേവ ദേവമോഹവാരിധി തന്നിൽ കേവലം വലയുന്നദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ;- പാഹി…ലോകവുമതിലുള്ള സർവ്വവും നിജവാക്കാൻചാലവെ പടച്ചൊരു ദേവനായകാ വന്ദേ;- പാഹി…ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലംക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ;- പാഹി…പാപമാം വലയിൽ ഞാനപതിച്ചുഴലായ്‌വാൻതാപനാശനാ നിൻ കൈയേകിടേണമേ നിത്യം;- പാഹി…ധർമ്മരക്ഷണം ചെയ്‌വാൻ ഉർവ്വിയിലവതാരകർമ്മമേന്തിയ സർവ്വ ശർമ്മദാ നമസ്കാരം;- പാഹി…നീതിയെൻ ഗളത്തിന്മേലോങ്ങിയ കരവാളംവീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ;- പാഹി…ജീർണ്ണമാം വസനത്താൽ ഛാദിതനായൊരെന്നെപൂർണ്ണശുഭ്രമാമങ്കി തൂർണ്ണം ധരിപ്പിച്ചോനെ;- പാഹി…നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻസ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ;- പാഹി…ദീനരിൽ കനിവേറും പ്രാണനായകാ […]
Read Moreപാപിക്കു മറവിടമേശു രക്ഷകൻ
പാപിക്കു മറവിടമേശു രക്ഷകൻപാരിതിൽ വന്നു ജീവൻ തന്നവൻപരമോന്നതൻ കുരിശോളവും തന്നെ-ത്താഴ്ത്തിയെന്നെയോർത്തവൻഉലകത്തിൻ പാപത്തെ നീക്കുവാൻഉടലെടുത്തൂഴിയിൽ വന്നവൻഉയിർ തന്നവൻ മൂന്നാം ദിനംഉയിർത്തെഴുന്നു വാനിൽ ചെന്നവൻ;-എന്നുമുള്ളവൻ സർവ്വവല്ലഭൻ മണ്ണും വിണ്ണുമെല്ലാമുണ്ടാക്കിയോൻഉന്നതാധിപൻ ഹീന പാപി-യാമെന്നെത്തേടിവന്നതത്ഭുതം;-വഴി സത്യം ജീവനുമായവൻ വഴിപിശകാതെ നടത്തിടും പൊഴിയും സദാ കൃപ മാരിപോൽതേൻ മൊഴികൾ തൂകി താങ്ങിടും;-പാപഭാരം പേറി വലഞ്ഞിനിശാപത്തീയിൽ വീണെരിയാതെ നാംകൃപയേറിടും ക്രിസ്തുവേശുവിൻകുരിശിൽ വിശ്രാമം നേടിടാം;-
Read Moreഒരുങ്ങുക ഒരുങ്ങുക സ്നേഹിതരെ
ഒരുങ്ങുക ഒരുങ്ങുക സ്നേഹിതരെ വിശ്രമനാട്ടിൽ പോകാൻ സീയോൻ പ്രയാണികളെ ഉണർന്നിടുവീൻ അനു ദിന സംഭവബഹുലതകൾ കേൾക്കവൈ കേൾക്കവൈ പലവിധ സംഭ്രമചിത്തരായി തീർന്നിടും തീർന്നിടും ചഞ്ചലമാനസ വ്യാകുലരായി കേഴുന്ന ഭിതിയാലെ സന്താപ മാനസരായി തീർന്നിടുന്നു അതിനാൽ ബഹുതരദുരിതം ഈലോകത്തിൽ ആകവേ ആകവേ പലവിധ ദുർഗ്ഗട സന്ധികളാൽ നീറിടും നീറിടും ഘോരതരംഗ പരമ്പരകൾ ഭീകര ഗർജനത്താൽ പ്രജണ്ഡവാദംപോലെ ഇരമ്പിടുന്നു അതിനാൽ അണുബോംബുകളാൽ ഈ ലോകത്തിന്‍റെ പ്രൗഢികൾ പ്രൗഢികൾ അനു നിമിഷത്തിൽ തീർന്നുപോകും ഭസ്മമായ് ഭസ്മമായ് അതിനു ടെ തകൃതികളാണിവിടെ കാണുന്ന […]
Read Moreഒരുങ്ങുമോ നീ വരവിനായ്
ഒരുങ്ങുമോ നീ വരവിനായ്കാഹളം കേൾക്കാറായ് (2)രാവിലെ മുളച്ചു വാടി പോകുംപുഷ്പം പോലുള്ള ജീവിതം(2)പകയ്ക്കുവാനിനി നേരമില്ലകർത്തൻ വരവു ആസന്നമായ് (2);- ഒരുങ്ങു…ശാന്തമായ് ചിന്തിച്ചു നോക്കുകനിൻ ജീവിതം വ്യർത്ഥമാണോ?(2)ഈ ലോക ജീവിതം മായയാണേനേടിടില്ല നീ യാതൊന്നുമേ(2);- ഒരുങ്ങു…സ്നേഹമല്ലാതൊന്നും നിലനില്ക്കുന്നില്ലപകക്കുന്നോർ നശിച്ചിടും(2)സ്നേഹത്തിലെന്നും വർദ്ധിച്ചു വന്നാൽനിൻ ജീവിതം ധന്യമാകും (2);- ഒരുങ്ങു…കല്ലറയ്ക്കപ്പുറം കൊണ്ടു പോകുവാൻയാതൊന്നുമില്ലാ സോദരാ (2)സൗമ്യത നിന്നെ വലിയവനാക്കുംസ്നേഹം നിന്നെ വളർത്തിടുമേ(2);- ഒരുങ്ങു…
Read Moreപാടാം നമ്മെ മറന്നു നമ്മൾ
പാടാം നമ്മെ മറന്നു നമ്മൾസ്തുതിക്കാം നാം യേശു രാജനെഈ ഒരായുസ്സേ നമുക്കുള്ളു സോദരാദൈവത്തെ ആരാധിക്കാൻഈ ഒരായുസ്സേ നമുക്കുള്ളു സോദരാദൈവത്തിനായ് ജീവിക്കാൻനന്മക്കായ് മാത്രമേശു ചെയ്യുന്നെല്ലാംകഷ്ടതയിൽ നമ്മെ താൻ കൈവിടുമോപാപങ്ങൾ എല്ലാം മോചിക്കുന്നുരോഗങ്ങൾ എല്ലാം സുഖമാക്കുന്നുഹാലേലൂയ്യാ ഹാലേലൂയ്യാഹാലേലൂയ്യാ ഹാലേലൂയ്യാ (2);- ഈ ഒരായുസ്സേ…നിരാശപ്പെടാൻ കാര്യം പത്തുണ്ടെങ്കിൽആനന്ദിപ്പാനുള്ളതായിരങ്ങൾകരഞ്ഞെന്തിനായുസ്സു പാഴാക്കുന്നുസ്തുതിച്ചു നിൻ വിശ്വാസം വെളിവാക്കിടുകഹാലേലൂയ്യാ ഹാലേലൂയ്യാഹാലേലൂയ്യാ ഹാലേലൂയ്യാ (2);- ഈ ഒരായുസ്സേ…
Read Moreപാടാം പാടാം പാടാം നാം പുത്തൻ
പാടാം പാടാം പാടാം നാംപുത്തൻ പാട്ടുകൾ പാടാംനമ്മെപ്പോലെ നന്മലഭിച്ചവർമന്നിതിലില്ലല്ലോശിക്ഷകൾ പോയല്ലോ നാംരക്ഷിതരായല്ലോ വിമോചിതരായല്ലോശിക്ഷായോഗ്യർ ദൈവത്തിന്നവകാശികളായല്ലോ;-പാപച്ചേറ്റിൽ നാം ഹാവീണു വലഞ്ഞപ്പോൾ നാം താണു കരഞ്ഞപ്പോൾപാവനനാം ശ്രീയേശു നമ്മെതാങ്ങിയെടുത്തല്ലോ;-എത്തിപ്പോകാത്ത നൽ ഉത്തമസമ്പത്ത് നാം കാണും സ്വർഗ്ഗത്തിൽപുത്തൻപാട്ടിൻ പല്ലവി നിത്യതമുഴുവൻ പാടും നാം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- കടന്നു പോകും നാമീക്കാലവും
- നമുക്കഭയം ദൈവമത്രേ മനുഷഭയം
- എന്നു നീ വാനത്തിൽ വന്നിടുമോ
- ആരാധന സർവ്വശക്തന്

