Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

നിനക്കായ് ഞാൻ

നിനക്കായ് ഞാൻ മരിച്ചല്ലോഎനിക്കായ് നീ എന്തു ചെയ്തുലോകരെല്ലാം നിന്നെ പകച്ചാലുംഉൺമയായെന്നെ സ്നേഹിക്കുമോഉറ്റവർ നിന്നെ വെറുത്താലുംനിന്‍റെ ക്രൂശിനെ ചുമന്നീടുമോ(2)ലോകധനങ്ങൾ അല്പമെന്നുംലോകമഹിമ കുപ്പയെന്നുംഉള്ളംകൊണ്ടു നീ പറഞ്ഞീടുമോസേവ ചെയ്‌വാൻ വന്നീടുമോ(2)

Read More 

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെനിൻക്രൂശു ഞാൻ വഹിക്കെന്നാലുമേഎൻഗീതം എന്നുമേ നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽവൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽഎൻ സ്വപ്നത്തിലുമേ നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെനീ എന്നെ നടത്തും പാത എല്ലാംവിൺ എത്തും ഏണിപോൽ പ്രകാശമാംദൂതർ വിളിക്കുന്നു നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടുംകൽത്തലയിണയെ ബെഥേലാക്കുംഎൻ തുമ്പത്താലുമേ നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ! ഞാൻ ചേർന്നിടുംആകാശമാർഗ്ഗമായ് മഹോന്നതേപറന്നുപോകിലും സന്തോഷമേഎൻ ഗീതമെന്നുമേ നിന്നോടെൻ ദൈവമേനിന്നോടെൻ ദൈവമേ ഞാൻ ചേർന്നിടുംNearer, my God […]

Read More 

നിനക്കറിഞ്ഞു കൂടെയോ നീ

നിനക്കറിഞ്ഞുകൂടെയോ നീ കേട്ടിട്ടില്ലെയോയഹോവ നിത്യദൈവംയാഹ് നല്ലവൻ അതു രുചിച്ചറിവിൻനീ ആരോടു തുല്ല്യനാക്കും(2)കണ്ണുയർത്തുവിൻ എണ്ണിനോക്കുവിൻഇവകളെ ചമച്ചതാര്സംഖ്യാക്രമത്തിൽ പേർ ചൊല്ലിവിളിച്ചുപുറപ്പെടുവിക്കുന്നവനാൻ(2);- നിനക്ക…കർത്തൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകയില്ലതൻ ജ്ഞാനം അപ്രമേയമേക്ഷീണിച്ചവർക്കും തളർന്നുപോയോർക്കുംകഴുകനെപ്പോൽ ശക്തിപകർന്നീടും(2);- നിനക്ക…കോപിക്കുന്നവർ വിവാദിക്കുന്നവർഅമ്പരന്നു ലജ്ജിതരാകുംപോരാടുന്നവർ യുദ്ധംചെയ്യുന്നോർഇല്ലായ്മ പോലെയാകും(2);- നിനക്ക…

Read More 

നിന്നോടു പ്രാർത്ഥിപ്പാൻ പ്രിയ

നിന്നോടു പ്രാർത്ഥിപ്പാൻ പ്രിയ പിതാവേവന്ന നിൻ മക്കളെ ചെവിക്കൊണ്ടാലുംയേശുവിൻ നാമത്തിൽ വന്നിതാ ഞങ്ങൾ ആശിഷം തരിക നിൻ വാഗ്ദത്തം പോലെപരിശുദ്ധാത്മാവിൻ സഹായത്തെ നൽകി ശരിയായി പ്രാർത്ഥിപ്പാനഭ്യസിപ്പിക്കലോകത്തിൻ ചിന്തകൾ ലേശമില്ലാത്ത ഏകമാം മാനസം തന്നരുളേണംശുദ്ധമാം കൈകളുയർത്തുവാനായി ശുദ്ധനാം നാഥനേ! നീ കൃപ ചെയ്കചോദിപ്പിൻ നൽകും ഞാനെന്ന നിൻ വാക്കിൽ മോദമോടാശ്രയം വച്ചു നിൻ മക്കൾഎണ്ണമില്ലാത്ത നിൻ കൃപകൾക്കായി നന്ദിയും സ്തോത്രവും എന്നേക്കും ആമേൻ

Read More 

നിനക്കായെൻ ജീവനെ മരക്കുരിശിൽ

നിനക്കായെൻ ജീവനെ മരക്കുരിശിൽവെടിഞ്ഞെൻ മകനേദിനവും ഇതിനെ മറന്നു ഭൂവി നീവസിപ്പതെന്തു കൺമണിയേവെടിഞ്ഞു ഞാനെന്‍റെപരമമോദങ്ങളഖിലവും നിന്നെക്കരുതി-നിന്‍റെകഠിനപാപത്തെ ചുമന്നൊഴിപ്പതി-ന്നടിമവേഷം ഞാനെടുത്തു;-പരമതാതന്‍റെ തിരുമുമ്പാകെ നിൻദുരിതഭാരത്തെ ചുമന്നു കൊണ്ടുപരവശനായി തളർന്നെൻ വിയർപ്പുചോരത്തുള്ളി പോലൊഴുകി;-പെരിയൊരു കുരിശെടുത്തു കൊണ്ടു ഞാൻ കയറി കാൽവറി മുകളിൽഉടൻകരുത്തെഴുന്നവർ പിടിച്ചിഴച്ചെന്നെകിടത്തി വൻകുരിശതിന്മേൽ;-വലിച്ചു കാൽകരം പഴുതിണയാക്കിപിടിച്ചിരുമ്പാണി ചെലുത്തി ഒട്ടുംഅലിവില്ലാതടിച്ചിറക്കിയേരക്തം തെറിക്കുന്നെന്‍റെ കണ്മണിയേ;-പരമദാഹവും വിവശതയുംകൊണ്ടധികം തളർന്ന എന്‍റെ നാവ്വരണ്ടു വെള്ളത്തിന്നിരന്നനേരത്തും തരുന്നതെന്തു നീയോർക്ക;-കരുണയില്ലാത്ത പടയാളിയൊരു പെരിയകുന്തമങ്ങെടുത്തുകുത്തിതുറന്നെൻ ചങ്കിനെയതിൽനിന്നൊഴുകി ജലവും രക്തവുമുടനെ;-ഒരിക്കലും എന്‍റെ പരമസ്നേഹത്തെമറക്കാമോ നിനക്കോർത്താൽ നിന്മേൽകരളലിഞ്ഞു ഞാനിവ സകലവുംസഹിച്ചെൻ ജീവനെ വെടിഞ്ഞു;-

Read More 

നിന്‍റെ എല്ലാ വഴികളിലും ദൈവത്തെ

നിന്‍റെ എല്ലാ വഴികളിലുംദൈവത്തെ നിനച്ചുകൊൾകദിനം തോറും താൻ നടത്തുംനിന്‍റെ പാതകൾ നേരെയാക്കിടുംരക്ഷകൻ നിൻ കൂടെയുണ്ട്നീ ക്ഷീണിച്ചുപോകയില്ലദിനം തോറും താൻ നടത്തുംനരയോളം ചുമന്നീടുമേ;-എളിയവനൊരു ദുർഗ്ഗംകഷ്ടകാലത്തു ശരണമവൻദിനം തോറും താൻ നടത്തുംഅന്ത്യത്തോളം കാത്തീടുമേ;-കുരിരു ളിൻ പാതയിലുംമരുഭൂമിയിൽ വേളയിലുംദിനം തോറും താൻ നടത്തുംനിത്യതയോളം എത്തിക്കും;-

Read More 

നിൻ സ്നേഹം എന്നും ഞാൻ

നിൻ സ്നേഹം എന്നും ഞാൻ ധ്യാനിക്കുന്നില്ലെങ്കിൽഎൻ മാനസം എന്തിൻ എനിക്കുനിൻ സ്നേഹം എങ്ങും ഞാൻ ആലപിച്ചില്ലെങ്കിൽഈ അധരങ്ങൾ എന്തിൻ എനിക്കുഈ ജീവിതം എന്തിൻ എനിക്കു1.ശത്രുവാം എന്നെ നിൻ പുത്രനാക്കീടുവാൻ സ്വപുത്രനെ നൽകിയ ദൈവസ്നേഹംകാൽവറി ക്ര്യൂശിലെൻ രക്ഷക്കായ് മരിച്ചുമൽ ശിക്ഷകൾ നീക്കിയ സ്നേഹം;- നിൻ സ്നേഹം2.ശത്രുവിനസ്ത്രങ്ങൾ എന്മേൽ പതിക്കാതെമാത്രതോറും താങ്ങി നടത്തും സ്നേഹംതാതൻ വലഭാഗേ പക്ഷവാദം ചെയ്യതുസദാ ജീവിക്കുന്ന സ്നേഹം;- നിൻ സ്നേഹം3.മേഘത്തിൽ എന്നെ തൻഭവനം ചേർക്കുവാൻവേഗത്തിൽ വന്നീടും പ്രിയൻ സ്നേഹംആനന്ദം നിറഞ്ഞെന്നും അവിടെയും പാടുമിഅനന്തമാം ഗാനം ദൈവസ്നേഹം;- […]

Read More 

നിൻ സ്നേഹം ഗഹന മെന്നറിവിൽ

നിൻ സ്നേഹം ഗഹനമെന്നറിവിൽനാഥാ… നിനവിൽ…ആഴം നീളം വീതിയുയരംഅനന്തം അവർണ്ണനീയംഅംബരവാസികൾ കുമ്പിടും രാപ്പകൽഅൻപിൻ നിധിയേ നിൻ പദവി ദ്രോഹിയെനിക്കായ് ഉരിഞ്ഞെറിഞ്ഞോ നീ?ഹീന രൂപമണിഞ്ഞോബേത്ലഹേം മുതൽ കാൽവറിയോളവുംവേദനയേറെ നീ സഹിച്ചോ?ക്രൂശിലെനിക്കായ് പ്രാണനും വെടിഞ്ഞോ?സ്നേഹിച്ചതീ വിധമെന്നോനിൻ മഹാസ്നേഹത്തിന്നെന്തുപകരമായ്നൽകിടും ഞാൻ എൻനാഥനേനിൻമുറിവുകളിൽ ചുംബനം ചെയ്തെന്നുംനന്ദിചൊല്ലി ഞാൻ സ്തുതിക്കും

Read More 

നിൻ സ്നേഹം മാധുര്യം വാഴ്ത്തുന്നേ

നിൻ സ്നേഹം മാധുര്യം, അതു അവർണ്ണനീയംപാപ മരണം ഏറ്റെന്നിൽ പുതുജീവൻ നൽകിയോൻവൻ കൃപയ്ക്കായി ഞാൻ അങ്ങേ വാഴ്ത്തുന്നേ(2)വാഴ്ത്തുന്നേ(2)ജീവൻ നല്കി വീണ്ടെടുത്ത കർത്തനേഎൻ ജീവൻ ശൂന്യമായി മരുഭൂ-സമാനമായിതങ്കരക്തത്താൽ എന്നെ ഫലപ്രദമാക്കിയോൻഎന്നിൽ ആനന്ദമേകി നവ ചൈതന്യം നൽകിആത്മ ജീവദായകൻ നിത്യ ജീവൻ നൽകിയോൻആത്മ ശക്തി പകർന്നും അഭിഷേകം നൽകിയുംസുവിശേഷം ഘോഷിപ്പാൻ എന്നെ യോഗ്യനാക്കിയോൻतेरा प्यार है महान, तेरा प्यार है यहाँ,मैं जो पहले मुर्दा था, तूने डाली मुझमें जानक्यों न बोलूं फिर मैं […]

Read More 

നിൻ സ്നേഹം മതി എനിക്ക്

നിൻ സ്നേഹം മതി എനിക്ക്(4)ഈ ഭൂവിൽ വേരൊന്നും വേണ്ടനിക്ക്നിൻ സ്നേഹം മതി എനിക്ക്നിത്യതയോളം പകർന്ന സ്നേഹംക്രൂശിൽ സ്നേഹം മതി എനിക്ക്ഈ ലോക സ്നേഹമോ മാറിപോകുംമാറ്റമില്ലാത്തതാം ക്രൂശിൻ സ്നേഹംഇനി ഉള്ള നാളുകൾ ക്രൂശിൻ വചനമായിപോയിടും ഞാൻ ജീവവഴികളിൽപതറാതെ നിൽക്കുവാൻ വീഴാതെ നിൽക്കുവാൻകൃപ എന്നിൽ ഏകു പൊന്നു നാഥാ

Read More