നീറും എന്‍റെ ഭാരം എല്ലാം
നീറും എന്‍റെ ഭാരം എല്ലാംതൻ ചിരിയാൽ തീർത്തവൻനേവും എന്‍റെ വേദനകൾ തൻ മൊഴിയാൽ മാറ്റിയോൻ കനിവിന്‍റെ നിറവാകും എന്നേശു നായകൻഅലയിളകും കടൽ പോൽ എൻ ജീവിതം ഉലയുമ്പോൾഅമരത്തായ് നീ നാഥാ ആശ്വാസദായകനായ്കാൽവറി ക്രൂശോളം എന്നെ അവൻ സ്നേഹിച്ചു ക്രൂരമാം പീഡനവുംഎൻ പേർക്കായ് ഏറ്റവൻ
Read Moreനീതി പുരമാകും സ്വർഗ്ഗ സീയോൻ
നീതി പുരമാകും സ്വർഗ്ഗസീയോൻസർവ്വഭൂവിന്നും ആനന്ദമേഉയരം കൊണ്ടെത്ര മനോഹരമേഅത്യുന്നതന്‍റെ നിവാസമേജയത്തിൻ ഘോഷം മുഴങ്ങിടുന്നുവിശുദ്ധന്മാർ വസിച്ചിടും സീയോനതിൽപുതുപാട്ടു പാടുന്നു തൻ വ്യതന്മാർനിത്യം സീയോൻ ഗിരിയതിൽ ആമോദമായ്പരിപൂർണയാം സ്വർഗ്ഗ സീയോൻതേജസ്സാൽ നിത്യം ശോഭിതമേരാത്രിയില്ലാത്തതാം ദേശമതിൽനീതിസൂര്യൻ വെളിച്ചമല്ലോ;- ജയ…ദൈവനഗരത്തിൻ മൂലക്കല്ലാംക്രിസ്തുവോടൊത്തു കാണുന്നിതാഅപ്പൊസ്തലന്മാർ പ്രവാചകന്മാർശ്രേഷ്ഠ അടിസ്ഥാനക്കല്ലുകളായ്;- ജയ…ആദ്യഫലത്തിന്‍റെ പ്രഥമഫലംനൂറ്റിനാല്പത്തി നാലായിരംതാതൻ സുതൻ നാമം ധരിച്ചവരായ്എന്നും സീയോനിൽ സേവചെയ്യും;- ജയ…സീയോനിൻ പണിപൂർണ്ണമാകുംപ്രിയൻ തൻ തേജസ്സിൽ വന്നീടുംജയാളികളെ തൻ കൂടെ ചേർക്കുംഅവർ കാന്തനോടെന്നും വാഴും;- ജയ…
Read Moreനീതിമാൻമാരെ യഹോവയിൽ
നീതിമാൻമാരെ യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ ഘോഷസ്വരത്തോടെ വാദ്യനാദത്തോടെ സ്തോത്രം പാടിടാം കിന്നരം കൊണ്ടും വീണകൊണ്ടും സ്തുതി പാടിടാം ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ നേരുള്ളവരുടെ സഭയാം സംഘത്തിൽ പൂർണ്ണഹൃദയത്തോടെ വർണ്ണിച്ചിടാം തൻകരുണയും വൻകൃപകളെയും ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ ഭൂമി മുഴുവൻതൻ നീതിന്യായം ദയയും വിശ്വസ്തതയും നേരുള്ളവർ തൻ വചനത്തിൽ സ്തോത്രം ചെയ്യും ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ നീതി ന്യായം ഇഷ്ടപ്പെടുന്നവൻ ദയയാൽ […]
Read Moreനീതിമാന്‍റെ പ്രാർത്ഥനകൾ ദൈവം
നീതിമാന്‍റെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നുപനപോലെ അവൻ തഴച്ചു വളർന്നു വന്നിടുംഎന്‍റെ നാമത്തിങ്കൽ യാചിച്ചീടിൻ നിങ്ങൾക്കുത്തരം അരുളും ഞാൻ-അറിഞ്ഞിടാത്തതാംഅത്ഭുതകാര്യങ്ങൾ വെളിപ്പെടുത്തിടും ഞാൻ;-ഇതുവരെ നിങ്ങൾ കർത്തൻ തൻനാമത്തിൽഒന്നുമേ യാചിച്ചില്ല നിറഞ്ഞുകവിയുംസന്തോഷം യാചിക്കിൽ അനുഭവിച്ചു കൊൾവിൻ;-കർത്താവിനുവേണ്ടി കാത്തിരിക്കുന്നവർപുതുശക്തി പ്രാപിക്കും-കഴുകന്മാരെപ്പോൽചിറകടിച്ചവർ പറന്നുപോയിടും;-യാചിക്കുന്നതുലും നിനയ്ക്കുന്നതിലുംഎത്രയോ അധികമായ് ഉള്ളത്തിൽ പ്രിയമായ്ചെയ്യും രക്ഷകൻ സ്തോത്രം നിത്യമായ്;-കൈവിടുകില്ല ഞാൻ മാറിപ്പോകില്ല ഞാൻനിന്നെവിട്ടൊരു നാളും നിങ്ങളതിനാലെധൈര്യത്തോടുകൂടെ കർത്തനിലാശ്രയിപ്പിൻ;-
Read Moreനീ മതി എന്നേശുവേ ഈ മരുഭൂ
നീ മതി എന്നേശുവേ ഈ മരുഭൂയാത്രയിൽകൂടെ നടന്നിടുവാൻ കണ്ണീർ തുടച്ചിടുവാൻനീയല്ലാതാരുമില്ലീ നീറുന്ന ശോധനയിൽതാങ്ങിടുവാൻ പ്രിയനേ! തള്ളരുതേഴയെന്നെഉള്ളം കലങ്ങിടുമ്പോൾ ഉറ്റവർ മാറിടുമ്പോൾഉന്നത നന്ദനനേ! ഉണ്ടെനിക്കാശ്രയം നീമാറയിൽ മാധുര്യമായ് പാറയിൽ വെള്ളവുമായ്മാറ്റമില്ലാത്തവനായ് മറ്റാരുമില്ലിതുപോൽഅന്നന്നു വേണ്ടുന്നതാം അന്നം തരുന്നവനായ്അന്തികേയുള്ളതിനാൽ അന്ത്യം വരെ മതിയാം
Read Moreനീതിസൂര്യനാം യേശു കർത്തൻ
നീതിസൂര്യനാം യേശു കർത്തൻ നിന്‍റെ കൂടെയുണ്ട് കൂടെയുണ്ട്ഭയപ്പെടെണ്ട നീ ഭ്രമിച്ചിടെണ്ട കർത്തൻ കൂടെയുണ്ട് കൂടെയുണ്ട്എന്നെ ശക്തീകരിക്കുന്ന ദൈവംസർവശക്തനാം യഹോവ നീ നിന്‍റെ നീതിയുള്ള ഭുജം താങ്ങുന്നതാൽ ഞാൻ ഒരുനാളും പതറുകില്ലഎന്‍റെ അവസ്ഥകൾ അറിയുന്ന ദൈവം ലോക വ്യവസ്ഥകൾ മാറ്റിടുമേ എന്‍റെ കാര്യസ്ഥൻ നീ സൌഖ്യ ദായകൻ എന്‍റെ അടിസ്ഥാനം നീ മാത്രമേഎന്‍റെ അരിഷ്ടത ഓർക്കാത്ത നാഥൻ എന്നെ ശ്രേഷ്ഠനായി മാറ്റിയല്ലോഎന്‍റെ ഇഷ്ടമോന്നും ഇനി വേണ്ട നാഥ നിന്‍റെ ഹിതം എന്നിൽ നിറവേറട്ടെ
Read Moreനീ ഓർക്കുമോ ദൈവ സ്നേഹമേ
നീ ഓർക്കുമോ ദൈവ സ്നേഹമേ മറക്കാൻ കഴിയില്ലല്ലോ (2)നീ ഓർക്കുമോ ദൈവ സ്നേഹമേമറക്കാൻ കഴിയില്ലല്ലോ (2)കല്ലായ ഉള്ളം പോലും തൂകും തുള്ളി-കണ്ണീരാൽ വാഴ്ത്തുന്നീശൻ സ്നേഹം (2)തിരു മുറിവെനിക്കായ് തുറന്നു പരൻ തിരു രക്തമെനിക്കായ് ചൊരിഞ്ഞു പ്രീയൻ വാഴ്ത്തീടുന്നീശൻ നാമം;- നീ ഓർക്കുമോ…അമ്മയെപ്പോലെ നമ്മെ കാക്കും നിത്യം-താലോലിച്ചീടും ദൈവ സ്നേഹം (2)മനമൊന്നു കലങ്ങാൻ വിടുകയില്ല മകളെ നീ പതറാൻ തുടങ്ങും നേരം മാർവോടണച്ചീടുന്നു;- നീ ഓർക്കുമോ…
Read Moreനീതിസൂര്യനായി നീ വരും
നീതിസൂര്യനായി നീ വരും മേഘത്തിൽആ നാളതെൻ പ്രത്യാശയുമേ(2)ശോഭയേറും തീരമതിൽനിൻ മുഖം ഞാൻ കണ്ടിടുമേ(2)നിൻ സേവയാൽ ഞാൻ സഹിക്കുന്നതാംവൻ ക്ളേശങ്ങൾതെല്ലും സാരമില്ല(2)അന്നു ഞാൻ നിൻ കയ്യിൽ നിന്നുംപ്രാപിക്കും വൻ പ്രതിഫലങ്ങൾ(2);-രാത്രികാലമോ ഇനി ഏറെയില്ലപകൽ നാളുകൾ ഏറ്റം അടുത്തതിനാൽ(2)ഇരുളിന്‍റെ പ്രവർത്തികളെ വെടിയാംനാം ബലം ധരിക്കാം(2);-വാനിൽ കാഹളം ഞാൻ കേട്ടിടുവാൻകാലമേറെയായ് കാത്തിടുന്നു(2)അന്നു ഞാൻ നിൻ വിശുദ്ധരുമായ്വർണ്ണിക്കും ആ വൻ മഹത്വം(2);-
Read Moreനീ ഒരുങ്ങുക നീ ഒരുങ്ങുക
നീ ഒരുങ്ങുക നീ ഒരുങ്ങുക നീ ഒരുങ്ങുക നീ അതിവേഗം ഒരുങ്ങുക ദൈവവേല ചെയ്യുവാനായ് ദൈവകാര്യം നോക്കുവാനായ് ദൈവശക്തി വെളിപ്പെടുത്താൻ നീ അതിവേഗം ഒരുങ്ങുകമായയാകും ഈ ലോകത്തിൽ മായയാകും ജീവിതത്തിൽ മാനസം ലയിപ്പിച്ചിടാതെനീ അതിവേഗം ഒരുങ്ങുകഘോഷിപ്പാൻ സുവാർത്തകളെ ഓതുവാൻ നൽവാക്യങ്ങളെ വീണ്ടെടുപ്പാൻ മാ പാപികളെനീ അതിവേഗം ഒരുങ്ങുക
Read Moreനീതിസൂര്യന്‍റെ ശോഭാ
നീതിസൂര്യന്‍റെ ശോഭാഎന്‍റെ അന്ധകാരത്തെ മാറ്റിനിത്യം ശോഭയിൽ നിറഞ്ഞിടാൻനിത്യജീവൻ ദാനമായ് നൽകിഎന്‍റെ കൺകൾക്കു കാഴ്ചയേകിയേശു ജീവ മന്നായെ തന്നുഈ പാരിലെ ക്ലേശം സഹിക്കാൻദൈവകൃപയിൽ നിറച്ചുഎന്‍റെ അന്ധകാരം മാറിഎന്‍റെ കൺകൾ യേശുവേ കണ്ടുഞാൻ ആർത്തുപാടിടും എന്നുംഎന്‍റെ പ്രാണനാഥനായ് എന്നുംഉറവയിൽ ഉറവിടം കണ്ടോൻമരുഭൂമിയിൽ എന്നെ കരുതിമരണപാശങ്ങൾ അഴിച്ചോൻഎന്‍റെ രക്ഷകൻ യേശു അത്രേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പ്രതികൂലങ്ങൾ മദ്ധ്യേ
- മൈ ലൈഫ് ബോട്ടതിൽ യേശു വന്നതാൽ
- യേശു എന്‍റെ ആത്മമിത്രമേ
- നീയെന്റെ ഉറവിടമല്ലേ
- എന്‍റെ യാചനകൾ കേൾക്കുവാൻ

