സ്തോത്രത്തിൻ ഗാനങ്ങൾ പാടീടും ഞാനെന്നും
സ്തോത്രത്തിൻ ഗാനങ്ങൾ പാടീടും ഞാനെന്നുംഎൻ പ്രീയ നാഥനാമേശുവിന്തിൻമകൾ ഓർക്കാതെ നൻമകൾ നല്കിയോൻയാഗമായ് തീർന്നെന്നെ വീണ്ടെടുത്തു(2)1 ആരുമില്ലാതെ ഞാൻ ഏകനായീടുമ്പോൾആശ്വാസം കാണും നിൻ സാന്നിധ്യത്തിൽ(2)ആശ്രയിക്കും നിത്യം ആ തിരുപാദത്തിൽആനന്ദിക്കും എന്നും ആ മുഖശോഭയിൽ(2);- സ്തോത്ര….2 രോഗക്കിടക്കയിൽ കൂടെയിരുന്നിടുംകർത്താവിൻ സാമിപ്യം ആശ്വാസമേ(2)പാപഭാരം പേറി താളടിയാകുമ്പോൾപൊൻകരം തന്നെന്നെ താങ്ങി നടത്തിടും(2) ;- സ്തോത്ര….3 ആത്മഫലങ്ങളാൽ ശക്തീകരിക്കെന്നും(2)വിശ്വാസ ധീരനായ് വേല ചെയ്‌വാൻദോഷൈക ശക്തികൾ രൂക്ഷമായീടുമ്പോൾദൈവിക ശക്തിയാൽ ജീവൻ പകർന്നിടും (2) ;- സ്തോത്ര….
Read Moreസ്തോത്രയാഗം സ്തോത്രയാഗം
സ്തോത്രയാഗം സ്തോത്രയാഗംഅർപ്പിക്കുന്നേൻ- യേശുനാഥാ ശുഭവേള ആനന്ദമേ എൻ അപ്പാനിൻ തിരുപാദമേ (2)കോടി കോടിസ്തോത്രം നാഥാ (3)1 സങ്കടം ദുഃഖമെല്ലാംനേരിടും വേളകളിൽ(2)വൻ കടം തീർത്ത നാഥാ – നിന്നിൽ ഞാൻ ചാരീടുമേ(2);- കോടി…2 ഈ ലോക ലാഭമെല്ലാം-ചേതമെന്നെണ്ണീടുവാൻ(2)മേലോക വാഞ്ചയാലേ-എന്നുള്ളം നിറച്ചീടുക(2);- കോടി…3 പാപത്തിൻ ഭോഗത്തേകാൾകഷ്ടങ്ങൾ തിരഞ്ഞെടുത്ത(2)മോശയിൻ വിശ്വാസത്തിൻ-മാതൃക നാം സ്വീകരിക്കാം(2);- കോടി…4 ഇഷ്ടന്മാർ കൈവിട്ടാലുംഒട്ടുമേ ഭീതിയില്ലാ(2)കഷ്ടതയേറ്റ നാഥാ-ഞാനെന്നെന്നും നിന്നടിമ(2);- കോടി…5 നിൻ പേർക്കായ് സേവ ചെയ്‍വാൻഉത്സാഹം പകർന്നിടുക(2)ആത്മാവിൽ എരിവോടെ ഞാൻ-എൻ വേല തികച്ചീടട്ടെ(2);- കോടി…
Read Moreസ്തുതി ചെയ് മനമെ ദിനം കർത്തനിൻ
സ്തുതി ചെയ് മനമെ ദിനം കർത്തനിൻ പാദംസ്തോത്രമെന്ന അധരഫലം അർപ്പിക്കൂ ആനന്ദമായ്നന്ദിയാൽ നിറഞ്ഞു ഹൃദയം കവിയുന്നതാൽഗാനങ്ങളാൽ നിന്നെ ഞാൻ സ്തുതിച്ചീടുന്നു വൻ കടങ്ങൾ തീർത്തു നീയെൻ സങ്കടങ്ങൾ മാറ്റി വാനാധിവാനവനെ നീയെൻ സ്വന്തംരാജാധിരാജാവായി കോടി ദൂതരുമായികാഹളധ്വനിയോടെ നീ എഴുന്നെള്ളുമ്പോൾ (2)കാന്തയാം സഭയെ നിൻ മാർവ്വോടു ചേർത്തിടുവാൻകാന്തനാം യേശുവേ നീ വരിക വേഗം
Read Moreസ്തുതി നേരുള്ളവർക്കുചിതം
സ്തുതി നേരുള്ളവർക്കുചിതംഇവർ നിങ്കൽ നിത്യം പാടിടുംഏഴരാമീ ഞങ്ങളെഅർഹരാക്കിടൂ എൻ നാഥനെഅഗ്നിയിലെന്നെ ശോധന ചെയ്തുപാപത്തിൻ കീടങ്ങൾ അകറ്റണമേനിൻ ദയക്കൊത്തപോൽ കൃപതോന്നണേഎന്നുള്ളം നിനക്കായ് ദാഹിക്കുന്നുദുഷ്ടന്മാർ വഞ്ചനയണിഞ്ഞിടുന്നുനരകമവർക്കായ് ഒരുക്കീടുന്നുശാശ്വതമായൊരു വിൺഭവനംകാണുന്നു പ്രത്യാശയിൽ ദൈവമക്കൾനിൻ കരത്താൽ എന്നെ താങ്ങിടുന്നതാൽനിലം പരിചാകില്ല ഒരുനാളും ഞാൻസിംഹത്തിൻ വായിൽ ഞാൻ വീണെന്നാലും ഇസ്രയേലിൻ ദൈവം രക്ഷിപ്പാനുണ്ട്
Read Moreസ്തുതി സ്തോത്രത്തിൻ യോഗ്യൻ
സ്തുതി സ്തോത്രത്തിൻ യോഗ്യൻ മഹത്ത്വത്തിൻ യോഗ്യൻ ആരാധിപ്പാൻ യോഗ്യൻ യേശുവത്രെ ആരാധനയ്ക്കു യോഗ്യനവൻ (2)അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ ദൈവമവൻ അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ യോഗ്യനവൻ വർണ്ണിപ്പാൻ അസാധ്യമേ രാജാധി രാജനെ ഇന്നലെയും ഇന്നും അനന്യനവൻ തൻ പ്രവർത്തികൾ അവർണ്ണനീയം (2)അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ ദൈവമവൻ അവൻ വല്ലഭൻ സർവ്വ വല്ലഭൻ കർത്താധി കർത്തൻ യോഗ്യനവൻ സ്തുതിച്ചു പാടി ആരാധിക്കാം നാം ദൈവ മഹത്വം ദർശിച്ചീടാം […]
Read Moreസിംഫലാല സിംഫലാല
സിംഫലാല സിംഫലാല ഹോയ് ഹോയ് ഹോയ് (4)ഹലോ ഹലോ ഹലോ ഹല്ലല്ലോ മൊബൈല്‍ ഫോണില്‍ ഹലോ (2)ഹായ് ഹായ് ഹായ് ഹായ് ഫ്രണ്ട്‌സിനോടു ഹായ്യേശുവിനോടെന്നും ഹാല്ലേലൂയ്യാ (2) യേശു എന്റെ ക്ലോസ്സ് ഫ്രണ്ടാഎന്റെ എല്ലാം എല്ലാം (2) യേശുവാ (2)യേശുവിനെന്നും ഹല്ലേലൂയ്യാ (3)ഹാല്ലേലൂയ്യാ….. സിംഫലാല
Read Moreസ്നേഹ പിതാവിന് ആരാധന
സ്നേഹ പിതാവിന് ആരാധന കൃപയിൻ നിറവേ ആരാധന (2)സ്നേഹമേ ദിവ്യ സ്നേഹമേ ആരാധനാ അങ്ങേക്ക് ആരാധനാ (2)സമർപ്പിക്കുന്നു എന്നെ സമ്പൂർണമായി സമർപ്പിക്കുന്നു അങ്ങേക്ക് ആരാധന (2)2 കൃപനിധിയെ കൃപനിധിയെ കൃപയിൻ ഉറവിടമേ (2) കൃപമേൽ കൃപതരണേകൃപമേൽ കൃപതരണേ (2) ഞങ്ങൾക്ക് കൃപയിൻ ഉറവിടമേകൃപമേൽ കൃപതരണേ (2)3.കാന്തന്നേ കാണ്മാൻ കാത്തിരിപ്പു ഞാൻ യേശുനാഥാ ആശയോടെ ഞാൻ (2)പ്രിയൻ വരുമല്ലോപ്രിയൻ വരുമല്ലോ (2) എൻഎന്നെ ചേർപ്പാനായി എൻ നാഥൻ വരുമല്ലോ (2)സ്നേഹ പിതാവിന് ആരാധന …
Read Moreസത്യ വചനമാം നിത്യ ദൈവമേ
സത്യവചനമാം നിത്യ ദൈവമേആദി അനാദിയാം പരിശുദ്ധ ദൈവമേസ്തുതി മഹത്വവും ഞങ്ങൾ അർപ്പിച്ചിടുന്നുതിരുസന്നിധാനം അണഞ്ഞിടുന്നുയിസ്രായേലിൻ സ്തുതികളിൽ വസിക്കും പരിശുദ്ധാകരുണയിൻ കണ്ണുള്ള ദിവ്യ സ്വരൂപാദരിദ്രമാം സ്തുതിയോടുമനുതാപ മനസ്സോടുംസന്നിധാനം അണഞ്ഞിടുന്നുവിശുദ്ധിയിൽ എന്നും വസിക്കും ത്രിയേകനെഅൽഫാ ഒമേഗയാം എന്നേശുനാഥനേസ്തോത്രത്തിൻ ഗാനങ്ങൾ പാടി ഞങ്ങൾതിരുനാമ മഹിമയ്ക്കായി
Read Moreസ്നേഹസാഗരമേ കാരുണ്യവാരിധേ
സ്നേഹസാഗരമേ കാരുണ്യവാരിധേ വാണരുളേണമേ എന്നുള്ളിലെന്നും ലോകമോഹങ്ങളിൽ വീഴാതെയെന്നെകാത്തരുളീടേണമേ എന്നെ നീ കാത്തരുളീടേണമെ1 എന്റെ താലന്തുകൾ എൻ ധനം മാനവും ദാനം എന്നോർക്കാതെ നിഗളിയായ് പോയി ഞാൻ (2)എങ്കിലും യേശുവേ നിൻ മഹാകാരുണ്യംഎന്നിലേയ്ക്കൊഴുകിയല്ലോഎന്നെ നിൻ സന്നിധേ ചേർത്തുവല്ലോ;- സ്നേഹ…2 പാപമീ ഭൂമിയിൽ പെരുകിടും വേളയിൽകൃപയനവധിയായ് ചൊരിയണേ ദൈവമേ (2)ജീവനും ശുദ്ധിയും ദൈവ പ്രസാദവുംഏറിടും യാഗമായെൻജീവിതം നിർത്തിടാൻ കൃപ തരണേ;- സ്നേഹ…3 ശ്രേഷ്ഠമാം നിന്നുടെ ജീവിത ഭാവങ്ങൾ ജീവനിലെന്നും മാതൃകയാകണം (2)യേശുവേ നീയെന്നിൽ അനുദിനം വളരണംഞാനോ കുറഞ്ഞിടണംയേശുവേ നീയെന്നിൽ വിളങ്ങിടണം;- […]
Read Moreസീയോൻ പ്രയാണമെന്താനന്ദമാനന്ദം
സീയോൻ പ്രയാണമെന്താനന്ദമാനന്ദംതിരുസീയോനിൽ ചെന്നെത്തും പ്രഭാദിനംപ്രാഗൽഭ്യമേറുന്നീ ജീവിത യാത്രയിൽപ്രമോദത്താലുള്ളം തുള്ളുന്നനുദിനം;- സീയോ…2 പാതയിൽ ദുർഘട വൈഷമ്യ മേടുകൾമാർഗ്ഗ തടസ്സമായണിനിരക്കിലുംകുതിക്കും ഞാനവയ്-ക്കേറ്റം മീതേകൂടിലക്ഷ്യം തെറ്റാതെ ഞാൻ മോക്ഷപുരിയെത്തും;- സീയോ…3 പിൻതിരിക്കില്ലൊരു ബ്രഹ്മാണ്ഡ ശക്തിയുംക്രിസ്തീയ ജീവിത പോരാട്ട വേളയിൽപ്രതിദിനം വിജയം കൈവരിക്കുവാൻപ്രിയനെ നോക്കി ഞാൻ മുന്നേറിയോടിടും;- സീയോ…4 പ്രത്യാശ നൽകുന്ന ഭാവിയെ നോക്കി ഞാൻപുഞ്ചിരി തൂകിടും നിരാശയെന്നിയെനൃത്തം ചെയ്തിടും ഞാൻ തിരുസീയോനെയോ-ർത്തത്യാർത്തി പൂണ്ടവിടോടിയെത്തീടുമെ;- സീയോ…5 സർവ്വ സമൃദ്ധിയിൻ ഫലം നിറഞ്ഞതാംജീവവൃക്ഷമവിടനന്തമാകയാൽമാസംതോറും നൽകും നവീന ഭോജനംമാറ്റമതിനൊരു കാലത്തും വന്നിടാ;- സീയോ…6 സ്വർഗ്ഗീയ വാഗ്ദത്ത […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സാധുക്കളിൻ പ്രത്യാശയോ ഭംഗം
- മായയാമീ ലോകം ഇതു മാറും നിഴല്
- പ്രഭാകരനുദിച്ചു തൻ പ്രഭ ചിന്തി
- സ്തുതിപ്പിൻ ജനമേ സ്തുതിപ്പിൻ യഹോവയെ
- യിസ്രയേലിൻ ദൈവം യുദ്ധവീരനാം

