സ്നേഹസ്വരൂപാ നീയേ ശരണം
സ്നേഹസ്വരൂപാ നീയേ ശരണംതലമുറതലമുറയായ് നീയെൻ സങ്കേതംശാശ്വതമായും അനാദിയായുംമനുജനു നീയൊരു രക്ഷാ സങ്കേതംഎന്നും അഭയം… സ്നേഹ…മർത്യനെ പൊടിയിൽ ചേർക്കുന്നതും നീമനുഷ്യപുത്രനെ ഉയിർപ്പിക്കുന്നതും നീആയിരം വർഷങ്ങൾ നിൻ സവിധത്തിൽഇന്നലെ കൊഴിഞ്ഞതാം പുഷ്പം പോലെസ്നേഹ…നിന്നെ അറിയാത്ത മർത്യരേവരുംനിൻ ഹിതമെന്തെന്നറിയാതെ പോയ്‌മറഞ്ഞീടുംആശ്രയം അങ്ങയിൽ വെച്ചീടുന്നവർനീരുറവയിങ്കലെ ഒലിവുതൈയ്യെപ്പോൽസ്നേഹ…
Read Moreശാലേം രാജൻ വരുന്നൊരുധ്വനികൾ ദേശമെങ്ങും
ശാലേം രാജൻ വരുന്നൊരുധ്വനികൾദേശമെങ്ങും മുഴങ്ങിടുന്നുസോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുകവേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ1 വീശുക ഈ തോട്ടത്തിനുള്ളിൽജീവയാവി പകർന്നിടുവാൻജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻദൂതറിയിപ്പാൻ സഭയുണരുവാൻ;- ശാലേം…2 ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻശക്തിയായൊരു വേലചെയ്‌വാൻകക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്കവിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ;- ശാലേം…3 അത്ഭുതങ്ങൾ അടയാളങ്ങളാൽസത്യസഭ വെളിപ്പെടുന്നുഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നുകുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു;- ശാലേം…4 ദീപെട്ടികൾ തെളിയിച്ചുകൊൾകഎണ്ണപ്പാത്രം കവിഞ്ഞിടട്ടെശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾവാനിൽ പോകുവാൻ ഒരുങ്ങി നിൽക്കും ഞാൻ;- ശാലേം…
Read Moreസ്നേഹത്തിൻ ഉറവിടമാം – എന്തൊരു സ്നേഹം
സ്നേഹത്തിൻ ഉറവിടമാം യേശുസ്നേഹത്തിൽ എന്നെ അണച്ചുവല്ലൊപാപത്തിൻ ആഴത്തിൽ താണുപോയെന്നെസ്നേഹത്തിൻ കരത്താൽ ഉയർത്തിയല്ലോ(2)എന്തൊരു സ്നേഹം എന്തൊരു സ്നേഹംആ സ്നേഹമെത്ര ശ്രേഷ്ഠം(2)2 കാൽവറി കുരിശിൻ ആണികൾ ഏറ്റുതൻ തിരു മാർവ്വും തുറന്നെനിക്കായ്(2)ചിന്തി തൻ പൊൻ നിണം പാപിയാമെനിക്കായ്തൻ തിരു ജീവനും തന്നെനിക്കായ്(2);-3 ഉള്ളം നൊന്തു കരഞ്ഞിടും നേരംമനസ്സലിഞ്ഞിടും എന്റെ നാഥൻ(2)സ്നേഹിതനായ് സ്വാന്തനമായ്യേശുവെൻ കൂടെ വാഴുമെന്നും(2);-
Read Moreശാലേമിൻ രാജൻ ദൈവകുമാരൻ
ശാലേമിൻ രാജൻ ദൈവകുമാരൻമഹിമയിൽ വന്നിടറായ്കാത്തുകാത്തിരിക്കുന്ന മണവാട്ടിക്കായ്കോടി കോടി ദൂതർ മദ്ധ്യത്തിൽ നാം ആ… ആ… ആ…കാണും മനോഹര മൽപ്രിയനെദുഃഖമെല്ലാം മറന്നാന്ദിക്കാം…ശാലേമിൻ…1 എൻ വിലാപം പോക്കി നൃത്തമേകീടുമെൻരട്ടഴിച്ചവനഖിലം സന്തോഷം നൽകുവർണ്ണ്യമായിഎൻ വഴി കുറവുകൾ തീർക്കുമവൻ ആ… ആ… ആ…മാൻപേടയ്ക്കുത്തമ ശക്തി നൽകി-യശ്ശേഷിക്കും തേജോ പൂർണതയിൽ…ശാലേമിൻ…2 എനിക്കെതിരെ ശത്രു ഗണം ഗണമായിഅണി നിരന്നീടുകിലും ലേശവും ഭയമെന്യേയാക്ഷണത്തിൽആത്മാവിന്നത്യന്ത ശക്തിയാൽ ഞാൻ… ആ… ആ… ആ…ശത്രുവിൻ നേരേ പാഞ്ഞു ചെല്ലുംജയക്കൊടിയുയർത്തി ആർപ്പിടുമേ….ശാലേമിൻ…3 ഒരു നദിയുണ്ടെന്നേ ആശ്വസിപ്പിപ്പാൻഅവയിൽ സതൃപ്തിയായി ഞാൻപാനം ചെയ്യും പ്രതിനിമിഷം തോറുംനീന്തിക്കളിക്കും […]
Read Moreശാലേമിൻ രാജാവ് സീയോൻ മണവാളൻ
ശാലേമിൻ രാജാവ് സീയോൻ മണവാളൻവാനിൽ വെളിപ്പെടാൻ കാലമായികാഹളം കാതിൽ മുഴങ്ങി നാം എല്ലാരുംമറുരൂപരായ് പറന്നിടാറായ്Chorusതങ്കത്തിരു മുഖം മുത്തി ഞാൻ എന്നുമാപൊൻ തിരുമാർവ്വിടെ ചാരിടുമേ2 സ്വർഗ്ഗീയ ദൂതരും ശുദ്ധന്മാരും നമ്മെവാനിലെതിരേൽപ്പാൻ വന്നിടുമ്പോൾകർത്താവിൻ കാന്തയാം നാമെല്ലാവരും വാനിൽഒത്തുചേർന്നു പാടി സന്തോഷിക്കും;- തങ്കത്തിരു…3 തങ്കരങ്ങളാൽ ശോഭിതമായുള്ളപൊൻപുരം ഒന്നെനിക്കുണ്ടവിടെമുത്തുകൾ കൊണ്ടുള്ള ഗോപുരവും-സ്വച്ഛ്സ്പടികത്തിനു തുല്യമാം വീഥികളും;- തങ്കത്തിരു…4 സുര്യനോ ചന്ദ്രനോ താരമോ ഇല്ലാത്തകുഞ്ഞാട്ടിൻ ശുഭ്ര വെളിച്ചമതിൽചേർന്നു വസിക്കുമാ നാഥന്റെ ചാരവെആമോദമോടെ യുഗായുഗമായ്;- തങ്കത്തിരു…
Read Moreശാന്തനാകും യേശുവേ
ശാന്തനാകും യേശുവേ! പൈതലാമെന്നെ നോക്കിഎന്നിൽ കനിവു തോന്നി എന്നിൽ കുടികൊള്ളുകനിന്നെ തേടി വന്നെത്തും എന്നെച്ചേർത്തു രക്ഷിക്കനിന്റെ രാജ്യം തന്നിലെ എനിക്കിടം തരികനിന്നേപ്പോലെ ആകുവാൻ കുഞ്ഞാടെ നോക്കുന്നേ ഞാൻശാന്തസൗമ്യൻ നീയല്ലോ പൈതലായ് നീ പാർത്തല്ലോനിൻ മനം തരികെന്നിൽ നിന്നെ അനുസരിപ്പാൻ,നീ കാണിക്കും കാരുണ്യം, എന്നേയും പഠിപ്പിക്കതാതനിഷ്ടം അന്ത്യമായ് ഞാനെന്നും നിവർത്തിപ്പാൻതാതൻ തൻ ആത്മാവിനു കീഴ്പ്പെടാൻ കൃപ നൽകദൈവേഷ്ടം നീ പാലിച്ചു, ദൈവത്തിന്നായ് ജീവിച്ചുസംഗതിയാക്കീടല്ലെ ഖേദിപ്പിപ്പാൻ ആത്മാവെസ്നേഹം തിങ്ങും യേശുവേ പൈതലാമെന്നെ നോക്കികൃപ തോന്നി രക്ഷിച്ചു മോക്ഷ ഭാഗ്യം നൽകണേഇമ്പമായ് […]
Read Moreശരണമേ ഈ അരുണോദയത്തിലും
ശരണമേ ഈ അരുണോദയത്തിലുംകരുണാകരൻ പാദം1 ഇന്നലെ രാത്രി തിരുക്കരങ്ങളിനുള്ളിൽ കണ്മണിപോൽകാത്ത കൃപയ്ക്കായ് കർത്താവെ! സ്തോത്രം;-2 കുരിശിൻ ചിന്തകൾ കുരിശിൻ വാക്കുകൾകുരിശിൻ ക്രിയകൾ കൊണ്ടെന്നെ നിറയ്ക്കുക ഇപ്പോൾ;-3 ഒരിക്കലും പിരിയാതെ-ന്നോടിരിക്കുന്നവനെക്രൂശിക്കപ്പെട്ടോനായ് ജീവിപ്പാൻ കാത്തുകൊള്ളണേ;-4 തരണമേ ശരണം കുരിശിൽ നീതിസൂര്യാവരണമേ എന്റെ മരണത്തോളം പാത കാട്ടുവാൻ;-5 യോർദ്ദാനക്കരെ ഞാനോടിയെത്തുമ്പോൾയോഗ്യമായി യോഗികളോടൊത്തു വാഴും ഞാൻ;-6 ആ മഹാപ്രഭാതം ഹാ എന്താനന്ദമേ-പുതിയ പാട്ടുകൾരക്തസാക്ഷികൾ പാടുന്ന നേരം;-7 പുതിയ വാനമേ പുതിയ ഭൂമിയേ-പുതിയ യെരുശലേമിലെന്നും – പുതിയ പാട്ടുകൾ;-
Read Moreശാരോനിലെ എൻ പൊൻപൂവേ
ശാരോനിലെ എൻ പൊൻപൂവേസീയോനിലെ എൻ രാജാവേ (2)സ്നേഹമാം പൊൻകൊടി എന്നിൽ പിടിച്ചുഎന്നിൽ പ്രേമത്തിൻ മുന്തിരി പൂത്തു (2)നിഴലായ് നിറവായ് എന്നിൽ അലിഞ്ഞുയെരുശലേം നായകൻ ജീവനാഥൻ(2);- ശാരോനിലെ..വാതിൽക്കൽ കേട്ടു ഞാൻ എൻ പ്രിയൻ ശബ്ദംഎൻ പ്രാവേ എൻ കാന്തേ നീ ഉണരൂ (2)നിൻ മുഖം കാണട്ടെ നിൻ സ്വരം കേൾക്കട്ടെഞാൻ നിന്റെ പ്രാണപ്രിയനല്ലേ(2);- ശാരോനിലെ…താഴ്‌വര തന്നിലെ താമരപൂ പോൽഹെർമോന്ന്യ മഞ്ഞുപോൽ വെണ്മയവൻ (2)കാൽവറി നാഥൻ എന്നാത്മ പ്രിയൻഎന്നെ അണച്ചിടും ഒരുനാളിൽ (2);- ശാരോനിലെ..
Read Moreശാശ്വതമാം പാറയെ
ശാശ്വതമാം പാറയെനിത്യ ജീവ ഉറവയെജീവ ധാര ഒഴുകിവന്നദൈവ തേജസ്സിൻ പ്രഭേപാപ ശാപ ബന്ധനങ്ങൾഅഴിച്ചെടുത്ത നരപതിജഡമെടുത്തു നാരീപുത്ര-നായി വന്ന സന്തതിആഴി ഊഴി മുഴുവനും തൻവാക്കിനുളവായ് വന്നത്വാന മേഘേ സ്വർഗ്ഗ സീമകൾമെനഞ്ഞൊരുക്കിയ സൂനുവേമരുവിൽ ജീവ മന്നയായിപെയ്തിറങ്ങിയ അന്നമേപാറയിൽ തേൻ അരുവിയായിഒഴുകിവന്ന തീർത്ഥമേവീണ്ടെടുപ്പിൻ വിലയായ് സ്വന്തരക്തം ചിന്തിയ പുണ്യമേതുള്ളിപോലും ബാക്കി വയ്ക്കാ….തൂറ്റിതന്ന മഹിമയെആയിരം പതിനായിരങ്ങളിൽഅതിസുകുമാരൻ പ്രഭോചെമ്പനിനീർ പുഷ്പ ശോഭഉള്ള എന്റെ മൽപ്രിയൻമാനുവേലനായ മശിഹാതമ്പുരാനാം യേശുവേമോദമതി മോദ കുതുഹലംപാടി നിത്യം വാഴ്ത്തുമെ
Read Moreശ്രീയേശു നാമം പരിശുദ്ധ നാമം
ശ്രീയേശു നാമം പരിശുദ്ധ നാമം വാഴ്ത്തീടുമേഎന്നെന്നുമേ എൻ ജീവൻ പോവോളം1 അത്യുന്നതന മറവിൽ എൻ സങ്കേതംആശ്രയിച്ചീടാൻ ശക്തനാം ദൈവംപല കെണിയിൽ നിന്നും അപമാരിയിൽ നിന്നുംവിടുവിക്കും നാഥനെ വാഴ്ത്തീടുമേ2 പകൽ പറക്കും അസ്ത്രവും സംഹാരവുംപല ബാധയും നിശയിലെ ഭയത്തെയുംപേടിപ്പാനില്ല എന്നെ കാപ്പൻദൈവം തൻ ദൂതരെ കല്പിച്ചക്കും3 കഷ്ടതയാം ശോധന നേരമതിൽഇഷ്ടനായി ദൈവം എൻ കൂടിരിക്കുംതുഷ്ടിയായി എന്നെന്നും പോറ്റിടുമേദീർഘായുസ്സിനാൽ നിറച്ചീടും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അടഞ്ഞ വാതിലും വറ്റിയ ഉറവയും
- യേശു രാജൻ വന്നിടുമതി വേഗം
- ആരിതാ വരുന്നാരിതാ വരുന്നേശു
- കാൽവറി ക്രൂശിൽ യാഗമായ് തീർന്നവനേ
- ഈ യാത്ര തീരും വരെയും

