ജീവനേ എൻ ജീവനേ നമോ നമോ
ജീവനേ എൻ ജീവനേ നമോ നമോ (2) പാപികൾക്കമിതാനന്ദപ്രദനാം കൃപാകരാ നീ വാ-വാ-വാനോർ വാഴത്തും നായകാ പാപ നാശകാരണാ നമോ-നമോ (2) പാരിതിൽ നരനായുദിച്ച് പരാപരപ്പൊരുളേ-നീ വാ-വാ-വാനോർ വാഴത്തും നായകാ സർവ്വലോകനായകാ നമോ നമോ (2) ജീവനററവരിൽ കനിഞ്ഞ നിരാമനാ വരദാ-നീ വാ-വാ-വാനോർ വാഴ്സത്തും നായകാ ജീവജാലപാലകാ നമോ!-നമോ! ദിവ്യകാന്തിയിൽ വ്യാപിച്ചന്ധത മാറ്റും ഭാസ്കരാ-നീ വാ-വാ വാനോർ വാഴ്ത്തും നായകാ!; മന്നവേന്ദ്ര സാദരം നമോ-നമോ (2) മനുകുലത്തിനു വലിയ രക്ഷ നൽ- കിയ ദയാപരാ-നീ വാ-വാ-വാനോർ വാഴത്തും […]
Read Moreജീവനോടുയിർന്ന വനെ അങ്ങേ
ജീവനോടുയിർന്നവനെ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു ജീവന്‍റെ ആധാരമേ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു ഹല്ലേലുയ്യാ ഹോശന്നാ… ഹല്ലേലുയ്യാ ഹോശന്നാ… (2) മരണത്തെ ജയിച്ചവനേ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു പാതാളം ജയിച്ചവനേ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു;- ഹല്ലേ… യേശുവാം രക്ഷകനെ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു രാജാധിരാജാവേ അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു;- ഹല്ലേ…
Read Moreജയം ജയം യേശു നാമത്തിൽ
ജയം ജയം യേശു നാമത്തിൽജയം ജയം യേശു രക്തത്തിൽനമ്മെ രക്ഷിപ്പാൻ മന്നിതിൽ വന്നയേശുവെ സ്തുതിച്ചിടുകപാടുവിൻ സ്തുതി ഗീതംവല്ലഭനേശുവിനു(2)പാപത്തെ നീക്കാൻ പാരിതിൽ വന്നഉന്നതനേശുപരൻ(2)യേശുവിനായ് തുറക്കൂനിൻ ഹൃദയത്തിൻ വാതിലുകൾ(2)സ്നേഹത്തിൻ ഉറവയവൻഅവൻ തരും പുതുജീവൻ(2);-യേശുവിൻ സവിധത്തിൽആനന്ദമുണ്ടെന്നും(2)യേശുവിൽ വസിച്ചിടൂ നീഅവൻ നിന്നെ ഉയർത്തീടും(2);-യേശുവരും വേഗംനമ്മെയും ചേർത്തിടുവാൻ(2)ഒരുങ്ങിടാമവൻ വരവിൽസ്വർപ്പുരെ വസിച്ചിടാം നാം(2);-
Read Moreജീവന്‍റെ ഉറവിടം ക്രിസ്തുവത്രേ
ജീവന്‍റെ ഉറവിടം ക്രിസ്തുവത്രേനാവിനാൽ അവനെ നാം ഘോഷിക്കാംഅവനത്രേ എൻ പാപഹരൻതൻ ജീവനാൽ എന്നെയും വീണ്ടെടുത്തുതാഴ്ചയിൽ എനിക്കവൻ തണലേകിതാങ്ങിയെന്നെ വീഴ്ചയിൽ വഴി നടത്തിതുടച്ചെന്‍റെ കണ്ണുനീർ പൊൻകരത്താൽതുടിക്കുന്നെൻ മനം സ്വർഗ്ഗസന്തോഷത്താൽ;-കരകാണാതാഴിയിൽ വലയുവോരേകരുണയെ കാംക്ഷിക്കും മൃതപ്രായരേവരികവൻ ചാരത്തു ബന്ധിതരേതരുമവൻ കൃപ മനഃശാന്തിയതും;-നമുക്കു മുൻചൊന്നതാം വിശുദ്ധന്മാരാൽഅലംകൃതമായ തിരുവചനംഅനുദിനം തരുമവൻ പുതുശക്തിയാൽഅനുഭവിക്കും അതിസന്തോഷത്താൽ;-
Read Moreജയം ജയം യേശുവിൻ നാമത്തിൽ ജയം
ജയം ജയം യേശുവിൻ നാമത്തിൽ ജയംജയം ജയം യേശുവിൻ രക്തത്താൽ ജയം(2)പോരാടുവിൻ നാം പോരാടുവിൻഇരുളിൻ കോട്ടകൾ തകർത്തു മുന്നേറിടാം(2)വിടുതൽ പ്രാപിക്കാം വിരുതു പ്രാപിക്കാംക്രിസ്തുവിൻ ജയക്കൊടി ഉയർത്തി വാഴ്ത്തിടാം(2)ശത്രുവിൻ തലതകർത്ത ശക്തിയുള്ളതാംവചനമെന്ന വാളെടുത്തു പോരാടിടാം(2)വിശ്വാസ പരിചയേന്തി ശക്തരായി നാംപ്രാർത്ഥനയിൽ ജാഗരിച്ചു മുന്നേറിടാം(2);- പോരാ…തിന്മയിൻ പ്രലോഭനങ്ങൾ വീഴ്ത്തുകയില്ലനന്മയിൻ പ്രാകാശമേന്തി മേവിടുകിൽ(2)ശത്രുവിന്നായുധങ്ങൾ നിഷ്ഫലമാകുംയേശുവിൻ മഹത്വത്തിൽ നിഷ്പ്രഭമാകും(2);- പോരാ…സാരമില്ലീ പോർക്കളത്തിൻ കഷ്ടനഷ്ടങ്ങൾനിത്യതേജസ്സിൻ സാരംശമോർക്കുമ്പോൾ(2)അന്ധകാരബന്ധനങ്ങൾ ആകെ മാറിടുംഅന്തമില്ലാ മോദ രാജ്യേ ചെന്നുചേരും നാം(2);- പോരാ…
Read Moreജീവന്‍റെ ഉറവിടമാം നാഥാ
ജീവന്‍റെ ഉറവിടമാം നാഥാ ജീവിത തോണിയിൽ നീയഭയംനീയഭയം നീയഭയം എൻ പടകു തകരുമ്പോൾ (2) ജീവന്‍റെഈശാനമൂലൻ ആഞ്ഞടിക്കുമ്പോളെൻപടകു തകർന്നെന്നു തോന്നിടുമ്പോൾ (2)ആശ്വാസമായവൻ ചാരെയെത്തിടുംസ്നേഹസ്വരൂപനെൻ യേശുനാഥൻ (2);- ജീവന്‍റെനിസീമമാം നിൻ സ്നേഹത്തെ ഓർക്കുമ്പോൾ ക്രൂശിലെ സഹനത്തെ ധ്യാനിക്കുമ്പോൾ(2)അകതാരിലെന്നും അനുഭവമാക്കാൻ ഏഴയാമെന്നെ നീ പ്രാപ്തനാക്കൂ (2);- ജീവന്‍റെ
Read Moreജയം ജയം യേശുവിന്നു ദിവ്യരക്ഷകൻ
ജയം ജയം യേശുവിന്നു ദിവ്യരക്ഷകൻ ഇതാ! ചാവിൻ കല്ലറയിൽനിന്നു ഉയിർത്തു ഹല്ലേലുയ്യാ! ജയം ജയം ഹല്ലേലുയ്യാ വാഴ്ക ജീവനായക! ജയം ജയം ഹല്ലേലുയ്യാ വാഴ് ജീവദായക! ചത്ത കർമ്മങ്ങളിൽ നിന്നു യേശു നമ്മെ രക്ഷിച്ചു നമ്മിൽ ജീവിക്കുന്നതിന്നു തന്നെത്താൻ പ്രതിഷ്ഠിച്ചു മൃത്യുവിൻ ഭയങ്കരങ്ങൾ നീങ്ങി തൻ ഉയിർപ്പിനാൽ നിത്യജീവന്‍റെ ഇമ്പങ്ങൾ വന്നു സുവിശേഷത്താൽ മണ്മയമാം ഈ ശരീരം ആത്മമയമാകുവാൻ കാഹളം ധ്വനിക്കുന്നേരം കൽപ്പിച്ചിട്ടും രക്ഷകൻ നെടുവീർപ്പും കണ്ണുനീരും ദു:ഖവും വിലാപവും നൊടിനേരംകൊണ്ടു തീരും പിന്നെയില്ലോർ ശാപവും ജീവനുള്ള […]
Read Moreജീവനുള്ള ആരാധനയായ്
ജീവനുള്ള ആരാധനയായ് വിശുദ്ധിയുള്ള ആരാധനയായ് (2) തിരുമുമ്പിൽ നിന്നീടുവാൻ തിരുമുഖം പ്രസാദിക്കുവാൻ (2) കൃപാസനത്തിൽ ഓടി അണഞ്ഞീടുന്നേ ക്രൂശിൻ നിഴലിൽ ഞാൻ മറഞ്ഞീടുന്നേ (2) ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീർത്തീടണേ (2) എൻ ജീവനുള്ള ആരാധനയായ് വിശുദ്ധിയുള്ള ആരാധനയായ് (2) ഒന്നുമാത്രം ചോദിച്ചീടുന്നേ അതു തന്നെ ആഗ്രഹിക്കുന്നേ (2) നിൻ സൗന്ദര്യത്തെ എന്നും ദർശിക്കേണം നിൻ ആലയത്തിൽ എന്നും വസിച്ചീടേണം (2) ദേഹം ദേഹി ആത്മാവിനെ സൗരഭ്യമായ് തീർത്തീടണേ (2) എൻ ജീവനുള്ള ആരാധനയായ് വിശുദ്ധിയുള്ള […]
Read Moreജയം തരുമെ യേശു ജയം തരുമെ
ജയം തരുമെ യേശു ജയം തരുമെ നാം എന്തിനു ഭാരപ്പെടുന്നു. നേർവഴിയിലോരോ നാളും നടത്തീടുമെ നാം എന്തിനു ഭയപ്പെടുന്നു തോൽവിയില്ല. നമുക്കിനി തോൽവിയില്ലല്ലോ മരിച്ചുയർത്തെഴുന്നേറ്റ യേശുവുണ്ടല്ലോ ഭയമില്ലിനി ഭയമില്ലിനി ഒരുനാളും ഭയമില്ലിനി ശത്രഗണങ്ങൾ നമുക്കെതിർവന്നാലും ദൂതഗണത്തിന്‍റെ കാവലുണ്ടലോ തളരുകില്ല ഞങ്ങൾ തളരുകില്ല ഒരുനാളും തളരുകില്ല;- തോൽവിയില്ല രോഗങ്ങളാലെൻ മേനി ക്ഷയിച്ചെന്നാല്ലും ശോകങ്ങളാലെൻ മനം തളർന്നെന്നാലും നല്ല വൈദ്യനായി ഈ നാഥൻ വരുമെ സൗഖ്യത്തിന്‍റെ കരവുമായി;- തോൽവിയില്ല യേശുവിന്‍റെ രക്തത്തിൽ ആശ്രയിച്ചിടാം യേശുവിന്‍റെ നാമത്തിൽ ആജ്ഞാപിച്ചിടാം അഴിഞ്ഞിടുമെ എല്ലാ […]
Read Moreജീവനുള്ള ദേവനേ വരൂ ജീവവാക്യം
ജീവനുള്ള ദേവനേ വരൂജീവവാക്യം ഓതുവാൻ വരൂപാപത്തെ വെറുത്തു ജീവിപ്പാൻപാപബോധം ഞങ്ങളിൽ തരൂയേശുവേ നീ വലിയവൻയേശുവേ നീ പരിശുദ്ധൻയേശുവേ നീ നല്ലവൻയേശുവേ നീ വല്ലഭൻമാനസം കനിഞ്ഞിടുവാനായ്ഗാനമാല്യം ഏകിടുവാനായ്ആവസിക്ക എന്‍റെ ദേഹിയിൽനീ വസിക്ക എന്‍റെ ജീവനിൽ;-വാഗ്ദത്തങ്ങൾ ചെയ്ത കർത്തനേവാക്കുമാറാതുണ്മയുള്ളോനേവാഗ്ദത്തങ്ങൾക്കായി വരുന്നുവല്ലഭാത്മമാരി നൽകണേ;-ന്യായവിധി നാൾ വരുന്നിതാപ്രിയൻ വരാൻ കാലമായല്ലോലോകത്തിൽ നശിച്ചുപോകുന്നലോകരെ നീ രക്ഷിച്ചിടണേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പേരില്ലെങ്കിലും പെരുമയില്ലെങ്കിലും
- വിട്ടു പോകുന്നു ഞാൻ ഈ ദേശം
- പരിശുദ്ധപരനെ നിരന്തരം സ്തുതിപ്പിൻ
- എന്നെ നിത്യതയോടു അടുപ്പിക്കുന്ന
- പോയിടും ഞാൻ നിൻകൃപയാൽ

