Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്നെ രക്ഷിപ്പ‍ാൻ ഉന്നതം വിട്ടു

എന്നെ രക്ഷിപ്പാൻ ഉന്നതം വിട്ടുമന്നിൽ വന്ന കർത്താവേനിന്നെ സ്വർഗ്ഗത്തിൽ നിന്നിഹെ കൊണ്ടുവന്നതു നിൻ സ്നേഹമേ;- ആകർഷി…ആകർഷിക്ക എന്നെ പ്രിയ രക്ഷകാനീ മരിച്ച ക്രൂശിങ്കൽആകർഷിക്ക എന്നെ പ്രിയ രക്ഷകാനിൻ മുറിഞ്ഞ മാർവ്വിങ്കൽനാവുകൊണ്ടു ചൊല്ലാവതിന്മേൽ നീനോവെൻ പേർക്കായേറ്റല്ലോഈ വിധം സ്നേഹം ജീവനാഥാ ഈഭുവിലാർക്കുമില്ലഹോ;- ആകർഷി…നിങ്കലേക്കെന്നെ അകർഷിപ്പാനായിരോഗമാം നിൻ ദൂതനെ നിൻ കരത്താൽ നീ എങ്കൽ അയച്ച നിൻ കൃപയ്ക്കായ് സ്തോത്രമേ;- ആകർഷി…നിൻ സ്വരൂപത്തോടനുരുപമായ് വരുവാൻ നാളിൽ നാളിൽ ചൊരികാത്മാവിൻ വരങ്ങൾ എന്നും നിറവായ് നീയെന്നുള്ളിൽ;- ആകർഷി…ജീവനുള്ളതാം ദൈവ വചനംസർവ്വനേരവുമെന്‍റെപാവനാഹാരമാവതിന്നെന്നുംദിവ്യകൃപ നൽകുക;- […]

Read More 

എന്നെ ശക്തനാക്കുന്നവൻ

എന്നെ ശക്തനാ..ക്കുന്നവൻസകലത്തിനും മതിയായവൻ(2)അവനിൻ വിടുതൽ അവനിൻ രക്ഷഅവനിൻ അത്ഭുതം അവനിൻ സൗഖ്യം(2)നിന്നിൽ പ്രത്യാശിക്കുന്നോർ ലജ്ജിക്കുകില്ലനിന്നിൽ ആശ്രയിക്കുന്നോൻ ഭ്രമിക്കുകില്ല(2)ഞാനോ എപ്പോഴും പ്രത്യാശ വർദ്ധിപ്പിക്കുംമേൽക്കുമേൽ… നിന്നെ സ്തുതിക്കും(2)എന്നെ ശക്തനാ..ക്കുന്നവൻസകലത്തിനും മതിയായവൻ(2)വാർദ്ധക്യകാലത്തും എന്നെ കൈവിടാതെബലം ക്ഷയിക്കുമ്പോൾ തള്ളിക്കളായത്തവൻ(2)ദൈവം നീ എന്‍റെ ദൈവം എന്നുംവാർദ്ധക്യകാലത്തും നിന്നെ സേവിക്കും(2)

Read More 

എന്നെ ശക്തനാക്കീ ടുന്നവൻ മൂലം

എന്നെ ശക്തനാക്കീടുന്നവൻ മൂലംഞാൻ എല്ലാറ്റിനും മതിയായോൻഎന്‍റെ ബലഹീനതയിൽ തന്‍റെബലമണിയിക്കുന്നവൻ യേശു മാത്രമല്ലോതന്‍റെ കൈകളിൽ കളിമണ്ണായ് ഇരിക്കുമ്പോൾ പോലുംഞാൻ തിരുഹിതം വെടിഞ്ഞുപോയികൃപയാൽ കൃപയാലവൻ കരങ്ങളിലണച്ചെന്നെഅഴകേകി മെനഞ്ഞിടുന്നു;- എന്നെ…ഈ ലോകത്തിൻ തിരകളിൽ കരകാണാതുഴലുമ്പോൾകരം തരുമവൻ കരുതുംഅഴലേറിടും മരുവിലും നാഥനെ സ്തുതിച്ചിടാൻബലമേകി നടത്തിടുന്നു;- എന്നെ…കരം കുഴയുമ്പോൾ പാദങ്ങൾ തളരുമ്പോളാഴത്തിൽമറയുവാൻ തുടങ്ങിടുമ്പോൾഎന്‍റെ പാറയാം യേശു തൻ കരങ്ങളാലെന്നെവിടുവിച്ചു നടത്തിടുന്നു;- എന്നെ…

Read More 

എന്നെ കഴുകി ശുദ്ധീകരിച്ച് എന്‍റെ

എന്നെ കഴുകി ശുദ്ധീകരിച്ച്എന്‍റെ യേശുവെപ്പോലെ ആക്കേണമെനിൻ വിശുദ്ധിയിൽ ഞാൻ നിന്നീടട്ടെ വിശ്വസ്തയായി ഞാൻ പാർക്കട്ടെശത്രുകാണാതെ ദുഷ്ടൻ തൊടാതെനിൻ ക്യപയിൽ ഞാൻ മറയട്ടെനിൻ മഹത്വത്തെ ഞാൻ ദർശ്ശിക്കട്ടെമഹത്വ പൂർണ്ണനായ് തീരട്ടെവീണുപോകാതെ താണുപോകാതെ നിൻ ക്യപയിൽ ഞാൻ മറയട്ടെ

Read More 

എന്നെ സ്നേഹിച്ച യേശുവേ

എന്നെ സ്നേഹിച്ച യേശുവേനിൻ പ്രാണൻ എനിക്കായ് നൽകി(2)ഞാൻ നിന്നെ തേടിയതല്ലനീ എന്നെ തേടിവന്നു(2)യേശുവേ… നീ നല്ലവൻയേശുവേ… നീ സ്നേഹവാൻയേശുവേ… നീ എൻ ദൈവംയേശുവേ… എന്നിൽ വാഴണേകുശവൻ കൈയ്യിൽ കളിമൺപോൽനിൻ മുമ്പിൽ ഞാനിതാ തന്നീടുന്നുമാനപാത്രമായ് പണികയെന്നെനിൻ കൃപ ദിനം തോറും നിറഞ്ഞിടുവാൻ;-നല്ലൊലിവോടെന്നെ ചേർത്തു നീനൽ ഫലങ്ങൾ കായിപ്പാൻനിന്നോട് ചേർന്നു ജീവിപ്പാൻനിന്നോട് ചേർന്നു വാഴുവാൻ;-ഇരുളിൽ വെളിച്ചമായ് മാറുവാൻമാറയിൽ മധുരം പകരുവാൻമഴപോലെ നിൻ കൃപ പെയ്യട്ടേനിൻ മഹത്വം എന്നിൽ നിറഞ്ഞിടട്ടെ;-

Read More 

എന്നെ മാനിപ്പാൻ എന്നെ സ്നേഹി

എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻകുരിശിൽ യാഗമായി യാഗമായി തീർന്നവൻഎന്നെ ഉയർത്തിടാൻ എന്നെ കരുതുവാൻ തൻ ജീവനെ എന്നിൽ നൽകിയോൻയേശുവേ അങ്ങേയ്ക്കാരധനയേശുവേ അങ്ങേയ്ക്കാരധന (2)തൻ പുത്രനായ് എന്നെ തീർത്തവൻഎൻ കുറവുകൾ എല്ലാം നീക്കിയേ (2)നിത്യതയെ ജീവനെ എന്നിൽ നൽകിയേ (2)നന്ദിയാൽ എന്നുള്ളം തുള്ളുന്നേയേശുവിൻ സ്നേഹം പാടുവാൻ (2)യേശുവിൻ കൃപകൾ ഘേഷിപ്പാൻ (2)

Read More 

എന്നെ സ്നേഹിക്കും എന്നേശുവേ

എന്നെ സ്നേഹിക്കും എന്നേശുവേഎന്നെന്നും നീ മാത്രം മതിഹാലേലൂയ്യാ ഹാലേലൂയ്യാ (2)അന്ധകാരവേളയിൽ പ്രകാശമായിടണേമരണനിഴലിൻ താഴ്വരയിൽജീവൻ പകരേണമേഹാലേലൂയ്യാ ഹാലേലൂയ്യാ (2)വചനത്തിന്‍റെ വെളിച്ചമെന്നിൽഅധികം നൽകിടേണേപ്രാർത്ഥനയിൽ ഉത്തരമായ്കൂടെ വന്നിടേണേഹാലേലൂയ്യാ ഹാലേലൂയ്യാ (2)ദുഃഖത്താൽ ഞാൻ തളൽന്നിടുമ്പോൾസാന്ത്വനമേകീടണേഏകനായ് ഞാൻ മാറിടുമ്പോൾതാതനായിടണേഹാലേലൂയ്യാ ഹാലേലൂയ്യാ (2)രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾസൗഖ്യമേകീടണേശത്രുവെന്നോടെതിർത്തീടുമ്പോൾകാവലായി വരണേഹാലേലൂയ്യാ ഹാലേലൂയ്യാ (2)

Read More 

എന്നെ അനുദിനം നടത്തുന്ന

എന്നെ അനുദിനം നടത്തുന്ന കർത്തനവൻഎന്നെ കൃപയോടെ പാലിക്കും താതനവൻഎൻ ആശ്വാസ ദായകനാംഎൻ വിശ്വാസ നായകനാം(2)താണനിലം തേടുന്ന അരുവിപോലെദാഹജലം തേടുന്ന വേഴാമ്പൽ പോലെഞാൻ വലഞ്ഞിടും നാളുകളിൽഎൻ തുണയായി അരികിലെത്തും;- എന്നെ…ഇഹത്തിലെ ദുരിതങ്ങൾ പെരുകിടുമ്പോൾമനഃസുഖമെന്നിൽ കുറഞ്ഞിടുമ്പോൾഞാൻ ഗതിയില്ലാതലഞ്ഞിടുമ്പോൾഎൻ തുണയായി അരികിലെത്തും;- എന്നെ…ആകൂല വ്യാധികൾ ഏറിടുമ്പോൾദേഹവും ദേഹിയും തളർന്നിടുമ്പോൾഞാൻ നിലയില്ലാതുഴന്നിടുമ്പോൾഎൻ തുണയായി അരികിലെത്തും;- എന്നെ…

Read More 

എന്നെ അറിയാൻ എന്നെ നടത്താൻ

എന്നെ അറിയാൻ എന്നെ നടത്താൻഎല്ലാ നാളിലും യാഹെനിക്കുണ്ട്ചൂടിൽ വാടാതെ വീണുപോകാതെമേഘസ്തംഭമായ് യാഹെനിക്കുണ്ട്കാലിടറതേ കല്ലിൽ തട്ടാതേതാങ്ങിയെടുക്കും നാഥനെന്നെന്നും;-കൂട്ടം വിട്ടുപോം ആടിനേപോലേഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട്തേടിയെത്തിടും നല്ലയിടയൻതോളിലെറ്റിയെൻ വീട്ടിലെത്തിക്കും;-സാത്താൻ പാതയിൽ പോരടിക്കുമ്പോൾപരിചയായിടും യാഹെനിക്കുണ്ട്ആത്മശക്തിയാൽ എന്നേ നയിക്കുംആത്മനാഥനെൻ കൂടെയുണ്ടെന്നും;-

Read More 

എന്നെ അറിയുന്നവൻ എന്നെ

എന്നെ അറിയുന്നവൻ എന്നെ കരുതുന്നവൻഎന്നെ കാക്കുന്നവൻ എന്‍റെ യേശുവത്രേവഴിയറിയാതെ ഞാൻ അലഞ്ഞിടുമ്പോൾവഴികാട്ടുന്നവൻ യേശുവഴിയും സത്യവും ജീവനും നീയേസഹയാത്രികനും നീയേ;- എന്നെ…നീതി ലഭിക്കാതെ തളർന്നീടുമ്പോൾശാന്തി നൽകുന്നവൻ യേശുപുനരുത്ഥാനവും ജീവനും നീയേപുതുശക്തിയതും നീയേ;- എന്നെ…ആശ്രയമില്ലാതെ വലഞ്ഞീടുമ്പോൾആശ്രിതവത്സലൻ യേശുനല്ലിടയനും വാതിലും നീയേചേർത്തിടും നിത്യതയിങ്കൽ;- എന്നെ…

Read More