Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എനിക്കു നിൻ കൃപ മതിയേ പ്രിയനേ

എനിക്കു നിൻ കൃപ മതിയേ പ്രിയനേഎനിക്കു നിൻ കൃപ മതിയേ (2)ദുരിതം നിറയും മരുവിലെ വാസത്തിൽഎനിക്കു നിൻ കൃപമതിയേ-പ്രിയനേഎനിക്കു നിൻ കൃപ മതിയേ (2)ഇണയില്ലാ കുറുപ്രാവുപോൽഞരങ്ങുന്നു പ്രിയനെ ചേരുവാൻനാഥാവരുവാൻ താമസമെങ്കിൽവീഴാതെ നിർത്തേണമേ-എന്നെവീഴാതെ നിർത്തേണമേ;- എനിക്കു…സിംഹത്തിൻ ഗുഹ എനിക്കേകിയാലുംഅഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലുംഉള്ളം കലങ്ങും പ്രതിസന്ധികളിൽവീഴാതെ നിർത്തേണമേ-എന്നെവീഴാതെ നിർത്തേണമേ;- എനിക്കു…ആശ്രയിപ്പാനൊരു ദേഹിയുമില്ലആശ്വസിപ്പാനൊരു ഇടവുമില്ലഒന്നേമാത്രം നിൻ ജീവമൊഴികൾമന്നിലെന്നാശ്വാസമായ് പ്രിയനേമന്നിലെന്നാശ്വാസമായ്;- എനിക്കു…

Read More 

എനിക്കു തണലും താങ്ങുമായെൻ

എനിക്കു തണലും താങ്ങുമായെൻ യേശുനായകാമനസ്സിന്നാധികൾ നീക്കിയെന്നെ നടത്തും നായകാഎനിക്കു നീ മതി പാരിലെങ്ങും എൻ പരാപരാമനസ്സിൻ വേദന നീക്കിയെന്നെ അണയ്ക്കും നായകാതനിച്ചു നടക്കാൻ പ്രാപ്തില്ലാത്തേഴ ഞാനയ്യോഎനിക്കു തണലും താങ്ങുമായെൻ ജീവനായകാനിനച്ചിടാത്തതാം ദുരിതക്ലേശങ്ങൾ നടുവിലായീടിൽഅനർത്ഥവേളകളേറി എന്നെ അമർത്തി നടുക്കീടിൽവിരക്തി തോന്നിടും ജീവിതത്തിൻ വേള ഏറീടിൽശരിക്കു സൽപ്രബോധനങ്ങൾ നൽകി അണച്ചീടുംഅരിയാം സാത്താൻ അടിമനുകത്തിൽ അമർത്താനടുത്തീടിൽഅരികിൽ വന്നെന്നെ അരുമസുതനായ് അണയ്ക്കും നായകാ

Read More 

എനിക്കു വേറില്ലാശ ഒന്നുമെൻ

എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെപൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻമനസ്സലിവോടു നിൻ കരുണകളോരോന്നുംഎനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേപരമപിതാവെ നിന്നരികിൽ വരാനെനി-ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ?എൻ കിരീടം വേറെ ആരും എടുക്കായ് വാൻനിൻ ഹിതംപോലെ ഞാൻ ഓടുമാറാകണംനല്ലപോർ ചെയ്തെന്‍റെ വേല തികയ്ക്കുവാൻവല്ലഭനേ എന്നിൽ ശക്തി നീ നൽകണംഈ വനലോകത്തിൽ നീ എനിക്കാശ്രയംദൈവമേ നീ എനിക്കപ്പനും അമ്മയുംഎൻ പ്രിയനെ എന്‍റെ കണ്ണുനീർ നിന്നുടെപൊന്നുകരം കൊണ്ടു എന്നു തുടച്ചീടും

Read More 

എനിക്കുണ്ടൊരു പുത്തൻ പാട്ടു

എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻഎനിക്കുണ്ടൊരു മിത്രം കൂട്ടുകൂടാൻഎനിക്കുണ്ടൊരു സ്വന്ത നാടു പോകാൻഎനിക്കുണ്ടൊരു നല്ല വീടു പാർക്കാൻഅല്ലല്ല ഞാനിന്നനാഥനല്ലഅല്ലലിൽ വലയുന്നഗതിയല്ല വല്ലഭൻ ദൈവം എൻപിതാവായ്നല്ലവനായുണ്ടു നിത്യം;-മന്നവ മന്നൻ മനുസുതനായ്മന്നിതിൽ പാപിയെ തേടി വന്നു ഉന്നത വിണ്ണിന്നനുഗ്രഹങ്ങൾഒന്നും കുറയാതെനിക്കു തന്നു;-ബുദ്ധിമുട്ടിന്നിനി കാര്യമില്ലനിത്യപിതാ തൻ കരണയിനാൽഉത്തമ സമ്പത്തെനിക്കു നൽകിക്രിസ്തുവിലെന്നെ ധനികനാക്കി;-

Read More 

എന്നാശ്രയം എന്നേശുവിൽ മാത്രം

എന്നാശ്രയം എന്നേശുവിൽ മാത്രം എൻ വിശ്രമം തൻ മാർവിൽ മാത്രം സ്വന്തമായവർ തളളിയെന്നാലും മാതാപിതാക്കൾ കൈവെടിഞ്ഞാലും എന്നെ രക്ഷിച്ച എന്നാത്മനാഥൻ മാറാത്തവനായ് എൻ കൂടെയുണ്ട് ആരും സഹായം ഇല്ലാതായാലും പാരിൽ ഏകനായ് ഞാൻ തീർന്നാലും എന്നും എന്നുടെ സഹായമായി എന്നാത്മനാഥൻ എൻ കൂടെയുണ്ട്

Read More 

എന്നാശ്രയമെൻ യേശുവിലാകയാൽ

എന്നാശ്രയം എൻ യേശുവിലാകയാൽ ഭയമില്ല ലവലേശവും-എന്നിൽ ഭയമില്ല ലവലേശവുംആഴ്ചയിൻ ആദ്യദിനെ ദിവ്യ ഉയിർപ്പിന്‍റെ ഈ സുദിനെ എനിക്കാരാധിപ്പാൻ ദയ നല്കിയതാൽ ദേവാ പുകഴ്ത്തിടും നിൻ നാമത്തെപോയ ദിനങ്ങളെല്ലാം ദൈവം കാത്തെന്നെ പരിപാലിച്ചു തന്‍റെ കരുണയിൻ ചിറകിൽ മറച്ചെന്നെ നടത്തിപുതുബലം കല്പിച്ചതാൽശത്രുവിൻ സൈന്യങ്ങളെന്നെ വളഞ്ഞാലും ഭയമില്ലഹെ അതിവല്ലഭൻ കൃപ എനിക്കുള്ളതിനാൽ സ്തോത്രം ഹല്ലേലൂയാ പാടും ഞാൻപകയ്ക്കട്ടെ ലോകരെല്ലാം എന്നെ പഴിക്കട്ടെ സ്നേഹിതരും ഏറെ പഴികളും ദുഷികളും കേട്ടവാനാം ക്രിസ്തു എന്നോടു കൂടെയുണ്ട്‌ഏതൊരു ആപത്തിലുംദാനിയേലിൻ മഹനാം ദൈവംതന്‍റെ ദൂതനെ അയച്ചെന്നെ […]

Read More 

എന്നാത്മ നാഥനാം എൻ പ്രിയൻ

എന്നാത്മ നാഥനാം എൻ പ്രിയൻ യേശുവേആരാധിക്കും ഞാൻ സ്തുതിച്ചിടും(2)എന്നാത്മ ദേഹിയും എന്നുടെ സർവ്വവുംഎല്ലാം ഞാനേകുന്നെൻ യേശുവിനായ്(2)യേശുവേ എൻ കർത്താവേ നിന്നുടെ രക്തത്താൽകഴുകേണമേ എന്നെ പൂർണ്ണമായിഞാനൊരു മൺപാത്രം നിൻതിരു കരങ്ങളിൽഉടച്ചെന്നെ പണിയണേ തിരുഹിതം പോൽ(2)ആദിയിൽ നടന്നതാം അത്ഭുതത്താൽ എന്നെദിനംതോറും നടത്തണേ യേശുനാഥാ(2)പാപത്തിൽ നിന്നെന്നെ വിടുവിച്ച നാഥനാംയേശുവേ സാക്ഷിക്കും അന്ത്യംവരെ(2);- യേശുവേ…നിന്നുടെ സാക്ഷ്യത്താൽ ലോകത്തെ നേടിടാൻവിടുവിച്ച നാഥനെ സ്തുതിച്ചിടാം(2)അന്ത്യംവരെ എന്നും ഓടീടും ലാക്കിനായ്ജീവകിരീടം ഞാൻ പ്രാപിച്ചിടും(2);- എന്നാത്മ…

Read More 

എന്നാത്മനാഥ എന്നെശുവേ

എന്നാത്മനാഥ എന്നെശുവേ എൻ മോക്ഷവീട്ടിൽ ഞാൻ ചേർന്നിടുവാൻ നിൻ മുഖം ഒന്ന് കണ്ടിടുവാൻ എന്നുള്ളം വാഞ്ചിക്കുന്നു ഈലോകത്തിൽ ഞാൻ അന്ന്യനല്ലോ എങ്കിലുംഞാൻ പതറുകില്ല എന്നാത്മനാഥ ശക്തി പകരൂ നിന്നിൽ വസിച്ചീടുവാൻ കഷ്ടം പ്രയാസങ്ങൾ വന്നിടുമ്പോൾ എന്നാശ്രയം നിന്നിൽ മാത്രം എന്നാത്മനാഥാ ശക്തി പകരൂ നിന്നിൽ ആശ്രയിപ്പാൻ എൻ ജീവിതം ഞാൻ തിരുമുൻപിൽ നിൻ സേവക്കായിതാ അർപ്പിക്കുന്നെ എന്നാത്മനാഥാ ശക്തി പകരൂ നിൻനാമം ഘോക്ഷിച്ചീടാൻ

Read More 

എന്നാത്മാവേ വാഴ്ത്തുക നീ

എന്നാത്മാവേ വാഴ്ത്തുക നീനിന്നുടെ കർത്താവിനെതൻ ഉപകാരങ്ങൾ ഒന്നുംഎന്നുമേ മറക്കൊലാനിൻ അകൃത്യങ്ങൾ ഒക്കെയുംസന്തതം മോചിച്ചു നിൻരോഗമെല്ലാം മാറ്റി നിന്നെസൗഖ്യമാക്കീടുന്നു താൻജീവനെ നാശത്തിൽനിന്നുവീണ്ടെടുത്തു നിന്നെ തൻകാരുണ്യങ്ങളാൽ കിരീടധാരണം ചെയ്യുന്നവൻനന്മയാൽ നാൾതോറുമേ നീഉൺമയിൽ ത്യപ്തനായ് നിൻയൗവ്വനം കഴുകനെപോൽനവമാക്കുന്നു നിത്യംസർവ്വത്തിന്നുമായ് സ്തുതിക്കദൈവമാം പിതാവിനെകർത്തൻ നല്ലോൻ തൻ കരുണ നിത്യമായുള്ളതത്രെതന്നുടെ വഴികളെല്ലാം ഉന്നതം എന്നാകിലുംതൻ പ്രിയ മക്കൾക്കു സർവ്വംനന്മയായ് വന്നീടുമെ

Read More 

എന്നാളും ആശ്രയമാം കർത്താവിനെ

എന്നാളും ആശ്രയമാം കർത്താവിനെ എന്നും ഞാൻ വാഴ്ത്തിപ്പാടും കർത്താവിനെ എന്നും ഞാൻ വാഴ്ത്തിപ്പാടുംഎന്നെയുമെന്‍റെ നിരൂപണമൊക്കെയും നന്നായറിയുന്നോനാംപരമോന്നതനാമെന്‍റെ പൊന്നു കർത്താവിനെഎന്നും ഞാൻ സ്തോത്രം ചെയ്യും;-തീജ്വാല പോലുള്ള കണ്ണിനുടമയാം കർത്താവറിയാതൊന്നും തന്നേമർത്ത്യരാം നമ്മൾക്കു സാധിക്കയില്ലെന്ന തോർത്തിതാ ഭക്തിയോടെ;-നമ്മുടെ ചിന്തകൾ ക്രിയകളൊക്കെയും തൻതിരു സന്നിധിയിൽവെറും നഗ്നവും മലർന്നതുമായ് തന്നെ കാണുമേഏതും മറവില്ലാതെ;-കർത്താവു നമ്മോടു കാര്യം തീർക്കും നാളിൽ ധൈര്യത്തോടെ നിൽക്കുമോഅന്നുനമ്മുടെ കൈകൾ ബലപ്പെട്ടിരിക്കുമോചിന്തിച്ചിടാം പ്രിയേര;-രീതി: എൻപേർക്കായ് ജീവൻ വയ്ക്കും

Read More