എന്നാത്മ നാഥനാം എൻ പ്രിയൻ
എന്നാത്മ നാഥനാം എൻ പ്രിയൻ യേശുവേആരാധിക്കും ഞാൻ സ്തുതിച്ചിടും(2)എന്നാത്മ ദേഹിയും എന്നുടെ സർവ്വവുംഎല്ലാം ഞാനേകുന്നെൻ യേശുവിനായ്(2)യേശുവേ എൻ കർത്താവേ നിന്നുടെ രക്തത്താൽകഴുകേണമേ എന്നെ പൂർണ്ണമായിഞാനൊരു മൺപാത്രം നിൻതിരു കരങ്ങളിൽഉടച്ചെന്നെ പണിയണേ തിരുഹിതം പോൽ(2)ആദിയിൽ നടന്നതാം അത്ഭുതത്താൽ എന്നെദിനംതോറും നടത്തണേ യേശുനാഥാ(2)പാപത്തിൽ നിന്നെന്നെ വിടുവിച്ച നാഥനാംയേശുവേ സാക്ഷിക്കും അന്ത്യംവരെ(2);- യേശുവേ…നിന്നുടെ സാക്ഷ്യത്താൽ ലോകത്തെ നേടിടാൻവിടുവിച്ച നാഥനെ സ്തുതിച്ചിടാം(2)അന്ത്യംവരെ എന്നും ഓടീടും ലാക്കിനായ്ജീവകിരീടം ഞാൻ പ്രാപിച്ചിടും(2);- എന്നാത്മ…
Read Moreഎന്നാത്മനാഥ എന്നെശുവേ
എന്നാത്മനാഥ എന്നെശുവേ എൻ മോക്ഷവീട്ടിൽ ഞാൻ ചേർന്നിടുവാൻ നിൻ മുഖം ഒന്ന് കണ്ടിടുവാൻ എന്നുള്ളം വാഞ്ചിക്കുന്നു ഈലോകത്തിൽ ഞാൻ അന്ന്യനല്ലോ എങ്കിലുംഞാൻ പതറുകില്ല എന്നാത്മനാഥ ശക്തി പകരൂ നിന്നിൽ വസിച്ചീടുവാൻ കഷ്ടം പ്രയാസങ്ങൾ വന്നിടുമ്പോൾ എന്നാശ്രയം നിന്നിൽ മാത്രം എന്നാത്മനാഥാ ശക്തി പകരൂ നിന്നിൽ ആശ്രയിപ്പാൻ എൻ ജീവിതം ഞാൻ തിരുമുൻപിൽ നിൻ സേവക്കായിതാ അർപ്പിക്കുന്നെ എന്നാത്മനാഥാ ശക്തി പകരൂ നിൻനാമം ഘോക്ഷിച്ചീടാൻ
Read Moreഎന്നാത്മാവേ വാഴ്ത്തുക നീ
എന്നാത്മാവേ വാഴ്ത്തുക നീനിന്നുടെ കർത്താവിനെതൻ ഉപകാരങ്ങൾ ഒന്നുംഎന്നുമേ മറക്കൊലാനിൻ അകൃത്യങ്ങൾ ഒക്കെയുംസന്തതം മോചിച്ചു നിൻരോഗമെല്ലാം മാറ്റി നിന്നെസൗഖ്യമാക്കീടുന്നു താൻജീവനെ നാശത്തിൽനിന്നുവീണ്ടെടുത്തു നിന്നെ തൻകാരുണ്യങ്ങളാൽ കിരീടധാരണം ചെയ്യുന്നവൻനന്മയാൽ നാൾതോറുമേ നീഉൺമയിൽ ത്യപ്തനായ് നിൻയൗവ്വനം കഴുകനെപോൽനവമാക്കുന്നു നിത്യംസർവ്വത്തിന്നുമായ് സ്തുതിക്കദൈവമാം പിതാവിനെകർത്തൻ നല്ലോൻ തൻ കരുണ നിത്യമായുള്ളതത്രെതന്നുടെ വഴികളെല്ലാം ഉന്നതം എന്നാകിലുംതൻ പ്രിയ മക്കൾക്കു സർവ്വംനന്മയായ് വന്നീടുമെ
Read Moreഎന്നാളും ആശ്രയമാം കർത്താവിനെ
എന്നാളും ആശ്രയമാം കർത്താവിനെ എന്നും ഞാൻ വാഴ്ത്തിപ്പാടും കർത്താവിനെ എന്നും ഞാൻ വാഴ്ത്തിപ്പാടുംഎന്നെയുമെന്‍റെ നിരൂപണമൊക്കെയും നന്നായറിയുന്നോനാംപരമോന്നതനാമെന്‍റെ പൊന്നു കർത്താവിനെഎന്നും ഞാൻ സ്തോത്രം ചെയ്യും;-തീജ്വാല പോലുള്ള കണ്ണിനുടമയാം കർത്താവറിയാതൊന്നും തന്നേമർത്ത്യരാം നമ്മൾക്കു സാധിക്കയില്ലെന്ന തോർത്തിതാ ഭക്തിയോടെ;-നമ്മുടെ ചിന്തകൾ ക്രിയകളൊക്കെയും തൻതിരു സന്നിധിയിൽവെറും നഗ്നവും മലർന്നതുമായ് തന്നെ കാണുമേഏതും മറവില്ലാതെ;-കർത്താവു നമ്മോടു കാര്യം തീർക്കും നാളിൽ ധൈര്യത്തോടെ നിൽക്കുമോഅന്നുനമ്മുടെ കൈകൾ ബലപ്പെട്ടിരിക്കുമോചിന്തിച്ചിടാം പ്രിയേര;-രീതി: എൻപേർക്കായ് ജീവൻ വയ്ക്കും
Read Moreഎന്നാളും സ്തുതിച്ചീടുമെ ഞാൻ
എന്നാളും സ്തുതിച്ചീടുമെ ഞാൻഎൻ പ്രിയ രക്ഷകനെഎന്നെ രക്ഷിച്ച സ്നേഹത്തെഓർത്തു ഞാൻ എന്നെന്നും പാടിടുമെ(2)ഏകനാം പുത്രനെ തന്നെയവൻഏഴയ്ക്കായ് ക്രൂശിൽ ഏല്പ്പിച്ചുവല്ലോഅവർണ്ണനീയമിതു അഗാധമിത്ദൈവസ്നേഹത്തെ ധ്യാനിക്കുമ്പോൾ;-നാൾതോറും അവനെന്നെ കാത്തിടുമെതൻ ബലമേറും ചിറകടിയിൽനല്ലോരിടയനെന്നെ നടത്തിടും കൃപയിൽഎന്നായുസ്സിൻ അന്ത്യം വരെ;-
Read Moreഎനിക്കിനിയും എല്ലാമായ് നീ മതി
എനിക്കിനിയും എല്ലാമായ്നീ മതി ഊഴിയിൽ എൻ യേശുവേ (2)മാൻ നീർതോടുകളിലേക്കുചെല്ലാൻ കാംഷിക്കും പോലെഎൻ മാനസം നിന്നോടു ചേരാൻകാംഷിക്കുന്നു മൽ പ്രിയ;- എനി…ദുഃഖത്തിലും രോഗത്തിലും ആശ്വാസദായകനായ്കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ ഉറ്റ സഖിയാമവൻ;- എനി…പകലിലും രാവിലും എൻപരിപാലകനായിമയങ്ങാതെ ഉറങ്ങാതെകാക്കുന്നതാൽ സ്തോത്രം;- എനി…
Read Moreഎന്നാളും സ്തുതിക്കണം നാം നാഥനെ
എന്നാളും സ്തുതിക്കണം നാം നാഥനെ എന്നാളും സ്തുതിക്കണം നാം വന്ദനം പാടി മന്നൻ മുൻകൂടി മന്ദതയകന്നു തിരുമുന്നിലഭയമിരന്നുമോദമായ് കൂടുക നാംപരന്നു ബഹുനാദമായ് പാടുക നാംഗീതഗണം തേടി നാഥന്നു നാം പാടി നാഥനാമവന്‍റെ തിരുനാമമേ ഗതിയായ് തേടി;-ശ്രേഷ്ഠഗുണദായകൻ അവൻ നിനയ്ക്കിൽ ശിഷ്ടജനനായകൻ സ്പഷ്ടം തിരുദാസർക്കിഷ്ടമരുളുവോൻകഷ്ടതയിൽ നിന്നവരെ ധൃഷ്ടനായുദ്ധരിപ്പവൻ;-തന്നെ സ്തുതിച്ചിടുന്നു ജനങ്ങൾപദം തന്നിൽ പതിച്ചിടുന്നു മന്നവമന്നർ പ്രസന്നരായ് വാഴ്ത്തുന്നുനന്ദിയോടവരേവരുമുന്നതനെ വണങ്ങുന്നു;-ദേവകളിൻ നാഥനെ സമസ്തലോക ജീവികളിൻ താതനെ ജീവന്നുറവായി മേവും പരേശനെജീവനുലകിന്നുദിപ്പാൻ സൂനുവെക്കൊടുത്തവനെ;-തൻനാമകീർത്തനം നാം തുടർന്നുചെയ്കിലെന്നും ദിവ്യാനന്ദമാം ഉന്നതൻ തന്നുടെ സന്നിധൗ […]
Read Moreഎനിക്കായി മരിച്ചുയിർത്ത എന്‍റെ
എനിക്കായി മരിച്ചുയിർത്തഎന്‍റെ താതനെ ഓർത്തിടുമ്പോൾഇഹത്തിലെ ഭാരങ്ങൾ ആകുലവ്യാധികൾസാരമില്ലാ എനിക്ക്എന്‍റെ പ്രീയന്‍റെ സ്നേഹത്തെവർണ്ണിച്ചീടാനായ് നാവതില്ലേകഷ്ടങ്ങൾ വന്നാലും നഷ്ടം അതായാലുംസമ്മതം എൻ പ്രിയനേ;-എന്‍റെ പ്രാണനാഥന്‍റെമാർവ്വിൽ ചാരി ഞാൻ ആശ്വസിക്കുംകോഴി തൻ കുഞ്ഞുങ്ങളെ മറച്ചിടുന്നതുപോൽതൻ നിഴൽ എൻ അഭയം;-എന്‍റെ യാത്രയിൽ കൂടിരിന്നുഎന്‍റെ വേദന ചുമന്നിടുന്നുഅമ്മ മറന്നാലും സോദരർ തള്ളിയാലുംതാതൻ എൻ കൂടെയുണ്ട്;-
Read Moreഎനിക്കായ് നീ മരിച്ചു എൻ
എനിക്കായ് നീ മരിച്ചു എൻആശ്രയമാകും യേശുവേ(2)കരയുന്നോർക്ക് കരുതൽ നൽകുംകരുണാ സാഗരമേ (2)കാണുന്നു നിൻ കാൽ ചുവടുകൾ കാവലായ്എന്നും… കാവലായ് എന്നും;- എനിക്കായ്…ആശയറ്റ ആശ്രിതർക്ക് ആലംബം നീയേഅരുളു നിന്‍റെ അരുമ നാദംഅലിവോടേറ്റെടുക്കാൻഅലിവോടേറ്റെടുക്കാൻ;- എനിക്കായ്…ആഴമേറും സാഗരത്തിൽ താണുപോകാതെഅണയു നീയെൻ ഹൃത്തിടത്തിൽബലവും ശക്തിയുമായ്ബലവും ശക്തിയുമായ്;- എനിക്കായ്…
Read Moreഎനിക്കായ് സ്വപുത്രനെ തന്നവൻ
എനിക്കായ് സ്വപുത്രനെ തന്നവൻതൻ കൂടെല്ലാം നൽകാതിരിക്കുമോഎന്നെ മാത്രം കണ്ടു സ്വർഗ്ഗം വിട്ടവൻഎനിക്കായ് കരുതാതിരിക്കുമോഹാലേലുയ്യ സ്വർഗ്ഗത്തിൽ മുഴങ്ങട്ടെഹാലേലുയ്യ എൻ ഹൃത്തിൽ ഉയരട്ടെക്രൂശിൻ സ്നേഹം മാത്രമെന്‍റെ ഉള്ളത്തിൽകീർത്തനമായ് എന്നും നില നിൽക്കട്ടെഎൻ പേർക്കായി യാഗ മൃഗമായവൻഎന്‍റെ കണ്ണീർ കാണാതിരിക്കുമോ?എല്ലാവരാലും ഒറ്റപ്പെട്ട കുഞ്ഞാടോ താണവരെ ഉയർത്താതിരിക്കുമോ?വ്യസന പുത്രൻ ആയ ഒരു യബ്ബേസിന്‍റെഅതിരുകൾ വിശാലമാക്കിയോൻയിസ്സഹാക്കിനായ് ആട്ടുകൊറ്റനെ കരുതിയോൻഎനിക്കായ് കരുതാതിരിക്കുമോ?
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- രോഗികൾക്കു നല്ല വൈദ്യനാകു
- ഇനി ലാഭമായതെല്ലാം ചേതമായി
- കർത്താവിൽ നാം സമ്മേളിപ്പിൻ
- കർത്താവിൻ കൃപയോർത്തു പാടിടാം
- വാനവ നായകനേ വരികാശ്രിതർ

