Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എൻ പ്രാണനാഥൻ എന്നു വരും

എൻ പ്രാണനാഥൻ എന്നു വരുംഎന്നു തീരും എൻവേദനകൾആകുലത്തിൽ ആശ്വസിപ്പാൻആവശ്യങ്ങളിൽ ആശ്രയിപ്പാൻ അങ്ങല്ലതാരും ഇല്ലെനിക്ക് ആത്മനാഥാ ഈ പാരിടത്തിൽ;-ഇന്നിഹത്തിൽ നിന്നിലല്ലാതില്ലസന്തോഷം ജീവിതത്തിൽ തിങ്ങിവിങ്ങുന്ന സങ്കടവും എങ്ങും പഴിയും നിന്ദകളും;-പ്രിയരെല്ലാം കൈവിടുമ്പോൾപ്രതികൂലമായ് മാറിടുമ്പോൾപ്രാണപ്രിയാ ഈ ഏഴയാകുംപ്രാണിയെ നീയും കൈവിടുമോ;-നല്ലതല്ലാതൊന്നുമില്ല നീനൽകുമെല്ലാം നന്മയല്ലോ നിത്യത തന്നിലെത്തുവോളം നീനടത്തെന്നെ നിൻഹിതംപോൽ;-

Read More 

എൻ പ്രാണനാഥനേശു വന്നിടുവാൻ

എൻ പ്രാണനാഥനേശു വന്നിടുവാൻ എൻ കണ്ണുനീരെല്ലാം തീർന്നിടുവാൻ നേരമേറെയില്ലിനി, ദൂരെമേറെയില്ലിനിഎന്നും സാനന്ദം വാണിടുവാൻസൃഷ്ടിയെല്ലാമാർത്തു പാടിടും കഷ്ടമെല്ലാമന്നു മാറിടും തുഷ്ടിയോടെ നമ്മൾ വാണിടും ശ്രേഷ്ഠമായ നാളടുത്തു ഹാ!അന്ധകാരമാകെ മാറിടും ബന്ധുര പ്രദീപ്തി മിന്നിടും സന്തതം സന്തോഷമായിടും കാന്തനേശു വരും വേളയിൽമണ്മയ ശരീരമന്നു ഹാ! വിണ്മയമതായിത്തീർന്നിടും ചിന്മയസ്വരൂപനേശുവിൻ പൊന്മുഖം ഞാൻ കാണും നിശ്ചയം

Read More 

എൻ പ്രാണപ്രിയ നിൻ സ്നേഹ

എൻ പ്രാണപ്രിയ നിൻ സ്നേഹമോർത്ത് എന്നുള്ളം നന്ദിയോടെ തുള്ളിടുന്നുപാരിതിൽ എന്നെയും തേടിവന്നു കാൽവരി മലയിൽ യാഗമായി എൻ പാപം പോക്കുവാൻ വന്ന എൻ രക്ഷകൻ എത്രയോ കഷ്ട്ടങ്ങൾ സഹിച്ചുവല്ലോ ശത്രുവിൻ കരത്തിൽ നിന്നുമെന്നെ തൻ യാഗത്താൽ വിടുതൽ ചെയ്തുവല്ലോ ഇത്ര വലിയതാം രക്ഷയെ നൽകിയ മറ്റൊരു രക്ഷകൻ ഇല്ലിതുപൊൽ ഭാരത്താൽ ജീവിതം തളർന്ന നേരം ആശ്രയമില്ലാതെ അലഞ്ഞനേരം ആശ്വാസ ദായകൻ എന്നെശു നാഥൻ എൻ ഭാരമെല്ലാം വഹിച്ചുവല്ലോ എന്നുനീ വന്നെന്നെ ചേർത്തിടുമേ എത്രനാൾ നിനക്കായ് കാത്തിടേണം വാനമേഘത്തിൽ […]

Read More 

എൻ പ്രാണപ്രിയൻ യേശു എൻ

എൻ പ്രാണപ്രിയൻ യേശു എൻ ഉള്ളിൽ വന്നതാൽഎൻ സമ്പത്തതു മാത്രം നിക്ഷേപമാക്കി ഞാൻതൻ മാർവ്വിൽ ചാരിടും എൻ ക്ഷീണവേളയിൽഞാൻ ആശ്വാസം കൊള്ളും ആ ക്രൂശുപാതയിൽഎൻ യാത്ര ക്ഷണനേരം വിശ്രമം നിത്യ നാൾനല്ല പോർ പൊരുതീടാൻ വിരുതു നേടുവാൻഉറപ്പിക്കെന്നെയും ക്രിസ്തുവാം പാറമേൽഞാൻ പ്രവേശിക്കട്ടെ ആ മണിയറയിൽഎൻ കഷ്ടങ്ങൾ നിസ്സാരം സൗഭാഗ്യം ഓർക്കുമ്പോൾഈ ലോകത്തിൻ മാനങ്ങൾ എനിക്കു കൈപ്പുനീർഎൻ അന്ത്യശ്വാസവും തൻ സ്തുതി പാടും ഞാൻഎൻ ലക്ഷ്യം ഒന്നുതാൻ യേശുവിൽ ലയിക്ക

Read More 

എൻ പ്രേമകാന്തനാം യേശുവേ

എൻ പ്രേമകാന്തനാം യേശുവേ ആ സുന്ദരനെനിൻ മുഖകാന്തിയെൻ പ്രിയനെ എന്താശ്ചര്യമെഎൻ നയനങ്ങൾക്കതി മോദം നിൻ രൂപമേസ്തുതികളിൽ വാണിടും നാഥനാം യേശുവേആയിരം പതിനായിരങ്ങളിൽ സുന്ദരനേസുന്ദരനേ സുന്ദരനേ എൻ യേശുവേകണ്ണുകളിൽ മിന്നൽപോലെ പാദങ്ങളോ സ്വർണ്ണശോഭ(2)വിരൽ തുമ്പിലും നീ അധികാരവുമായി വരികയായ്പൊൻ കിരീടവും ചൂടി തേജപൂർണ്ണനായ് വരികയായ്;-നിൻ വചനം എന്‍റെ കാതിൽ ആനന്ദമേകും സംഗീതമേ (2)നിന്‍റെ കൈകളിൽ എൻ ആശ്രയമേ എൻ ആരാധ്യനെനിന്‍റെ മാർവ്വതിൽ എൻ വിശ്രമമേ എൻ സർവ്വസ്വമെ;-

Read More 

എൻ പടകിൽ യേശുവുണ്ടേ

എൻ പടകിൽ യേശുവുണ്ടേഎന്‍റെ നിത്യനായകൻ താൻഅലയുന്ന കാറ്റിൽ അലയാതെ പോവാൻഎൻ പടകിൽ യേശുവുണ്ടേലോക യാത്രയിൽ വീഴാതെ ഓടുവാൻയേശുവിൽ ഞാനെന്നുമെന്നും ചാരുവാൻഎൻ പടകിൽ നാഥനുണ്ടേഈ വൻ തിരയെ ജയിച്ചിടുവാൻ;- എൻ…അന്ധകാര ശക്തിയെ ജയിച്ചീടുവാൻയേശുവിൽ വസിച്ചു ഞാൻ പ്രകാശിപ്പാൻഎൻ പടകിൽ കർത്തനുണ്ടേഈ വൻ ചുഴിയെ ജയിച്ചീടുവാൻ;- എൻ…

Read More 

എൻ പ്രേമഗീതമാം എൻ യേശുനാഥാ

എൻ പ്രേമഗീതമാംഎൻ യേശുനാഥാ നീഎൻ ജീവനെക്കാളും നീവലിയതാണെനിക്ക് (2)ആരാധന… ആരാധന…ആരാധന… ആരാധന…തുല്യം ചൊല്ലാൻ ആരുമില്ലേഅങ്ങേപ്പോലേ യേശുവേ(2) ജീവനേ സ്വന്തമേ അങ്ങേ മാർവ്വിൽചാരുന്നു ഞാൻ (2);- ആരാധന…അങ്ങേപ്പോലേ സ്നേഹിച്ചീടാൻആവതില്ല ആർക്കുമേ(2)സ്നേഹമേ പ്രേമമേ അങ്ങേ മാർവ്വിൽചാരുന്നു ഞാൻ(2);- ആരാധന…

Read More 

എൻ പക്ഷമായെൻ കർത്തൻ ചേരും

എൻ പക്ഷമായെൻ കർത്തൻ ചേരുംതൻ രക്ഷയിൽ ഞാനാശ്രയിക്കുംഇക്ഷിതിയിലെ പാടുകളെനിക്ഷേപമായ് ഞാനെണ്ണുമന്ന്ദൂരെ ദൂരെ വാനിലൊന്നായ് ചേരുമെന്‍റെ പ്രിയനോട് തീരുമെൻ വിലാപമന്ന് തോരുമെൻ കണ്ണീരുമന്ന്ക്രൂശിലെൻ പേർക്കു ജീവൻ തന്നയേശുവിൻ പേർക്കു ജീവിക്കും ഞാൻആശയില്ലേ മറ്റൊന്നുമേയെൻ യാത്രയിലെൻ പ്രിയനൊഴികെ;- ദൂരെ ദൂരെചെങ്കടലും യോർദ്ദാനുമൊന്നുംഎൻ വഴിയിൽ തടയുകില്ലവന്മതിലും ഇടിഞ്ഞുവീഴുംതൻ ജനമാർത്തു പാടിടുമ്പോൾ;- ദൂരെ ദൂരെഎൻ പ്രിയനെ ഞാൻ കാണുന്നേരംതൻ പ്രഭയിൽ ലയിക്കും നേരംഅംബരത്തിൽ വിളങ്ങും തേജോരൂപമായ് ഞാനും മാറുമന്ന്;- ദൂരെ ദൂരെ

Read More 

എൻ പ്രിയാ നിൻ വൻകരം എന്നെ

എൻ പ്രിയ നിൻ വൻകരംഎന്നെ താങ്ങി നടത്തീടുന്നതാൽഎൻ ജീവിത ഭാരങ്ങളാൽകേഴണമോ ഈ ഭുവിൽ (2)എൻ വേദന മാറിടുമേഎൻ രോഗങ്ങൾ നീങ്ങീടുമേ (2)അങ്ങേ മാർവ്വിൽ ചാരിടുമ്പോൾഞാനെന്തു ഭാഗ്യവാനായ് (2);- എൻ..ഉറ്റവർ കൈവിടും സ്നേഹിതർ മാറിടുംപെറ്റമ്മയും തള്ളിടുമേ (2)മാറ്റമില്ലാ വിശ്വസ്തനേനിന്‍റെതല്ലോ എന്നും ഞാൻ (2);- എൻ..ജീവിത സാഗരെ ഭാരങ്ങളാൽഎൻ തോണി വലഞ്ഞീടുമ്പോൾ (2)അമരക്കാരനായ് നിൻ സാന്നിദ്ധ്യംഎന്നെന്നും മതിയെനിക്ക് (2);- എൻ…

Read More 

എൻ പാതകൾ എല്ലാം അറിയുന്നവൻ

എൻ പാതകൾ എല്ലാം അറിയുന്നവൻഎൻ ഭാവിയെല്ലാം ഒരുക്കുന്നവൻഎന്നെ ഞാനാക്കി മാറ്റുവാൻ എല്ലാം ഒരുക്കുന്നയേശുവാണെന്‍റെ ആത്മ മിത്രംആരെല്ലാം എതിർത്താലും ആരെല്ലാം വെറുത്താലുംആരെല്ലാം ദുഷിച്ചാലും പിൻമാറില്ല(2)പിൻമാറില്ല ഞാൻ പിൻമാറില്ലായേശുവേ വിട്ടു ഞാൻ മാറുകില്ല(2)എൻ പ്രതിഷ്ഠയെ മാനിക്കുന്നോൻഎൻ സ്വപ്നങ്ങൾ എല്ലാം അറിയുന്നവൻ(2)എന്നെ ദർശനം നൽകി മുമ്പേ നയിക്കുന്നയേശുവാണെന്‍റെ ആത്മ മിത്രം(2);-

Read More