ഏലോഹിം ഏലോഹിം ലമ്മാ
ഏലോഹിം ഏലോഹിം ലമ്മാ ശബക്താനി (2)എൻ ദൈവമേ കൈവിട്ടതെന്തേ (2).പ്രണനാഥൻ വേദനയാൽ കേണു ചോദിച്ചു (ഏലോഹിം 2) കഠിന വ്യധയും നിന്ദകളും എൻ പകരമായ് യേശു വാങ്ങിഅപമാനമായി ശിരസതിൽ നീചർ മുൾമുടി ആഴ്ന്നിറക്കി;- ഏലോഹിം…കഠിന ഭാരം മുറിവിലേറ്റി വീണും എഴുന്നേറ്റും നടന്നു കയറിഎൻ പകരമായ് അപമാനം കാൽവറിയിൽ യേശു സഹിച്ചു;- ഏലോഹിം…അവകാശിയാക്കുവാൻ യേശുനാഥൻ എനിക്കായി കുരിശിൽ തൂങ്ങിഞാൻ സ്വർഗരാജ്യേ യേശുവോട് അയിരിപ്പാൻ എനിക്കായ് മരിച്ചു;- ഏലോഹിം…
Read Moreഏറെയാമോ നാളിനിയും യേശുവെ
ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ ഹാ!ദുരിതമെഴുമീ ധരയിൽ വന്നോ കുരിശിലുയരും എനിക്കായ് തന്നോ ആ ആ ആപ്രേമനിധിയെ കാണുവതെന്നിനി?എന്നെയോർത്തു കരഞ്ഞ കണ്ണിൽ മിന്നും സ്നേഹപ്രഭയെ വിണ്ണിൽ ആ ആ ആചെന്നു നേരിൽ കാണുവതെന്നിനി?വിശ്വസിപ്പോർ വീതമായി വിശ്വമേകും വിനകൾ തീർക്കും ആ ആ ആവീട്ടിൽ ചെന്നു ചേരുവതെന്നിനി?പിരിഞ്ഞുപോയ പ്രിയരെ കണ്ടു പരമനാട്ടിൽ കുതുകം കൊണ്ടുആ ആ ആപുതിയ ഗീതം പാടുവതെന്നിനി?ഇന്നു ഞാനെൻ ഹൃദയക്കണ്ണാൽ എന്നും കാണും തൻ മുഖമെന്നാൽ ആ ആ ആമുഖാമുഖമായ് കാണുവതെന്നിനി?
Read Moreഏതൊരു കാലത്തും ഏതൊരു
ഏതൊരു കാലത്തും ഏതൊരു നേരത്തുംയേശുവെ നിന്നെ ഞാൻ സ്തുതിക്കുംഇമ്പമാണെങ്കിലും തുമ്പമാണെങ്കിലുംഎൻ പരാ നിന്നെ ഞാൻ സ്തുതിക്കുംഎൻ ഭയം നീക്കി എൻലംഘനം പോക്കിഎന്നെ നന്നാക്കി നീ നിൻമകനാക്കി;-നല്ലവൻ നീയേ വല്ലഭൻ നീയേഅല്ലലേറുമ്പോളെന്നാശ്രയം നീയേ;-ബാലസിംഹങ്ങൾ വിശന്നിരിക്കുമ്പോൾപാലനം നൽകും നീ നിൻസുതര്ർക്കെന്നും;-നിന്നെ നോക്കുന്നോർലജ്ജിതരാകാനിൻ ജനം നിത്യം പ്രശോഭിതരാകും;-ആദിയും നീയേ അനാദിയും നീയേഅന്തവും നീയേയെൻ സ്വന്തവും നീയേ;-
Read Moreഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ
ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻഏഴകളെ പ്രാപ്തരാക്കുഇടവിടാതെന്നും സ്തോത്രം കരേറ്റാൻഅധരങ്ങളെ നീ തുറക്കണമേഎന്നെന്നും നിൻ വക ആവാൻനിൻ പാദം കൂമ്പിടുവാൻ അർപ്പിക്കുന്നു ഞങ്ങൾ തിരുമുമ്പിൽ നാഥാ ഏഴകളെ സ്വീകരിക്കു ലോകാന്ധകാരത്തിൽ വെളിച്ചമായിആപൽവേളയിൽ അഭയമായി പാപികളാകുന്ന ഞങ്ങൾക്കെന്നും നൽവഴി കാട്ടിടണേ;- എന്നെന്നും…നീ ചെയ്ത നന്മകൾ മറന്നിടാതെ നന്ദിയോടെന്നെന്നും ജീവിക്കുവാൻ ദീപ്തമാകുന്ന തിരുവചനം നൽകി നീ നയിച്ചീടണേ;- എന്നെന്നും…
Read Moreഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന
ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന എത്രയോ നല്ലവൻ ആണേശു രക്ഷകൻപിന്തുടർന്നിടാം തന്‍റെ പാതയിൽ പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽകൂടെ ആരുമില്ലേ നിന്‍റെ യാത്രയിൽപേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ!വെടിഞ്ഞീടുക നിന്‍റെ ലോക ഇമ്പങ്ങൾവിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽഅക്കരയ്ക്കു പോകാൻ ആജ്ഞ നല്‍കിയആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നുംഓളങ്ങളും വൻ-തിരമാല വന്നാലുംഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽലോത്തിൻ-ഭാര്യ പോലെ നോക്കി നില്‍ക്കല്ലേ!കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേപിൻഗമിച്ചീടാം നാം നാഥൻ പാതയിൽപിന്നിലുള്ളതൊക്കെ മറന്നു നേരെ ഓടിടാംദൈവവചനം എന്നും നമ്മള്‍ക്കാശ്രയംപാവനമായ് കാത്തിടും നമ്മെ എന്നെന്നുംഅനുസരിച്ചിടാം പൂർണ്ണ […]
Read Moreദുർബലതയിൽ ബലമേ കാംക്ഷി
ദുർബലതയിൽ ബലമേകാംക്ഷിച്ചീടും ധനം നീയേ സർവ്വവും നീ തന്നേഅതുല്യ നീതി നിന്നെ ഞാൻനേടിടുമ്പോൾ പിന്മാറിയാൽ ഭോഷനായ് മാറുമേയേശു ദൈവകുഞ്ഞാടേ യോഗ്യനാമമേ (2)പാപം അപമാനം ക്രൂശ് ഏറ്റതാൽ സ്തുതിച്ചിടും ഞാൻസർവ്വവും നീ തന്നേതളർന്നീടുമ്പോൾ ആശ്വാസം വരണ്ടീടുമ്പോൾ അഭിഷേകംനൽകിടും പ്രീയനേയേശു ദൈവകുഞ്ഞാടേയോഗ്യനാമമേ (2)
Read Moreഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച്
ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച്ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച്ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽഎഴുന്നള്ളി വന്നോനെ(2)ദാവിദുഗോത്രത്തിൻ സിംഹമായോനെദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെനീ തുറന്നാൽ അത് അടയ്ക്കുവതാര്നീ അടച്ചാൽ അത് തുറക്കുവതാര്;-ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തുപുസ്തകം തുറപ്പാൻ യോഗ്യനായോനേമടങ്ങിടുമേ സർവ്വമുഴങ്കാലുകളുംഎല്ലാ നാവും പാടിടും നിന്നെ;-മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾപൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെവാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന്മാറ്റം ഭവിച്ചിടും താതന്‍റെ വരവിൽ;-
Read Moreദേവാധി ദേവനു സ്തോത്രം
ദേവാധി ദേവനു സ്തോത്രം ചെയ് വിൻരാജാധിരാജനെ സ്തുതിച്ചിടുവിൻഅവൻ ഏക രക്ഷകനല്ലോഅവൻ അത്ഭുതവാനല്ലോനാശകരമായ കുഴിയിൽ നിന്നെന്നെനാഥൻ വീണ്ടെടുത്തു കൃപയാലിതാഎന്നും പാടിടും എന്നും പാടിടുംഎന്നും പാടിടും എന്നെന്നുമേ(2);-നിന്‍റെ ദയ ജീവനെക്കാൾ നല്ലത്എന്‍റെ അധരങ്ങൾ നിന്നെ എന്നും സ്തുതിച്ചിടുംഎന്‍റെ ജീവകാലം എന്‍റെ ജീവകാലംഎന്‍റെ ജീവകാലം എന്നുമേ;-കാഹള നാദം വാനിൽ കേട്ടിടുംഎന്‍റെ കർത്തൻ വരവിങ്കൽ ആർത്തിടുംലോകം ഭ്രമിച്ചിടുമേ ഭൂമി നടുങ്ങിടുമേഞാൻ ഹല്ലേലുയ്യാ പാടുമേ;-എന്‍റെ രക്ഷകനാം യേശു നാഥനെഎന്‍റെ രക്ഷയും ജീവനും വെളിച്ചവുംഎന്‍റെ സങ്കേതവും എന്‍റെ കോട്ടയുമേഎന്‍റെ ആശ്രയും എന്നുമേ;-
Read Moreദേവജന സമാജമേ നിങ്ങളശേഷം
ദേവജന സമാജമേ നിങ്ങളശേഷംജീവനാഥനെ സ്തുതിപ്പിൻ ജീവനരുളും ദിവ്യജീവാമൃതമാം യേശു ദേവൻ നമ്മുടെ മദ്ധ്യേ മേവുന്നതു നിമിത്തംചാവിന്നവകാശത്തിൽ നിന്നതിദയയാൽ ദേവൻ ദത്താക്കിനാൻ നമ്മെശാപമകന്ന പുതു ഭൂവാനങ്ങളിൽ സദാമേവുന്നതിനായ് നിത്യജീവൻ നൽകിനാനവൻകല്ലുകളിൽ വരച്ചതാം ചാവിൻ ശുശ്രൂഷ യ്ക്കുള്ളിലിരുന്നയീ നമ്മെഅല്ലൽ കൂടാതെ തന്‍റെ തുല്യമില്ലാത്ത കൃപയ്ക്കുള്ളിൽ കടത്തി പുതുവുള്ളം നൽകിനാനവൻഏകാത്മസ്നാനം മൂലവും അത്രയുമല്ല ഏകാത്മപാനം വഴിയുംഏക ശരീരമായിട്ടേകി ഭവിച്ചതിനാൽഏക പൂപാനുഭോഗഭാഗികളായിതു നാംതാനേ കഴിച്ചൊരേകമാം ബലിയാൽ തന്‍റെ സൂനു സമുദയങ്ങളെഊനമകറ്റി നിത്യ വാനരാജ്യാവകാശസ്ഥാനമതിങ്കലാക്കീട്ടാനന്ദാമൃതമേകികർത്തൃനിർമ്മിതമായുള്ള പൊരുളാം ദിവ്യ സത്യകൂടാരമതിങ്കൽശുദ്ധ ശുശ്രൂഷകനാം നിത്യപുരോഹിതൻ താനത്യാദരം നമുക്കായദ്യാപി […]
Read Moreദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ
ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ അവൻ നല്ലവനാകയാൽ ദേവനെ തന്നുടെ കാരുണ്യം എന്നേക്കുമുള്ളത് എന്നേക്കുമുള്ളതെന്ന്എന്‍റെ വിഷമതകൾ തന്നെയറിയിച്ചു ഞാൻ എന്‍റെ സമീപമവനെത്തി ഉതവി നൽകാൻഎല്ലാമായെന്നും എനിക്കുണ്ടവനതാൽ തെല്ലും ഭയം വേണ്ടിനിമർത്യനിലാശ്രയിക്കാതത്തൽ വരുന്നേരത്തിൽ കർത്താവിലാശ്രയിപ്പതെത്രയോ നല്ലതോർത്താൽ ശത്രുക്കൾ മുമ്പിൽ തൻശക്തിയിൽ ഞാൻ ജയകീർത്തനങ്ങൾ പാടിടുംഉല്ലാസ ജയഘോഷമുണ്ടുകൂടാരങ്ങളിൽ ഉത്തമഭക്തരുടെ ശുദ്ധഹൃദയങ്ങളിൽഎത്ര വിഷമതകൾ വന്നാലും പാടുമെന്നാളും സ്തുതിഗീതങ്ങൾനിത്യതാതന്നു സ്തുതി സത്യാത്മാവിന്നു സ്തുതി മർത്യർക്കു രക്ഷ തന്ന ക്രിസ്തുനാഥന്നു സ്തുതിനിത്യതയിൽ നമ്മളെത്തുമന്നാളുംതുടരും പരമസ്തുതി
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ജീവിതയാത്രയതിൽ ക്ലേശങ്ങൾ
- ക്രിസ്ത്യ സൈന്യമേ! വാ പോരിൽ
- അനുപമ ഗുണ ഗണനീയൻ ക്രിസ്തു
- ആരാധി ക്കുന്നേ ഞങ്ങൾ
- പാടി സ്തുതിക്കും ഞാൻ പാടിസ്തുതിക്കും