Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

തേനിലും മധുരം തേൻ കട്ടയെക്കാൾ

തേനിലും മധുരം തേൻ കട്ടയെക്കാൾഅതിമധുരം തിരുവചനംആയിരമായിരം പൊൻവെള്ളി നാണ്യത്തേക്കാൾനിൻ വായിൻ വചനമെ എനിക്കു പ്രിയംപരദേശിയാമെൻ ഭവനത്തിൻ കീർത്തനവുംഉല്ലാസ ഘോഷവുമാം തിരുവചനം(2)പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലുംനിൻ വചനം എന്നും സുസ്ഥിരമെഅതിന്‍റെ പ്രബോധനം പ്രമോദങ്ങൾ നൽകിടുമേഅതിനാലെൻ യൗവ്വനം പുതുക്കിടുമെ(2)എൻ വഴി കുറവുകൾ തീർത്തിടും വചനത്താൽഎൻ ദാഹം തീർത്തിടും നീരുറവശത്രുക്കൾ കണ്ടു ലജ്ജിച്ചിടും വിധംനൻമയിൻ അടയാളം നൽകിടുന്നു(2)പകൽ സൂര്യനുമല്ല രാത്രി ചന്ദ്രനുമല്ലപ്രഭ ചൊരിയുന്നതു നിൻ വചനമത്രെനിത്യ പ്രഭയാകും ദൈവത്തിൻ കുഞ്ഞാടവൻനീതി സൂര്യനായെന്നും വിളങ്ങിടുമെ(2)

Read More 

തേനിലും മധുരം വേദമല്ലാതി

തേനിലും മധുരം വേദമല്ലാതി-ന്നേതുണ്ടുചൊൽ തോഴാ…നീസശ്രദ്ധമിതിലെ സത്യങ്ങൾവായിച്ചു ധ്യാനിക്കുകെൻ തൊഴാമഞ്ഞുപോൽ ലോകമഹികൾ മുഴുവൻമാഞ്ഞിടുമെൻ തോഴാ…ദിവ്യരഞ്ജിത വചനം ഭഞ്ജിതമാകാഫലം പൊഴിക്കും തോഴാ;-പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളു-മിതിന്നു സമമോ തോഴാ…എന്നുംപുതുബലമരുളും അതിശോഭ കലരുംഗതിതരുമന്യൂനം;-തേനൊടു തേൻ കൂടതിലെ നൽതെളിതേ-നിതിന്നു സമമോ തൊഴാ…ദിവ്യതിരുവചനം നിൻദുരിതമകറ്റാൻവഴിപറയും തോഴാ;-ജീവനുണ്ടാക്കും ജഗതിയിൽ ജനങ്ങൾക്കതിശുഭമരുളിടും… നിത്യജീവാത്മസൗഖ്യം ദേവാത്മാവരുളുംവഴിയിതു താൻ ന്യൂനം;-കാനനമതിൽവച്ചാനന്ദരൂപൻവീണവനോടെതിർക്കേ… ഇതിൻജ്ഞാനത്തിൻ മൂർച്ച സ്ഥാനത്താലവനെക്ഷീണിപ്പിച്ചെന്നോർക്ക;-പാർത്തലമിതിലെ ഭാഗ്യങ്ങളഖിലംപരിണമിച്ചൊഴിഞ്ഞിടിലും… നിത്യപരമേശവചനം പാപിക്കു ശരണംപരിചയിച്ചാൽ ന്യൂനം;-

Read More 

തെറ്റി ഞാൻ കാണാതെ പോയോരാടു

തെറ്റി ഞാൻ കാണാതെ പോയോരാടു പോലയ്യോചുറ്റിപാരം കാടാകെ നാഥനില്ലാതെവിട്ടു നിൻ വഴികൾ കൽപനകൾ എന്നിവപട്ടു എൻ ഹൃദയം ഘോരകൃത്യത്താൽശുദ്ധമാക്ക എന്നെയാകമാനംശുദ്ധനാം യേശുവെ! നിന്‍റെ രക്തത്താൽ(2)ദുഷ്ടരായ കള്ളർകൈയിൽ പെട്ടവനെപ്പോൽദുഷ്ടരാകും പേയ് ഗണത്താൽ ചുറ്റപ്പെട്ടഹോകഷ്ടതയിൽ വീണുഴലുമേഴയാമെന്നെതൃക്കരത്തിലേന്തി സ്വസ്ഥമാക്കുക;- ശുദ്ധ…നല്ലയിടയനാകുമെന്‍റെ പൊന്നുകാന്താ നിൻവല്ലഭത്താലുള്ളലിഞ്ഞു തേടുകയെന്നെശക്തനാക്കു ആകമാനം ക്ഷീണനാമെന്നെകെട്ടുക എൻ പാപമുറിവുകളെ;- ശുദ്ധ…എൻ ആത്മാവേ ഉള്ളിൽ ഖേദിക്കുന്നതെന്തിന്തന്‍റെ ജീവൻ ഏകിയോൻ താൻ നിന്നെ വിടുമോതാൻ ചുമന്നുകൊണ്ടുപോകും സ്വർഗ്ഗസീയോനിൽതൻ വിളി കേട്ടു സന്നിധൗ ചെല്ലുകിൽ;- ശുദ്ധ…

Read More 

തിരയും കാറ്റും കോളും എൻ മനസ്സിൽ

തിരയും കാറ്റും കോളും എൻ മനസ്സിൽ കൂടിയേറ്റംഞാൻ തുഴയും ചെറു വള്ളത്തിൽ എന്നും വിഭ്രമ ജലതാളംനീ താ ശാന്തത കുളിരേകും ശുഭവാക്കുംതുണയേകും തുഴയായും അങ്ങേകരെയത്തിടുവോളംകാർമേഘമാം നിരാശയാകും നീർപക്ഷിതൻ ചിറകടിയുംതൂവെയിലിൽ വാടിവീഴും പൂക്കളുടെ രോദനവുംഈ എന്‍റെ ഉള്ളിൽ നിന്നും നീക്കമോ നാഥാഎനിക്കു നീ തരൂ നിന്‍റെയാ സാന്ത്വനംദു:ഖങ്ങളിൽ തിരയേറ്റു വാങ്ങി വേദനിക്കും മനസ്സിനേയുംചെറുമഴയിൽ ചോർന്നൊലിക്കും നിറകുടമീ കണ്ണുകളുംഈ എന്‍റെ ഉള്ളിൽ നിന്നും നീക്കമോ നാഥാഎനിക്കു നീ തരൂ നിന്‍റെയാ സാന്ത്വനം

Read More 

തിരുച്ചെവി ചായിക്കേണമേ ദരിദ്രനാ

പല്ലവിതിരുച്ചെവി ചായിക്കേണമേ ദരിദ്രനാമെൻകരച്ചിലും നീ കേട്ടിടേണമേഅനുപല്ലവിപരത്തിൻ ദൂതരിൻ പാട്ടുകൾപെരുത്ത മോദമായ് കേട്ടിടുംപെരുത്തുയർന്ന കിതേശുവേനിറഞ്ഞ സങ്കടമാകയാൽ-തിരുചരണങ്ങൾശരണമെന്നു നിൻ മുൻ വീഴുന്നേൻ-പരനേ എന്നെഒരിക്കലും നീ കൈവെടിയല്ലേ-ഓരോ ദിനവുംഇരുന്നു ഞാൻ കരഞ്ഞീടുന്നിതാതുറന്നു ഞാൻ പറഞ്ഞീടുന്നിതാഉരുക്കമുള്ള എൻ നായകാ പൊറുക്കുകെൻ പിഴയാകവേ;- തിരു…നിലവിളിക്കുന്നേൻ അടിയൻ-നീ കേൾക്കണമേ!വലിയവനാമെൻ തമ്പുരാനേ!-നിലയില്ലയ്യോ!അലയുവാൻ നിൻ അടിയനെഅകലെ ഓടിച്ചീടരുതേസ്ഥലത്തിൽ വന്നെൻ ജപത്തിനുഫലം നീ കല്പിച്ചിടണമേ;- തിരുനിനക്കു തുല്യം ദൈവങ്ങളില്ലേ-നിൻ ക്രിയയെല്ലാംനിനച്ചറിവാൻ ബുദ്ധിമാനില്ലേ-മന്നവനീശോമനസ്സലിഞ്ഞീടേണം പരാ!അനുഗ്രഹിച്ചീടേണം പരാ!അനർത്ഥ നാളായിതേ പരാ!നിനക്ക് ഭയം വീഴുന്നിതാ;- തിരു…പെരുത്തു പാപവ്യാധിയെന്നുള്ളിൽ-നിൻ നന്മകൾക്കുഒരിക്കലും ഞാൻ യോഗ്യനല്ലയോ-എൻ രക്ഷിതാവേപെരുത്ത തിന്മയാലിതാവരുത്തമുള്ളാരടിയനെനിറുത്തി […]

Read More 

തിരുക്കരം പിടിച്ചെന്നെ നടത്തിടും

തിരുക്കരം പിടിച്ചെന്നെ നടത്തിടും ധരിയിൽകൃപയെന്താശ്ചര്യമേ(2)നിൻ കൃപമതിയീ ധരണിയിൽ അടിയനു;ശ്രേഷ്ടമായ് എണ്ണീടുവാൻ(2)ഉറ്റവരേവരും കൈവെടിഞ്ഞിടുകിൽഏകനായ് തീർന്നിടിലും(2)മൽ സഖി നാഥൻ തൻ മാർവ്വതിൽ ചേർത്തെന്നെ;നിത്യം നടത്തിടുമേ (2);-ലോകത്തിൻ മോഹവും പാപവും ശാപവുംവിട്ടു ഞാനോടിടുമേ(2)ക്രൂശിലെൻ നാഥന്‍റെ പേരിൽ തൻ ജീവിതം;മാത്രം മതിയെനിക്ക്(2);-ഇദ്ധരെ ജീവിതം തീർന്നു എൻ നാഥനെനേരിൽ ഞാൻ കണ്ടിടുമ്പോൾ (2)ആമോദമോടെ തൻ മാർവ്വോടണഞ്ഞു ഞാൻ;പൊൻ മുഖം മുത്തിടുമേ (2);-

Read More 

തിരുക്കരത്താൽ തിരുഹിതം പോൽ

തിരുക്കരത്താൽ തിരുഹിതം പോൽഅവനെന്നെ നടത്തീടുന്നു അനുദിനമത്ഭുതമായ്ക്ഷാമങ്ങൾ വസന്തകളേറിടിലുംദിനം ക്ഷേമമായ് അവനെന്നെ പോറ്റിടുന്നുആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു…ഭാരങ്ങളാൽ ഞാൻ തളർന്നിടുമ്പോൾ-തൻ കരം പിടിച്ചവനെന്നെ നടത്തീടുന്നുആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു…പറന്നീടാൻ മനമേറെ വെമ്പിടുന്നേഎന്‍റെ പ്രാണപ്രിയൻ മുഖം കണ്ടീടുവാൻപ്രിയനുമായ് യുഗായുഗം ഞാൻ പരലോകെ വാണീടുമേ;-തിരു…കാഹളധ്വനിയോടെ വന്നീടുമേ അവൻഎന്നെയും മേഘത്തിൽ ചേർത്തിടുവാൻആനന്ദവും വിശ്രാമവും അവനെനിക്കേകിടുമേ-ദിനം;-തിരു…

Read More 

സ്വർഗ്ഗീയ തീവണ്ടി വേഗം പോകും

സ്വർഗ്ഗീയ തീവണ്ടി വേഗം പോകും വണ്ടിസുന്ദരമാം പുരി നല്ലൊരു ദേശംഅങ്ങകലേകും വണ്ടി. സ്വർഗ്ഗീയ…രക്ഷയെന്നൊരു ടിക്കറ്റില്ലാതെ without യാത്രയില്ലകിട്ടിയ ടിക്കറ്റ് നഷ്ടപ്പെട്ടാൽ വിലയ്ക്കു വേറെയില്ല(2)എൻജിൻ ഡ്രൈവറേശു T T R ഉം ഇല്ല(2)കൈക്കൂലിക്ക് ആളും ഇല്ല യാത്ര സുഖമല്ലോ;- സ്വർഗ്ഗ…ടിക്കറ്റെവിടെ കിട്ടും എന്നും നീയും അന്വേഷിച്ചാൽകാൽവറിയെന്നൊരു ബുക്കിംഗ് ഓഫീസ് ഗോൽഗോഥായിലുണ്ട്(2)ഏജന്റ് ആരുമില്ല യേശു മാത്രം ഉണ്ട്(2)അവന് എല്ലാം ഹൃദയം നല്കിൽ ടിക്കറ്റ് തന്നീടുമെ;- സ്വർഗ്ഗ…വാനമണ്ഡല സ്റ്റേഷൻ താണ്ടി നൊടിയിടയിൽ നാം പോകുംബലവാൻമാരാം ദൂതർ കാവൽ ബോഗിലാകെയുണ്ട്(2)പോക്കറ്റടിയും ഇല്ല കൊള്ളക്കാരും […]

Read More 

സ്വർഗ്ഗ‍ീയനാടേ എൻ ഭാഗ്യനാടേ

സ്വർഗ്ഗീയനാടേ എൻ ഭാഗ്യനാടേ ആടലൊഴിഞ്ഞാനന്ദമായ് വാണിടുമെൻവീടേ-സ്വർഗ്ഗീയ…പാരിടത്തിൻ കഷ്ടതകളേറിടും നേരംഎനിക്കാരുമില്ലെന്നോർത്തു ഭയം എറിടുന്നേരംആനന്ദിപ്പാൻ ആശ്വസിപ്പാൻ സ്വർഗ്ഗചിന്തകൾദിനം ഉയരുന്നെൻ-ഉയരുന്നെൻ മാനസം തന്നിൽ(2)കാഞ്ചനകാന്തീ വിളങ്ങും ഗോപുരങ്ങളുംഅതിലഞ്ചിതമനോഹരമാം പൊൻതരുക്കളുംനവ്യഫലപൂരിതമാം പൊൻതെരുക്കളുംകാണ്മാൻകൊതിയുണ്ട് കൊതിയുണ്ടെൻ മാനസം തന്നിൽ(2)ശാന്തതയില്ലാതുലകം കേണുഴലുമ്പോൾഅണുബോബിൻ നാദം ഭൂതലത്തിൽ ഭീതിചേർക്കുമ്പോൾഇല്ലഭയം തെല്ലുമേയാ സ്വർഗ്ഗചിന്തകൾദിനം ഉയരുന്നെൻ-ഉയരുന്നെൻ മാനസം തന്നിൽ (2)

Read More 

സ്വർഗ്ഗിയ നാഥാ ജീവന്‍റെ ദാതാ

സ്വർഗ്ഗിയ നാഥാ ജീവന്‍റെ ദാതാസ്വർഗ്ഗസേനകൾ സദാ സ്തുതിച്ചീടും ദേവകർത്താധി കർത്താവാം രാജാധി രാജാവേവീഴുന്നു പാദത്തിൽ സ്തുതി സ്തോത്രം അർപ്പിച്ചു. (2)1.പാപികളാം നമ്മെ തേടി വന്നുകണ്ടെത്തുംവരെയും അന്വേഷിച്ചുപാപപരിഹാരാർത്ഥം ചോര ചിന്തി വീണ്ടെടുത്തതാൽനന്ദിയോടടിയങ്ങൾ അങ്ങെ വാഴ്ത്തീടുന്നിന്നുംവീഴുന്നു പാദത്തിൽ സ്തുതി സ്തോത്രം അർപ്പിച്ചു. (2)2.ജീവിതം കർത്താവിന്നർപ്പിച്ചാലുംസാക്ഷിയായി മരണം വരിച്ചീടിലുംസീമയറ്റുള്ളതൻ നിത്യസ്നേഹത്തിന് ബദലാകുമോ?ഉയിർത്തുന്നു പൊൻനാമം പാരിതിലിന്നെങ്ങുംവീഴുന്നു പാദത്തിൽ സ്തുതി സ്തോത്രം അർപ്പിച്ചു. (2)

Read More