Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

പോകുക നാം പാരിലെങ്ങും

പോകുക നാം പാരിലെങ്ങും പാപികളെ നേടിടാൻപാരിനീശൻ പാരിൽ നമ്മെഅനുദിനം വഴി നടത്തുംഉറപ്പുള്ളോരായ് ഉയിരുള്ളോരായ്ഉണർന്നിടാം അടരാടിടാംഭയം സംശയം വേണ്ടിനിയുംയേശുനാഥൻ കൂടെയുണ്ട്;-ക്രൂശു നിമിത്തം വിടക്കെന്നെണ്ണി വിധിച്ചെന്നെ തള്ളിടുമ്പോൾവീണ്ടിടുമേ ക്രൂശിൻ നാഥൻകൂരിരുൾ മദ്ധ്യത്തിലും;-ഒരുങ്ങിനിൽക്കാം വരവിനായിഎണ്ണയും വിളക്കും കൊണ്ട്ആർപ്പുവിളി കേട്ടി-ടുവാൻകാലങ്ങൾ അധികമില്ല;-

Read More 

പോകുന്നേ ഞാനും എന്‍ ഗൃഹം തേടി

പോകുന്നേ ഞാനും എൻ ഗൃഹം തേടിദൈവത്തോടൊത്തുറങ്ങിടാൻഎത്തുന്നേ ഞാനെൻ നാഥന്‍റെ ചാരെപിറ്റേന്നൊപ്പമുണർന്നിടാൻകരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻസ്വന്ത ദേശത്ത് പോകുമ്പോൾകഴിയുന്നു യാത്ര ഇത്രനാൾ കാത്തഭവനത്തിൽ ഞാനും ചെന്നിതാദേഹമെന്നൊരാ വസ്ത്രമൂരി ഞാൻആറടി മണ്ണിലാഴ്ത്തവേഭൂമിയെന്നൊരാ കൂട് വിട്ടു ഞാൻസ്വർഗ്ഗമാം വീട്ടിൽ ചെല്ലവേമാലാഖമാരും ദൂതരും മാറി മാറിപ്പുണർന്നുപോയ്‌ആധിവ്യാധികൾ അന്യമായ്‌ കർത്താവേ ജന്മം ധന്യമായ്‌;- പോകുന്നേ…സ്വർഗ്ഗരാജ്യത്തിൽ ചെന്ന നേരത്ത്കർത്താവെന്നോട് ചോദിച്ചുസ്വന്തബന്ധങ്ങൾ വിട്ടു പോന്നപ്പോൾനൊന്തു നീറിയോ നിൻ മനംശങ്ക കൂടാതെ ചൊല്ലി ഞാൻകർത്താവേ ഇല്ല തെല്ലുമേഎത്തി ഞാൻ എത്തി സന്നിധേഇത്ര നാൾ കാത്ത സന്നിധേ;- പോകുന്നേ…

Read More 

പോകുന്നു ഞാനിന്ന് യേശുവിന്നായ്

പോകുന്നു ഞാനിന്ന് യേശുവിന്നായ് പോകുന്നു ക്രൂശിന്‍റെ പോരാളിയായ്നിന്ദകൾ പീഡകൾ വേദനവേളകൾ വന്നാലും ക്ഷീണനായ് തീരാതെ പാരിൽ;-വിളിച്ചവൻ വിശ്വസ്തൻ മാറാത്ത വല്ലഭൻ വിശ്വാസനായകൻ യേശുവെ നോക്കി ഞാൻ;-ആകലനേരത്തിൽ ആവശ്യഭാരത്തിൽ ആശ്വാസദായകനാണെന്‍റെ നായകൻ;-വേണ്ടെനിക്കീ ലോകമഹിമകളൊന്നുമേവേണ്ടതെല്ലാമുണ്ടീ ക്രിസ്തുവിലെന്നുമേ;-ഒട്ടും പിൻമാറാതെ ഓട്ടം ഞാനോടിടും ഒടുവിലെൻ വീട്ടിൽ ഞാൻ വിശ്രമം നേടിടും;-

Read More 

പൊന്നേശു നരർ തിരുബലി മരണം

പൊന്നേശു നരർ തിരുബലി മരണം നിനപ്പാൻതന്നാനൊരു നിയമം അതിശയമേപൊന്നായ തിരു ജഡം നരർക്കുവേണ്ടി നുറുങ്ങിഒന്നോടെ തിരുരക്തം ചൊരിയുമെന്നുംഅപ്പം ഒന്നെടുത്തവൻ വാഴ്ത്തി നുറുക്കി നൽകിതൃപ്പാദം തൊഴുന്ന തന്നുടെ ശിഷ്യർക്ക്കാസായിൽ ദ്രാക്ഷാരസം പകർന്നുയർത്തിയരുളിഈശോവിൻ രക്തം ശുദ്ധരോർത്തിരിപ്പാൻമാഹാത്മ്യം അതിന്നനവധിയുണ്ടു രഹസ്യമേഏകൻ പോകുന്നു ബലി കഴിവതിന്

Read More 

പൊന്നേശു തമ്പുരാൻ തന്നീടും

പൊന്നേശു തമ്പുരാൻ തന്നീടും സ്നേഹം കണ്ണീരു മായ്ച്ചീടുന്നുസന്താപതീക്കടൽ വറ്റീടും നേരം സന്തോഷിച്ചുല്ലസിച്ചുമേഘത്തേരിൽ തനിക്കൊപ്പം ഇരുത്തീടുന്നുസ്വർഗ്ഗ നാട്ടിലേക്കെന്നെ നയിച്ചീടുന്നുഅമ്മപോലും അതിശയിക്കും തന്‍റെ സ്നേഹം അനുകരിക്കുംപാരിതിൽക്കാണും സൗഭാഗ്യം നേടാൻ ഞാനെന്‍റെ ജീവിതം മാറ്റിവച്ചുസ്നേഹം തേടി മോഹത്തിൽ താണു പാപത്തിൻ മാർഗ്ഗത്തിൽ ഞാൻ ചരിച്ചുഎന്നാലും ഒട്ടും കോപിക്കാതെ സ്നേഹത്തോടെന്നെ വീണ്ടെടുത്തുരക്ഷാദിനത്തിൽ നാഥനണയും പേടിക്കാതങ്ങേ നോക്കീടും ഞാൻ;-വാഴ്ത്തിപ്പാടാം ആനന്ദിച്ചാർക്കാം ആപത്തിൽ കാക്കുന്ന കാരുണ്യത്തെസാക്ഷ്യമേകാൻ നാടെങ്ങും പോകാം പാപത്തിൽ താഴ്ന്നവർക്കാലംബമായ്തൻപാതവിട്ടു ദൂരെപോയോരെ തേടിക്കാണുമ്പോളുമ്മവയ്ക്കാംതന്റേടമേറിതാഴെപ്പോയോരെ താണിറങ്ങി ഞാനുയർത്താം;-

Read More 

പൊന്നേശു തമ്പുരാൻ നല്ലൊരു രക്ഷകൻ

പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻഎന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചുസ്വർഗ്ഗസിംഹാസനം താതന്‍റെ മാർവ്വതുംദൂതന്മാർ സേവയും വിട്ടെൻപേർക്കായ്ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻശാപം ശിരസ്സതിലേറ്റിടുവാൻ;- പൊന്നേശു…തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻകൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങിഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻകണ്ണുനിറയുന്നെൻ രക്ഷകനെ;- പൊന്നേശു…എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീസന്താപസാഗരം തന്നിൽ വീണുഎന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോ-മനപ്പെതലായ് തീർക്കേണമേ;- പൊന്നേശു…പാപം പെരുകിയ സ്ഥാനത്തു കൃപയുംഏറ്റം പെരുകിയതാശ്ചര്യമെപാപിയിൽ പ്രധാനിയായിരുന്ന ഞാനുംസ്നേഹത്തിൻ പുത്രന്‍റെ രാജ്യത്തിലായ്;- പൊന്നേശു…പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻസർവ്വേശാ തൃക്കൈയിലേല്പിക്കുന്നുരാപ്പകൽ നീയെന്നെ വീഴ്ചയിൽനിന്നെന്‍റെസ്വപ്നത്തിൽ കൂടെയും കാക്കേണമേ;- പൊന്നേശു…കർത്താവു വേഗത്തിൽ മേഘങ്ങളിൽ […]

Read More 

പൊന്നൊളി വീശുമീ പൊന്നുഷ

പൊന്നൊളി വീശുമീ പൊന്നുഷസ്സിലുണർ-ന്നുന്നത ദൈവമേ വാഴ്ത്തുന്നെമന്നിതിൽ കൂരിരുൾ നീങ്ങിപ്രഭാതത്തെകാണ്മാൻ തുണച്ചോനേ വാഴ്ത്തുന്നെനിൻതിരുപാതയിലിന്നു നടന്നീടാൻനീ കൃപചെയ്ക എൻ ദൈവമേഅന്നന്നുവേണ്ടതാമാവശ്യങ്ങളെല്ലാംതന്നെന്നെ പോറ്റേണേ ദൈവമേ;- പൊന്നൊ…എന്നുടെ ക്രിയകൾ നിൻനാമ-മേന്മയ്ക്കയ്എന്നാളും തീരുമാറാകണേമന്നിതിന്മോഹങ്ങളൊന്നിലുമെൻ മനംമങ്ങിമയങ്ങാതെ കാക്കണേ;- പൊന്നൊ…ഇന്നലെക്കാളും ഞാൻ നിന്നോടണഞ്ഞിന്നുനന്നായി ജീവിപ്പാറാകണേനീ കൃപ തന്നെന്നെ ആശീർവദിക്കണംഇന്നന്ത്യത്തോളമെൻ ദൈവമേ;- പൊന്നൊ…നിന്നേക്കാൾ സ്നേഹിപ്പാനെന്നുടെ: എന്ന രീതി

Read More 

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേഅവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന്കർത്താവേ നീ അറിയുന്നുആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽഅതിശയം ലോകത്തിൽ നടന്നീടുവാൻആദിയിലെന്നപോൽ ആത്മാവേഅമിതബലം തരണേ;-ലോകത്തിൻ മോഹം വിട്ടോടിടുവാൻസാത്താന്യശക്തിയെ ജയിച്ചീടുവാൻധീരതയോടു നിൻ വേല ചെയ്‌വാൻഅഭിഷേകം ചെയ്തിടണേ;-കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നീടുവാൻപിന്മഴയെ വീണ്ടും അയയ്ക്കേണമെനിൻ ജനം ഉണർന്നീടുവാൻ;-

Read More 

പരിശുദ്ധാത്മാവേ വരിക

പരിശുദ്ധാത്മാവേ വരികവന്നു നിൻ ജനത്തെ നിറച്ചീടുകപുതുബലമണിഞ്ഞ് അങ്ങേ കീർത്തിച്ചിടാൻനിന്‍റെ വൻകൃപകൾ പകർന്നീടുകയാഗപീഠത്തിൻ തീക്കനലായ്എന്‍റെ അധരങ്ങൾ ശുദ്ധമാക്കുകകത്തിയെരിഞ്ഞു തീരും തിരുസേവയതിൽഒരു ദീപമായ് ശോഭിക്കുവാൻവന്നീടേണമേ ഇന്നാലയത്തിൽനിന്‍റെ കാന്തയെ നീ ശുദ്ധമാക്കുകശുഭ്രശോഭിത വസ്ത്രമണിഞ്ഞവളായ്മണവാളനെ എതിരേൽക്കുവാൻഅന്ധകാരഭൂതലത്തിൻ ഇരുൾജാതികളെ മൂടിടുമ്പോൾപ്രഭയിൻ പ്രഭുവേ ഒളി വീശണമേസൽപ്രകാശമയയ്ക്കേണമേ

Read More 

പരിശുദ്ധാത്മാവിൻ ശക്ത‍ിയാലേ ഇന്ന്

പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്നിറയ്ക്കണേ നാഥാ ശക്തരായി തീരാൻആത്മ സന്തോഷം കൊണ്ട്-നിറയ്ക്കണേ പ്രിയനേആത്മ ചൈതന്യം എന്നിൽ പകരുക പരനേജയത്തോടെ ജീവിതം ധരയിൽഞാൻ ചെയ്വാൻ (2) തിരുക്യപയല്ലോ ശരണമതെന്‍റെവൻ കടങ്ങൾ അകറ്റാൻകഴിവുള്ള പരനേ(2);- ആത്മ…മായയാം ഈ ലോകം തരും സുഖമെല്ലാംമറന്നു ഞാൻ ഓടുവാൻ തിരുരാജ്യേ ചേരാൻ(2);- ആത്മ…കുശവന്‍റെ കൈയ്യിൽ കളിമണ്ണു പോലെന്നെപണിയുക പരനേ തിരുഹിതം പോലെ(2);- ആത്മ…

Read More