Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഞാൻ നിന്നെയൊരു നാളുമനാഥനായി

ഞാൻ നിന്നെയൊരു നാളുമനാഥനായിവിടുകില്ലെന്നരുളിയ കരുണാനിധേ-എൻകരം പിടിച്ചനുദിനം മരുഭൂവിൽ നടത്താമെ-ന്നുരച്ചവനൊരുനാളും മറക്കുകില്ലപ്രതികൂലമായിടുന്ന കൊടുംകാറ്റുകൾശക്തിയായെൻ നേരെയടിച്ചുയർന്നീടുമ്പോൾമറച്ചുകൊള്ളേണമെ നിൻ ചിറകിൻ കീഴനുദിനംവഹിച്ചുകൊള്ളുമല്ലോ നിൻ തിരുക്കരത്താൽ;-ഭക്ഷണപാനീയമില്ലാതലഞ്ഞീടുമ്പോൾശക്തിമാൻമാരുടെ നല്ല ഭോജനമേകുംതൃക്കൈയ്യൊന്നു തുറക്കുമ്പോൾ സർവ്വജീവജാലങ്ങൾക്കുംതൃപ്തിവരുത്തുന്ന പരിപാലകനല്ലോ;-വെള്ളത്തിൽക്കൂടി നീ തെല്ലും നടന്നീടിലുംമുക്കുകില്ല നദി നിന്നെയൊരു നാളിലുംഅഗ്നിശോധനയിൽ കൂടി കടക്കേണ്ടി വന്നാലുംഅല്പംപോലും ഭയം നമുക്കിഹത്തിൽവേണ്ട;-സ്നേഹിതൻമാരെല്ലാം ശത്രുനിരകളിലായ്അണിനിരന്നനുദിനം പടപൊരുന്നുപടനായകനായ് നീയെൻ സമീപേയുണ്ടെല്ലാനാളുംവിജയം നിശ്ചയമാണെന്നറിഞ്ഞുകൊൾക;-മനസ്സാവാചാ കർമ്മണാ അറിയാതുള്ളദൂഷണമനവധിയായ് പരത്തുകിലുംഭംഗമില്ലായെനിക്കെന്‍റെ ജീവിതയാത്രയ്ക്കൊന്നുംഭാവിയെനോക്കി കണ്ടു പുഞ്ചിരിതൂകും;-ശത്രു ഭീഷണികൾകേട്ടു മനം കലങ്ങാതുണരുക സീയോൻ പുത്രിയാർത്തുഘോഷിക്കമണവാളൻ മണിയറയിൽ വന്നിടുവാൻ കാലമായിഉടനട നന്നായ് ക്രമീകരിച്ചിടുക;-നാളിതുവരെ നീയോടിയദ്ധ്വാനിച്ചതുംനഷ്ടമായിപ്പോയിടല്ലേ വീടോടടുത്തുനിത്യവീട്ടിലെത്താനിനി അല്പദൂരം […]

Read More 

ഞാൻ നിന്നെ സൗഖ്യമാക്കും യഹോവ

ഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്(4)തൻ അടിപ്പിണരാൽ തൻ അടിപ്പിണരാൽതൻ അടിപ്പിണരാൽ എനിക്കു സൗഖ്യം(2)രോഗിക്കു വൈദ്യൻ എൻ യേശുവാണെല്ലോപാപിക്കു രക്ഷകനെൻ യേശുവാണെല്ലോ(2)നീ എന്‍റെ വൈദ്യൻ നീ എന്‍റെ ഔഷധം(2)നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ… രോഗിക്കു വൈദ്യൻ ഗിലായാദിലുണ്ടല്ലോഗിലായാദിലെ ഔഷധ തൈലമുണ്ടല്ലോ(2)യേശുവേ തൊട്ടാൽ അവനെ തൊട്ടാൽ(2)അത്ഭുത സൗഖ്യമുണ്ടല്ലോ;- ഞാൻ…

Read More 

ഞാൻ നിന്നെ സൗഖ്യമാക്കും കർത്തൻ

ഞാൻ നിന്നെ സൗഖ്യമാക്കും കർത്തൻഞാൻ നിന്‍റെ സൗഖ്യദായകൻഎൻ വചനത്തിൻ ആജ്ഞയാൽനീ ഇപ്പോൾ സൗഖ്യം പ്രാപിക്ക(2)നീ എന്നെ സൗഖ്യമാക്കും കർത്തൻനീ എന്‍റെ സൗഖ്യദായകൻനിൻ വചനത്തിൻ ആജ്ഞയാൽഞാൻ ഇപ്പോൾ സൗഖ്യം പ്രാപിക്കും(2)I am the Lord that healeth theeI am the Lord your healerI send my word and heal your diseaseI am the Lord your healer(2)You are the Lord that healeth meYou are the Lord my healerYou […]

Read More 

ഞാൻ നിന്നെ സ്നേഹിക്കുന്ന യേശു

ഞാൻ നിന്നെ സ്നേഹിക്കുന്ന യേശുവാണല്ലോ(2)തൻ രക്തത്താലെന്നെ (3)കഴുകിടും താൻ (2)അഗ്നിയിൽ കൂടെ നീ നടന്നു പോയാലുംതീജ്വാല നിന്നെ ദഹിപ്പിക്കില്ല(2)നീ എന്‍റെ രക്ഷകൻ നീ എന്‍റെ സ്നേഹിതൻ(2)നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ…ഹൃദയം നുറുങ്ങിടുന്ന നേരമതിലുംസമീപസ്ഥനായി താൻ കൂടെയിരിക്കും(2)നീ എന്‍റെ കൂടെ എന്നും വസിക്കും(2)നീ എന്‍റെ എല്ലാമാണല്ലോ;- ഞാൻ…

Read More 

ഞാൻ ഒന്നറിയുന്നു നീ എന്‍റെ ദൈവം

ഞാൻ ഒന്നറിയുന്നു നീ എന്‍റെ ദൈവംപതറുകില്ല ഞാൻ ഒരു നാളിലും(2)എന്നെ നടത്തുവാനും എന്നെ പുലർത്തുവാനുംനീ എന്‍റെ കൂടെയുണ്ട്.. ഓ…ശത്രുക്കൾ മുമ്പാകെ മേശ ഒരുക്കാൻമിത്രമായ് നീ എന്‍റെ കൂടെയുണ്ട്(2)പതറാതെ എന്നെ താങ്ങിടുവാനായ്പാതയ്ക്ക് തണലാകണേ.. ഓ…;- ഞാൻ…ആപത്തിൽ നിന്നെന്നെ വിടിവിച്ചെടുപ്പാൻആശ്വാസമായ് നീയെൻകൂടെയുണ്ട്(2)ആനുഗ്രഹിക്കുവാനായി നിൻകരമിന്നുംഅടിയനു തണലാകണമേ.. ഓ…;- ഞാൻ…

Read More 

ഞാൻ പാടാതെ എങ്ങനെ വസിക്കും

ഞാൻ പാടാതെ എങ്ങനെ വസിക്കുംനൃത്തത്തോടെ സ്തുതിക്കാതെയിരിക്കുംഎന്നെ നടത്തുന്നവൻ എന്നെ താങ്ങുന്നവൻയാഹല്ലാതാരുമില്ലഅസാദ്ധ്യമായി ഒന്നും ഞാൻ കാണുന്നില്ലല്ലോയേശു എന്‍റെ കൂടെയുള്ളപ്പോൾവാഗ്ദത്തങ്ങൾ ഒന്നൊന്നായ് പ്രാപിച്ചീടുമേയേശു എന്‍റെ കൂടെയുള്ളപ്പോൾആർക്കും തടയാൻ കഴിയുകയില്ലയേശു എന്‍റെ കൂടെയുള്ളപ്പോൾ;-കാരാഗൃഹത്തിലും ഞാൻ പാടി സ്തുതിക്കുംഅടിസ്ഥാനം ഇളകീടുമേതീച്ചൂളയതിലും ഞാൻ വെന്തുപോകില്ലനാലാമനായ് കൂടെയുണ്ടല്ലോ(ദൈവമുണ്ടല്ലോ)(2)ഞാൻ നിലനിന്നിടും സാക്ഷിയായിടുംയേശു എന്‍റെ കൂടെയുള്ളപ്പോൾ(2);-കണ്ണാൽ കാണും ദേഹം ക്ഷയിച്ചെന്നാലുംഉള്ളിൽ ശക്തി വർദ്ധിച്ചീടുമേതക്കസമയം എൻ കാന്തൻ വന്നിടുംഞാനും വേഗം പറന്നിടുമേ(2)നോക്കി നോക്കി ഇനി കൺകൾ മങ്ങില്ലവരവേറ്റം അടുത്തുപോയി(2);-

Read More 

ഞാൻ പാടിടും എൻ യേശുവേ

ഞാൻ പാടിടും എൻ യേശുവേഎൻ ജീവകാലമെല്ലാംഎൻ ആത്മാവും എൻ ദേഹിയുംനിത്യകാലം വാഴ്ത്തീടുമേമരുഭൂ പ്രയാണത്തിൽ എന്നെതെല്ലും മനമിളകാതെ നയിപ്പാൻഉടയോൻ നീ ചാരത്തില്ലേഎന്നും കരുതീടുവാൻ;-ഇരുളിൻ മറകൾ തകർക്കാൻതെല്ലും ഇടറിതാതെന്നും ഗമിപ്പാൻമാറാത്ത തൻ സാന്നിധ്യത്താൽഎന്നെ കരുതീടുന്നു;-കലുഷിതമായെരീ ഭൂവിൽതെല്ലും കലങ്ങിടാതെന്നും വസിപ്പാൻപ്രാണപ്രിയൻ എന്നുമെന്നും എന്നെ കരുതീടുമേ;-

Read More 

നിസ്സീമമാം നിൻ സ്നേഹത്തെ

നിസ്സീമമാം നിൻസ്നേഹത്തെപ്രകാശിപ്പിക്കും ക്രൂശിനെദർശിച്ചനേരം നാഥനേനിനക്കു ഞാനധീനനായ്;-ഈ ഭൂമിയിൽ നിക്ഷേപമായ്ഞാനെണ്ണിവന്ന സർവ്വവുംഗണിച്ചിടുന്നു നഷ്ടമായ്ഈ ദർശനം മുഖാന്തരം;-പ്രമോദമായെന്നായുസ്സിൽ-സ്നേഹിച്ച വ്യർത്ഥകാര്യങ്ങൾനികൃഷ്ടമെന്നറിഞ്ഞഹംവെടിഞ്ഞിടുന്നശേഷവും;-നിൻക്രൂശിൽ ഞാൻ നിരന്തരംപ്രശംസിച്ചിടും രക്ഷകാമറ്റൊന്നിലുമെൻ മാനസംമഹത്ത്വമാഗ്രഹിക്കൊലാ;-അഗാധമപ്രമേയമാംഈ സ്നേഹമർഹിക്കുന്നിടംഎൻ ദേഹം ദേഹി മാനസംസമ്പൂർണ്ണമായ് സമസ്തവും;-സാഷ്ടാംഗം വീണു പാദത്തിൽവണങ്ങിടുന്നു ഭക്തിയിൽനിനക്കും നിൻ പിതാവിന്നുംമഹത്ത്വം ദൈവാത്മാവിന്നും;-

Read More 

നിസ്തുലനാം നിർമ്മലനാം ക്രിസ്തുവിനെ

നിസ്തുലനാം നിർമ്മലനാം ക്രിസ്തുവിനെ സ്തുതിച്ചിടുവിൻഅദൃശ്യനാം ദൈവത്തിൻ പ്രതിമയവൻദൈവിക തേജസ്സിൻ മഹിമയവൻആദിയവൻ അന്തമവൻ അഖിലജഗത്തിനും ഹേതുവവൻ;-വാർത്തയായിരുന്നവൻ ജഡമെടുത്തീപാർത്തലത്തിൽ വന്നു പാർത്തതിനാൽനമുക്കു തന്‍റെ നിറവിൽ നിന്നുംകൃപമേൽ കൃപ ലഭിപ്പാനിടയായ്;-ദൈവവിരോധികളായതിനാൽന്യായവിധിക്കു വിധേയർ നമ്മെദൈവമക്കൾ ആക്കിയല്ലോജീവനും തന്നവൻ സ്നേഹിച്ചതാൽ;-തൻകൃപയിൻ മഹിമാധനത്തെനിത്യയുഗങ്ങളിൽ കാട്ടിടുവാൻമർത്യർ നമ്മെ അവനുയർത്തിസ്വർഗ്ഗസ്ഥലങ്ങളിലങ്ങിരുത്തി;-വിണ്ണിലും മണ്ണിലും ഉള്ളതെല്ലാംപിന്നെയും ക്രിസ്തുവിലൊന്നാകുംപൂർണ്ണതയിൽ ദൈവികമാംനിർണ്ണയങ്ങൾ നിറവേറിടുമേ;-

Read More 

നിത്യ സ്നേഹത്താൽ എന്നെ സ്നേഹി

നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു(2)അമ്മയേകിടും സ്നേഹത്തെക്കാൾലോകം നൽകിടും സ്നേഹത്തേക്കാൾഅങ്ങേവിട്ടെങ്ങും പോകയില്ല ഞാൻ(2)അങ്ങിൽചേർന്നെങ്ങും ജീവിക്കും ഞാൻസത്യസാക്ഷിയായി ജീവിക്കും ഞാൻനിത്യരക്ഷയാൽ എന്നെ രക്ഷിച്ചു(2)ഏകരക്ഷകൻ യേശുവിനാൽലോകരക്ഷകൻ യേശുവിനാൽനിൻഹിതം ചെയ്വാൻ അങ്ങേപ്പോലാകാൻ(2)എന്നെ നൽകുന്നു പൂർണ്ണമായിമോദമോടിതാ പൂർണ്ണമായി;-നിത്യനാടതിൽ എന്നെ ചേർക്കുവാൻ(2)മേഘത്തേരതിൽ വന്നീടുമേയേശുരാജനായ് വന്നീടുമേആരാധിച്ചിടും കുമ്പിട്ടീടും ഞാൻ(2)സ്വർഗ്ഗനാടതിൽ യേശുവിനെസത്യദൈവമാം യേശുവിനെ;-

Read More