Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

നാഥാ നന്ദി നാഥാ നന്ദി യേശുനാഥാ

നാഥാ നന്ദി നാഥാ നന്ദിയേശുനാഥാ നന്ദിനിൻ സാന്നിധ്യം നിൻ സാമിപ്യംഏകും നാഥാ നന്ദി(2)വേണം നാഥാ വേണം നാഥായേശു നാഥാ അങ്ങേനിൻ സാന്നിധ്യം നിൻ സാമിപ്യംവേണം നാഥാ അങ്ങേ(2)കാൺക നീയും കാൺക നീയുംയേശുവേ നീ കാൺകതൻ സാന്നിധ്യം തൻ സാമിപ്യംഏകും നാഥനെ കാൺക(2)പോക നാമും പോക നാമുംതൻ ക്രൂശുമേന്തി പോകുകതൻ നാമത്തിൽ തൻ ആത്മാവിൽയേശുവിനായി പോക(2)നേടാം നാമും നേടാം നാമുംഈ ലോകത്തെ നാം നേടിടാംഈ നാഥനായി ഈ താതനായിലോകത്തെ നാം നേടാം(2)

Read More 

നാഥാ നിൻ നാമം എത്രയോ ശ്രേഷ്ഠം

നാഥാ നിൻ നാമം എത്രയോശ്രേഷ്ഠം മഹോന്നതംസൗരഭ്യം തൂകും തൈലം പോൽരമ്യം മനോഹരംതാവക നാമം പാപിക്കുനല്കുന്നു സാന്ത്വനംസ്വൈര്യനിവാസം കണ്ടതിൽമേവുന്നു നിൻ ജനംനിന്നെയുൾത്താരിൽ ഓർക്കയെൻഉള്ളതു കൗതുകംധന്യമെൻ കൺകൾ കാണുകിൽനിൻ തൃ-മുഖാംബുജംനിൻ ആത്മസാന്നിധ്യം തുലോംആശ്വാസ കേതുകംദൃശ്യ സംസർഗം വിശ്രമംമാമക വാഞ്ചിതംദുഃഖിതരിൻ പ്രത്യാശ നീപാപികൾക്കാശ്രയംസാധുക്കളിൻ സന്തോഷവുംനീ താൻ നിസംശയംവിസ്മയം നീ ഈ സാധുവേസ്നേഹിച്ചതീ ദൃശ്യംസ്നേഹിക്കും ആയുരന്തം ഞാൻനിന്നെ അന്യാദൃശ്യംസ്നേഹ പയോനിധേ കൃപാ സാഗരമേ സ്തവംയേശുമഹേശ തേ ബഹുമാനം സമസ്തവും

Read More 

നാഥാ നിൻ സന്നിധെ വന്നിടുന്നു

നാഥാ നിൻ സന്നിധെ വന്നിടുന്നു എന്നെ നിൻ പാദപീഠെ സമർപ്പിക്കുന്നു നീയെന്നെ പേർ ചൊല്ലി വിളിക്കുന്നതോർത്തു ഞാൻകൊതിയോടെ കാത്തിടുന്നുകാഹള നാദത്തിനായി ഓർത്തിരുന്നുകാതുകൾ നിൻ വിളിക്കായ് കാന്താ നിൻ കാഹളം മുഴക്കേണമേ അപ്പോളെൻ ദുരിതങ്ങൾ തീർന്നീടുമേനിൻ സന്നിധെ വേഗം ഞാൻ പറന്നീടുമേജീവിത ഭാരങ്ങൾ ഏറിയപ്പോൾമനം നൊന്തു നീറിയപ്പോൾജീവനും നന്മയും നല്കിയെന്നെ സ്വാന്തനമായി മരുവിൽ നടത്തി എന്നിൽ സ്വർഗ്ഗീയ സന്തോഷം നിറഞ്ഞൊഴുകിവേഗത്തിലെന്നെ ചേർത്തീടുവാൻ വരുമെന്നുരച്ചവനെ വന്നു നിൻ രാജ്യമതിൽ വാഴുവാൻ കൊതിയോടെ കാത്തീടുന്നെന്നേശുവേ നിൻ കാന്തയായ് സ്വർഗ്ഗീയ വീടിനുള്ളിൽ

Read More 

നാഥൻ നടത്തിയ വഴി കളോർത്താൽ

നാഥൻ നടത്തിയ വഴികളോർത്താൽമമ ഹൃദയം തുടിച്ചിടുന്നുകർത്തൻ കരുതിയ സ്നേഹമോർത്താൽമമ കൺകൾ നിറഞ്ഞിടുന്നുഎന്നെ പോറ്റുന്നതും നന്നായ് പുലർത്തുന്നതുംനിന്‍റെ അത്ഭുത സ്നേഹമല്ലോ(എന്നാളും)കാലത്തു ഞാൻ കൺ തുറന്നിടുമ്പോൾതിരുമുഖമെന്നിൽ നിറയുന്നല്ലോഅന്തിയിലും മിഴി പൂട്ടിടുമ്പോൾനിന്‍റെ കൃപയെന്നെ പൊതിയുന്നല്ലോനേരം പുലരുമ്പോഴും വൈകി അണയുമ്പോഴുംഎൻ ശരണം നിൻ തിരുചരണം;- നാഥൻ…ആരുമില്ലാതെ ഞാൻ കരഞ്ഞിടുമ്പോൾതിരുമാർവ്വിടം എനിക്കഭയംസ്നേഹിതർ എൻ വഴി പിരിയുമ്പോൾതിരുസന്നിധി ആശ്രയവുംകരം കുഴഞ്ഞിടാതെ പാദം തളർന്നിടാതെകാന്തൻ കൃപയോടെ നടത്തുന്നല്ലോ(2);- നാഥൻ…

Read More 

നാഥൻ നന്മയും കരുണയും ഞാൻ

നാഥൻ നന്മയും-കരുണയും ഞാൻ ഓർക്കുമ്പോൾനന്ദികൊണ്ടെൻ ഉള്ളം നിറഞ്ഞീടുന്നേവൻകൃപകളനുദിനം ഞാൻ ധ്യാനിച്ച്മന്നിൽ മറഞ്ഞീടും ഒരു നാൾനന്മയല്ലാതൊന്നുമവൻ ചെയ്തില്ലനന്ദിചൊല്ലി തീരുവാൻ അസാധ്യമാംഉള്ളതെല്ലാം പൂർണ്ണമായ് തന്നീടുവാൻഉള്ളമെന്നെ നിർബന്ധിച്ചിടുന്നതാൽ;-ലോക വൈരികൾ വർദ്ധിച്ചു വന്നാലുംഭൂമിയും ആകാശവും മാറീടിലുംവാക്കു മാറുകില്ല നല്ല സ്നേഹിതൻഎന്‍റെ ചാരെ എന്നു-മുള്ളവൻ;-നിന്ദ പാത്രമായ് ഞാൻ കണ്ണുനീരിലായാലുംനന്ദിയോടെ നാഥനായി ജീവിക്കുംനാടും വീടും വിട്ടിടേണ്ടി വന്നാലുംനാഥൻ കയ്യിലെന്‍റെ ജീവൻ പൂണ്ണമായ്;-

Read More 

നാഥൻ വരാറായി ഓ നാം

നാഥൻ വരാറായി ഓ…നാം വേഗമൊരുങ്ങീടാംദീപം തെളിക്കാറായ് ഓ…നാം വേഗമൊരുങ്ങീടാംഎണ്ണ നിറയ്ക്കാറായ് ഓ..നാം വേഗമൊരുങ്ങീടാംആർപ്പുവിളി കേൾക്കാറായ്നാം വേഗമൊരുങ്ങീടാം;- നാഥൻ…നിന്ദകൾ തീരാറായ് ഓ…നാം വേഗമൊരുങ്ങീടാംകണ്ണുനീർ തോരാറായ് ഓ…നാം വേഗമൊരുങ്ങീടാം;- നാഥൻ…മരിച്ചവർ ഉയിർക്കാറായ് ഓ…നാം വേഗമൊരുങ്ങീടാംവേളി കഴിക്കാറായ് ഓ… എന്നെവേളി കഴിക്കാറായ്നാം വേഗമൊരുങ്ങീടാം;- നാഥൻ…

Read More 

നാഥൻ വരവിന്നായുണർന്നീടുവിൻ

നാഥൻ വരവിന്നായുണർന്നീടുവിൻ; അന്ത്യനാളിൽ വാനിൽ വരും യേശു നാഥൻ വരവിന്നായുണർന്നീടുവിൻ ലക്ഷങ്ങളിലുമത്തമനാമെന്‍റെ പ്രിയ മണവാളൻ ലക്ഷണങ്ങൾ തികഞ്ഞുള്ള തന്‍റെ പ്രിയയെ കാണാനായി മോക്ഷമാർഗെ വാഹനത്തിൽ കോടിദൂതസേനയുമായി ഇക്ഷണത്തിൽ വരുന്നവൻ തുള്ളിച്ചാടി മാനിനെപ്പോൽ;- മുമ്പു തന്‍റെ വരവിനാൽ ലോകത്തെ താൻ രക്ഷിച്ചു ഇമ്പമേറും പറുദീസിൻ വാതിലുകൾ തുറന്നു തുമ്പമെന്യേ സ്വന്തനാട്ടിലെന്നെന്നേക്കും വാഴാനായി അൻപു നിറഞ്ഞേശുപരനാടിപ്പാടി വരുന്നു;- എണ്ണയില്ലാക്കന്യകമാരെണ്ണ-മില്ലാതുണ്ടിപ്പോൾ എണ്ണ വാങ്ങി വരാനായിട്ടെല്ലാവരു-മൊരുങ്ങിൻ എണ്ണയില്ലാതുള്ള കാലം ഖിന്നരായി തീരാതെ കണ്ണുനീരോടെന്നെന്നേക്കും നിന്ദ്യരായിപ്പോകാതെ;- കഷ്ടമയ്യോ കഷ്ടം തന്നെ ദുഷ്ടൻമാർക്കുള്ളോഹരി ദുഷ്ടനാകും സേറ്റനെപ്പോലഗ്നികൂപമവർക്കു […]

Read More 

നന്ദി ചൊല്ലാൻ വാക്കുകളില്ല

നന്ദി ചൊല്ലാൻ വാക്കുകളില്ലനല്ല നാഥന്‍റെ വൻ കൃപയോർത്താൽസംപൂർണ്ണമായി നിൻ സവിധെസർവ്വശക്താ എന്നെ അർപ്പിക്കുന്നുശോധന ചെയ്യുന്ന എന്‍റെ നാഥൻഅന്തരംഗം അറിയുന്ന കർത്തൻഎനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻഎങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)എന്നിലും ശ്രേഷ്ടന്മാർ അനവധിയാംഎങ്കിലും നീ എന്നെ തിരഞ്ഞെടുത്തുഎനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻഎങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)നാഥാ എൻ പാദങ്ങൾ ഇടറിയപ്പോൾ ഉറപ്പുള്ള പാറമേൽ നിറുത്തിയെന്നെ എനിക്കായി കരുതുന്ന സ്നേഹത്തെ ഓർത്തു ഞാൻ എങ്ങനെ സ്തുതിക്കാതിരിക്കും നാഥാ(2)

Read More 

നന്ദി ചൊല്ലാൻ വാക്കുകളില്ലാ

നന്ദി ചൊല്ലാൻ വാക്കുകളില്ലായെന്നിൽപൊന്നു നാഥാ നിന്‍റെ വൻ കൃപയ്ക്കായ്വർണ്ണിച്ചാൽ തീർക്കാനാവില്ലെനിക്ക്വല്ലഭാ നീ ചെയ്ത വൻ ക്രിയകൾനാശക്കുഴിയിൽ നിന്ന് എന്നെ നീ കയറ്റികുഴഞ്ഞതാം ചേറ്റിൽ നിന്നെന്നെ ഉയർത്തികാലുകൾ പാറമേൽ സ്ഥിരമാക്കി നിർത്തിയെൻവായിൽ പുതിയോരു പാട്ടു തന്നു;-ലോകത്തിൻ താങ്ങുകൾ മാറിടും നേരംനിൻ സ്നേഹം നീയെന്‍റെ ഉള്ളിൽ പകർന്നുസ്നേഹത്തിൻ കൊടിയെന്‍റെ മീതെ പിടിച്ചെന്നെഈ മരുവിൽ നാഥൻ നടത്തിടുന്നു;-ഭാരങ്ങളേറുമീ ജീവിതയാത്രയിൽദുർഘടമേടുകൾ കടന്നിടുവാൻനിൻ കൃപ ചെരിഞ്ഞു നിൻ ശക്തി പകർന്നു നീജയമായ് നടത്തുക അന്ത്യം വരെ;-

Read More 

നന്ദി എന്‍ യേശുവിന് നന്ദി എന്‍

നന്ദി എൻ യേശുവിന് നന്ദി എൻ യേശുവിന്(2)ദൈവത്തിൻ ദൂതരെ പോലെ ആകാൻ ദൈവത്തിൻ രാജ്യത്തിൽ ചെന്നു ചേരാൻ (2)തേജസ്സുണ്ടല്ലോ മഹത്വമുണ്ടല്ലോ(2);- നന്ദി…കുഞ്ഞാട്ടിൻ രക്തത്താൽ മുദ്ര ചെയ്താൽ സംഹാര ശക്തികൾ ദൃഷ്ടി വൈക്കില്ല (2)മോചനമുണ്ട് നിത്യ വീണ്ടെടുപ്പുണ്ട്(2);- നന്ദി… കർത്താവിൻ ഗംഭീര നാദത്തിങ്കൽപ്രക്കളെ പോലെ പറന്നിടാമേ (2)പൊൻമുഖം കാണാൻ മാർവ്വോട് ചേരാൻ (2);- നന്ദി…

Read More