Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

വാത്സല്യത്തിൻ പ്രാതലുമായി

വാത്സല്യത്തിൻ പ്രാതലുമായികരയിൽ കാത്തു നിന്നവനേകടലോളമുള്ള നിൻ കാരുണ്യത്താലെന്നെതിരികെ ചേർത്തുവോ നീ!1 അന്നു നിൻ വിളികേട്ടുഎല്ലാം ഉപേക്ഷിച്ചുനിന്റെ പിന്നാലെ വന്നു ഞാൻനിൻ വഴി തേടി വന്നുഇന്നു ഞാൻ എല്ലാം മറന്നുപോയല്ലോഎന്നിട്ടും എന്നെ മറന്നില്ല നീ;- വാത്സല്യത്തിൻ…2 എന്റെ പിന്മാറ്റങ്ങളിൽഎന്നെ സ്നേഹിക്കുംനന്മ നിറഞ്ഞവനേനന്മ ചൊരിഞ്ഞവനേഎല്ലാം അറിഞ്ഞും എല്ലാം ക്ഷമിച്ചുംഎന്നേയും കാത്തു നീ നിന്നതല്ലേ;- വാത്സല്യത്തിൻ…

Read More 

വഴി അറിയതെ ഞാൻ

വഴി അറിയതെ ഞാൻ നടന്നപ്പോൾവഴികാട്ടിയാം ദൈവം കൂടെവന്നുഞാൻ അങ്ങെ വാഴ്ത്തി സ്തുതിച്ചിടുംഎൻ ജീവ കാലമെല്ലാംകഷ്ഠങ്ങളിൽ നല്ല തുണയായിസങ്കങ്ങളിൽ നല്ല സാന്ത്വനമായ്അപകട വേളയിൽ പാലിച്ചനല്ല ദൈവമെ;- വഴി…പർവ്വതങ്ങൾ മാറി പോയെന്നാലുംകുന്നുകളോ നീങ്ങി പോയെന്നാലുംഎങ്കിലും എന്റെ ദയ നിന്നെവിട്ടു-മറുകില്ലാ;- വഴി…

Read More 

വഴികൾ നാലും അടഞ്ഞിടുമ്പോൾ

വഴികൾ നാലും അടഞ്ഞിടുമ്പോൾതുറന്നീടുന്ന ഒരേ വഴിഉയരത്തിൽ നിന്നും യേശു എനിക്കായ്തുറന്നീടുന്നു അനുഗ്രഹമായ്എങ്ങനെ ഞാൻ മുന്നോട്ട് പോകുംആരെന്നെ സഹായിക്കും (2)ചിന്തയാൽ ഞാൻ ഭാരപ്പെടുമ്പോൾസന്തതം ചാരത്തണയും (2)മുമ്പിൽ ചെങ്കടൽ പിമ്പിൽ വൈരിഇരുപുറവും വൻ പർവ്വതങ്ങൾ (2)വഴി കാണാതെ ഞാൻ അലഞ്ഞിടുമ്പോൾആഴിയിൽ വഴിയോരുക്കീടും (2)

Read More 

വലിയ വൈദ്യൻ ചാരെയായ്- സ്വർഗ്ഗീയ സംഗീതം

വലിയ വൈദ്യൻ ചാരെയായ്; ആർദ്രവാനാമെന്നേശുവിഷാദിക്കേണ്ട കേൾക്കുവിൻ ഇമ്പമുള്ള തൻ ശബ്ദംസ്വർഗ്ഗീയ സംഗീതം പോൽ മാനവരും പാടുന്നുസൗഖ്യദായകനവൻ ശാന്തിയേകും യേശുനിൻ പാപങ്ങൾ ക്ഷമിക്കും താൻ, ഓ കേൾക്കൂ ഈശൻ ശബ്ദംവൻ കടങ്ങൾ പൊറുക്കും താൻ, വിശ്വസിക്കൂ തൻ വാക്യംസർവ്വ മഹത്വവുമിതാ മരിച്ചുയിർത്ത നാഥന്സ്നേഹിക്കുന്നേശു ക്രിസ്തനെ അതുല്യമാം തൻ നാമത്തെപാപഭയവും ശാപവും മാറിടുമേശു നാമത്തിൽപാവനമാം തൻ സാന്നിദ്ധ്യം ആനന്ദമെന്നാത്മാവിൽഗോൽഗോത്തായിലെ കുഞ്ഞാടിൽ എൻ പാപരോഗശാന്തിഗിലയാദ്യസുഗന്ധ തൈലത്തിൽ വ്യാധികളേവം മാറി

Read More 

വഴിയും സത്യവും നീയായിരുന്നിട്ടും

വഴിയും സത്യവും നീയായിരുന്നിട്ടുംവഴിതെറ്റിപ്പോയവർ ഞങ്ങൾഅഭയം നല്കുന്നോരിടയനായിട്ടുംഅരികിൽ വരാത്തവർ ഞങ്ങൾവഴിയായ്‌ ഇരുളിൽ വരണേ നാഥാമഴയായ്‌ മരുവിൽ വരണേ വീണ്ടുംകനലായ്‌ നാവിൽ വരണേ നാഥാതണലായ്‌ വെയിലിൽ വരണേ… വീണ്ടുംസ്വാർഥതയിൽ നിറഞ്ഞന്ധരായ്‌ ജീവിതപാതകൾ താണ്ടുന്നു ഞങ്ങൾനിൻ വെളിച്ചം നല്കൂ സൗഖ്യമാക്കു… ഇന്നീഹൃദയങ്ങളെ തൊടണേ…ഇന്നീഹൃദയങ്ങളെ തൊടണേവ്യർഥമാം യാഗവും കാഴച്ചയും നേദിച്ച്‌എത്രദിനം മാഞ്ഞുപോയിനിൻ വെളിച്ചം നല്കൂ സൗഖ്യമാക്കു… ഇന്നീഹൃദയങ്ങളെ തൊടണേ…ഇന്നീഹൃദയങ്ങളെ തൊടണേആർത്തരായ്‌ മേവുന്നനാഥരാം ഏഴകൾക്കാശ്രയമേകാതെ ഞങ്ങൾനിൻ വെളിച്ചം നല്കൂ സൗഖ്യമാക്കു… ഇന്നീഹൃദയങ്ങളെ തൊടണേ…ഇന്നീഹൃദയങ്ങളെ തൊടണേ

Read More 

ഉയരത്തിൽ നിന്ന് ജനിച്ചവരെ നിങ്ങൾ

ഉയരത്തിൽ നിന്ന് ജനിച്ചവരെ നിങ്ങൾഉയരത്തിലുള്ളതന്വേഷിക്കുവിൻഉയരത്തിലുള്ളത് ചിന്തിക്കുവിൻ സദാഉന്നതൻ വരവിനായ് ഒരുങ്ങീടുവിൻ(2)വരുമേ നാഥൻ പ്രിയകാന്തൻവാനമേഘേ ദൂതരുമായ്വരുവാൻ കാലമതായതിനാൽ നാംഒരുങ്ങാം ഒരുങ്ങാം ദൈവജനമേ2 ക്രിസ്തുവിൽ ജീവിക്കാൻ മരിച്ചവരെ നിങ്ങൾക്രിസ്തുവിൻ ജീവനിൽ ജീവിക്കുമ്പോൾക്രിസ്തൻ വെളിപ്പെടും നേരമതിൽ നാംക്രിസ്തനോടൊത്തു വെളിപ്പെടുമേ(2);- വരുമേ നാഥൻ…3 പാപ ജഡത്തിന്റെ മോഹത്തിൽ നാം ദൈവകോപത്തിൻ മക്കളായ് ജീവിക്കവേപകർന്നവൻ തന്നുടെ തിരുജീവൻ നമുക്കായ്പകലിന്റെ മക്കളായ് ജീവിക്കുവാൻ(2) ;- വരുമേ നാഥൻ…4 അശുദ്ധമാം ജീവിതം വെടിഞ്ഞീടുക നമ്മൾവെളിച്ചത്തിൻ മനുഷ്യനെ ധരിച്ചീടുകആത്മാവിൽ ആനന്ദ ഗീതങ്ങൾ പാടി നാംആത്മ മണാളനായ് കാത്തിരിക്കാം(2);- വരുമേ […]

Read More 

ഉയർപ്പിൻ സുപ്രഭാതത്തിൽ

ഉയർപ്പിൻ സുപ്രഭാതത്തിൽയേശുവേ കാണും ഞാൻമരിച്ചുയിർത്തെഴുന്നേറ്റതാംഎൻ യേശുവേ കാണും ഞാൻസ്വർഗീയ പൊൻതള വീഥിയിൽപുത്തനേറുശലേം നാടതിൽയേശുവേ കാണും ഞാൻ യേശുവേ കാണും ഞാൻരാപ്പകലില്ലാ നടേ ശോഭയേറും നാടേനീതിയിൻ സൂര്യനേശു രാജനായ് വാഴും നാടേനിത്യനാടേ നിത്യ നാടേവാഞ്ചയോടെ കാത്തിടുന്നു ഞാൻപൂർവ പിതാക്കളേറെ ആശിച്ച നിത്യ നാടേശില്പിയായ് ദൈവം തീർത്ത തേജസ്സറും നാടേനിത്യ നാടേ നിത്യ നാടേആശയോടെ കാത്തിടുന്നു ഞാൻകഷ്ടമില്ല നാടേ നഷ്ടമതില്ല നാടേകൊടാ കോടി യുഗം വാഴും ഹല്ലേലുയ്യാ ഗീതം പാടുംനിത്യ നാടേ നിത്യ നാടേയേശുവോടു ചേർന്ന് വാഴുമേ

Read More 

ഉയർത്തീടുവിൻ ദീപങ്ങൾ നിൻ കരത്തിൽ

ഉയർത്തീടുവിൻ ദീപങ്ങൾ നിൻ കരത്തിൽഉന്നതനാം യേശുവിനായ് എരിയട്ടെ നിൻ ജീവിതംഉലകതിൽ എമ്പാടും പ്രകാശം പരത്തട്ടെഉല്ലാസ ജയഘോഷം മുഴക്കിടട്ടേ1 പോകുവിൻ ഭൂവതിൽ സാക്ഷികളായ്ഏകുവിൻ എന്നുടെ സുവിശേഷംഎന്നുമെ നിന്നോടു കൂടെയുണ്ടെന്നുരചെയ്തൊരു-നാഥനാം യേശുവിനായ്;- ഉയർത്തി…2 നിന്നുടെ നാവുകൾ യേശുവിൻ സുവിശേഷംനിരന്തരമായി എന്നും മുഴക്കിടട്ടേഓടട്ടേ നിന്നുടെ കാലുകൾ നാഥനായ്ഒരു നാൾ വരുമവൻ മേഘമതിൽ;- ഉയർത്തി…

Read More 

ഉയർത്തിടും ഞാൻ എന്റെ കൺകൾ – എൻ സഹായം

ഉയർത്തിടും ഞാൻ എന്റെ കൺകൾ തുണയരുളും വൻഗിരിയിൽ എൻ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയിൽ1 യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല യഹോവാ എൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും;-2 ശത്രു ഭീതി നീക്കി എന്നെ മാത്രതോറും കാത്തിടുന്നു നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു;-3 ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർന്നിടുന്നുശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു;-4 വാനസേന ഗാനം പാടി വാണിടുന്ന സ്വർഗ്ഗസീയോൻ ധ്യാനിച്ചീടും നേരമെന്റെ മാനസം മോദിച്ചിടുന്നു;-5 ഹല്ലെലുയ്യാ ഹല്ലെലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേഹല്ലെലുയ്യാ […]

Read More 

ഉയർത്തിടും ഞാൻ നാഥൻ നാമമെങ്ങും

ഉയർത്തിടും ഞാൻ നാഥൻ നാമമെങ്ങുംഉലകത്തിൽ എങ്ങും ഘോഷിച്ചിടാൻ ഉയർത്തുമെൻ ആരവം സ്വർഗ്ഗത്തോളം ഉയിർ തന്നവനാമെൻ യേശുവിനായി. (2)(ഉയർത്തിടും)സ്മരിച്ചിടും ഞാൻ നൽ ദാനങ്ങളെസ്തുതിച്ചിടും ഏകിയ കൃപകൾക്കായി ആശ്രയിക്കും പ്രിയനെ അന്ത്യംവരെ. ആശ്രയം തന്നവനാമെൻ കർത്താവിനെ.(2)(ഉയർത്തിടും)പാലിച്ചിടും ഞാൻ കൽപ്പനകൾ പുലർത്തിടുമെന്നെന്നും തിരുമൊഴികൾ കണ്ടിടും കാന്തനെ കൺകുളിരെ കണ്ണുകൾ തന്ന കൃപാമയനെ. (2)(ഉയർത്തിടും)ധ്യാനിച്ചിടും ഞാൻ സന്നിധിയിൽ ധന്യനായവനിൽ പ്രിയംവച്ചിടും തീരമിതറിയാതെ വലഞ്ഞയെന്നെ തീരത്തണഞ്ഞു രക്ഷിച്ചവനെ(2)(ഉയർത്തിടും)

Read More