പ്രാണപ്രിയാ എൻ യേശുനാഥാ
പ്രാണപ്രിയാ എൻ യേശുനാഥാ എനിക്കുള്ളത് നിൻറെ ദാനം(2)എൻ ജീവിതം നിൻറെ ദാനം എന്നെ മുറ്റുമായി സമർപ്പിക്കുന്നു(2)മരുവിൽ നീ തുറന്നു എനിക്ക് ഉറവ മന്നാ പൊഴിച്ചു നീ എന്നെ പുലർത്തി മറച്ചെന്നെ കാത്തു നിൻ ചിറകടിയിൽ മതി എനിക്ക് എന്നും നിൻ കൃപ മതിയേ(2)നിനക്കാത്ത നിലയിൽ എന്നെ ഉയർത്തി നിനക്കാത്ത നിലയിൽ എന്നെ നടത്തി നിനക്കാത്ത ഭാഗ്യ പദവി ഏകി നിന്‍റെ പ്രിയ മകളായി തീർത്തു എന്നെ(2)
Read Moreപോയിടാം നമുക്കിനിയും
പോയിടാം നമുക്കിനിയും പോയിടാമല്ലോപ്രാണപ്രിയനേശു പിൻപേ പോയിടാമല്ലോപോകാം വേഗത്തിൽ വാഴാം സീയോനിൽസേനയിൻ അധിപനവൻ മുമ്പിലുള്ളതാൽഭീതി തെല്ലുമേശിടാതെ പോയിടാമല്ലോവാനസേനയും കാവൽ ചെയ്തിടും;-പോയിബോബുകളനവധിയായ് സജ്ജമായിതാതൻ വാർത്തപോലെ ലോകമാകേ വെന്തഴിയുവാൻഎത്ര ഭീകരം യുദ്ധനാളതിൽ;- പോയിലോകജാതികളുണർന്നു പോയിടുന്നിതാഅന്തിക്രിസ്തുവിൻ വഴി വിപ്ളവത്തിനായ്അന്ത്യനാളതിൻ ലക്ഷ്യമാണിവ;- പോയിയൂദജാതികൾ മടങ്ങി സ്വന്തനാടതിൽവന്നു തങ്ങൾ രാജ്യവും പുതുക്കീടുന്നിതാപ്രിയൻ വന്നിടാൻ കാലമായിതാ;- പോയിദൈവമക്കൾ വേഗമായുണർന്നുകൊള്ളുവിൻഇനി കാലമേറെ ഇല്ലയെന്നുമോർത്തുകൊള്ളുവിൻശക്തരാകുവിൻ ശുദ്ധരാകുവിൻ;- പോയി
Read Moreപോയിടും ഞാൻ നിൻകൃപയാൽ
പോയിടും ഞാൻ നിൻകൃപയാൽഇടറിടാതെ പിന്മാറിടാതെപാഴ്മരുഭൂമിയിൽ തളർന്നിടാതെ(2)യേശുവേ! രക്ഷകാ! കർത്തനേ! നാഥനേ(2)കൂരിരുളിൻ താഴ്വരയിൽനടന്നീടിലും ഭയപ്പെടില്ല(2)ദീപമെന്‍റെ പാതയ്ക്കവൻജീവനാഥൻ നയിക്കുമെന്നെ(2)ജീവനാഥൻ നയിക്കുമെന്നെ;- പോയിടും…മാനം ധനം ലോകസുഖംമാടിയെന്നെ വിളിച്ചീടിലും(2)മായസുഖം വേണ്ടെനിക്ക്യേശു പോയ പാതമതി(2)യേശുപോയ പാതമതി;- പോയിടും…പഴി നിന്ദ പരിഹാസംഏറ്റെന്നാകിലും മാറുകില്ല(2)കാൽവറിയിൽ പ്രാണനാഥൻഏറ്റതെല്ലാം ഓർത്തിടും ഞാൻ(2)ഏറ്റതെല്ലാം ഓർത്തിടും ഞാൻ;- പോയിടും…
Read Moreപ്രഭാകരനുദിച്ചു തൻ പ്രഭ ചിന്തി
പ്രഭാകരനുദിച്ചുതൻ പ്രഭ തിങ്ങി വിളങ്ങുമീപ്രഭാതത്തിൽ ദേവേശനെ സഭയായ് സ്തുതിക്ക നാംഇരുൾ മാറി വെളിവിതാ ധരണിമേൽ തിളങ്ങുന്നുമറവിനുള്ളടങ്ങിന പൊരുളുകൾ തെളിയുന്നുഅതിതരാം ശ്രമം മൂലം മതി തളർന്നുറങ്ങിനക്ഷിതിതല നിവാസികൾ അതിസുഖമുണരുന്നുമരണതുല്യമാം നിദ്രാഭാരമതിന്നധീനമായിരുന്നൊരു ജഗദാകെ പുതുജീവൻ ധരിക്കുന്നുവരിക നാമൊരുമിച്ചു പരന്നടിപണിഞ്ഞിടാംതിരുഹിതമല്ലോ ഭൂവിൽ പരിവർത്തിച്ചിടുന്നതുതിരുപ്പദമകാലത്തിൽ തിരക്കുകിലലഭ്യമാംമരിക്കിലുമിരിക്കിലും നമുക്കതു ശരണ്യമേതിരുസ്വരമെഴുതിന കുറിപ്പുകൾ പഠിക്ക നാംതിരുവചസ്സറിവില്ലാത്തരങ്ങളെ തുരത്തുന്നുദുരിതത്തിൻ ഫലമായ മരണത്തെ തുലയ്ക്കുന്നുകരയുന്ന ജനങ്ങൾക്കു പുരുമോദമരുളുന്നു
Read Moreപ്രഭാതത്തിൽ നിൻ പ്രഭ
പ്രഭാതത്തിൽ നിൻ പ്രഭ കണ്ടുണർന്നീടുന്നു പരനെപ്രഭ ചിന്തിയെന്നുള്ളത്തിൽ സ്തുതിച്ചീടുന്നുരാത്രികാലമെന്നെ നിന്‍റെ തൂവലിൽ മറച്ച നാഥാ(2)ഈ പകലുമെന്നെ നിന്‍റെ കൃപയിൽ കാത്തിടേണെഈ ദിനം മുഴുവനെന്നെ പതറാതെ നിർത്തിടേണെ(2)പാപത്തിൻ ചേറ്റിലെന്നെ വീണിടാതെ കാത്തിടേണെ
Read Moreപ്രകാശിതരായ് ഞങ്ങൾ നിന്മുഖ
പ്രകാശിതരായ് ഞങ്ങൾ നിന്മുഖ ദർശനത്തിൽനാഥാ നിന്നരികിൽ ഞങ്ങൾ ലജ്ജിതരാകില്ലനിന്മുഖകാന്തി കണ്ടു ജീവിത പാതകളെശോഭിതമാക്കിടുവാൻ നീ കനിവേകിയാലുംഇടറാതെ നിൻഹിതങ്ങൾ അറിഞ്ഞു നടന്നിടുവാൻഇടയനായ് നീ നയിക്ക നിരന്തരമീ വഴിയിൽ;- പ്രകാശി…അരികത്തു വന്നിടുന്നോർക്കഭയം നീ തന്നിടുന്നുഅഴലേറും വേളകളിൽ ആശ്വാസം പകർന്നിടുന്നുഅടിതെറ്റിവീഴുന്നേരം താങ്ങി നടത്തിടുന്നുഅടിയാർക്കുനിൻ സവിധം അനുഗ്രഹദായകമെ;- പ്രകാശി…തമസ്സിന്‍റെ താഴ്വരയിൽ ഭയന്നിടാനേതുമില്ലതവകൃപയെന്നുമെന്നും ചാരത്തു കാവലുണ്ട്തരികനിൻ നൽവരങ്ങൾ തിരുകൃപയാസ്വദിച്ച്ചിരകാലം നിന്നരികിൽ അണഞ്ഞു വസിച്ചിടുവാൻ;- പ്രകാശിത…
Read Moreപോകുക നാം പാരിലെങ്ങും
പോകുക നാം പാരിലെങ്ങും പാപികളെ നേടിടാൻപാരിനീശൻ പാരിൽ നമ്മെഅനുദിനം വഴി നടത്തുംഉറപ്പുള്ളോരായ് ഉയിരുള്ളോരായ്ഉണർന്നിടാം അടരാടിടാംഭയം സംശയം വേണ്ടിനിയുംയേശുനാഥൻ കൂടെയുണ്ട്;-ക്രൂശു നിമിത്തം വിടക്കെന്നെണ്ണി വിധിച്ചെന്നെ തള്ളിടുമ്പോൾവീണ്ടിടുമേ ക്രൂശിൻ നാഥൻകൂരിരുൾ മദ്ധ്യത്തിലും;-ഒരുങ്ങിനിൽക്കാം വരവിനായിഎണ്ണയും വിളക്കും കൊണ്ട്ആർപ്പുവിളി കേട്ടി-ടുവാൻകാലങ്ങൾ അധികമില്ല;-
Read Moreപോകുന്നേ ഞാനും എന്‍ ഗൃഹം തേടി
പോകുന്നേ ഞാനും എൻ ഗൃഹം തേടിദൈവത്തോടൊത്തുറങ്ങിടാൻഎത്തുന്നേ ഞാനെൻ നാഥന്‍റെ ചാരെപിറ്റേന്നൊപ്പമുണർന്നിടാൻകരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻസ്വന്ത ദേശത്ത് പോകുമ്പോൾകഴിയുന്നു യാത്ര ഇത്രനാൾ കാത്തഭവനത്തിൽ ഞാനും ചെന്നിതാദേഹമെന്നൊരാ വസ്ത്രമൂരി ഞാൻആറടി മണ്ണിലാഴ്ത്തവേഭൂമിയെന്നൊരാ കൂട് വിട്ടു ഞാൻസ്വർഗ്ഗമാം വീട്ടിൽ ചെല്ലവേമാലാഖമാരും ദൂതരും മാറി മാറിപ്പുണർന്നുപോയ്‌ആധിവ്യാധികൾ അന്യമായ് കർത്താവേ ജന്മം ധന്യമായ്;- പോകുന്നേ…സ്വർഗ്ഗരാജ്യത്തിൽ ചെന്ന നേരത്ത്കർത്താവെന്നോട് ചോദിച്ചുസ്വന്തബന്ധങ്ങൾ വിട്ടു പോന്നപ്പോൾനൊന്തു നീറിയോ നിൻ മനംശങ്ക കൂടാതെ ചൊല്ലി ഞാൻകർത്താവേ ഇല്ല തെല്ലുമേഎത്തി ഞാൻ എത്തി സന്നിധേഇത്ര നാൾ കാത്ത സന്നിധേ;- പോകുന്നേ…
Read Moreപോകുന്നു ഞാനിന്ന് യേശുവിന്നായ്
പോകുന്നു ഞാനിന്ന് യേശുവിന്നായ് പോകുന്നു ക്രൂശിന്‍റെ പോരാളിയായ്നിന്ദകൾ പീഡകൾ വേദനവേളകൾ വന്നാലും ക്ഷീണനായ് തീരാതെ പാരിൽ;-വിളിച്ചവൻ വിശ്വസ്തൻ മാറാത്ത വല്ലഭൻ വിശ്വാസനായകൻ യേശുവെ നോക്കി ഞാൻ;-ആകലനേരത്തിൽ ആവശ്യഭാരത്തിൽ ആശ്വാസദായകനാണെന്‍റെ നായകൻ;-വേണ്ടെനിക്കീ ലോകമഹിമകളൊന്നുമേവേണ്ടതെല്ലാമുണ്ടീ ക്രിസ്തുവിലെന്നുമേ;-ഒട്ടും പിൻമാറാതെ ഓട്ടം ഞാനോടിടും ഒടുവിലെൻ വീട്ടിൽ ഞാൻ വിശ്രമം നേടിടും;-
Read Moreപെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹ
പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേക്രൂശിതനായവനെ നീയെൻ ആശ്രയംഎല്ലാരും എന്നെ പിരിഞ്ഞപ്പോൾ ആലംബം ഇല്ലാതലഞ്ഞപ്പോൾ;ഒറ്റക്കിരുന്നു കരഞ്ഞപ്പോൾ നീയെന്‍റെആശ്വാസധാരയായ് വന്നു(2)എൻ പ്രിയരെല്ലാം എന്നെ വെറുത്തുആഴമേറും മുറിവുകൾ എന്നിൽ നല്കിഞാൻ ചെയ്യാത്ത കുറ്റം ചുമത്തിഎൻ മനസ്സിൽ ഒരുപാടു വേദന ഏകിനൊംബരത്താലെന്‍റെ ഉള്ളം പുകഞ്ഞുനീറും നിരാശയിൽ തേങ്ങി;അപ്പോൾ നീ എന്‍റെ കാതിൽ പറഞ്ഞുനിന്നെ ഞാൻ കൈവെടിയില്ല(2);- പെറ്റമ്മ…നിൻ വചനങ്ങൾ എത്രയോ സത്യംഈ ലോകത്തിൻ മായാവിലാസങ്ങൾ വ്യർത്ഥംഞാൻ നിന്നോടു ചേരട്ടെ നാഥാ നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹംതോരത്ത കണ്ണീരുമായ്ക്കും യേശുവിൻ കുരിശോടു ചേർന്നു ഞാൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മനതാർ മുകുരത്തിൻ പ്രകാശം
- പരിമള പർവ്വത നിരകളിൽ നിന്നു
- ആരാധനയും പ്രാർത്ഥനയും
- മരുഭൂമിയിൽ മനം തളരാതെ താങ്ങും
- പ്രതിഫലം തന്നീടുവാൻ യേശുരാജൻ

