മനമേ ഭയംവേണ്ട കരുതാൻ കർത്ത
മനമേ ഭയംവേണ്ട കരുതാൻ കർത്തനുണ്ട്മരുവിൽ പതറരുതേ മണവാളൻ കൂടെയുണ്ട്(2)ഹേ ഭാരമേ നിന്‍റെ ജയമെവിടെഹേ രോഗമേ നിന്‍റെ ജയമെവിടെ(2)നിരാശയൊന്നും ബാധിക്കയില്ലനിരന്തരം പ്രാർത്ഥനയുള്ളവർക്ക്(2)നീട്ടിയ കരങ്ങളെല്ലാം മടങ്ങും നിനക്കെതിരായ്കൂട്ടുകാർ കൂട്ടമായ് വിട്ടുപിരിയും വേളകളിൽ(2)എൻ ആശ യേശുവിലാകയാൽഭാരം ലേശ മേശുകയില്ലെനിക്ക്(2)നിരാശയൊന്നും ബാധിക്കയില്ലനിരവധി വാഗ്ദത്തമുണ്ടെനിക്ക്(2); മനമേ…ആശ്രയിച്ചോർ കൈവെടിയും ആശവച്ച കൊമ്പൊടിയുംമരണത്തിൻ താഴ്‌വരയിൽ കർത്തനെന്നെ കൈവിടില്ല(2)ഹേ മരണമേ നിന്‍റെ ജയമെവിടെപാതാളമേ വിഷമുള്ളെവിടെ(2)മരണത്തെ ജയിച്ചവൻ കൂടെയുള്ളപ്പോൾനാമിനിയെന്തിനു ഭയപ്പെടണം(2); മനമേ…
Read Moreമഹിമയിലെന്നും നിറഞ്ഞിടുന്നോൻ
മഹിമയിലെന്നും നിറഞ്ഞിടുന്നോൻ ജ്യോതിസ്സിൽ എന്നും വസിച്ചിടുന്നോൻ മനുഷ്യനായ് ഭൂവിൽ അവതരിച്ചോൻ ഭൂതലത്തിലിനി വേഗം വരുന്നവൻ താൻ വരുന്നവൻ താൻ – യേശു ഭൂവിലും ആകാശത്തിലും അടങ്ങാത്തവൻ ദേവാലയങ്ങളിലെങ്ങും വസിച്ചിടാത്തോൻ താഴ്ചയാലെ പുൽകൂട്ടിൽ പിറന്നവൻ താൻ എന്നുടെ ഉള്ളിൽ നീ എന്നും വസിച്ചീടേണം വസിച്ചീടണം – യേശു എളിയവനോടു കൂടെ നീ വസിച്ചു. എളിയവരെ തന്നോടാനയിച്ചു അഗ്നിയിലും മേഘത്തിലും വെളിപ്പെടുത്തി അവിടത്തെ ശക്തി ഇനി വെളിപ്പെടട്ടെ വെളിപ്പെടട്ടെ – യേശു ദാനിയേലിൻ പ്രാർത്ഥന നീ കേട്ടുവല്ലോ ഏലിയാവിനു സഹായം […]
Read Moreമഹിമയിൻ യേശു വേഗത്തിൽ തന്നെ
മഹിമയിൻ യേശു വേഗത്തിൽ തന്നെമേഘത്തിൽ വന്നിടുമേശുദ്ധസഭയാം കാന്തയെ വേഗംമേഘത്തിൽ ചേർത്തിടുമേ(2)കണ്ണുനീരില്ലാത്ത ലോകത്തിൽ തന്നെപോയിടും നിശ്ചയമായ്ഈ ചുട്ടെരിയാനുള്ള ഭൂമിയിൽ നിന്നുംപോയിടും ഭാഗ്യനാട്ടിൽ(2)ജീർണ്ണിക്കാതുള്ള തേജസ്സിൻ ദേഹംകിട്ടുമൊരുനാളിൽദൈവ ദൂതതുല്യരായ് പോയിടാമെന്നുംപ്രിയന്‍റെ രാജ്യത്തിൽ(2)ആയിരം വർഷം ഈ ഭൂമിയിൽവാഴും രാജാക്കന്മാരായ്മഹാരാജനാം യേശുവിൻ കൂടെവാഴുന്ന നാളുകൾ ദൂരമല്ല(2)ദൈവദൂതന്മാർ നന്നായ് ഒരുങ്ങുന്നുകാഹളം ഊതാനായ്ഭൂമി ഞരങ്ങുന്നു ദൈവമുമ്പാകെമൃതരെ നൽകീടാൻ(2)
Read Moreമഹോന്നതാ മഹിമാവേ മനോഹരനാം
മഹോന്നതാ മഹിമാവേ മനോഹരനാം മനുവേലാമനുജസുതർക്കായി മഹിയിൽ മരിപ്പാനുരുവായാ മഹത്വത്തിൻ രാജാ.1.താണു താണിറങ്ങി താൻ താണിരുന്നടിയാനെപ്രാണൻതന്നുഉയിർത്തിഎൻ പാദം പാറമേൽ നിർത്തി;-2.താഴ്മയുള്ള ഏവനും അഴിവില്ലാ രക്ഷാ ദാനംനിഗളികളോട് എതിർക്കുന്നു നീതിമാനാം രക്ഷകൻ;- 3.തങ്കലേക്കു നോക്കിയോർ പ്രകാശിക്കുമവർമുഖംശങ്കലേശം ഭവിക്കാതെ പ്രശോഭിക്കും ജ്യോതിസ്സായി;-
Read Moreമഹോന്നതനാം യേശുവേ
മഹോന്നതനാമേശുവേ! രാജാധിരാജാവേ സമ്പൂർണ്ണ ദൈവമനുഷ്യൻ നീ വാഴ്ക… യേശുവേ! വിണ്ണിൽ പ്രധാനിയായ നീ വിരോധികൾക്കായി മന്നിലിറങ്ങി മരിച്ചു നീ വാഴ്ചക…യേശുവേ! ലോകം ജഡം പിശാചെന്ന ഘോരവൈരികളെ ജയിച്ചു ഹാ! കീഴടക്കി നീ വാഴ്ക…യേശുവേ! നീ ജയിച്ചപോൽ ഞങ്ങളും ജയിച്ചു വാഴുവാൻ ജയാളിയായി ജീവിക്കും നീ വാഴ്ക… യേശുവേ! മർത്ത്യർ ഞങ്ങൾ അമർത്ത്യരായ് നിത്യവും വാഴുവാൻ ജീവവാതിൽ തുറന്നതാൽ നീ വാഴ്ക…യേശുവേ!
Read Moreമകനെ മകളെ ഭയം വേണ്ട
മകനെ മകളെ ഭയം വേണ്ടമനമേ വ്യാകുലം ഇനി വേണ്ടഭാരത്താൽ ഹൃദയം കലങ്ങേണ്ടമരണത്തെ ജയിച്ച എന്നേശുവുണ്ട്(2)പാപം മത്സരം പെരുകുന്നുദൈവത്തെ മറന്നവർ പുകഴുന്നുലോകത്തിൽ പരിഹാസം ഉയരുന്നുയേശുവിൻ സ്നേഹം തേടുന്നു(2)ശത്രു തൻ ഭീതിയെ മുഴക്കുന്നുവ്യാധികൾ ചുറ്റിലും പടരുന്നുമരണം ഭൂവതിൽ ഏറിടുന്നുയേശുവിൽ പ്രത്യാശ ഉയരുന്നു(2)പ്രാർത്ഥന ശബ്ദം കുറയുന്നുകഷ്ടവും നഷ്ടവും പെരുകിടുന്നുഭീതിയാൽ മനുജർ ഓടിടുന്നൂയേശു താൻ ശാന്തിയെ പകരുന്നു(2)ദൈവം പ്രാർത്ഥന കേൾക്കുന്നുസകലവും നന്മക്കെന്ന് അറിയുന്നുകർത്തൻ കാഹളം മുഴങ്ങിടാറായിഉണരുക ഉണരുക തിരുസഭയേ(2)
Read Moreമഹത്വം മഹത്വം മഹത്വം സ്തുതി
മഹത്വം മഹത്വം മഹത്വം സ്തുതി മഹത്വം മഹത്വം മഹത്വം സ്തുതി സർവ്വ മഹത്വത്തിനും തോത്രത്തിനും യോഗ്യനായവൻ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും വാഴ്ത്തിടും കുഞ്ഞാട്ടിന്‍റെ മുൻപിൽ (2) വാഴത്തിൻ പുകഴ്ത്തിൻ യേശു കർത്തന വാഴത്തിൻ പുകഴ്ത്തിൻ യേശു കർത്തനെ എന്നെ അനുദിനവും വഴി നടത്തും നല്ല ഇടയാ നിന്നെ ഉയർത്തിടും ഞാൻ ആരാധിച്ചിടും എൻ അന്ത്യത്തോളവും (2) ഹലേ..ലുയ്യാ യേശു രാജന് ഹലേ..ലുയ്യാ യേശു രാജന് നന്ദിയോടെ ഞാൻ വണങ്ങിടുന്നേ കരങ്ങൾ ഉയർത്തിടുന്നേ എന്നെ പരിപൂർണ്ണമായ് […]
Read Moreമഹത്വം മഹത്വം യഹോവക്ക്
മഹത്വം മഹത്വം യഹോവക്ക് മഹത്വം മഹത്വം ദൈവത്തിനു മഹത്വം മഹത്വം കുഞ്ഞാടിന് മഹത്വം മഹത്വം യേശുവിനു(2)ഹല്ലേലൂയ്യാ ഹല്ലേലൂയ്യാഹല്ലേലൂയ്യാ ഹല്ലേലൂയ്യാ(2)കാൽവറിയിൽ അറുക്കപെട്ട – എൻ യേശുവിനു കാൽവറിയിൽ തകർക്കപ്പെട്ട – എൻ യേശുവിനു (2)മഹത്വം മഹത്വം മഹത്വം മഹത്വം കർത്താവാം കുഞ്ഞാടിന് (2)സാറാഫുകൾ ആരാധിക്കുന്ന-എൻ യേശുവിനു ദൂതന്മാർ സ്തുതിച്ചീടുന്ന-എൻ യേശുവിനു(2)മഹത്വം മഹത്വം മഹത്വം മഹത്വം കർത്താവാം കുഞ്ഞാടിന്(2)
Read Moreമഹത്വം മഹത്വമെൻ പ്രീയാ അളവില്ലാ
മഹത്വം മഹത്വമെൻ പ്രീയാഅളവില്ലാത്ത ദാനങ്ങൾ നിമിത്തംജയത്തോടെന്നെ ഓരോ ദിനവുംപുലർത്തുന്ന-നിൻ കൃപകൾക്കു സ്തോത്രംസ്തുതിക്കും ഇനിയും എക്കാലവുംനടത്താൻ ശക്തനായവനെ;-മഹിമയിൻ-ധനത്തിനൊത്തവിധംബുദ്ധിമുട്ടെല്ലാം തീർത്ത എൻ ദൈവംശത്രുവിൻ-മുമ്പിലും എനിക്കായ്മേശയൊരുക്കി ആദരിച്ചതിനാൽസ്തുതിക്കും ഇനിയും എക്കാലവുംനടത്താൻ ശക്തനായവനെ;-കഷ്ടങ്ങൾ അനവധിയായിഎന്നെ കാണുമാറാക്കിയ ദൈവംരോഗത്തിൽ ദുഃഖത്തിൻ നടുവിൽസൗഖ്യം തന്നെന്നെ ജീവിപ്പിച്ചതിനാൽപാടും പ്രിയന്-പ്രിയരിൻനടുവിൽ-വിടുതലിൻഗാനം;-ജീവിക്കും നാളെല്ലാം നിൻഹിതംചെയ്തു നല്ലൊരു ദാസനായ് തീരാൻസ്നേഹിക്കു-ന്നവർക്കായിട്ടൊരുക്കുംകിരീടങ്ങൾ-അടിയാനും ചൂടാൻകൃപതാ-പ്രിയനേ-മരുവിൽജയമായ്-വേലതികച്ചീടുവാൻ;-
Read Moreമടക്കി വരുത്തേണമേ യഹോവേ
മടക്കി വരുത്തേണമേ യഹോവേമടങ്ങി വരുവാനായി(2)പണ്ടത്തെപ്പോലൊരു കാലംവന്നിടണേ യഹോവേ(2)ആദിമ സ്നേഹം ആദിമ വിശുദ്ധിപെന്തിക്കോസ്തിൻ നാളെപ്പോൽ(2)അർപ്പണം ചെയ്യുവാൻ ആത്മാവിൻ ശക്തിയാൽആരാധ്യനെ ഞങ്ങൾ വന്നീടുന്നു(2);- മടക്കി… അനുതാപത്തോടും പൂർണ്ണമനസ്സോടുംയേശുവിൻ പാദത്തിൽ വന്നിടുന്നേ(2)തരുന്നു ഞങ്ങൾ മുറ്റുമായ് കരത്തിൽതിരുഹിതം ചെയ്വാൻ വന്നീടുന്നു(2);- മടക്കി…ആത്മാവിൻ ഫലത്താൽ നിറഞ്ഞു ഞങ്ങൾആരാധനയോടെ വന്നിടുന്നു(2)ആശിർവദിപ്പിപ്പോൻ യേശുനാഥാ വിണ്ടും ആയുഷ്കാലം നിൻ വേല ചെയ്വാൻ(2);- മടക്കി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാരുണ്യ പൂരക്കടലേ കരളലിയുക
- ജീവനാമെന്നേശു ദേവനേ-നിൻ
- ഈ ധരിത്രിയിൽ എന്നെ
- എത്രയെത്ര കഷ്ടങ്ങൾ എൻ ജീവിതേ
- അങ്ങെ ആരാധിക്കുന്ന താണെൻ

