Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

മദ്ധ്യാ കാശത്തിങ്കൽ മണിപ്പന്തലിൽ

മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ മണവാട്ടി സഭയുടെ വേളിനടക്കും മഹമിയിൽ വാഴുന്ന മണവാളനായ് മാലിന്യം ഏൽക്കാതെ നാം ഒരുങ്ങിനിൽക്ക (2) വാനത്തിൽ മേഘത്തിൽ മദ്ധ്യാവാനത്തിൽ വാണിടും കാന്തനായ് ഒരുങ്ങി നിൽക്ക വീണ്ടെടുക്കപ്പെട്ട ദൈവജനമേ വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക് (2) ഇത്രയും സ്നേഹം കിട്ടിയ ഒരുമണവാട്ടി വേറെയില്ലല്ലോ ഇത്രയും ഭാഗ്യമേറിയ ഒരുമണവാട്ടി പാരിൽ ഇല്ലല്ലോ (2) ഇനിയും കുറഞ്ഞൊന്നു കഴുയുന്നേരം വരുവാനുള്ളാൻ വേഗം വന്നീടും (2) കുഞ്ഞാട്ടിൻ കല്യാണനാളിൽ അന്നുക്ഷണിക്കപ്പെട്ടോരെല്ലാവരും കാന്തനോടു ചേർന്നിടുവാൻ അവർക്കന്നൊളിൽ ഭാഗ്യം ഉണ്ടാകും ഇവിടെ കയറിവരികയെന്നു […]

Read More 

മഹാ ദൈവമേ മനസ്സലിഞ്ഞു കൃപ

മഹാ ദൈവമേ മഹാ ദൈവമേ മനസ്സലിഞ്ഞു കൃപ പകരൂ മാളികമുറിയിൽ പകർന്നപോലെ ആത്മാവിൻ ശക്തി പകർന്നിടുക സഭയുണരാൻ ഉണർവ്വയയ്ക്കാൻ ഉണർന്നു ഞങ്ങൾ ഒരുങ്ങിടട്ടെ കരിംതിരികൾ മുറിച്ചുമാറ്റി വിളക്കിൽ എണ്ണ നിറച്ചീടുക .. മണവാളനാം കിതേശുവിൻറ മണവാട്ടിയായ് ഒരുങ്ങീടുവാൻ മഹാ ദൈവമെ എന്നേശുനാഥാ കൃപ തരിക മഹാമാരിയാൽ .. തലയുയർത്തി ഒരുങ്ങി നില്ക്കാൻ തരിക കൃപ അളവില്ലാതെ എൻ പ്രിയനോ വന്നീടാറായ് ഏകാഗ്രതയായ് കാത്തിരിക്കാം ..

Read More 

മഹാമാരി വന്നാലും മാറാവ്യാധി

മഹാമാരി വന്നാലും മാറാവ്യാധി വന്നാലുംഭയപ്പെടില്ല ഞാൻ പതറുകില്ലയേശുവിൻ രക്തമെൻ സിരകളിലുംയേശുവിൻ നാമമെൻ നെറുകയിലുംഎന്നിൽ യേശു എന്നുമുള്ളതാൽഭയപ്പെടില്ല ഞാൻ പതറുകില്ലകൊടുംകാറ്റടിച്ചാലും തിരകൾ ഉയർന്നാലുംഭയപ്പെടില്ല ഞാൻ പതറുകില്ലഅഭിഷേകശക്തിഎന്‍റെ ഉള്ളിലുള്ളതാൽഅധികാരമെന്‍റെ നാവിലുള്ളതാൽഎന്‍റെ യേശു ഇന്നും ജീവിപ്പതാൽഭയപ്പെടില്ല ഞാൻ പതറുകില്ല;-മനഃക്ലേശം വന്നാലും എല്ലാം നഷ്ടമാകിലുംഭയപ്പെടില്ല ഞാൻ പതറുകില്ലദൈവവചനമെന്നുമെൻ നിനവിൽദൈവശബ്ദമെൻ കാതുകളിൽഎന്‍റെ യേശു എൻ കൂടെയുള്ളതാൽഭയപ്പെടില്ല ഞാൻ പതറുകില്ല;-

Read More 

മഹൽ സ്നേഹം മഹൽ സ്നേഹം

മഹൽ സ്നേഹം മഹൽ സ്നേഹം പരലോകപിതാവു തൻമകനെ മരിപ്പതിന്നായ് കുരിശിൽ കൈവെടിഞ്ഞോ-മക-(3)സ്വർഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ്സകലവും നൽകിടുവാൻ പിതാവിനുഹിതമായ്-സകല-(3)ഉലക സ്ഥാപനത്തിൻ മുമ്പുളവായൊരൻപാൽതിരഞ്ഞെടുത്തവൻ നമ്മെ തിരുമുമ്പിൽ വസിപ്പാൻ-തിര-(3)മലിനത മാറി നമ്മൾ മഹിമയിൽ വിളങ്ങാൻമനുവേലിൻ നിണം ചിന്തി നരരെ വീണ്ടെടുപ്പാൻ-മനു-(3)അതിക്രമ മോചനമാമനുഗ്രഹമവനിൽഅനുഭവിക്കുന്നു നമ്മൾ അവൻ തന്ന കൃപയാൽ-അനു-(3)മരണത്താൽ മറയാത്ത മഹൽ സ്നേഹപ്രഭയാൽപിരിയാബന്ധമാണിതു യുഗകാലം വരെയും-പിരി-(3)

Read More 

മഹാത്ഭുതമേ കാൽവറിയിൽ

മഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹംമഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപംസർവ്വലോകത്തിൻ ശാപംആദിയുഗങ്ങൾ തുടസ്സമായതിൻ മുൻപേആദിപരാ! പാപികളെയോർത്ത നിന്നൻപേആശ്രയമതാണെനിക്കുള്ളാശയിൻകൂമ്പേ!ദിവ്യ കാരുണ്യക്കാമ്പേ!വേദനപ്പെടും മനുജനായവതാരംമേദുര മനോഹരൻ നീ ചെയ്തതിൻസാരംആരറിയുന്നതിശയമേ നിന്നുപകാരം!തവ സ്നേഹമപാരം!തിരുസഭയെ തൻനിണത്താൽ വാങ്ങുകയെന്നോ!തിരുഹിതത്തിൻ നിർണ്ണയങ്ങളീവിധമെന്നോ!തിരുഹൃദയമേഴകൾക്കായ് തകരുകയെന്നോ!ദൈവം കൈവിടുകെന്നോ!സ്വർഗ്ഗസുഖമണുവളവു-മനുഭവമാക്കാൻയോഗ്യതയില്-ലഗതിയെനിക്കൽപ്പവുമോർക്കിൽഭാഗ്യവശാൽ പാപിയാം ഞാൻ രക്ഷിതനായിപാപ ശിക്ഷകൾ പോയി

Read More 

മഹത്വപ്രഭു മരിച്ച ആശ്ചര്യ ക്രൂശിൽ

മഹത്വ പ്രഭു മരിച്ച ആശ്ചര്യകൂശിൽ നോക്കി ഞാൻ ഈ ലോകാഡംബരങ്ങൾ നഷ്ടം നിന്ദ്യം എന്നെണ്ണുന്നേൻ പ്രശംസ ഒന്നുമാത്രമേ കിതേശുവിൻ മൃത്യുതന്നെ ചിററിനകാര്യം സർവ്വവും തൻ രക്തത്തിനായ് വിടുന്നേൻ തൃക്കാൽക്കരം ശിരസ്സിൽനിന്ന് ഒഴുകുന്ന സ്നേഹം ദു:ഖം ഇവയിൻ ബന്ധം അത്ഭുതം മുൾമുടിയോ അതിശ്രേഷ്ഠം പ്രപഞ്ചം ആകെ നേടി ഞാൻ ത്യജിക്കിലും മതിയാക ഈ ദിവ്യസ്നേഹത്തിനു ഞാൻ എന്നെ മുറ്റും നൽകീടണം

Read More 

ലോകത്തിൻ വഴി പാപ വഴി

ലോകത്തിൻ വഴി പാപ വഴിഅതിലേ കുഞ്ഞേ പോകരുതേസാത്താൻ നമ്മെ പിടികൂടുംമരണക്കുഴിയിൽ തള്ളിയിടുംസത്യത്തിൻ വഴി ജീവ വഴിദൈവം നമ്മുടെ വഴികാട്ടിഅവനുടെ പിമ്പേ പോയെന്നാൽഎത്തിക്കും തൻ ഭവനത്തിൽ(2)അപ്പനുമമ്മയുമോതീടുംഉപദേശങ്ങൾ കേൾക്കുക നാംഅനുസരണം അതു മേൽത്തരമാംബലിയേക്കാളുത്തമമല്ലോ (2)

Read More 

ലോകെ ഞാനെൻ ഓട്ടം തികച്ചു

ലോകെ ഞാനെൻ ഓട്ടം തികച്ചുസ്വർഗ്ഗഗേഹേ വിരുതിന്നായിപറന്നീടും ഞാൻ മറുരൂപമായ്പരനേശുരാജൻ സന്നിധൗദൂതസംഘമാകവെ എന്നെ എതിരേല്ക്കുവാൻസദാ സന്നദ്ധരായ് നിന്നിടുന്നേശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പിൽഹല്ലേലുയ്യാ പാടിടും ഞാൻഏറെനാളായ് കാണ്മാൻ ആശയായ്കാത്തിരുന്ന എന്‍റെ പ്രിയനെതേജസ്സോടെ ഞാൻ കാണുന്നനേരംതിരുമാർവ്വോടണഞ്ഞീടുമേ;-നാഥൻ പേർക്കായ് സേവചെയ്തതാൽതാതനെന്നെ മാനിക്കുവാനായ്തരുമോരോരോ ബഹുമാനങ്ങൾവിളങ്ങീടും കിരീടങ്ങളായ്;-നീതിമാന്മാരായ സിദ്ധന്മാർജീവനും വെറുത്ത വീരന്മാർവീണകളേന്തി ഗാനം പാടുമ്പോൾഞാനും ചേർന്നുപാടിടുമേ;-കൈകളാൽ തീർക്കപ്പെടാത്തതാംപുതുശാലേം നഗരമതിൽസദാകാലം ഞാൻ മണവാട്ടിയായ്പരനോടുകൂടെ വാഴുമേ;-

Read More 

ലോകം നിന്നിലുള്ള വെള്ളി പൊന്നിവ

ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തുപിൻലോഭമായ് ജീവിക്കണം നീയെങ്കിലുംപോഷിപ്പിക്കയില്ലയോ പറവജാതിയേയവൻവയ്ക്കുക നിൻഭാരമവൻ പാദത്തിൽവയ്ക്കുക വയ്ക്കുകവയ്ക്കുക നിൻഭാരമവൻ പാദത്തിൽസംശയംകൂടാതെ വിശ്വസിക്കുമെങ്കിൽ രക്ഷകൻനിശ്ചയം സ്വതന്ത്രനാക്കും നിന്നേയുംവേദനസഹിച്ചുനിൻ ശരീരശക്തിപോയതാൽനിരാശയിൽ മുഴുകി നീ കിടക്കുമ്പോൾയേശുശക്തൻ മാറ്റുവാൻ അറിയുന്നവനായതുംവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-ശത്രുവിന്നുപദ്രവം നിൻഹൃത്തിനെ കലക്കുമ്പോൾപരൻപരത്തിൽ കേൾക്കുന്നു നിൻ പ്രാർത്ഥനആയവൻ വഴി തുറന്നുക്ഷേമമായ് നടത്തുംനിന്നെവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-യൗവ്വനദിശകഴിഞ്ഞു വാർദ്ധക്യം വന്നീടുമ്പോൾകുനിഞ്ഞിടും ശരീരം ജീവഭാരത്താൽഅപ്പോഴും വിടില്ലവൻ നടത്തുമന്ത്യത്തോളവുംവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-ബോംബുഭൂമിയെ പിളർക്കുംനേരം നീയൊളിക്കുവാൻസ്ഥാനം തേടിയില്ല എന്നുകാണുമ്പോൾഉണ്ട് സങ്കേതം നിനക്കവൻ ചിറകിൽ സൂക്ഷിപ്പാൻവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-If the world from […]

Read More 

മാപാപി എന്നെ തേടിവന്നൊരു മാ

മാപാപി എന്നെ തേടിവന്നൊരു മാ മനു സുതൻ യേശുവേ മമ ആശതൻ വീണയിൽ കൂടെ മോദ ഗാനങ്ങൾ പാടും ഞാൻ സ്വർ മഹിമകളാകവെ വെടി-ഞ്ഞിദ്ധരയതിൽ വന്നു താൻ സർവ്വ ലോകത്തിൻ സർവ്വപാപവും തമ്പുരാൻ വഹിച്ചില്ലയോ? ഏകനാൽവന്നപാതകം തീർപ്പാൻ ഏകനായവൻ വന്നതോ സ്നേഹമാണതിൻ കാരണമെന്ന തോർത്തുപാടി സ്തുതിക്കും ഞാൻ സ്നേഹദീപം കൊളുത്തിയീലോക ഘോരമാം കൂരിരുട്ടിൽ നീ നീതിമാർഗ്ഗത്തെ ഓതി എൻ പ്രിയ പ്രാണനായകനായവൻ കാത്തുകാത്തുഞാൻ നാഥാ! നിന്നുടെ കാഹളസ്വരം കേൾക്കുവാൻ യേശുവേ വേഗം വന്നീടണമേ! ആശ പൂർത്തിയാക്കേണമേ!

Read More