എന്തൊരത്ഭുത പുരുഷൻ ക്രിസ്തു തന്‍റെ
എന്തോരൽഭുത പുരുഷൻ ക്രിസ്തു തന്‍റെ മഹിമ നിസ്തുലംഇത്രമഹാനായ് ഉത്തമനാകുമൊരുത്തനെയുലകിൽ കാണുമോഉന്നത ദൈവനന്ദനനുലകിൽ വന്നിതു കന്യാജാതനായ്ഇന്നോളമൊരാൾ വന്നില്ലിതുപോൽ തന്നവതാരം നിസ്തുലംതല ചായ്പാനായ് സ്ഥലമില്ലാത്തോൻ ഉലകമഹാന്മാർ മുമ്പിലുംതലതാഴ്ത്താതെ നിലതെറ്റാതെ നലമൊടു ജീവിച്ചത്ഭുതം3കുരുടർ കണ്ടു, തിരുടർ വിരണ്ടു, ശാന്തത പൂണ്ടുസാഗരം തെല്ലിരകൊണ്ടു ബഹുജനമുണ്ടു, മൃതരുയിർപൂണ്ടുക്രിസ്തനാൽകലുഷതലേശം കാണുന്നില്ലീ മനുജനിലെന്നുര ചെയ്തു ഹാ! മരണമതിൻ വിധിയെഴുതിയതിവനെ പ്രതിമാത്രം ഭൂവിയത്ഭുതംപാറ പിളർന്നു, പാരിളകുന്നു, പാവനമൃതരുയിരാർന്നു ഹാ!കീറുകയായ് തിരശ്ശീലയും തൻ മൃതിനേരം സൂര്യനിരുണ്ടുപോയ്ഭൂതലനാഥൻ തന്നുടെ മരണം കാണുക ദുർവ്വഹമായതോ ഭൂരിഭയം പൂണ്ടിളകുകയോയീ പ്രകൃതികളഖിലമിതത്ഭുതം!മൃതിയെ വെന്നവനുയിർത്തെഴുന്നേറ്റു ഇതിനെതിരാരിന്നോതിടുംഹൃദിബോധം ലവമുള്ളോരെല്ലാം […]
Read Moreഎന്‍റെതെല്ലാം ദൈവമെ
എന്‍റെതെല്ലാം ദൈവമെ അങ്ങ് ദാനം മാത്രമേ എന്‍റെതായിട്ടൊന്നുമേ ചോൽവാനില്ലെൻ താതനേ ജന്മവും എൻ ആയുസ്സും അനുഭവിക്കും നന്മയും നിന്‍റെ എല്ലാ നടത്തിപ്പും വൻ കൃപയല്ലോ നന്ദി ദൈവമേ സ്തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ… നേരിടുന്ന ദുരിതവും ഖേദവും നീ അറിയുന്നു സർവ്വമെന്‍റെ നന്മകൾക്കായ് കരുതിടുന്നതിനാൽ നന്ദി ദൈവമേ തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ… നിന്നിലുള്ള വിശ്വാസവും ശരണവും പ്രാത്യാശയും മാത്രമേയെൻ സമ്പത്തെന്നു ഞാനറിയുന്നു നന്ദി ദൈവമേ തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ…
Read Moreഎന്ത കാലത്തിലും എന്ത നേരത്തിലും
എന്തകാലത്തിലും എന്ത് നേരത്തിലും നന്ദിഴിയാൽ ഉമ്മ നാൻ തുതിപ്പേൻ യസുവേ ഉമ്മ നാൻ തുതിപ്പേൻ തുതിപ്പേൻ എന്തെ വേളയിലും തുതിപ്പേൻ- സുവേ ആദിയും നീരേ അന്തമും നീരേ ജ്യയോതിയും നീരെ എൻ സൊന്തമും നീരെ(2);- എന്ത തായ്തൻ നീരേ താതിയും നീരേ താപരം നീരേ എൻ താരകം നീരേ(2);- എന്ത വാഴ്സിലും നീരേ താഴ്വിലും നീരേ വാതയിൽ നീരേ എൻ പാതയിൽ നീരേ(2);- എന്ത വാനിലും നീരേ ഭൂവിലും നീരേ ആഴിയിൽ നീരേ എൻ ആപത്തിൽ നീരേ(2);- […]
Read Moreഎന്താനന്ദം എനിക്കെന്താനന്ദം പ്രിയ
എന്താനന്ദം എനിക്കെന്താനന്ദംപ്രിയ യേശുവിൻ കൂടെയുള്ള വാസംചിന്താതീതം അതു മനോഹരംഎന്തു സന്തോഷമാം പുതുജീവിതംസന്താപമേറുമീലോകെ ഞാനാകിലുംസാന്ത്വനം തരും ശുഭംഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭംവിശ്വാസ കാൽ ചുവടിലത്രേതന്നീടുന്നെ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നുംഒന്നിനും മുട്ടില്ലാത്തവണ്ണംആശയ്ക്കെതിരായ് ആശയോടെവിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം;-ആരുവെറുത്താലും ആരു ചെറുത്താലുംകാര്യമില്ലെന്നുള്ളം ചൊല്ലുന്നുകൂടെ മരിപ്പാനും കൂടെ ജീവിപ്പാനുംകൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർകൂട്ടത്തോടെ വിട്ടുപോയെന്നാലുംകൂട്ടായ് യേശു എനിക്കുള്ളതാൽ;-ആരു സഹായിക്കും ആരു സംരക്ഷിക്കുംഎന്നുള്ള ഭീതി എനിക്കില്ലതീരെ ബലഹീനനായ് കിടന്നാലുംചാരും ഞാനേശുവിന്‍റെ മാർവ്വിൽഎത്തും സഹായമത്യത്ഭുതമാം വിധംതൊട്ടു സുഖപ്പെടുത്തും;-ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവർക്രിസ്തനെ വിട്ടു പോയീടുമോസുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാൽവ്യർത്ഥരായ് തീരുന്നതെന്തിനായ്കർത്തനാമേശുവോടൊത്തു നടക്കുകിൽനിത്യാനന്ദം ലഭ്യമേ;-
Read Moreഎന്തതിശയമേ ദൈവത്തിൻ
എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ! അതു ചിന്തയിലടങ്ങാ സിന്ധുസമാനമായ് സന്തതം കാണുന്നു ഞാൻദൈവമേ നിൻമഹാസ്നേഹമിതിൻ വിധംആർക്കു ഗ്രഹിച്ചറിയാം എനി-ക്കാവതില്ലേയതിൻ ആഴമളന്നിടാൻ എത്ര ബഹുലമതു;-ആയിരമായിരം നാവുളാലതു വർണ്ണിപ്പതിന്നെളുതോ പതി-നായിരത്തിങ്കലൊരംശം ചൊല്ലിടുവാൻ പാരിലസാദ്ധ്യമഹോ;-മോദമെഴും തിരുമാർവ്വിലുല്ലാസമായ് സന്തതം ചേർന്നിരുന്ന ഏക-ജാതനാമേശുവെ പാതകർക്കായ് തന്ന സ്നേഹമതിശയമേ;-പാപത്താൽ നിന്നെ ഞാൻ ഖേദിപ്പിച്ചുള്ളൊരു കാലത്തിലും ദയവായ് സ്നേഹവാപിയേ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ ആശ്ചര്യമേറിടുന്നു;-ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും ഒട്ടും നിഷേധിക്കാതെ എന്നെകേവലം സ്നേഹിച്ചു പാലിച്ചിടും തവ സ്നേഹമതുല്യമഹോ;-
Read Moreഎന്തേകും ഞാൻ ഏഴക്കു നീ
എന്തേകും ഞാൻ ഏഴക്കു നീഏകിയ നന്മ ഓർത്താൽ നന്ദിയുള്ള ഉള്ളമോടെനാളെല്ലാം കീർത്തിച്ചീടും ഞാൻപാടിടുന്നേ ഹല്ലേലുയ്യാവാഴ്ത്തിടുന്നേ വർണ്ണിക്കുന്നേവല്ലഭാ നിൻ തൃപ്പാദത്തിൽവീണു ഞാൻ കുമ്പിടുന്നേഎന്നെയും നീ വീണ്ടെടുത്തു എന്നാളും നിൻ സ്വന്തം ഞാൻഒന്നിനാലും വേർപെടില്ലഒരുനാളും കൈവിടില്ല;-സ്നേഹിച്ചുവോ എന്നെയും നീനിൻ തിരുജീവൻ ഏകിനിസ്തുലമാം നിൻ സ്നേഹത്തെ നിത്യവും ഓർത്തിടും ഞാൻ;-സർവ്വവും ഞാൻ അർപ്പിക്കുന്നേസർവ്വേശാ നിൻ പാദത്തിൽസന്തോഷവും സങ്കേതവുംസമ്പത്തും എല്ലാം നീയേ;-
Read Moreഎന്‍റെ ഉറപ്പുള്ള ഗോപുരമായ്
എന്‍റെ ഉറപ്പുള്ള ഗോപുരമായ് എന്നെ കാത്തിടും ദൈവം നീയേ ശക്ടിയും ബലവും നിറഞ്ഞവനേ മഹിമയിന്നുറവിടമേ ആരാധിക്കുന്നിതാ ഞാൻ (2) ആരാധിക്കുന്നിതാ ഞാൻ (2) തന്‍റെ ചിറകുകളിൻ നിഴലിൽ ഞാൻ എന്നെന്നും ആനന്ദിക്കും പരിശുദ്ധനാമെൻ പരിപാലകൻ സ്തുതികൾക്കു യോഗ്യനവൻ;- ആരാധി… എന്‍റെ ബലഹീന വേളകളിൽ നിന്‍റെ ക്യപനെനിക്കേകിടുന്നു യേശു എന്‍റെ ബലമാകയാൽ തെല്ലും ഞാൻ ഭയപ്പെടില്ല;- ആരാധി.. എന്‍റെ ജീവിത നാളുകളിൽ നിന്നെ എന്നെന്നും വാഴ്ത്തീടുമേ നാഥാ നീ ചെയ്ത നന്മകളെ എണ്ണി എണ്ണി സ്തുതിച്ചീടുമേ;- ആരാധി…
Read Moreഎന്‍റെ വായിൽ പുതുപാട്ടു പ്രിയൻ
എന്‍റെ വായിൽ പുതുപാട്ടു പ്രിയൻ തരുന്നുഎന്‍റെ ഉള്ളം സ്നേഹത്താൽ നിറയുന്നുഎന്‍റെ രക്ഷകൻ വേഗത്തിൽ വരുമെഎന്‍റെ ആകുലങ്ങൾ അന്നുതീരുമെ!ഞാൻ നവ്യഗാനം അന്നു പാടുമെആനന്ദം ആ ആനന്ദം ആനന്ദംആത്മനാഥനോടു എന്‍റെ വാസമാനന്ദംഇക്ഷിതിയിൽ ഇമ്പമെനിക്കൊന്നും വേണ്ടായെരക്ഷകനാം യേശുവിൻ സാന്നിധ്യം മതിയെഅക്ഷയതയെ പ്രാപിച്ചു പറക്കുമെഅക്ഷണത്തിൽ പ്രിയൻ എന്നെ ചേർക്കുമെഹാ! എന്‍റെ ഭാഗ്യം ആർക്കു വർണ്ണിക്കാം;-ലാക്കു നോക്കി ഞാൻ എന്‍റെ ഓട്ടം ഓടുന്നുലാഭമായതെല്ലാം ഞാൻ വെറുത്തു തള്ളുന്നുലഭിക്കും നിശ്ചയം വിരുതു ഞാൻ പ്രാപിക്കുംഹാ! ലക്ഷോപലക്ഷം ദൂതർ മുമ്പാകെഞാൻ ജീവകിരീടം അന്നു ചൂടുമേ;-വീണ വാദ്യക്കാരെയും ഞാൻ […]
Read Moreഎന്‍റെ വിശ്വാസ കപ്പലിൽ വൻ
എന്‍റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾഒന്നൊന്നായി ആഞ്ഞടിക്കിൽഎന്‍റെ പ്രാണപ്രിയനെന്‍റെ കൂടെയുണ്ടാകയാൽ ആകുലമില്ലെനിക്ക് ഞാൻ ഭയന്നു കേണതാം വേളകളിൽഎന്നോടരുളിചെയ്തുനീ ഭയപ്പെടെണ്ട ഞാനുണ്ട് കൂടെഞാൻ നിന്നെ വീണ്ടെടുത്തോൻഞാൻ ഭ്രമിച്ചു നോക്കിയ വേളകളിൽഎന്നോടരുളിചെയ്തുനീ ഭ്രമിച്ചു നോക്കേണ്ട ഞാൻ നിന്‍റെ ദൈവംഞാൻ നിന്‍റെ സഹായകൻഞാൻ സഹായമില്ലാതെ കരഞ്ഞ നേരംഎന്നോടരുളിചെയതുഎന്‍റെ നീതിയുള്ള കരത്താൽ ഞാൻ നിന്നെ താങ്ങുംഞാൻ നിന്നെ ബലപ്പെടുത്തും
Read Moreഎന്‍റെ പ്രിയൻ യേശുരാജൻ വീണ്ടും
എന്‍റെ പ്രിയൻ യേശുരാജൻവീണ്ടും വരാറായി ഹല്ലേലുയ്യ-വേഗം വരാറായ്ആയിരം പതിനായിരങ്ങളിൽഅതി സുകുമാരനവൻ-എനിക്ക്-അതി…കുരിശിൽ രക്തം ചെരിഞ്ഞു വീണ്ടെടു-ത്താവിയെ നൽകിയവൻ-എനിക്ക്-ആവി…വല്ലഭനെന്‍റെ അല്ലൽ തീർത്തവൻനല്ലവനെല്ലാമവൻ-എനിക്കു-നല്ലവ…നാളുകളിനിയേറെയില്ലെന്നെവേളികഴിച്ചിടുവാൻ-എൻ കാന്തൻ-വേളി…മണിയറയതിൽ ചേർത്തിടുവാൻമണവാളൻ വന്നിടാറായ്-മേഘത്തിൽ-മണ…ആമയം തീർത്താമോദം പൂ-ണ്ടോമന പുലരിയതിൽ ചേർത്തിടും-ഓമന…രാത്രികാലം കഴിഞ്ഞിടാറായ്യാത്രയും തീരാറായ്-ഈ ലോക-യാത്രയും…ആർപ്പുവിളി കേട്ടിടാറായ്കാഹളം മുഴക്കിടാറായ്-ദൂതന്മാർ-കാഹളം…ഉണർന്നു ദീപം തെളിയിച്ചുകൊൾകവാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട…അന്തിക്രിസ്തൻ വെളിപ്പെടാറായ്ഹന്ത ഭയങ്കരമെ-തൻ വാഴ്ച്ച-ഹന്ത…കാന്തയോ അവൾ കാന്തനുമായ്പീഡയൊഴിഞ്ഞു വാഴും-ഹാല്ലേലുയ്യാ-പീഡ…അത്തിവ്യക്ഷം തളിർത്തതിന്‍റെകൊമ്പുകളിളതായി-അതിന്‍റെ-കൊമ്പുക…അടുത്തു വേനലെന്നറിഞ്ഞുകൊൾകവാതിലടയ്ക്കാറായ്-ക്യപയുടെ-വാതിലട…എൻ വിനകൾ തീർന്നിടാറയ്എൻ പുരി കാണാറായ്-ഹാല്ലേലുയ്യാ-എൻപുരി…പ്രതിഫലങ്ങൾ ലഭിച്ചിടാറായ്പൊൻമുടി ചൂടാറായ്-ഹാല്ലേലുയ്യാ-പൊൻമുടി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നടക്കണം പ്രിയരെ നാം പരിശുദ്ധാത്മാവിനെ
- മരണമേ വിഷമെങ്ങു നിന്‍റെ വിജയ
- ലോകം ഏതും യോഗ്യമല്ലല്ലോ
- കാൽവറിയിൽ കാരുണ്യമെ
- യേശു എന്‍റെ അടിസഥാനം ആശ്രയം

