എന്‍റെ താതനറിയാതെ അവൻ
എന്‍റെ താതനറിയാതെ അവൻ അനുവദിക്കാതെഈ പാരിടത്തിലെൻ ജീവിതത്തിൽഒന്നും ഭവിക്കയില്ലഅലിവോടെയെന്നെ കരുതുന്നോൻഅനുദിനമറിയുന്നോൻ(2)തിരുകൈകളാൽ തഴുകുന്നതാൽ(2)മരുവെയിലടിയനു സുഖകരമാം;-ബലഹീനനായ് ഞാൻ തളരുമ്പോൾഎൻ മനമുരുകുമ്പോൾ(2)തകരാതെ ഞാൻ നിലനിന്നിടാൻ(2)തരുമവൻ കൃപയതുമതി ദിനവും;-അറിയേണമവനെ അധികം ഞാൻ അതിനായ് അനുവദിക്കും(2)പ്രതികൂലവും മനോഭാരവും(2)പ്രതിഫലമരുളിടും അനവദിയായ്;-
Read Moreഎന്‍റെ താഴ്ച്ചയിൽ എന്നെ ഓർത്ത
എന്‍റെ താഴ്ച്ചയിൽ എന്നെ ഓർത്ത ദൈവംതണലും നൽകീടുംഎന്‍റെ വീഴ്ച്ചയിൽ എന്നെ കാത്ത ദൈവംഅരികിൽ വന്നീടും;- എന്‍റെ…ഞാൻ പതറുന്ന നേരത്തിലുംഎന്നെ താങ്ങും കരവുമായ് (2)അരികിൽ വരുവാൻ ആശ്രയമരുളാൻനിൻ സാന്നിദ്ധ്യം മതി എനിക്ക് (2);- എന്‍റെ…ഈ ചൂടേറിയ മരുവിൽഎൻ പാതയ്ക്കു തണലായി (2)ആശ്വാസമരുളും അനുഗ്രഹപ്രദനേതുണമാത്രം നീ മതിയേ(2);- എന്‍റെ…
Read Moreഎന്‍റെ ഉള്ളം നന്ദിയാൽ
എന്‍റെ ഉള്ളം നന്ദിയാൽനിറയുന്നെൻ പ്രിയനേനിന്‍റെ വഴികൾ അഗോചരമേനിന്‍റെ നടത്തിപ്പും ആശ്ചര്യംഎൻ ജീവിത പാതയിൽഅനുദിനം അവൻ ചെയ്തനന്മകൾ ഒന്ന് ഓർത്താൽഎത്ര സ്തുതിച്ചാലും മതിവരില്ലഎത്ര സ്തുതിച്ചാലും അധികമല്ലലോക സ്ഥാപനം മുമ്പെന്നെകണ്ടു നിന്‍റെ പൈതലായ്നിന്‍റെ തിരഞ്ഞെടുപ്പ് അതിശയമേനിന്‍റെ വിളിയോ വലിയവയേകാൽവറിയിൽ ചിന്തിയചോരയാൽ എന്നെ വീണ്ടല്ലോനിന്‍റെ സ്നേഹം അത് എത്ര ആഴമേനിന്‍റെ ദയയോ അത്ഭുതമേ
Read Moreഎന്‍റെ ഉപനിധിയേ എന്‍റെ ഓഹരിയേ
എന്‍റെ ഉപനിധിയേ എന്‍റെ ഓഹരിയേ അങ്ങെന്‍റെ നിക്ഷേപമേ എന്‍റെ ആശ്രയമേ എന്‍റെ മറവിടമേ എന്നെന്നും സങ്കേതമേ (2)മാർവ്വിൽ ചാരീടാം എല്ലാം പറയാം വിശ്വസ്തനവൻ വീരനാണവൻ (2)ഹോസാ…..ന്നാ….ഹോസാ…ന്നാ….ഹോസാ…..ന്നാ….ഹോസാ….ന്നാ… (2)എന്‍റെ കോട്ടയുമേ എന്‍റെ ശരണവുമേ അങ്ങെന്‍റെ പരിചയുമേ എന്‍റെ പാറയുമേ എന്‍റെ ജീവജലമേ അങ്ങെന്‍റെ ഉറവയാണേ (2) (മാർവ്വിൽ ചാരീടാം)എന്‍റെ ഉടയവനേ എന്‍റെ ഭുജബലമേ അങ്ങെന്‍റെ ഇമ്പമാണേ എന്‍റെ ആരംഭമേ എന്‍റെ വാഗ്ദത്തമേ അങ്ങെന്‍റെ ആമേൻ ആണേ (2) (മാർവ്വിൽ ചാരീടാം)എന്‍റെ ആനന്ദമേ എന്‍റെ സന്തോഷമാണേഅങ്ങെന്‍റെ മധുരമാണേ എന്‍റെ ഔഷധമേ […]
Read Moreഎന്‍റെ ഉറപ്പുള്ള ഗോപുരമായ്
എന്‍റെ ഉറപ്പുള്ള ഗോപുരമായ് എന്നെ കാത്തിടും ദൈവം നീയേ ശക്ടിയും ബലവും നിറഞ്ഞവനേ മഹിമയിന്നുറവിടമേ ആരാധിക്കുന്നിതാ ഞാൻ (2) ആരാധിക്കുന്നിതാ ഞാൻ (2) തന്‍റെ ചിറകുകളിൻ നിഴലിൽ ഞാൻ എന്നെന്നും ആനന്ദിക്കും പരിശുദ്ധനാമെൻ പരിപാലകൻ സ്തുതികൾക്കു യോഗ്യനവൻ;- ആരാധി… എന്‍റെ ബലഹീന വേളകളിൽ നിന്‍റെ ക്യപനെനിക്കേകിടുന്നു യേശു എന്‍റെ ബലമാകയാൽ തെല്ലും ഞാൻ ഭയപ്പെടില്ല;- ആരാധി.. എന്‍റെ ജീവിത നാളുകളിൽ നിന്നെ എന്നെന്നും വാഴ്ത്തീടുമേ നാഥാ നീ ചെയ്ത നന്മകളെ എണ്ണി എണ്ണി സ്തുതിച്ചീടുമേ;- ആരാധി…
Read Moreഎന്‍റെ വായിൽ പുതുപാട്ടു പ്രിയൻ
എന്‍റെ വായിൽ പുതുപാട്ടു പ്രിയൻ തരുന്നുഎന്‍റെ ഉള്ളം സ്നേഹത്താൽ നിറയുന്നുഎന്‍റെ രക്ഷകൻ വേഗത്തിൽ വരുമെഎന്‍റെ ആകുലങ്ങൾ അന്നുതീരുമെ!ഞാൻ നവ്യഗാനം അന്നു പാടുമെആനന്ദം ആ ആനന്ദം ആനന്ദംആത്മനാഥനോടു എന്‍റെ വാസമാനന്ദംഇക്ഷിതിയിൽ ഇമ്പമെനിക്കൊന്നും വേണ്ടായെരക്ഷകനാം യേശുവിൻ സാന്നിധ്യം മതിയെഅക്ഷയതയെ പ്രാപിച്ചു പറക്കുമെഅക്ഷണത്തിൽ പ്രിയൻ എന്നെ ചേർക്കുമെഹാ! എന്‍റെ ഭാഗ്യം ആർക്കു വർണ്ണിക്കാം;-ലാക്കു നോക്കി ഞാൻ എന്‍റെ ഓട്ടം ഓടുന്നുലാഭമായതെല്ലാം ഞാൻ വെറുത്തു തള്ളുന്നുലഭിക്കും നിശ്ചയം വിരുതു ഞാൻ പ്രാപിക്കുംഹാ! ലക്ഷോപലക്ഷം ദൂതർ മുമ്പാകെഞാൻ ജീവകിരീടം അന്നു ചൂടുമേ;-വീണ വാദ്യക്കാരെയും ഞാൻ […]
Read Moreഎന്‍റെപുരയ്ക്കകത്തു വരാൻ
എന്‍റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ ഒരു വാക്കു മതി എനിക്കതു മതിയേ ഒരു വാക്കു മതി എനിക്കതു മതിയേ അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ നീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറും യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ ഒരു […]
Read Moreഎന്‍റെ നാഥൻ ജീവൻ തന്നോരു
എന്‍റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ എന്നും സഖി എനിക്കാശ്വാസമേ പാരിൽ പരദേശിയാമെനിക്കെന്നുമാ പാവന നാഥന്‍റെ കാവൽ മതിപാതയിൽ പാദദമിടറാതെ നാഥന്‍റെപാദം പതിഞ്ഞിടം പിൻചെല്ലും ഞാൻകാവലിനായ് ദൂതസംഘത്തെ നൽകിയെൻ കാന്തനനുദിനം കാക്കുന്നതാൽകൂരിരുൾ താഴ്വരയിലേകനായാലുംകൂട്ടിൻ യേശു ഉണ്ടായാൽ മതിഉറ്റവർ കൂടെയില്ലെങ്കിലും മുറ്റുമെൻ ഉറ്റസഖിയായി യേശു മതിഉള്ളം കലങ്ങിടും വേളയിലും യേശു ഉള്ളതാൽ ചഞ്ചലമില്ലെനിക്ക്രാത്രിയിലും ദീർഘയാത്രയിലും എന്നുംധാത്രിയേപോലെനിക്കേശു മതിമാത്രനേരം ഉറങ്ങാതെന്നെ കാക്കുന്നമിത്രമാണെൻ ദൈവം എത്ര മോദംഎന്ന രീതി: എന്‍റെ ദൈവം സ്വർഗ്ഗസിംഹാ
Read Moreഎന്‍റെ നാഥൻ നിണം ചൊരിഞ്ഞോ
എന്‍റെ നാഥൻ നിണം ചൊരിഞ്ഞോ?എന്‍റെ രാജാ മരിച്ചുവെന്നോ?പുഴുവിനൊത്തോരെനിക്കുവേണ്ടിവിശുദ്ധമാം ശിരസ്സവൻ കുനിച്ചുവെന്നോ?യേശുനാഥൻ എനിക്കുമപ്പോൽനിനക്കും വേണ്ടിമരിച്ചുപാപിസകലർക്കുമായവൻ മരിച്ചുരക്ഷ വെറും ദാനമത്രേ തനിക്കു സ്തുതിനാം നശിച്ച കാരണത്താൽ ക്രൂശിലവൻ തൂങ്ങുന്നിതാ ഭ്രമിച്ചുപോകും ദയവിതുതാൻഅറിയാതുള്ളൊരു കൃപ പരമസ്നേഹംപാപത്തിനാൽ നശിച്ച നമ്മെ കരുതിയല്ലോ പരൻ മരിച്ചു അഭിഷിക്തന്‍റെ മരണം മൂലം അരുണൻ തന്നുടെ കരം മറച്ചിരുണ്ടുസ്നേഹമുള്ള ക്രൂശു കണ്ടു ഞാനും മുഖം താഴ്ത്തുന്നിതാനന്ദിചൊൽവാനെന്‍റെ മനംഉരുക്കണമെൻ കണ്ണുകളലിക്കണമേഎങ്കിലുമെൻ കണ്ണുനീരാൽ സ്നേഹക്കടം വീട്ടിടാമോ?ഒന്നുമാത്രമെനിക്കു സാദ്ധ്യംതരുന്നു ഞാനെന്നെപ്പരാ നിനക്കെന്നേക്കുംഎന്ന രീതി: ദേവേശാ യേശുപരാ
Read Moreഎന്‍റെ നാഥൻ വല്ലഭൻ താൻ
എന്‍റെ നാഥൻ വല്ലഭൻ താൻഅല്ലലെല്ലാം മാറ്റിടുമേതന്‍റെ നാളിൽ എന്തുമോദംആർത്തിയോടാവലായ് നോക്കിടുമേഓ പാദങ്ങൾ പൊങ്ങിടുന്നേചേരുവാൻ നിൻ സവിധേ(2)-എന്‍റെ… പാരിടത്തിൽ പാടുപെട്ടപാവനരെ ചേർത്തിടുവാൻവരുമന്ന് ദൂതരുമായ്തന്നെ മാനിച്ചോരെ ചേർത്തിടുവാൻ;-മരുഭൂവിൽ ഞരങ്ങുന്നതൻ വിശുദ്ധ സംഘമേ നീപരനോട് ചേർന്ന് നിത്യംഎണ്ണമില്ലായുഗം അങ്ങ് വാഴും;-വിശ്വാസത്തിൻ കൺകളാൽ ഞാൻഇന്നവയെ കണ്ടിടുന്നുആശ്വാസമേ നേരിൽ കാണുംഅന്നവൻ പൊൻമുഖം മുത്തിടുമേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ
- കരുതുന്ന കരുതൽ നടത്തുന്ന വിധങ്ങൾ
- അല്ലലില്ലല്ലോ എനിക്ക ല്ലലില്ലല്ലോ
- എത്ര സ്തുതിച്ചാലും മതിവരില്ല എത്ര
- ഇന്നു പകൽ മുഴുവൻ കരുണയോടെ

