Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

എന്‍റെ നവിൽ പുതു പാട്ട്

എന്‍റെ നവിൽ പുതു പാട്ട്യേശു രാജൻ തരുന്നിതാആനന്ദത്തോടെ ഞാൻ പാടി സ്തുതിച്ചിടുംജീവനുള്ള കാലമെല്ലാം-ഹല്ലേലുയ്യാപാപാന്ധകാരത്തിൽ ഞാൻ ആണ്ടുപോയപ്പോൾപാതകനാം എന്നെ നാഥൻ വീണ്ടെടുത്തല്ലോ;- ആനന്ദ…ബാധ വ്യാധി പീഡകളാൽ ഞാൻ വലഞ്ഞപ്പോൾപാതകാട്ടി ദുഃഖമെല്ലാം പോക്കി രക്ഷിച്ചു;- ആനന്ദ…ചേറ്റിൽ വീണ എന്നെ അവൻ കോരി എടുത്തുനാറ്റമെല്ലാം ജീവ രക്തം കൊണ്ടു മായിച്ചു;- ആനന്ദ…മാതാ പിതാ ഉറ്റ സഖി സർവ്വമേകിയമന്നവനെ എന്നെന്നും ഞാൻ വാഴ്ത്തി സ്തുതിക്കും;- ആനന്ദ…ഇഹലോക പാടു എന്നെ എന്തു ചെയ്തിടുംസ്വർലോക സഖിയെക്കാണാൻ കംക്ഷിച്ചീടുന്നു;- ആനന്ദ…

Read More 

എന്‍റെ പ്രിയ രക്ഷകനെ നിന്നെ

എന്‍റെ പ്രിയ രക്ഷകനെ നിന്നെക്കണ്ടിടുവാൻപ്രത്യാശയോടെ നോക്കി പാർത്തുകാലം കഴിയുന്നുകാത്തിടുന്നു കാത്തിടുന്നു എന്‍റെ രക്ഷകനെവാനമേഘ എന്നുവന്നു എന്നെ ചേർത്തുകൊള്ളുംലോകത്തിലെ വാഴ്ചകളെല്ലാം അല്പകാലം മാത്രംനിലനിൽക്കുന്ന സ്വർഗ്ഗരാജ്യം എന്നും വാഴാമല്ലോ;-ഈ ലോകത്തിൽ ദുഃഖങ്ങൾ സഹിച്ചീടുന്നവരെല്ലാംഎന്നേക്കുമായ് ദുഃഖം തീർന്നു സന്തോഷമായ് വാഴും;-രാത്രി ഇല്ലാത്ത നാടാം സ്വർഗ്ഗദേശമതിൽക്രിസ്തനുമായി അവിടെ വാഴാൻ ഭാഗ്യം ലഭിച്ചല്ലോ;-നിത്യമായ സന്തോഷങ്ങൾ ലോകം തരികയില്ലസ്വർഗ്ഗത്തിലെ നിത്യസന്തോഷം പ്രാപിച്ചെന്നും വാഴാം;മദ്ധ്യാകാശെ ക്രിസ്തുനാഥൻ വന്നീടുന്ന നാളിൽക്രിസ്തനെ കാണുന്നാ നിമിഷം എന്തോരു സന്തോഷം;-7ക്രിസ്തനുമായി സ്വർഗ്ഗനാട്ടിൽ ഒന്നിച്ചുവാഴുന്നവിലയേറിയ ഭാഗ്യകാലം വേഗം വന്നീടുമെ;-ഈ ലോകജീവിതകാലം ഭയത്തോടെ ജീവിച്ചുക്രിസ്തനുമായി വാണീടുവാൻ […]

Read More 

എന്‍റെ നാവു നവ്യഗാനം പാടും

എന്‍റെ നാവു നവ്യഗാനം പാടുംഎന്‍റെ ഹൃത്ത് നൂതനരാഗം പാടുംകർത്താവേ നീ എന്നെ സ്നേഹിച്ചുപ്രാണനാഥാ നീ എന്നെ വീണ്ടെടുത്തുഎന്‍റെ നാവു നവ്യഗാനം പാടുംലോകാന്ധകാരത്തൂടെ ഞാനലഞ്ഞുതിരിഞ്ഞു(2)മോഹങ്ങളെന്നിൽ അശാന്തി ഏകിക്രൂശിൻ ദയയിൽ ഞാനഭയം കണ്ടുനിന്‍റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-പാപാന്ധകാരത്തൂടെ ഞാനലഞ്ഞു തളർന്നു(2)പാശങ്ങളാൽ ഞാൻ ബന്ധിതനായിക്രൂശിൻ നന്മയിൽ ഞാനാശ്രയം കണ്ടുനിന്‍റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-എൻ ജീവിതാന്ത്യത്തോളം നിന്നിൽ നിലനിൽക്കുംദുഃഖിക്കുന്നവനെന്നും ആശ്വാസം ഏകുംഉയിർപ്പിൻ ശക്തിയിൽ ഞാൻ ജീവിക്കുംനിന്‍റെ ദയ അഗോചരം-നിൻ കാരുണ്യം അഗാധമേ;-

Read More 

എന്‍റെ പ്രിയൻ വാനിൽ വരാറായ്

എന്‍റെ പ്രിയൻ വാനിൽ വരാറായ്കാഹളത്തിൻ ധ്വനി കേൾക്കാറായ് (2)മേഘേ ധ്വനി മുഴങ്ങും ദൂതർ ആർത്തുപാടിടുംനാമും ചേർന്നു പാടും ദൂതതുല്യരായ് (2)പൂർണ്ണ ഹൃദയത്തോടെ ഞാൻ സ്തുതിക്കുംനിന്‍റെ അത്ഭുതങ്ങളെ ഞാൻ വർണ്ണിയ്ക്കും(2)നാം സന്തേഷിച്ചിടും എന്നും സ്തുതി പാടിടുംഎന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാൽ(2)പീഢിതനൊരഭയ സ്ഥാനംഎൻ സങ്കടങ്ങളിൽ നൽ തുണ നീ(2)ഞാൻ കുലുങ്ങുകില്ല ഒരുനാളും വീഴില്ലഎന്‍റെ യേശുനാഥൻ കൂടെയുള്ളതാൽ(2)തകർക്കും നീ ദുഷ്ട ഭുജത്തേഉടയ്ക്കും നീ നീച പാത്രത്തെ (2)സീയോൻ പുത്രി ആർക്കുക എന്നും സ്തുതിപാടുകനിന്‍റെ രാജരാജൻ എഴുന്നള്ളാറായ്(2)

Read More 

എന്‍റെ നാഥൻ അതിശയമായെന്നെ

എന്‍റെ നാഥൻ അതിശയമായെന്നെനടത്തുന്നതെന്തൊരതിശയമേ (2)എന്‍റെ ജീവനും, ഇന്നുള്ളതെല്ലാംഇന്നെന്‍റെ നാഥന് പുകഴ്ചയായ്… (2)എന്‍റെ സ്നേഹിതനായവൻഎന്നുമെന്‍റെ കൂട്ടാളിയായ് (2)അഗ്നിത്തൂണുകളാലെന്നെ കാത്തീടുന്നുപുതു ജീവൻ നൽകീടുന്നു;- എന്‍റെ നാഥൻ…എന്‍റെ സാന്നിധ്യമാകേണം നീഎന്നെ കൈകളിൽ താങ്ങേണം നീമേഘസ്തംഭങ്ങളാലെന്നെ നടത്തീടുന്നുപുതു ശക്തി പകർന്നീടുന്നു;- എന്‍റെ നാഥൻ…

Read More 

എന്‍റെ പ്രിയൻ യേശുരാജൻ

എന്‍റെ പ്രിയൻ യേശുരാജൻ വന്നിടുവാൻ കാലമായ് പ്രിയൻ മുഖം കണ്ടിടുവാൻ ആനന്ദിപ്പാൻ നേരമായ് യാത്ര തീരാൻ വീട്ടിലെത്താൻ വിശ്രമിപ്പാൻ കാലമായ് കണ്ണീരെല്ലാം തോർന്നിടുവാൻ ആശ്വസിപ്പാൻ നേരമായ് കഷ്ടതകൾ വേദനകൾ മാറിടുവാൻ കാലമായ് ദുഖമെല്ലാം തീർന്നിടുവാൻ ആനന്ദിപ്പാൻ നേരമായ് ലോകവാഴ്ച ദുർഭരണം അസ്തമിപ്പാൻ കാലമായ് ദൈവരാജ്യം സൽഭരണം ആരംഭിപ്പാൻ നേരമായ് വാനം ഭൂമി പണിയെല്ലാം അഴിഞ്ഞീടാൻ കാലമായ് നീതി സൂര്യൻ ശോഭയോടെ ഉദിച്ചിടാൻ നേരമായ് സ്വർഗ സീയോൻ പുരവാസം ആരംഭിപ്പാൻ കാലമായ് ആ സുദിനം നേരിൽ കണ്ട് ആസ്വദിപ്പാൻ […]

Read More 

എന്‍റെ നാഥൻ ജീവൻ തന്നോരു

എന്‍റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ എന്നും സഖി എനിക്കാശ്വാസമേ പാരിൽ പരദേശിയാമെനിക്കെന്നുമാ പാവന നാഥന്‍റെ കാവൽ മതിപാതയിൽ പാദദമിടറാതെ നാഥന്‍റെപാദം പതിഞ്ഞിടം പിൻചെല്ലും ഞാൻകാവലിനായ് ദൂതസംഘത്തെ നൽകിയെൻ കാന്തനനുദിനം കാക്കുന്നതാൽകൂരിരുൾ താഴ്വരയിലേകനായാലുംകൂട്ടിൻ യേശു ഉണ്ടായാൽ മതിഉറ്റവർ കൂടെയില്ലെങ്കിലും മുറ്റുമെൻ ഉറ്റസഖിയായി യേശു മതിഉള്ളം കലങ്ങിടും വേളയിലും യേശു ഉള്ളതാൽ ചഞ്ചലമില്ലെനിക്ക്രാത്രിയിലും ദീർഘയാത്രയിലും എന്നുംധാത്രിയേപോലെനിക്കേശു മതിമാത്രനേരം ഉറങ്ങാതെന്നെ കാക്കുന്നമിത്രമാണെൻ ദൈവം എത്ര മോദംഎന്ന രീതി: എന്‍റെ ദൈവം സ്വർഗ്ഗസിംഹാ

Read More 

എന്‍റെ ദൈവത്തെപോൽ ആരുമില്ലാ

എന്‍റെ ദൈവത്തെപോൽ ആരുമില്ലാ(2)ആരുമേ ആരുമേ (2)എൻ യേശുപോൽ ആരുമില്ലാ(2)എന്നെ സ്നേഹിക്കുവാൻ എന്നെ കരുതിടുവാൻഎൻ യേശുപോൽ ആരുമില്ലാ(2)മന്നാ നൽകീടുവാൻ മാറാ മധുരമാക്കാൻഎൻ യേശുപോൽ ആരുമില്ലാ(2);- (എന്‍റെ ദൈവത്തെപോൽ )എന്‍റെ പാപം നീക്കാൻ എൻ ഭാരം മാറ്റാൻഎൻ യേശുപോൽ ആരുമില്ലാ (2)നിന്ദ ചുമന്നിടുവാൻ ദുഃഖം മാറ്റിടുവാൻഎൻ യേശുപോൽ ആരുമില്ലാ (2);-(എന്‍റെ ദൈവത്തെപോൽ )എന്നെ അനുഗ്രഹിപ്പാൻ എന്നെ ഉയർത്തിടുവാൻഎൻ യേശുവെപ്പോൽ ആരുമില്ലാ (2)കൃപകൾ ചൊരിയാൻ ദാനങ്ങൾ നൽകുവാൻഎൻ യേശുപോൽ ആരുമില്ലാ (2);-(എന്‍റെ ദൈവത്തെപോൽ )

Read More 

എന്‍റെ ജനമായുള്ളവരെ നിന്നറയിൽ

എന്‍റെ ജനമായുള്ളവരെ നിന്നറയിൽപൂകതിൻവാതിൽ-അടയ്ക്കക്രോധം കടന്നുപോവോളം തെല്ലിടയിൽഭൂമി അഴിയും തൻ പണികളും ഒഴിഞ്ഞീടുമേഅതാൽ കരുതുമെൻ പരലോക-ഭവനത്തിനായ്ഉലകത്തിൽ വസിക്കുന്നാൾ അതിൻ പിന്നാലെഅറിയാതെ നരരെല്ലാം ഒഴുകിപ്പോകുംമഹാ കണിയാണി ഉലകമെന്നറിഞ്ഞീടണെസ്നേഹം പതിക്കേണ്ടി തുലകത്തിൻ പൊരുളുകളിൽഉയരത്തിൽ കിളിവാതിൽ തുറന്നിരിപ്പൂപറന്നാൽ നിൻ ഗിരിതന്നിൽ മറഞ്ഞിരിക്കാംഭൂമി മലിനമായ് അതിലുള്ള നിവാസികളാൽഅവർ മറിച്ചു എൻ നിയമങ്ങൾ പ്രമാണങ്ങളുംഅനർത്ഥത്തിൻ ദിവസങ്ങൾ വരുമ്മുന്നാലെധരയിലെ വിശുദ്ധന്മാർ കടന്നുപോകുംഅവർ വസിക്കുമെൻ നവീനമാം ഭവനങ്ങളിൽഅതിൻ മഹിമയിൻ പ്രമോദങ്ങളനന്തങ്ങളാംഇനി നിന്‍റെ അരുണൻ അസ്തമിക്കില്ലഇനി നിന്‍റെ ശശിയും മറഞ്ഞുപോകില്ലനിന്‍റെ യഹോവാ നിനക്കു നിത്യ പ്രകാശമാകുംനിന്‍റെ മതിലുകൾ രക്ഷയും സ്തുതികൾ […]

Read More 

എന്‍റെ ജീവൻ രക്ഷിപ്പാനായ് യേശു

എന്‍റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ ജനിച്ചു;എനിക്കുള്ള ശിക്ഷയ്ക്കായി യേശു ക്രൂശു ചുമന്നു (2)എന്‍റെ പാപം പോക്കുവാനായ് യേശു ക്രൂശിൽ മരിച്ചു;എനിക്കായി എനിക്കായി ശിക്ഷ എല്ലാം വഹിച്ചു (2)ചാട്ടവാറിൻ ആഞ്ഞടിയാൽ കീറിയ ശരീരത്തിൽ;വീണ്ടും വീണ്ടും ക്രൂരരായോർ കുത്തി മുറിവേൽപ്പിച്ചു (2)മുൾകിരീടം പൊൻശിരസ്സിൽ യേശു ഏറ്റെടുത്തതോ;പൊൻ കിരീടം എനിക്കായി വാർത്തെടുക്കുവാനത്രെ (2)കാരിരുമ്പിൻ ആണികൾ കൈകാൽകളിൽ തറച്ച‍പ്പോൾ;വേദനയാൽ നിലവിളിച്ച യേശുവെ അവർ നിന്ദിച്ചു (2)പാപമൊട്ടും ഏശിടാത്ത പാവനനാം യേശുവോ;ഇരുകള്ളർ നടുവിലായ് ക്രൂശതിന്മേൽ കിടന്നു (2)ദാഹജലം കുടിപ്പാനായ് യേശു കേണപേക്ഷിച്ചു;പരിഹാസം ചൊല്ലി ക്രൂരർ […]

Read More