എന്‍റെ ജീവൻ രക്ഷിപ്പാനായ് യേശു
എന്‍റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ ജനിച്ചു;എനിക്കുള്ള ശിക്ഷയ്ക്കായി യേശു ക്രൂശു ചുമന്നു (2)എന്‍റെ പാപം പോക്കുവാനായ് യേശു ക്രൂശിൽ മരിച്ചു;എനിക്കായി എനിക്കായി ശിക്ഷ എല്ലാം വഹിച്ചു (2)ചാട്ടവാറിൻ ആഞ്ഞടിയാൽ കീറിയ ശരീരത്തിൽ;വീണ്ടും വീണ്ടും ക്രൂരരായോർ കുത്തി മുറിവേൽപ്പിച്ചു (2)മുൾകിരീടം പൊൻശിരസ്സിൽ യേശു ഏറ്റെടുത്തതോ;പൊൻ കിരീടം എനിക്കായി വാർത്തെടുക്കുവാനത്രെ (2)കാരിരുമ്പിൻ ആണികൾ കൈകാൽകളിൽ തറച്ചപ്പോൾ;വേദനയാൽ നിലവിളിച്ച യേശുവെ അവർ നിന്ദിച്ചു (2)പാപമൊട്ടും ഏശിടാത്ത പാവനനാം യേശുവോ;ഇരുകള്ളർ നടുവിലായ് ക്രൂശതിന്മേൽ കിടന്നു (2)ദാഹജലം കുടിപ്പാനായ് യേശു കേണപേക്ഷിച്ചു;പരിഹാസം ചൊല്ലി ക്രൂരർ […]
Read Moreഎന്‍റെ ജീവനാമേശുവേ
എന്‍റെ ജീവനാമേശുവേനിന്‍റെ സ്വരമെൻ ചെവിയിൽഇമ്പമോടെ വന്നടിച്ചീടുന്നുഞാൻ കേട്ടുനാഥാക്ഷീണപാപിയേവായെന്നിൽആശ്വസിക്കനീ സതതംക്ഷീണമുള്ള നിൻ തലയെന്മാർവ്വിൽചാരി സുഖിക്കെ;- എന്‍റെ…വന്നുകണ്ടു ശാന്തതയെയേശുവിന്‍റെ സ്നേഹമാർവ്വിൽഎന്നെയുടുപ്പിച്ചു സന്തോഷത്താൽദുഃഖങ്ങൾ മാറ്റി;- എന്‍റെ…സർവ്വവും ഞാൻ ദാനമായിനിർവ്യാജ്യം തരുന്നു പാപിജീവവെള്ളം നീ കുടിച്ചാനന്ദംപ്രാപിച്ചീടുകെ;- എന്‍റെ…ജീവനദിയിൽ നിന്നു ഞാൻമോദമോടെ പാനം ചെയ്തുകേവലമെൻ ദാഹം ശമിച്ചിപ്പോൾജീവിക്കുന്നു ഞാൻ;- എന്‍റെ…കൂരിരുളാൽ മൂടിയോരീലോകത്തിനു ഞാൻ വെളിച്ചംപാരാതെ നീയെന്നെ നോക്കി നോക്കിനിത്യം സുഖിക്ക ;- എന്‍റെ…എന്‍റെ ജീവകാലമെല്ലാംയേശുവെന്ന മെയ് വെളിച്ചംകണ്ടു നടപ്പാൻ കൃപ നല്കേണംദേവാദിദേവാ;- എന്‍റെ…
Read Moreഎന്‍റെ ജീവനും എല്ലാ നന്മയും
എന്‍റെ ജീവനും എല്ലാ നന്മയുംപ്രാണപ്രിയനിൻ ദാനമല്ലോഎന്തു നൽകും നാഥാ; ചെയ്ത നന്മകൾക്ക്എന്നെ നിന്നിൽ സമർപ്പിക്കുന്നുകണ്ണുനീരിന്‍റെ കൊടും താഴ്വരയിൽകൈവിടാത്ത യേശുനാഥാമനമുരുകിയപ്പോൾ എന്‍റെ അരികിലെത്തിപൊൻകരത്തിലെന്നെ വഹിച്ചു;-സ്വന്ത ബന്ധുക്കൾ ആത്മസ്നേഹിതർഎന്‍റെ തകർച്ച കാണാൻ കൊതിച്ചുലജ്ജിച്ചീടുവാനോ തകർന്നീടുവാനോഎന്‍റെ ദൈവം ഇടയാക്കില്ല;-
Read Moreഎന്‍റെ ജീവിതം ധന്യമാവാൻ
എന്‍റെ ജീവിതം ധന്യമാവാൻപുത്തൻ രൂപമായ് തീർന്നീടുവാൻയേശുനാഥാ നീ തന്ന വചനംസ്വർഗ്ഗനന്മയും ഉറവായിഞാൻ ഏകനായ് തീർന്നിടാതെപാപ ചേറ്റിൽ ഞാൻ വീണിടാതെയേശുനാഥാ ആ പൊൻകരം എന്നെക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോഎന്‍റെ കഷ്ടങ്ങൾ മറന്നീടുവാൻനിന്ദ പരിഹാസം സഹിച്ചീടുവാൻയേശുനാഥാ നീ തന്ന കൃപകൾദൈവ പൈതലായ് മാറ്റിയെന്നെഎന്നെ സ്നേഹിച്ച സ്നേഹം ഓർത്താൽഎന്നെ മാനിച്ച വഴികൾ ഓർത്താൽയേശുനാഥാ നീയല്ലാതാരുംപാരിൽ ഇല്ലാ എൻ രക്ഷകനായ്
Read Moreഎന്‍റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ
എന്‍റെ കണ്ണീരെല്ലാം തുടയ്ക്കുമവൻതന്‍റെ കരങ്ങളാൽ താങ്ങി നടത്തുമവൻഎന്‍റെ കരളിന്‍റെ വേദനയറിയുന്നവൻതന്‍റെ കുരിശിന്‍റെ മറവിൽ മറയ്ക്കുന്നവൻകാൽവറി ക്രൂശിലെ സ്നേഹമേവറ്റാത്ത സ്നേഹത്തിൻ ഉറവിടമേ വിളിക്കുന്നു നിന്നെ വിടുതലിനായിവണങ്ങുന്ന നിൻ മുൻപിൽ വിശ്വാസമായ്അനുഗ്രഹമെനിക്കായ് ഒരുക്കിയെൻ കൃപയാൽഅനുദിന ഭാരം തൻ ശിരസ്സിലേറ്റിആത്മാവിൻ ശക്തിയെ അളവില്ലാതൊഴുക്കിആനന്ദ ജീവിതമെനിക്കു നൽകി;- കാൽവറി…വരുമവനൊരു നാൾ വിശുദ്ധരെ ചേർപ്പാൻ വാനവരവിൽ തൻ ദൂതരുമായ് വാനിലേക്കുയരും ഞാൻ മന്നിടം മറക്കും മണവാളനോടൊത്തു വാസമാകും;- കാൽവറി…മന്ദതകറ്റിയെൻ ബന്ധനം മാറ്റിയെൻ അന്ധകാരത്തെ നീ വെളിച്ചമാക്കി അരയിൽ സത്യമാം ബലത്തെ തന്നവൻഅടഞ്ഞ വാതിൽ തുറക്കുന്നവൻ;- […]
Read Moreഎന്‍റെ ദൈവം സർവ്വശക്തനല്ലോ
എന്‍റെ ദൈവം സർവ്വശക്തനല്ലോസർവ്വജ്ഞാനിയല്ലോ സർവ്വവ്യപിയല്ലോ(2)വാനവും ഭൂമിയും താരാപഥങ്ങളുംസർവ്വം ചമച്ചവൻ ദൈവമല്ലോസർവ്വചരാചര സൃഷ്ടിതാവുംപരിപാലകനും എന്‍റെ ദൈവമല്ലോ;-അന്ധനു കാഴ്ചയും ബധിരനു കേൾവിയുംമുടന്തനു കാൽകളും ദൈവമല്ലോഊമനു ശബ്ദവും രോഗിക്കു സൗഖ്യവുംപാപിക്കു രക്ഷയും ദൈവമല്ലോ;-ശൈലവും കോട്ടയും പരിചയും ബലവുംസങ്കേതവും ആത്മ സ്നേഹിതനുംമാറ്റമില്ലാത്തവൻ വാക്കു മാറാത്തവൻവിശ്വസ്തനും എന്‍റെ ദൈവമല്ലോ;-കൃപയും നീതിയും കരുണയും ന്യായവുംദയയും ഉള്ളവൻ ദൈവമല്ലോധനവും മാനവും കീർത്തി പുകഴ്ചയുംസകലവും ദൈവത്തിൻ ദാനമല്ലോ;-
Read Moreഎന്‍റെ കർത്താവിൻ വിശ്വസ്തത എത്ര
എന്‍റെ കർത്താവിൻ വിശ്വസ്തത എത്ര വലുത്അതിനല്പം പോലും മാറ്റമില്ലല്ലോ എന്‍റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും നിന്‍റെ വിശ്വസ്തത മാറിയില്ലല്ലോഅങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നും ഇല്ല പ്രിയനേ ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആർക്കും സാധ്യമല്ല അങ്ങേ കൃപ മതി ഇദ്ധരയിൽ നിലനിന്നിടാൻഅത് ബലഹീന വേളകളിൽ തികഞ്ഞുവരുംഎന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ സത്യ വചനം എൻ നാവിൽ എന്നും നിലനിർത്തണേ (2)ചെങ്കടൽ നീ എനിക്കായ് മാറ്റിത്തന്നിട്ടുംഞാൻ വീണ്ടും നിന്നോടകന്നിരുന്നപ്പോൾഎന്‍റെ അതൃപ്തിയും പിറുപിറുപ്പും ഓർക്കാതെൻമേൽഅങ്ങേ ദീർഘക്ഷമ കാട്ടിയല്ലോ നീ;- […]
Read Moreഎന്‍റെ ഭാരതം യേശുവെ അറിഞ്ഞി
എന്‍റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെഎന്‍റെ യേശുവിൻ വചനം കേട്ടിടട്ടെരക്ഷയിൻ മാർഗ്ഗം ഗ്രഹിച്ചിടട്ടെഏവരും യേശുവെ വണങ്ങിടട്ടെകേരളം, തമിഴ്നാട്, കർണാടക, ആന്ധ്രഗോവ, മഹരാഷ്ട്ര, ഛത്തീസ്ഗഡ്, ഒറീസ്സഗുജറാത്ത്, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ബംഗാൾസിക്കിം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർഅരുണാചൽ, ആസ്സാം, മേഘാലയ, നാഗാലാൻഡ്മണിപ്പൂർ, മിസോറാം, ത്രിപുര, ഡൽഹിഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽജമ്മു & കാശ്മീർ, പുദുച്ചേരി, ലക്ഷദ്വീപ്ദമൻ, ദീവ്, ദാദ്ര, നഗർ ഹവേലിആൻഡമാൻ നിക്കോബാറും ചണ്ഡീഗഡുംയേശുവെ അറിഞ്ഞിടട്ടെയേശുവിനായ് തീരട്ടെഅന്ധവിശ്വാസങ്ങൾ തകർന്നിടട്ടെസാത്താന്യകോട്ടകൾ തകർന്നിടട്ടെജാതീയ മതിൽക്കെട്ടും തകർന്നിടട്ടെഉച്ചനീചത്വങ്ങൾ തകർന്നിടട്ടെഭാരതം രക്ഷകനെ കൺടിടട്ടെനിത്യജീവൻ സ്വന്തമാക്കിടട്ടെകഴിവും താലന്തും ഉള്ളവരേനൽകുക ആയുസ്സെന്നേശുവിനായ്സുവിശേഷത്തിൻ […]
Read Moreഎന്‍റെ ഭാഗ്യം വർണ്ണിച്ചീടുവാൻ
എന്‍റെ ഭാഗ്യം വർണ്ണിച്ചീടുവാൻ ആരാൽ കഴിയുംസ്വർഗ്ഗദേശത്തെത്തിടുന്നേരംഎന്‍റെ ഭാഗ്യം എന്‍റെ യോഗ്യം എന്നെവീണ്ടെടുത്ത പ്രിയൻ തന്‍റെ മുമ്പിൽ ഹാഞാനെന്തു ധന്യനായിത്തീർന്നിടുമെമന്നിടത്തിൽ ഖിന്നനായ് ഞാൻ വലഞ്ഞ നിന്‍റെ-പേർക്കു കഷ്ടമേറെ ഏറ്റതാൽപൊന്നുലോകം തന്നിലെന്നെനിന്നോടൊന്നായിരുത്തിടാൻഉന്നതൻ താനൊരുനാളിൽ സന്നാഹമായ് വരുന്നല്ലോ;-മോക്ഷവീടാ പാർപ്പിടമൊന്നു മനോഹരമായ്നാഥൻ കൈകളാൽ പണിയാത്തവീടെനിക്കൊന്നായതിൽഞാൻ ചേർന്നു വാസം ചെയ്തിടുമ്പേൾഎന്‍റെ ഖേദം നീങ്ങി വേഗം കണ്ണുനീരും മാറിടുമേ;-
Read Moreഎന്‍റെ ഭാരം ചുമക്കുന്നവൻ യേശു
എന്‍റെ ഭാരം ചുമക്കുന്നവൻ യേശുഎന്നെ നന്നായ് അറിയുന്നവൻ യേശുസുഖമുള്ള കാലത്തും കണ്ണുനീർ നേരത്തുംയേശു മാത്രം മതിയേശു എന്‍റെ സ്നേഹിതൻയേശു എന്‍റെ പ്രാണപ്രിയൻസുഖമുള്ള കാലത്തും കണ്ണുനീർ നേരത്തുംയേശു മാത്രം മതിഎന്‍റെ ദേഹം ക്ഷയിച്ചീടട്ടെ യേശു കൈവിടില്ലഞാൻ ഏകനായ് തീർന്നിടട്ടെ യേശു മാറുകില്ല;-സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തുംയേശു മാത്രം മതി
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വരും നാളേയ്ക്കു നാം കരുതി മാനസ
- ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ
- ശാലോം ശാലോം ശാലോം ശാലോം
- രോഗം ചുമന്നവനെ എന്‍റെ പാപം
- ക്രിസ്തുവിൽ ജയാളിയാണു നാം

