എന്‍റെ ശരീരത്തിൽ രോഗാണുക്കൾ
എന്‍റെ ശരീരത്തിൽ രോഗാണുക്കൾ വച്ചതെന്‍റെ ദൈവത്തിന്‍റെ വൻ കൃപയാഎന്‍റെ ദൈവം എന്നെ ശുദ്ധീകരിക്കുന്നതന്‍റെ വഴികളഗോചരമെഭക്തികേടും ഈ പ്രപഞ്ച മോഹങ്ങളുംവർജ്ജിച്ചു ഞാനീലോകത്തിൽ ദൈവഭക്തിയോടു ജീവിച്ചിടുവതിനെന്നെശക്തീകരിക്കുന്നീ ശിക്ഷകളാൽലോകത്തോടു കൂടെ ശിക്ഷാവിധിയിൽ ഞാനാകാതിരിപ്പതിനായിട്ടു നീലോകത്തിൽ വച്ചുയീ ബാല ശിക്ഷയനിയ് ക്കേകുന്നിതെന്നുടെ നാകേശ്വരൻ;-യാതൊന്നു കൊണ്ടുമെൻ ചേതസ്സഹങ്കരിയ്ക്കാതെ വിനീതനായ് ജീവിയ്ക്കുവാൻയാതന നൽകിയശൂലം ഇതാണെനിയ് ക്കേതോരു ദോഷവും വന്നീടുമൊ;-അപ്പൻ സുതർക്കു നൽകിടുന്ന ശിക്ഷയൊടൊപ്പിച്ചിതു ചിന്ത ചെയ്തിടുമാംഇപ്പാരിൽ വച്ചെന്‍റെ സ്വർഗ്ഗസ്ഥനായന- ല്ലപ്പൻ ചെറുശിക്ഷ നല്കുന്നിതു;-ശസ്ത്രക്രിയയെനിയ്ക്കാവശ്യമാകയാൽഗാതം മുറിയ്ക്കുന്ന മാവെദ്യനാംകർത്താവു താൻ മുറിച്ചിടും മുറിവുക-ളെത്ര സുഭദമായ് കെട്ടുന്നു താൻതേൻ ചേർത്ത […]
Read Moreഎന്‍റെ സ്നേഹിതരും വിട്ടുമാറി
എന്‍റെ സ്നേഹിതരും വിട്ടുമാറി പോയിടുംലോക ബന്ധങ്ങൾ വിട്ടുമാറി പോയിടുംലോക സുഖങ്ങളെല്ലാം തകർന്നു പോയിടും (2)ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ (2)നീയെന്‍റെ പ്രാർത്ഥന കേൾക്കണെനീയെന്‍റെ യാചന നൽകണേ (2)നീ തന്നതാണെന്റ ജിവിതംനിനക്കായ് നൽകുന്നു ഞാനിതാ (2)ആശ്വാസമേകുവാൻ നീ വരണേആലബംമേകുവാൻ നിവരണേ (2)ആരിലും ആശ്രയം വെയ്ക്കില്ല ആശ്രയം നീ മാത്രം ഉന്നതാ (2)നിൻ രക്തം എനിക്കായ് ചൊരിഞ്ഞുക്രൂശിൽ നി എനിക്കായ് മരിച്ചു (2)എൻ പാപമെല്ലാം പോക്കി നിനിൻ സ്വന്തമാക്കി തീർക്കുവാൻ (2)
Read Moreഎന്‍റെ സ്തുതിയും പാട്ടുമേ
എന്‍റെ സ്തുതിയും പാട്ടുമേഎന്‍റെ സകല പ്രശംസയും(2)യേശുവിൻ ക്രൂശിൽ മാത്രംഎന്‍റെ കൂടാരം പൊളിയുവോളം(2)എനിക്കായി ജീവൻ തന്നയേശുവിലാണെക്കെല്ലാം(2)അവനെന്നെ നടത്തീടുന്നുതിരുഹിതം പോലെയെന്നും (2)അനുഗ്രഹത്താലനുദിനവുംആശ്വാസത്താലനുനിമിഷം(2)നിറക്കുവാൻ എൻ ജീവ നാഥൻയേശു മതിയായവൻ(2)കഷ്ടങ്ങളിൽ രോഗ ദുഃഖത്തിൽ എനിക്കേറ്റമടുത്തതുണയായ്(2)യേശു നല്ല നാഥൻഎനിക്കേശുമതിയായവൻ(2)എന്‍റെ ധനവും ജ്ഞാനവുംഎന്‍റെ നീതി വിശുദ്ധിയും(2)എല്ലാം യേശുവിലാംഅവനെന്നും മതിയായവൻ(2)
Read Moreഎന്‍റെ താതനറിയാതെ അവൻ
എന്‍റെ താതനറിയാതെ അവൻ അനുവദിക്കാതെഈ പാരിടത്തിലെൻ ജീവിതത്തിൽഒന്നും ഭവിക്കയില്ലഅലിവോടെയെന്നെ കരുതുന്നോൻഅനുദിനമറിയുന്നോൻ(2)തിരുകൈകളാൽ തഴുകുന്നതാൽ(2)മരുവെയിലടിയനു സുഖകരമാം;-ബലഹീനനായ് ഞാൻ തളരുമ്പോൾഎൻ മനമുരുകുമ്പോൾ(2)തകരാതെ ഞാൻ നിലനിന്നിടാൻ(2)തരുമവൻ കൃപയതുമതി ദിനവും;-അറിയേണമവനെ അധികം ഞാൻ അതിനായ് അനുവദിക്കും(2)പ്രതികൂലവും മനോഭാരവും(2)പ്രതിഫലമരുളിടും അനവദിയായ്;-
Read Moreഎന്‍റെ താഴ്ച്ചയിൽ എന്നെ ഓർത്ത
എന്‍റെ താഴ്ച്ചയിൽ എന്നെ ഓർത്ത ദൈവംതണലും നൽകീടുംഎന്‍റെ വീഴ്ച്ചയിൽ എന്നെ കാത്ത ദൈവംഅരികിൽ വന്നീടും;- എന്‍റെ…ഞാൻ പതറുന്ന നേരത്തിലുംഎന്നെ താങ്ങും കരവുമായ് (2)അരികിൽ വരുവാൻ ആശ്രയമരുളാൻനിൻ സാന്നിദ്ധ്യം മതി എനിക്ക് (2);- എന്‍റെ…ഈ ചൂടേറിയ മരുവിൽഎൻ പാതയ്ക്കു തണലായി (2)ആശ്വാസമരുളും അനുഗ്രഹപ്രദനേതുണമാത്രം നീ മതിയേ(2);- എന്‍റെ…
Read Moreഎന്‍റെ ഉള്ളം നന്ദിയാൽ
എന്‍റെ ഉള്ളം നന്ദിയാൽനിറയുന്നെൻ പ്രിയനേനിന്‍റെ വഴികൾ അഗോചരമേനിന്‍റെ നടത്തിപ്പും ആശ്ചര്യംഎൻ ജീവിത പാതയിൽഅനുദിനം അവൻ ചെയ്തനന്മകൾ ഒന്ന് ഓർത്താൽഎത്ര സ്തുതിച്ചാലും മതിവരില്ലഎത്ര സ്തുതിച്ചാലും അധികമല്ലലോക സ്ഥാപനം മുമ്പെന്നെകണ്ടു നിന്‍റെ പൈതലായ്നിന്‍റെ തിരഞ്ഞെടുപ്പ് അതിശയമേനിന്‍റെ വിളിയോ വലിയവയേകാൽവറിയിൽ ചിന്തിയചോരയാൽ എന്നെ വീണ്ടല്ലോനിന്‍റെ സ്നേഹം അത് എത്ര ആഴമേനിന്‍റെ ദയയോ അത്ഭുതമേ
Read Moreഎന്‍റെ ഉപനിധിയേ എന്‍റെ ഓഹരിയേ
എന്‍റെ ഉപനിധിയേ എന്‍റെ ഓഹരിയേ അങ്ങെന്‍റെ നിക്ഷേപമേ എന്‍റെ ആശ്രയമേ എന്‍റെ മറവിടമേ എന്നെന്നും സങ്കേതമേ (2)മാർവ്വിൽ ചാരീടാം എല്ലാം പറയാം വിശ്വസ്തനവൻ വീരനാണവൻ (2)ഹോസാ…..ന്നാ….ഹോസാ…ന്നാ….ഹോസാ…..ന്നാ….ഹോസാ….ന്നാ… (2)എന്‍റെ കോട്ടയുമേ എന്‍റെ ശരണവുമേ അങ്ങെന്‍റെ പരിചയുമേ എന്‍റെ പാറയുമേ എന്‍റെ ജീവജലമേ അങ്ങെന്‍റെ ഉറവയാണേ (2) (മാർവ്വിൽ ചാരീടാം)എന്‍റെ ഉടയവനേ എന്‍റെ ഭുജബലമേ അങ്ങെന്‍റെ ഇമ്പമാണേ എന്‍റെ ആരംഭമേ എന്‍റെ വാഗ്ദത്തമേ അങ്ങെന്‍റെ ആമേൻ ആണേ (2) (മാർവ്വിൽ ചാരീടാം)എന്‍റെ ആനന്ദമേ എന്‍റെ സന്തോഷമാണേഅങ്ങെന്‍റെ മധുരമാണേ എന്‍റെ ഔഷധമേ […]
Read Moreഎന്‍റെ ഉറപ്പുള്ള ഗോപുരമായ്
എന്‍റെ ഉറപ്പുള്ള ഗോപുരമായ് എന്നെ കാത്തിടും ദൈവം നീയേ ശക്ടിയും ബലവും നിറഞ്ഞവനേ മഹിമയിന്നുറവിടമേ ആരാധിക്കുന്നിതാ ഞാൻ (2) ആരാധിക്കുന്നിതാ ഞാൻ (2) തന്‍റെ ചിറകുകളിൻ നിഴലിൽ ഞാൻ എന്നെന്നും ആനന്ദിക്കും പരിശുദ്ധനാമെൻ പരിപാലകൻ സ്തുതികൾക്കു യോഗ്യനവൻ;- ആരാധി… എന്‍റെ ബലഹീന വേളകളിൽ നിന്‍റെ ക്യപനെനിക്കേകിടുന്നു യേശു എന്‍റെ ബലമാകയാൽ തെല്ലും ഞാൻ ഭയപ്പെടില്ല;- ആരാധി.. എന്‍റെ ജീവിത നാളുകളിൽ നിന്നെ എന്നെന്നും വാഴ്ത്തീടുമേ നാഥാ നീ ചെയ്ത നന്മകളെ എണ്ണി എണ്ണി സ്തുതിച്ചീടുമേ;- ആരാധി…
Read Moreഎന്‍റെ വായിൽ പുതുപാട്ടു പ്രിയൻ
എന്‍റെ വായിൽ പുതുപാട്ടു പ്രിയൻ തരുന്നുഎന്‍റെ ഉള്ളം സ്നേഹത്താൽ നിറയുന്നുഎന്‍റെ രക്ഷകൻ വേഗത്തിൽ വരുമെഎന്‍റെ ആകുലങ്ങൾ അന്നുതീരുമെ!ഞാൻ നവ്യഗാനം അന്നു പാടുമെആനന്ദം ആ ആനന്ദം ആനന്ദംആത്മനാഥനോടു എന്‍റെ വാസമാനന്ദംഇക്ഷിതിയിൽ ഇമ്പമെനിക്കൊന്നും വേണ്ടായെരക്ഷകനാം യേശുവിൻ സാന്നിധ്യം മതിയെഅക്ഷയതയെ പ്രാപിച്ചു പറക്കുമെഅക്ഷണത്തിൽ പ്രിയൻ എന്നെ ചേർക്കുമെഹാ! എന്‍റെ ഭാഗ്യം ആർക്കു വർണ്ണിക്കാം;-ലാക്കു നോക്കി ഞാൻ എന്‍റെ ഓട്ടം ഓടുന്നുലാഭമായതെല്ലാം ഞാൻ വെറുത്തു തള്ളുന്നുലഭിക്കും നിശ്ചയം വിരുതു ഞാൻ പ്രാപിക്കുംഹാ! ലക്ഷോപലക്ഷം ദൂതർ മുമ്പാകെഞാൻ ജീവകിരീടം അന്നു ചൂടുമേ;-വീണ വാദ്യക്കാരെയും ഞാൻ […]
Read Moreഎന്‍റെ വിശ്വാസ കപ്പലിൽ വൻ
എന്‍റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾഒന്നൊന്നായി ആഞ്ഞടിക്കിൽഎന്‍റെ പ്രാണപ്രിയനെന്‍റെ കൂടെയുണ്ടാകയാൽ ആകുലമില്ലെനിക്ക് ഞാൻ ഭയന്നു കേണതാം വേളകളിൽഎന്നോടരുളിചെയ്തുനീ ഭയപ്പെടെണ്ട ഞാനുണ്ട് കൂടെഞാൻ നിന്നെ വീണ്ടെടുത്തോൻഞാൻ ഭ്രമിച്ചു നോക്കിയ വേളകളിൽഎന്നോടരുളിചെയ്തുനീ ഭ്രമിച്ചു നോക്കേണ്ട ഞാൻ നിന്‍റെ ദൈവംഞാൻ നിന്‍റെ സഹായകൻഞാൻ സഹായമില്ലാതെ കരഞ്ഞ നേരംഎന്നോടരുളിചെയതുഎന്‍റെ നീതിയുള്ള കരത്താൽ ഞാൻ നിന്നെ താങ്ങുംഞാൻ നിന്നെ ബലപ്പെടുത്തും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാരുണ്യവാനാം പരിശുദ്ധദേവാ
- എന്‍റെ കുറവുകൾ ഓർക്കരുതേ
- പരനേ നിന്നെ കാൺമാൻ
- മഹത്വം മഹത്വം – ദൈവകുഞ്ഞാടിന് സത്യാരാധന
- യേശുവേ നിന്നെ സ്നേഹിപ്പാൻ

