Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

പുതിയ സൃഷ്ടി നാം

പുതിയ സൃഷ്ടി നാം പുതിയ സൃഷ്ടി നാംക്രിസ്തുവിൽ നാം ചേർന്നിടുമ്പോൾ പുതിയസൃഷ്ടി നാംജീവിതത്തിൽ വന്നുദിക്കും ഭാഗ്യമാണത്‌ജീവകാലമാകെ നിൽക്കും ദിവ്യഭാവുകംപഴയകാല ജീർണ്ണതകൾ മാഞ്ഞുപോയിടുംപുതുമതൻ ഉദയശോഭ തെളിഞ്ഞു വന്നിടുംഹൃത്തടത്തിൽ പുതിയ ശാന്തി വ്യാപരിച്ചിടുംഹൃദയമേതു വിപത്തിലും തളർന്നിടില്ലിനിനവ്യ-ദർശനം നമുക്കു മാർഗ്ഗദർശകംഭവ്യചിന്തയാൽ ഹൃദയം ഭരിതമായിടുംസ്ഥിരതയോടെ വിശ്വാസത്തിൽ നാം നടന്നിടുംവിശുദ്ധ വേദവാക്യം വഴിയിൽ വെളിച്ചമായിടുംഅരുമനാഥനേശു എന്നും കൂടെയുണ്ടല്ലോഅരുളി തന്റെ സ്നേഹം തമ്മിൽ പങ്കുവെച്ചിടാൻമഹിതവേല ഭൂവിൽ നമ്മൾ പൂർത്തിയാക്കിടാംദൈവരാജ്യ നിർമ്മിതിയിൽ പങ്കുചേർന്നിടാം

Read More 

പ്രതികൂലങ്ങൾ പ്രതിസന്ധികളും

പ്രതികൂലങ്ങൾ പ്രതിസന്ധികളുംഏറിടുമീ മരുഭൂവിൽകാറ്റുകളും വൻ തിരമാലകളുംവീശിടുമീ ചെറുപടകിൽപതറില്ല തളരില്ല അരികത്തുണ്ടെന്നേശുഭയമില്ല ഭ്രമിക്കില്ല അമരത്തുണ്ടെന്നേശുഹാലേലുയ്യ ഹാലേലുയ്യ ആരാധ്യനാം യേശുവേഹാലേലുയ്യ ഹാലേലുയ്യ ആത്മസഖി യേശുവേഇഹത്തിൽ കഷ്ടങ്ങൾ ഏറീടിലുംആശ്വാസമായ് ആരും ഇല്ലെങ്കിലും മാറാത്തവൻ മറക്കാത്തവൻനൽസഖി യേശു ഉണ്ടരികിൽഎൻ പ്രിയ യേശു ഉണ്ടരികിൽ;- ഹാലേലുയ്യ…രോഗങ്ങളോ മഹാമാരികളോക്ലേശങ്ങൾ ഓരോന്നായ് ഏറീടിലുംഓടിടുന്നു എൻ വിരുതിനായിപ്രാപിക്കുവാനെൻ കിരീടങ്ങളെവാടാത്തതാം എൻ കിരീടങ്ങളെ;- ഹാലേലുയ്യ…മണവാളൻ യേശുവേ എതിരേൽക്കുവാൻമണവാട്ടിയായിതാ ഒരുങ്ങീടുന്നെഒന്നുമാത്രം എന്നാശയതേഅങ്ങയെ കാണുവാൻ വിൻതേജസ്സിൽപൊൻ മുഖം മുത്തിടുമാദിനത്തിൽ;- ഹാലേലുയ്യ…

Read More 

പുതിയൊരു പാട്ടൊന്നു പാടുവാൻ

പുതിയൊരു പാട്ടൊന്നു പാടുവാൻ എൻ നാവിൽ തന്ന മഹാദൈവമേ(2)ക്രിസ്തുവാം പാറമേൽ എന്നേ നിറുത്തി എന്റെ ഗമനത്തെ സ്ഥിരമാക്കി..1 നാശകരമായ പാപക്കുഴിയിലെ കുഴഞ്ഞ ചേറ്റിൽ നിന്നും… (2)കാരുണ്യവാനും ദയവാനുമായോനെ കൃപയാൽ നീ വീണ്ടെടുത്തൂ..2 നിലവിളിയോടെ ഞാൻ കാത്തിരുന്നു എന്റെ രക്ഷകൻ യേശുവിനേ (2)കേട്ടെന്റെ രോദനം തേടിവന്നെന്നെ തൻ മാർവ്വോടു ചേർത്തുവല്ലോ… 3 എണ്ണിയാൽ തീരാത്ത നന്മകൾ ചെയ്‌വോനെ സകലവും ചമച്ചവനേ…(2)അങ്ങേയ്ക്കു തുല്ല്യനായ് ആരുമില്ലീ-ഭൂവിൽ നീ മാത്രം എന്റെ ദൈവം.. 4 ആത്മാവും ജീവനും ആയ നിൻ വചനമെൻ ഹൃദയത്തിൽ […]

Read More 

പ്രതിസന്ധികളിൽ പ്രത്യാശയരുളി

പ്രതിസന്ധികളിൽ പ്രത്യാശയരുളിപ്രതിദിനം വഴി നടത്തുംപരിപാലകനാം പരമോന്നതനേസതതമെൻ സ്തുതി നിനക്ക്1 ഇരുളേറും മരുവിതിൽ അഴലേറി മരുവുമ്പോൾതുണയായെൻ അരികിൽ വന്നോൻവഴി കാണാതുഴറിയ വേളയിലെൻ മുമ്പിൽമാർഗ്ഗം തെളിച്ചതും നീ;- പ്രതിസ…2 കരകാണാതാഴിയിൽ കൊടുങ്കാറ്റിലുലഞ്ഞപ്പോൾഅന്തികെ അണഞ്ഞവൻ നീഎൻ ചെറു പടകതിൽ അമരത്തിലിരുന്നെന്നെശാന്തമായ് നയിച്ചതും നീ;- പ്രതിസ…3 വൈരികൾ നടുവിലെൻ ഭീതിയകറ്റി നൽമേശയൊരുക്കിയവൻചെങ്കടൽ നടുവിൽ തൻ വീഥി തുറന്നെന്നെമറുകരയണച്ചതും നീ;- പ്രതിസ…4 ആവശ്യമഖിലവും അനുദിനമറിഞ്ഞെന്നെആശ്ചര്യമായ് നയിച്ചോൻപരിമിതി വളരെയുണ്ടെന്നിലെന്നാകിലുംകുറവെന്യേ പുലർത്തുവോൻ നീ;- പ്രതിസ…

Read More 

പ്രതിസന്ധികളുടെ നടുവിൽ എന്റെ

പ്രതിസന്ധികളുടെ നടുവിൽ എന്റെപ്രാർത്ഥന കേട്ടുളളലിഞ്ഞവനെഉച്ചത്തിൽ നിന്നോട് യാചിച്ചപ്പോൾഉത്തരമരുളിയ പോന്നേശുവേപ്രാർത്ഥിക്കുന്നു നിൻ സന്നിധിയിൽകാത്തിരിക്കുന്നു പരിശുദ്ധനെധൈര്യമൊടെ കൃപാസനത്തിൻഅടുത്തുവന്നരികത്തു നിന്നിടാൻപ്രവേശനം നൽകി കരുണയുള്ളോൻതത്സമയം വേണ്ട കൃപയും നൽകി;- പ്രാർത്ഥി…മനസ്സു തകർന്നു വിളിച്ചപ്പോൾഹൃദയം നുറുങ്ങി ഞാൻ കേണപ്പോൾസാന്ത്വനമേകും തിരുകരത്താൽചേർത്തണച്ചു കണ്ണീർ തുടയ്ക്കും;- പ്രാർത്ഥി…ആകാശം ചായ്ച്ചിറങ്ങിവരുംമഹാ വീരനെപ്പോൽ അരികിൽ വരുംഉയരത്തിൽ നിന്നു കരം നീട്ടിപെരു വെള്ളത്തിൽ നിന്ന് വലിച്ചെടുത്തു;- പ്രാർത്ഥി…

Read More 

പ്രഭാതമായ്‌ നീ പ്രഭ ചൊരിയുമ്പോൾ

പ്രഭാതമായ്‌ നീ പ്രഭ ചൊരിയുമ്പോൾപ്രഭോ ഞാൻ കാണ്മു നിൻ വദനംപ്രകാശമായ്‌ നീ തിര തല്ലുമ്പോൾവിഭോ ഞാൻ കാണ്മു തിരുഹൃദയംഅപകടവേളകളലറി വരുമ്പോൾഅഭയമെനിക്കാ രുധിരകരംഅതിലെൻ ചേതന വിലപിക്കുമ്പോൾഅടിയനൊളിപ്പൂ നിൻ ചിറകിൽകദനമിരുട്ടായ്‌ ചുരുളഴിയുമ്പോൾതെളിവു ദയയുടെ താരങ്ങൾഅതിലെൻ ചിത്തം കുളിരണിയുമ്പോൾവിരവു സാന്ത്വന പുഷ്പങ്ങൾനിനവു നിരാശയിലടിപതറുമ്പോൾനിറവു നിന്നുടെ തിരുമൊഴികൾഅതിലെൻ ഹൃദയം ധ്യാനിക്കുമ്പോൾഅടിയനൊളിപ്പൂ നിൻ മടിയിൽ

Read More 

പ്രകാശം ചൊരിയുമവൻ

പ്രകാശം ചൊരിയുമവൻപ്രതികൂലം മാറ്റുമവൻപ്രതിസന്ധി തീർക്കുമവൻ-നമ്മെകൃപ കൊണ്ടു പൊതിയുമവൻ-നമ്മെകൃപകൊണ്ടു പൊതിയുമവൻആപത്തനർത്ഥങ്ങളോകൂരിരുൾ താഴ്‌വരയോഎല്ലാ പരിക്ഷകളും നീക്കികൃപകൊണ്ട് പൊതിയുമവൻ -നമ്മെകൃപകൊണ്ടു പൊതിയുമവൻഭാരം പ്രയാസങ്ങളോരോഗം ദുരിതങ്ങളോഎല്ലാ പരീക്ഷകളും നീക്കികൃപകൊണ്ട് പൊതിയുമവൻ -നമ്മെകൃപകൊണ്ടു പൊതിയുമവൻജീവിത ക്ലേശങ്ങളോപാപത്തിൻ ശാപങ്ങളോഎല്ലാ പരീക്ഷകളും നീക്കികൃപകൊണ്ട് പൊതിയുമവൻ-നമ്മെകൃപകൊണ്ട് പൊതിയുമവൻ

Read More 

പ്രാണ നാഥാ നീ എനിക്കായി

പ്രാണ നാഥാ നീ എനിക്കായിജീവൻ തന്ന സ്നേഹമല്ലേ ആഴമേറും നിന്റെ സ്നേഹംവിട്ടു മാറാൻ ആവതില്ലേനിൻ സ്നേഹം മാത്രം മതി എനിക്കുഈ പാരിൽ പ്രിയനേ(2)എൻ പ്രാണ പ്രിയ2 നിത്യ സ്നേഹം ഞാൻ ഓർത്തിടാതെ ഓടി ഈ ലോക സ്നേഹത്തിനായി എങ്കിലുമെൻ പ്രാണ നാഥൻചേർത്തണച്ചു മാർവ്വതിൽ(2);- നിൻ സ്നേഹം…3 ഈ ജീവിതം നിൻ ദാനമല്ലേ ജീവിച്ചിടും എൻ പ്രിയനായി കാത്തിടുന്നു നിൻ വരവിനായിചേർക്കണെ നിത്യതയിൽ(2);- നിൻ സ്നേഹം…

Read More 

പ്രാണപ്രീയാ യേശുനാഥാ എന്നിങ്ങു

പ്രാണപ്രീയാ യേശുനാഥാഎന്നിങ്ങു വന്നീടുംപൊൻമുഖം ഞാൻ ഒന്നു കാണ്മാൻസർവ്വം മറന്നു പാടാൻനാഥാ വരണേ എന്റെ ദുരിതങ്ങൾ അകറ്റണമേനിൻ വരവിൻ ലക്ഷണങ്ങൾനാടെങ്ങും കാണുമ്പോൾവാഗ്ദത്തങ്ങളിലാശവച്ചു ഞാൻനാൾതോറും കാത്തിടുന്നുതേജസിൽ നീ വെളിപ്പെടും നാളിൽസൽഫല പൂർണ്ണതയാൽതാവക സന്നിധേ ശോഭിതനാകുവാൻആത്മാവാൽ നയിക്കണമേനല്ല ദാസാ എൻ മഹത്വത്തിൽനീയും പ്രവേശിക്കഅൻപാർന്ന നിൻ സ്വരം ഇമ്പമായ് കേൾക്കുവാൻഎന്നേയും യോഗ്യനാക്കൂഇരുളിൻ വഴിയിൽ അലയും സഹജരിൽരക്ഷയിൻ ദൂതേകാൻആത്മഭാരം അടിയനിലേകണേതിരുഹിതം തികച്ചിടുവാൻ

Read More 

പ്രാണൻ പേവോളം ജീവൻ-ഞാനാരാധിക്കും

ഞാനാരാധിക്കും എൻ കർത്താവിനെമാറ്റാരേക്കാളും വിശ്വസ്ഥാനയോനെആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽഅങ്ങെപ്പോലെ വേറാരുമില്ലായെപ്രാണൻ പോവോളം ജീവൻ തന്നോനെഭൂവിലരിലും കാണാത്ത സ്നേഹമേആ മാർവിൽ ഞാൻ ചാരിടുന്നപ്പാഅങ്ങെ പിരിയില്ലാ എൻ യേശുവേഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദംകൈവിരൽ പിടിച്ചു എന്നെ നടത്തുന്നുതാഴെ വീഴാതെ എന്നെ താങ്ങിടുംതാഥൻ കൂടെയുള്ളതെൻ ആശ്വാസംകഴിവല്ല നിൻ കൃപ മാത്രമേഈ പേരും ഉയർച്ചയും നിൻ ധാനമേഎന്നെ നിർത്തിയ നിൻ കരുണയെകൃപമേൽ കൃപയാൽ എന്നെ നിറയ്ക്കണെ

Read More